"എന്റെ ഭാര്യ! എന്റെ ഭാര്യ!ഏത് ഭാര്യ? എനിക്കിനി ഭാര്യയില്ല.ഓ, ഇത് താങ്ങാൻ കഴിയാത്തതാണ്!എത്ര ഭാരമേറിയ നിമിഷം!സൂര്യനും ചന്ദ്രനും ഒരേസമയംവലിയൊരു ഗ്രഹണത്താൽഇരുണ്ടുപോകേണ്ട സമയമാണിതെന്ന്എനിക്ക് തോന്നുന്നു..."
- വില്യം ഷേക്സ്പിയര്‍ (ഒഥല്ലോ)
കോവിലകത്തിന്‍റെ
തെക്കേ അട്ടാലയില്‍ നിലാവെളിച്ചം
പരന്നൊഴുകുകയായിരുന്നു.
താഴെ,
കോഴിക്കോട്
തളിക്കുളത്തില്‍ നിന്ന്
വീശിയടിച്ച തണുത്ത കാറ്റില്‍
ചെമ്പകപ്പൂക്കളുടെ മണം
കലര്‍ന്നിരുന്നു.
ഭാനുവിന്‍റെ
മടിയില്‍ തലവെച്ച് കിടക്കുകയായിരുന്നു
ഹരിശ്ചന്ദ്രന്‍.
അവളുടെ
വിരലുകള്‍ അവന്‍റെ മുടിയിഴകളെ
തലോടിക്കൊണ്ടിരുന്നു.
ദൂരെ
കടലില്‍,
പോര്‍ച്ചുഗീസുകാരുടെ
കോട്ടകളെ ലക്ഷ്യമാക്കി
നീങ്ങാന്‍ തയ്യാറെടുക്കുന്ന
ഡച്ച് പടക്കപ്പലുകളുടെ
നിഴലുകള്‍ കാണാം.
ഹരിശ്ചന്ദ്രന്‍റെ കവിളില്‍ ഒരു തുള്ളി കണ്ണുനീര്‍ വീണു.
ഹരിശ്ചന്ദ്രന്‍റെ കവിളില്‍ ഒരു തുള്ളി കണ്ണുനീര്‍ വീണു.
![]() |
| "വലതു കണ്ണ് അകാരണമായി തുടിക്കുന്നു.. അതാണ്.. എന്തോ ആപത്ത് വരുന്നപോലെ..!” |
അവന്‍ ഞെട്ടലോടെ മുഖം ഉയര്‍ത്തി അവളെ നോക്കി.
"എന്തു പറ്റി.. നീ കരയുന്നുവല്ലോ?”
"ഏയ് കരഞ്ഞതല്ല..”
"പിന്നെ അന്ന് കണ്ണില്‍ ഈര്‍ക്കില്‍ കൊണ്ടതിന്‍റെ അസ്കിതയെന്തെങ്കിലും..?”
"ഇല്ല. അത് തമ്പുരാന്‍ പറഞ്ഞപോലെ തിളപ്പിച്ചാറിയ വെള്ളത്തില്‍ കീലം കളഞ്ഞ ചെത്തിപ്പൂവുകളിട്ട് ധാര ചെയ്തപ്പോള്‍ മാറി.”
"പിന്നെന്താ.. പ്രശ്നം... ഇപ്പോള്‍ എന്‍റെ കവിളില്‍ നിന്‍റെ കണ്ണീര്‍ വീണിരിക്കുന്നു!”
"വലതു കണ്ണ് അകാരണമായി തുടിക്കുന്നു.. അതാണ്.. എന്തോ ആപത്ത് വരുന്നപോലെ..!”
"ഏയ് .. നീ വലിയ അന്ധവിശ്വാസിയായി മാറിക്കൊണ്ടിരിക്കുകയാണ് ഭാനു.. അതൊക്കെ പോട്ടെ.. നീ ഇത് കേള്‍ക്കൂ..”
ഹരിശ്ചന്ദ്രന്‍ ഭാനുവിന്‍റെ മുഖത്തേക്ക് നോക്കി മെല്ലെ കാളിദാസന്‍റെ 'മേഘദൂതി'ലെ ആ വിഖ്യാത ശ്ലോകം ചൊല്ലാന്‍ തുടങ്ങി:
“കശ്ചിത്കാന്താവിരഹഗുരുണാ സ്വാധികാരാത്പ്രമത്തഃ
ശാപേനാസ്തംഗമിതമഹിമാ വര്‍ഷഭോഗ്യേണ ഭര്‍ത്താ....”
അവന്‍ അവളുടെ കൈകള്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ചുകൊണ്ട് അതിന്‍റെ പൊരുള്‍ വിവരിച്ചു:
“തന്‍റെ പ്രിയപ്പെട്ടവളില്‍ നിന്ന് അകറ്റപ്പെട്ട ഒരു യക്ഷന്‍റെ കഥയാണിത് ഭാനൂ. സ്വാധികാരത്തില്‍ അശ്രദ്ധനായതുകൊണ്ട് ഒരു വര്‍ഷത്തേക്ക് പ്രിയതമയില്‍ നിന്ന് അകന്നു ജീവിക്കാന്‍ ശപിക്കപ്പെട്ടവന്‍. രാമഗിര്യാശ്രമത്തിലെ ജനകപുത്രി ജനിച്ച പുണ്യതീര്‍ത്ഥങ്ങള്‍ക്കരികില്‍, തണല്‍വൃക്ഷങ്ങള്‍ക്കിടയില്‍ അവന്‍ വിരഹവേദനയോടെ കഴിയുകയാണ്. രാമഗിരിയിലെ മേഘങ്ങളെ കാണുമ്പോള്‍ അവന്‍ തന്‍റെ പ്രിയതമയെ ഓര്‍ക്കുന്നു... എനിക്കും ഇപ്പോള്‍ അങ്ങനെയാണ് ഭാനൂ. ഈ യുദ്ധവും പുകപടലങ്ങളും കാരണം നിന്നെ ഒരു നിമിഷം കാണാതിരുന്നാല്‍ പോലും ഞാന്‍ ആ യക്ഷനെപ്പോലെ വിരഹിയാകും.”
ഭാനു അത് കേട്ട് പുഞ്ചിരിച്ചെങ്കിലും അവളുടെ കണ്ണുകളില്‍ എന്തോ ആലോചനകള്‍ നിറയുന്നത് ഹരിശ്ചന്ദ്രന്‍ കണ്ടു.
![]() |
| “ചതിയോ? നീ എന്താണ് ഉദ്ദേശിച്ചത്?” |
അവള്‍ മെല്ലെ പറഞ്ഞു:
“മേഘദൂത് വളരെ മനോഹരമാണ് തമ്പുരാന്‍. പക്ഷേ, വിരഹത്തേക്കാള്‍ വലിയ വേദന ചതിക്കപ്പെടുന്നതാണെന്ന് എനിക്ക് തോന്നുന്നു.”
ഹരിശ്ചന്ദ്രന്‍ നെറ്റി ചുളിച്ചു:
“ചതിയോ? നീ എന്താണ് ഉദ്ദേശിച്ചത്?”
ഭാനു അവന്‍റെ മുടിയിഴകളില്‍ നിന്ന് കൈകളെടുത്തു.
അവളുടെ ശ്രദ്ധ താഴെ അതിഥിമന്ദിരത്തിന്‍റെ ഭാഗത്തേക്കായിരുന്നു.
അവള്‍ പറഞ്ഞു:
“ഇന്ന് പകല്‍ ഡച്ച് പ്രഭു ഫാബിയാനോയും ഇതുപോലൊരു കഥ പറയുകയായിരുന്നു. യൂറോപ്പിലെ അവരുടെ നാട്ടിലും പ്രണയത്തെക്കുറിച്ചും വിരഹത്തെക്കുറിച്ചും വലിയ കവിതകളുണ്ടത്രെ. പക്ഷേ, അവന്‍ ഒരു കാര്യം പറഞ്ഞു. ഈ പറങ്കികളും കൊച്ചി രാജാവും ചേര്‍ന്ന് സാമൂതിരിയെ ചതിക്കാന്‍ വലിയൊരു പദ്ധതിയിടുന്നുണ്ടെന്ന്. അവരുടെ ചാരന്മാര്‍ കോവിലകത്ത് തന്നെയുണ്ടെന്ന് ഫാബിയാനോ സംശയിക്കുന്നു. അവന്‍ വലിയ ആകുലതയിലാണ്.”
'ഫാബിയാനോ' എന്ന പേര് കേട്ടതും ഹരിശ്ചന്ദ്രന്‍റെ ഉള്ളില്‍ അഹല്യ മുന്‍പ് പറഞ്ഞ വാക്കുകള്‍ ഒരു മുള്ളുപോലെ തറച്ചു. പ്രണയത്തിന്‍റെ ആ സുന്ദര നിമിഷത്തിലും ഭാനുവിന്‍റെ മനസ്സില്‍ ആ പരദേശിയുടെ ചിന്തകളാണെന്നത് അവന്‍റെ പുരുഷാഹന്തയെയും സംശയത്തെയും ഉണര്‍ത്തി.
“നമ്മുടെ
പ്രണയത്തെക്കുറിച്ച്
സംസാരിക്കുമ്പോള്‍ നിനക്ക്
എന്തിനാണ് ആ ഡച്ചുകാരന്‍റെ
ആകുലതകളെക്കുറിച്ചുള്ള
ചിന്ത?
അവന്‍
വെറുമൊരു കച്ചവടക്കാരനാണ്
ഭാനൂ.
പറങ്കികളെ
തുരത്താന്‍ നമ്മോടൊപ്പം പണം
നല്‍കി കൂടിയിരിക്കുന്ന ഒരു
പരദേശി മാത്രം.
അവനുമായി
നിനക്ക് എന്താണ് ഇത്രയും
അടുത്ത ബന്ധം?”
ഹരിശ്ചന്ദ്രന്‍റെ സ്വരത്തിലെ കാഠിന്യം ഭാനുവിനെ അത്ഭുതപ്പെടുത്തി:
ഹരിശ്ചന്ദ്രന്‍റെ സ്വരത്തിലെ കാഠിന്യം ഭാനുവിനെ അത്ഭുതപ്പെടുത്തി:
“തമ്പുരാന്‍...
അങ്ങേക്ക്
തെറ്റിദ്ധാരണ ഉണ്ടായതാണ്.
അവന്‍
സാമൂതിരിയുടെ അതിഥിയാണ്.
മാത്രമല്ല,
നമ്മുടെ
ഭാഷയറിയാത്ത അവന് രേഖകള്‍
മനസ്സിലാക്കാന്‍ ഞാന്‍…”
അവള്‍ വാക്കുകള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ്, താഴെ അതിഥിമന്ദിരത്തിന്‍റെ പൂമുഖത്ത് ഒരു കുതിരയുടെ ഒച്ചയും ആളനക്കവും കേട്ടു.
ജനലിലൂടെ താഴേക്ക് നോക്കിയ ഭാനുവിന്‍റെ മുഖം വിളറി.
“ഫാബിയാനോ തിരിച്ചെത്തിയിരിക്കുന്നു! അവന്‍ പറഞ്ഞ ആ രഹസ്യരേഖകള്‍ ഡച്ചില്‍ നിന്ന് പരിഭാഷപ്പെടുത്താന്‍ എന്നെ ഏല്‍പ്പിച്ചിരുന്നു. കൊച്ചിയില്‍ നിന്നുള്ള പുതിയ പടക്കപ്പലുകളുടെ വിവരങ്ങള്‍ അതിലുണ്ട്. ഞാന്‍ അത് വേഗം വാങ്ങണം. ഇല്ലെങ്കില്‍ വലിയ ആപത്താണ്,”
ഭാനു പരിഭ്രാന്തിയോടെ പറഞ്ഞു.
അവള് വാക്കുകള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ്, താഴെ അതിഥിമന്ദിരത്തിന്‍റെ പൂമുഖത്ത് ഒരു കുതിരയുടെ ഒച്ചയും ആളനക്കവും കേട്ടു.
ജനലിലൂടെ താഴേക്ക് നോക്കിയ ഭാനുവിന്‍റെ മുഖം വിളറി.
“ഫാബിയാനോ തിരിച്ചെത്തിയിരിക്കുന്നു! അവന്‍ പറഞ്ഞ ആ രഹസ്യരേഖകള്‍ ഡച്ചില്‍ നിന്ന് പരിഭാഷപ്പെടുത്താന്‍ എന്നെ ഏല്‍പ്പിച്ചിരുന്നു. കൊച്ചിയില്‍ നിന്നുള്ള പുതിയ പടക്കപ്പലുകളുടെ വിവരങ്ങള്‍ അതിലുണ്ട്. ഞാന്‍ അത് വേഗം വാങ്ങണം. ഇല്ലെങ്കില്‍ വലിയ ആപത്താണ്,”
ഭാനു പരിഭ്രാന്തിയോടെ പറഞ്ഞു.
![]() |
| “അഹല്യ പറഞ്ഞത് സത്യമാണോ?” |
അവള്‍ ഹരിയുടെ ഭാവമാറ്റങ്ങള്‍ ശ്രദ്ധിക്കാതെ, ഉത്കണ്ഠയോടെ വേഗം താഴേക്ക് ഓടിപ്പോയി.
ഹരി അവിടെത്തന്നെ തരിച്ചുനിന്നു.
നിലാവെളിച്ചത്തില്‍
അവന്‍റെ നിഴല്‍ കൂടുതല്‍
ഇരുണ്ടതായി കാണപ്പെട്ടു.
തന്‍റെ
മടിയില്‍ കിടന്ന് കാളിദാസ
ശ്ലോകം കേട്ട പെണ്ണ്,
ആ
പരദേശിയുടെ പേര് കേട്ടപ്പോള്‍
തന്നെ ഇത്രയും അസ്വസ്ഥയായി
ഓടിപ്പോയത് അവന്‍റെ മനസ്സിലെ
സംശയത്തിന്‍റെ തീയില്‍
എണ്ണയൊഴിച്ചു.
“അഹല്യ പറഞ്ഞത് സത്യമാണോ?”
ഹരി തന്‍റെ വാളിന്‍റെ പിടിയില്‍ അമര്‍ത്തിപ്പിടിച്ചു.
അവന്‍റെ കണ്ണുകളില്‍ പ്രണയത്തിന് പകരം സംശയത്തിന്‍റെ കനലുകള്‍ ആളിക്കത്താന്‍ തുടങ്ങി.
അവന്‍ പതിയെ തല തിരിച്ച് തന്‍റെ പിന്‍ചുവരിലെ ആ വലിയ എണ്ണച്ഛായ ചിത്രത്തിലേക്ക് തുറിച്ചു നോക്കി
അത് ആ വെണ്ണക്കല്‍ കൊട്ടാരമായിരുന്നു, താജ് മഹല്‍!
“അഹല്യ പറഞ്ഞത് സത്യമാണോ?”
ഹരി തന്‍റെ വാളിന്‍റെ പിടിയില്‍ അമര്‍ത്തിപ്പിടിച്ചു.
അവന്‍റെ കണ്ണുകളില്‍ പ്രണയത്തിന് പകരം സംശയത്തിന്‍റെ കനലുകള്‍ ആളിക്കത്താന്‍ തുടങ്ങി.
അവന്‍ പതിയെ തല തിരിച്ച് തന്‍റെ പിന്‍ചുവരിലെ ആ വലിയ എണ്ണച്ഛായ ചിത്രത്തിലേക്ക് തുറിച്ചു നോക്കി
അത് ആ വെണ്ണക്കല്‍ കൊട്ടാരമായിരുന്നു, താജ് മഹല്‍!
000000
0000
00000
കോവിലകത്തിന്‍റെ അതിഥിമന്ദിരത്തിലെ വലിയ കരിവീട്ടിയുടെ മേശയ്ക്ക് ഇരുപുറവുമായി ഭാനുവും ഫാബിയാനോ വാന്‍ ഡെര്‍ ബോര്‍ഗും ഇരിക്കുകയായിരുന്നു. കൊച്ചി രാജാവിനെതിരെ അടുത്ത ആഴ്ച കടലില്‍ നടക്കേണ്ട സംയുക്ത നീക്കങ്ങളുടെ ഭൂപടങ്ങളും ചില ഡച്ച് രഹസ്യരേഖകളും അവര്‍ക്ക് മുന്നില്‍ നിവര്‍ന്നു കിടന്നു.
![]() |
| പക്ഷേ, അവന്‍റെ ശ്രദ്ധ ആ ഭൂപടങ്ങളിലായിരുന്നില്ല. |
സാമൂതിരിയുടെ നിര്‍ദ്ദേശപ്രകാരം ആ രേഖകള്‍ ഡച്ചില്‍ നിന്ന് പരിഭാഷപ്പെടുത്താന്‍ സഹായിക്കുകയായിരുന്നു ഭാനു. അവള്‍ ഭൂപടത്തിലേക്ക് വിരല്‍ ചൂണ്ടി ലളിതമായി പറഞ്ഞു:
"De schepen moeten hier wachten, prins Fabiano.
(കപ്പലുകള്‍
ഇവിടെ കാത്തുനില്‍ക്കണം,
പ്രഭു
ഫാബിയാനോ.)
"Heel goed, Bhanu," (വളരെ ശരി, ഭാനൂ,)
"Heel goed, Bhanu," (വളരെ ശരി, ഭാനൂ,)
ഫാബിയാനോ
മറുപടി നല്‍കി.
പക്ഷേ,
അവന്‍റെ
ശ്രദ്ധ ആ ഭൂപടങ്ങളിലായിരുന്നില്ല.
വിളക്കിന്‍റെ
മങ്ങിയ വെളിച്ചത്തില്‍
തിളങ്ങുന്ന ഭാനുവിന്‍റെ
മുഖത്തേക്കും അവളുടെ കസവുള്ള
ഒന്നര മുണ്ടിനടിയില്‍ നിറഞ്ഞു
നില്‍ക്കുന്ന മാറിടത്തിലേക്കുമായിരുന്നു
അവന്‍ നോക്കിയത്.
അവളുടെ
മൂക്കിലെ വൈരമൂക്കുത്തി
തിളങ്ങുന്നത് അയാളെ ഭ്രാന്തു
പിടിപ്പിച്ചു.
മലബാറിലെ
ഈ സുന്ദരിയായ രാജകുമാരിയെ
എങ്ങനെയും പ്രാപിക്കണമെന്ന
അടങ്ങാത്ത മോഹം കുറച്ചുനാളുകളായി
അവന്‍റെ മനസ്സിലുണ്ടായിരുന്നു.
അവളെ
കീഴ്പ്പെടുത്താന്‍ ഒരു
അവസരത്തിനായി അവന്‍ ദാഹിച്ചു.
അവന്‍റെ
നോട്ടത്തിലെ ഈ മാറ്റം ഭാനു
തിരിച്ചറിഞ്ഞില്ല.
![]() |
| “ഞാന്‍ വന്നത് ബുദ്ധിമുട്ടായോ..?” |
അതേസമയം, ജനലിനപ്പുറം നിന്ന് അഹല്യ ഇതൊക്കെ കാണുന്നുണ്ടായിരുന്നു. ഫാബിയാനോയുടെ കണ്ണുകളിലെ ആ വന്യമായ ആഗ്രഹം അവള്‍ കൃത്യമായി തിരിച്ചറിഞ്ഞു. ഹരിശ്ചന്ദ്രനെ സ്വന്തമാക്കാന്‍ ഭാനുവിനെ വഴിമാറ്റിയേ തീരൂ എന്ന് ഉറപ്പിച്ച അവള്‍ക്ക്, ഫാബിയാനോയുടെ ഈ ദുഷ്ടലാക്ക് വലിയൊരു ആയുധമായി തോന്നി.
അഹല്യ മെല്ലെ അന്തഃപുരത്തിലേക്ക് നടന്നു. അവിടെ വെച്ചിരുന്ന രണ്ട് വെള്ളി ഗ്ലാസുകളില്‍ അവള്‍ പശുവിന്‍പാല്‍ പകര്‍ന്നു. തുടര്‍ന്ന്, തന്‍റെ അരയില്‍ ഒളിപ്പിച്ചു വെച്ചിരുന്ന കാട്ടുലഹരി മരുന്നിന്‍റെ പൊടി അവള്‍ ഒരു ഗ്ലാസിലെ പാലില്‍ മാത്രം തട്ടി നന്നായി ഇളക്കി ചേര്‍ത്തു. അവളുടെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നില്ല, പകരം കണ്ണുകളില്‍ പ്രതികാരത്തിന്‍റെ തീയായിരുന്നു.
ഒരു വെള്ളിത്തളികയില്‍ രണ്ടു ഗ്ലാസ് പാലുമായി അഹല്യ ഫാബിയാനോയുടെ മുറിയിലേക്ക് കടന്നുവന്നു.
അവിടെ അഹല്യയെ കണ്ട് ഭാനു അമ്പരപ്പോടെ ചോദിച്ചു:
“നീയെന്താ പാലുമായി ഇവിടെ?”
“ഞാന്‍ വന്നത് ബുദ്ധിമുട്ടായോ..?”
“എന്തു ബുദ്ധിമുട്ട്..? അവിടെ വാല്യക്കാരികള്‍ ആരുമില്ലായിരുന്നോ..?”
“പ്രഭുവിനും ഭാനുവിനും കുടിക്കാന്‍ അമ്മ തമ്പുരാട്ടി കൊടുത്തുവിട്ടതാണ്,”
വളരെ
വിനയത്തോടെ അഭിനയിച്ചുകൊണ്ട്
അഹല്യ പറഞ്ഞു.
പിന്നെ ഭാനുവിന്‍റെ കാതില്‍ രഹസ്യമായി പറഞ്ഞു:
“വാല്യക്കാരികളെ ഇവിടേക്കു പറഞ്ഞുവിടേണ്ടെന്ന് അമ്മത്തമ്പുരാട്ടി പ്രത്യേകം പറഞ്ഞു.”
അവള്‍ ലഹരി കലര്‍ത്തിയ പാത്രത്തിലെ ഗ്ലാസ് കൃത്യമായി ഭാനുവിന്‍റെ മുന്നിലേക്കും, നല്ല പാല്‍ ഫാബിയാനോയുടെ മുന്നിലേക്കും വെച്ചു.
ഗ്ലാസ് വെക്കുന്നതിനിടയില്‍ അഹല്യയുടെ കണ്ണുകള്‍ ഫാബിയാനോയുടെ കണ്ണുകളുമായി ഉടക്കി.
അവള്‍ അവന് നേരെ ഒരു നിഗൂഢമായ നോട്ടം എറിഞ്ഞു, 'ഇതാണ് നിനക്കുള്ള അവസരം' എന്നൊരു സൂചന ആ നോട്ടത്തിലുണ്ടായിരുന്നു.
ഒരു കൗശലക്കാരനായ ഡച്ചുകാരനായതുകൊണ്ട് ഫാബിയാനോയ്ക്ക് ആ നോട്ടത്തിന്‍റെ അര്‍ത്ഥം പെട്ടെന്ന് മനസ്സിലായി. അവന്‍ ഉള്ളില്‍ ചിരിച്ചു.
"Dank je," (നന്ദി,)
ഫാബിയാനോ തന്‍റെ ഗ്ലാസ് കയ്യിലെടുത്തുകൊണ്ട് പറഞ്ഞു.
പിന്നെ ഭാനുവിന്‍റെ കാതില്‍ രഹസ്യമായി പറഞ്ഞു:
“വാല്യക്കാരികളെ ഇവിടേക്കു പറഞ്ഞുവിടേണ്ടെന്ന് അമ്മത്തമ്പുരാട്ടി പ്രത്യേകം പറഞ്ഞു.”
അവള്‍ ലഹരി കലര്‍ത്തിയ പാത്രത്തിലെ ഗ്ലാസ് കൃത്യമായി ഭാനുവിന്‍റെ മുന്നിലേക്കും, നല്ല പാല്‍ ഫാബിയാനോയുടെ മുന്നിലേക്കും വെച്ചു.
ഗ്ലാസ് വെക്കുന്നതിനിടയില്‍ അഹല്യയുടെ കണ്ണുകള്‍ ഫാബിയാനോയുടെ കണ്ണുകളുമായി ഉടക്കി.
അവള്‍ അവന് നേരെ ഒരു നിഗൂഢമായ നോട്ടം എറിഞ്ഞു, 'ഇതാണ് നിനക്കുള്ള അവസരം' എന്നൊരു സൂചന ആ നോട്ടത്തിലുണ്ടായിരുന്നു.
ഒരു കൗശലക്കാരനായ ഡച്ചുകാരനായതുകൊണ്ട് ഫാബിയാനോയ്ക്ക് ആ നോട്ടത്തിന്‍റെ അര്‍ത്ഥം പെട്ടെന്ന് മനസ്സിലായി. അവന്‍ ഉള്ളില്‍ ചിരിച്ചു.
"Dank je," (നന്ദി,)
ഫാബിയാനോ തന്‍റെ ഗ്ലാസ് കയ്യിലെടുത്തുകൊണ്ട് പറഞ്ഞു.
![]() |
| "Je bent moe, Bhanu. Rust maar Hcp bit," (നിനക്ക് തളര്‍ച്ചയുണ്ട് ഭാനൂ. കുറച്ചു വിശ്രമിക്കൂ,) |
തുടര്‍ച്ചയായ എഴുത്തും വായനയും കാരണം ഭാനുവിന് നല്ല തളര്‍ച്ചയുണ്ടായിരുന്നു. അഹല്യയെ ഒട്ടും സംശയിക്കാതെ അവള്‍ ആ ഗ്ലാസ് എടുത്ത് പാല്‍ മുഴുവന്‍ കുടിച്ചു തീര്‍ത്തു.
അഹല്യ പാത്രവുമായി പുറത്തേക്ക് നടക്കുമ്പോള്‍, മുറിയുടെ വാതില്‍ പുറത്തുനിന്ന് പൂട്ടാന്‍ അവള്‍ മറന്നില്ല.
മിനിറ്റുകള്‍ക്കകം ഭാനുവിന് മാറ്റങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങി. അവളുടെ തലയ്ക്ക് കടുത്ത ഭാരം തോന്നി, കാഴ്ചകള്‍ മങ്ങാന്‍ തുടങ്ങി. മേശപ്പുറത്തിരുന്ന രേഖകളിലെ അക്ഷരങ്ങള്‍ ഒന്നിനുമേല്‍ ഒന്നായി ഒഴുകിനടക്കുന്നത് പോലെ അവള്‍ക്ക് തോന്നി.
“എന്തോ... എന്തോ ഒരു സുഖമില്ലായ്മ... ഞാന്‍ മാളികയിലേക്കു പോകുവാണ്..” ഭാനു തന്‍റെ നെറ്റിയില്‍ കൈവെച്ച് പിറുപിറുത്തു. അവള്‍ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും കാലുകള്‍ നിലത്തുറച്ചില്ല. അവള് ശരീരം കുഴഞ്ഞ് കസേരയിലേക്കു തന്നെ വീണു.
ഇതുതന്നെയാണ് സമയം എന്ന് മനസ്സിലാക്കിയ ഫാബിയാനോ കസേരയില്‍ നിന്ന് എഴുന്നേറ്റു. അവന്‍റെ മുഖത്ത് ആ സമയം ഒരു വന്യമൃഗത്തിന്‍റെ ഭാവമായിരുന്നു.
"Je bent moe, Bhanu. Rust maar Hcp bit," (നിനക്ക് തളര്‍ച്ചയുണ്ട് ഭാനൂ. കുറച്ചു വിശ്രമിക്കൂ,)
അവന്‍ അവളെ താങ്ങിപ്പിടിച്ചു കൊണ്ട് മെല്ലെ കട്ടിലിലേക്ക് നടത്തിച്ചു.
ലഹരിയുടെ കാഠിന്യത്താല്‍ പ്രതികരിക്കാന്‍ പോലും ശേഷിയില്ലാതെ, 'തമ്പുരാന്‍...' എന്ന് മാത്രം മെല്ലെ വിളിച്ച് അവള്‍ പൂര്‍ണ്ണമായും അബോധാവസ്ഥയിലേക്ക് വീണു.
താന്‍ ആഗ്രഹിച്ച മലബാറിന്‍റെ പ്രണയപുഷ്പം തന്‍റെ കട്ടിലില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട് ഫാബിയാനോ അവളുടെ മാറിലെ വസ്ത്രത്തില്‍ കൈ വച്ചു.
അതേസമയം, ജനലിന് പുറകില്‍ നിന്ന് അഹല്യ ആ ദൃശ്യം കണ്ട് ക്രൂരമായി ചിരിച്ചു.
അവള്‍ നേരെ ഓടിയത് ഹരിശ്ചന്ദ്രന്‍റെ അടുത്തേക്കായിരുന്നു.
“തമ്പുരാനേ... ചെന്ന് നോക്കൂ!”
“നിനക്കെന്താണ് അഹല്യ…?”
ഹരിശ്ചന്ദ്രന്‍ ദേഷ്യപ്പെട്ടു.
“ഞാന്‍ പറഞ്ഞത് അങ്ങേക്ക് വിശ്വാസമായില്ലല്ലോ.. ചെല്ലൂ.. ചെന്ന് നേരില്‍ കാണൂ.. അങ്ങയുടെ ഭാനു ഇപ്പോള്‍ ആ ഡച്ചുകാരന്‍റെ കട്ടിലിലാണ്!”
അഹല്യ അലറി.
![]() |
| “അഹല്യാ... നീ എന്താണ് അവിടെ കണ്ടത്.?” |
സംശയവും കോപവും കൊണ്ട് ഹരിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു.
“അവള്‍ അവനടുത്തേക്ക് ഓടിപോകുന്നത് കണ്ടപ്പോഴേ ഞാന്‍ കരുതിയതാണ്…”
അവന്‍ കയ്യില്‍ മൂര്‍ച്ചയേറിയ ഉടവാളുമേന്തി അതിഥിമന്ദിരത്തിലേക്ക് കുതിച്ചു.
രാത്രിയുടെ രണ്ടാം യാമത്തില്‍ കോവിലകം നിശബ്ദമാണ്. പക്ഷേ, ഹരിയുടെ നെഞ്ചിടിപ്പിന് പീരങ്കിയുണ്ടകളുടെ മുഴക്കമുണ്ടായിരുന്നു. അഹല്യ അവന്‍റെ കൈയില്‍ പിടിച്ചു വലിച്ചുകൊണ്ടാണ് പോകുന്നത്.
അവള്‍ അവനെ അതിഥിമന്ദിരത്തിന്‍റെ പടവുകളിലേക്ക് നയിച്ചു.
“അഹല്യാ... നീ എന്താണ് അവിടെ കണ്ടത്.?”
ഹരിയുടെ ശബ്ദത്തില്‍ ദേഷ്യവും അക്ഷമയും കലര്‍ന്നിരുന്നു.
അഹല്യ തിരിഞ്ഞുനോക്കി.
അവളുടെ കണ്ണുകളില്‍ ഒരു വന്യമായ തിളക്കമുണ്ടായിരുന്നു.
“തമ്പുരാനേ, ഞാന്‍ പറയുന്നത് കള്ളമാണെന്ന് അങ്ങേക്ക് തോന്നുന്നുണ്ടെങ്കില്‍ സ്വന്തം കണ്ണുകളാല്‍ അത് കാണുക. അങ്ങയുടെ ജീവനായ ഭാനു ഇപ്പോള്‍ ആ പരദേശിയുടെ കട്ടിലിലാണ്. അവരവിടെ എന്താണ് ചെയ്യുന്നത് എന്ന അങ്ങു തന്നെ സ്വന്തം കണ്ണുകളാല്‍ കണ്ടോളൂ. നമ്മള്‍ സംസാരിക്കുന്ന ഈ ഭാഷയല്ല, അവര്‍ക്ക് മാത്രമറിയാവുന്ന ആ രഹസ്യഭാഷയിലാണ് അവരുടെ പ്രണയം!”
“നിര്‍ത്തൂ!”
ഹരി അലറി. അവന്‍ തന്‍റെ ഉടവാളിന്‍റെ പിടിയില്‍ അമര്‍ത്തിപ്പിടിച്ചു.
“ഇത് കള്ളമാണെങ്കില്‍, എന്‍റെ വാളിന് നീ ഇരയാകും അഹല്യാ.”
“ഞാന്‍ തയ്യാറാണ് തമ്പുരാനേ. പക്ഷേ, സത്യം അതല്ലെങ്കില്‍ ആ വാള്‍ ആര്‍ക്ക് നേരെയാണ് ഓങ്ങേണ്ടതെന്ന് അങ്ങ് തീരുമാനിക്കുക,”
അവള്‍ ചതി നിറഞ്ഞ ചിരിയോടെ പറഞ്ഞു.
അതിഥിമന്ദിരത്തിന്‍റെ വലിയ വാതിലിന് മുന്നില്‍ അവര്‍ എത്തി.
അഹല്യ
പുറമേ നിന്നും പൂട്ടിയ ആ
വാതില്‍ അവള്‍ തള്ളിത്തുറന്നു.
![]() |
| കട്ടിലില്‍ ഭാനു അബോധാവസ്ഥയില്‍ കിടക്കുകയാണ്. |
ഹരി അകത്തേക്ക് നോക്കി. ആ കാഴ്ച അവന്‍റെയുള്ളില്‍ ഒരു ഭൂകമ്പം സൃഷ്ടിച്ചു.
മുറിയിലെ കരിവീട്ടിയുടെ കട്ടിലില്‍ ഭാനു അബോധാവസ്ഥയില്‍ കിടക്കുകയാണ്. അവളുടെ വസ്ത്രങ്ങള്‍ ഉലഞ്ഞിരുന്നു. അവളുടെ തലമുടി ചിതറിക്കിടക്കുന്നു. പെട്ടെന്ന് ഹരിയെയും അഹല്യയെയും കണ്ട് ഫാബിയാനോ അവളുടെ അരികില്‍ നിന്നും എഴുന്നേറ്റ് ഞെട്ടി പുറകോട്ടുമാറി. അവന്‍ ഹരിയുടെ കൈയിലെ ഉടവാളിലേക്ക് നോക്കി. അവന്‍റെ മുഖത്ത് ഭയം നിഴലിച്ചു.
“Bhanu... Hari... ...”
ഫാബിയാനോയ്ക്ക് വാക്കുകള്‍ കിട്ടിയില്ല.
ലഹരിയുടെ കാഠിന്യത്തില്‍ നിന്ന് ഭാനു മെല്ലെ കണ്ണുകള്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. മങ്ങിയ കാഴ്ചയിലൂടെ അവള്‍ ഹരിയെ കണ്ടു. 'തമ്പുരാന്‍...'
അവള്‍ വളരെ ദയനീയമായി വിളിച്ചു.
എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ വീണ്ടും കട്ടിലിലേക്ക് തന്നെ വീണു.
പക്ഷേ, ഹരിക്ക് ആ അവസ്ഥയുടെ ആഴം മനസ്സിലായില്ല.
അഹല്യ
വിതച്ച സംശയത്തിന്‍റെ
വിഷവിത്തുകള്‍ അവന്‍റെ
യുക്തിയെ പൂര്‍ണ്ണമായും
അന്ധമാക്കിയിരുന്നു.
താന്‍
ജീവനേക്കാള്‍ സ്നേഹിച്ച
പെണ്ണ് മറ്റൊരു പുരുഷന്‍റെ
മുറിയില്‍,
അഴിഞ്ഞുലഞ്ഞ
വസ്ത്രങ്ങളോടെ കിടക്കുന്നത്
കണ്ടപ്പോള്‍ അവന്‍റെ ചോര
തിളച്ചുമറിഞ്ഞു.
അവള്‍
തന്നെ ചതിക്കുകയായിരുന്നു
എന്ന ചിന്ത അവന്‍റെ തലച്ചോറിലേക്ക്
ഇരച്ചുകയറി.
“കുലദ്രോഹികള്‍!”
ഹരി അലറിക്കൊണ്ട് തന്‍റെ മൂര്‍ച്ചയേറിയ ഉടവാള്‍ ഉറയില്‍ നിന്ന് പുറത്തെടുത്തു.
“കുലദ്രോഹികള്‍!”
ഹരി അലറിക്കൊണ്ട് തന്‍റെ മൂര്‍ച്ചയേറിയ ഉടവാള്‍ ഉറയില്‍ നിന്ന് പുറത്തെടുത്തു.
വെള്ളി
വെളിച്ചത്തില്‍ ആ വാള്‍
തിളങ്ങി.
“തമ്പുരാന്‍...
ഇല്ല...
ഞാന്‍...
അഹല്യ…”
ഭാനു കണ്ണുകള്‍ക്കിടയിലെ മങ്ങിയ വെളിച്ചത്തിലും ഹരിയുടെ ക്രോധവും ഊരിപ്പിടിച്ച വാളും കണ്ടു. അവള്‍ കരഞ്ഞുകൊണ്ട് കട്ടിലില്‍ നിന്ന് താഴേക്ക് ഉരുണ്ടുവീണ് അവന്‍റെ കാല്‍ക്കല്‍ പിടിക്കാന്‍ ശ്രമിച്ചു. ലഹരി കാരണം അവള്‍ക്ക് വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
“തമ്പുരാനേ, ഇവളെ ജീവനോടെ വിടരുത്. കോവിലകത്തിന്‍റെ അന്തസ്സ് കളഞ്ഞവളാണ് ഇവള്‍!”
അഹല്യ പുറകില്‍ നിന്ന് എരിതീയില്‍ എണ്ണയൊഴിച്ചു.
ഫാബിയാനോ ഭയന്നുവിറച്ചു.
"Stop! Wat doe je?! Je begrijpt het niet! (നിര്‍ത്തൂ! നീ എന്താണ് ചെയ്യുന്നത്?! നിനക്ക് കാര്യം മനസ്സിലായിട്ടില്ല!)
അവന്‍ നിലവിളിച്ചു.
പക്ഷേ ഹരി ഒന്നും കേള്‍ക്കുന്ന അവസ്ഥയിലായിരുന്നില്ല.
ഭാനു കണ്ണുകള്‍ക്കിടയിലെ മങ്ങിയ വെളിച്ചത്തിലും ഹരിയുടെ ക്രോധവും ഊരിപ്പിടിച്ച വാളും കണ്ടു. അവള്‍ കരഞ്ഞുകൊണ്ട് കട്ടിലില്‍ നിന്ന് താഴേക്ക് ഉരുണ്ടുവീണ് അവന്‍റെ കാല്‍ക്കല്‍ പിടിക്കാന്‍ ശ്രമിച്ചു. ലഹരി കാരണം അവള്‍ക്ക് വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
“തമ്പുരാനേ, ഇവളെ ജീവനോടെ വിടരുത്. കോവിലകത്തിന്‍റെ അന്തസ്സ് കളഞ്ഞവളാണ് ഇവള്‍!”
അഹല്യ പുറകില്‍ നിന്ന് എരിതീയില്‍ എണ്ണയൊഴിച്ചു.
ഫാബിയാനോ ഭയന്നുവിറച്ചു.
"Stop! Wat doe je?! Je begrijpt het niet! (നിര്‍ത്തൂ! നീ എന്താണ് ചെയ്യുന്നത്?! നിനക്ക് കാര്യം മനസ്സിലായിട്ടില്ല!)
അവന്‍ നിലവിളിച്ചു.
പക്ഷേ ഹരി ഒന്നും കേള്‍ക്കുന്ന അവസ്ഥയിലായിരുന്നില്ല.
അവന്‍
വാളോങ്ങി ഭാനുവിന് നേരെ
അടുത്തു.
“ഞാന്‍ താലി കെട്ടിയ പെണ്ണ്..! അടുത്ത മാസം നമ്മുടെ പുടമുറിക്കല്യാണം…! നമ്മുടെ പ്രണയം സത്യമാണെന്ന് ഞാന്‍ കരുതി. പക്ഷേ നീ എന്നെ ചതിച്ചു ഭാനു... എനിക്കിത് പൊറുക്കാന്‍ കഴിയില്ല..”
ഹരി വാള്‍ ഉയര്‍ത്തിക്കൊണ്ട് അലറി.
“തമ്പുരാന്‍... വേണ്ട... അയാള്‍.... എന്നെ... ഒന്നും ...ചെയ്തില്ല.”
ഭാനുവിന്‍റെ അവസാനത്തെ നിലവിളി ആ മുറിയുടെ ചുവരുകളില്‍ തട്ടിപ്രതിധ്വനിച്ചു.
“ഞാന്‍ താലി കെട്ടിയ പെണ്ണ്..! അടുത്ത മാസം നമ്മുടെ പുടമുറിക്കല്യാണം…! നമ്മുടെ പ്രണയം സത്യമാണെന്ന് ഞാന്‍ കരുതി. പക്ഷേ നീ എന്നെ ചതിച്ചു ഭാനു... എനിക്കിത് പൊറുക്കാന്‍ കഴിയില്ല..”
ഹരി വാള്‍ ഉയര്‍ത്തിക്കൊണ്ട് അലറി.
“തമ്പുരാന്‍... വേണ്ട... അയാള്‍.... എന്നെ... ഒന്നും ...ചെയ്തില്ല.”
ഭാനുവിന്‍റെ അവസാനത്തെ നിലവിളി ആ മുറിയുടെ ചുവരുകളില്‍ തട്ടിപ്രതിധ്വനിച്ചു.
അടുത്ത നിമിഷം ഹരിയുടെ മൂര്‍ച്ചയേറിയ വാള്‍ ഭാനുവിന്‍റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി. ചോര തെറിച്ച് ഹരിയുടെ മുഖത്തും അഹല്യയുടെ വസ്ത്രങ്ങളിലും വീണു. ഭാനുവിന്‍റെ കണ്ണുകള്‍ വലിയ അമ്പരപ്പോടെയും വേദനയോടെയും ഹരിയുടെ മുഖത്തേക്ക് തന്നെ നോക്കിനിന്നു. അവള്‍ മെല്ലെ നിലത്തേക്ക് ചരിഞ്ഞുവീണു.
തന്‍റെ ജീവനും അപകടത്തിലാണെന്ന് മനസ്സിലാക്കിയ ഫാബിയാനോ ഒട്ടും സമയം കളയാതെ മുറിയുടെ വലിയ ജനല്‍ പാളികള്‍ തള്ളിത്തുറന്ന് ഇരുട്ടിലേക്ക് ചാടി ഓടിമറഞ്ഞു.
ചോരയില്‍
കുളിച്ചു കിടക്കുന്ന ഭാനുവിന്‍റെ
വലംകൈ പൊടുന്നനെ ഹരിയുടെ
ശ്രദ്ധയില്‍ പെട്ടു.
അവന്‍റെയുള്ളില്‍
എന്തോ ഒരു നീറ്റല്‍ പോലെ.
അവന്‍
ഭയത്തോടെയും വിറയലോടെയും
അവളുടെ വലംകൈ തന്‍റെ കയ്യിലെടുത്തു.
മരിക്കുന്ന
ആ നിമിഷത്തില്‍ അവളുടെ വലംകൈ
ഒരു മഞ്ഞുകട്ട പോലെ
തണുത്തുറഞ്ഞിരുന്നു.
ആ
കണ്ണുകളിലെ നിരപരാധിത്വം
കണ്ടപ്പോള്‍,
പെട്ടെന്ന്
ഹരിയുടെ ഉള്ളിലെ കോപം തണുത്തു.
അവന്‍റെ
ഉള്ളം കാളാന്‍ തുടങ്ങി.
താന്‍
ചെയ്തത് ഒരു വലിയ ചതിയുടെ
ഫലമായാണോ എന്ന ഭയം അവന്‍റെ
ഉള്ളില്‍ ഉണര്‍ന്നു.
തുടര്‍ന്ന് അഹല്യയുടെ മുഖത്തേക്ക് നോക്കിയ ഹരിയെ കണ്ട് അവള്‍ ഭയന്നു പുറകോട്ടുമാറി.
തുടര്‍ന്ന് അഹല്യയുടെ മുഖത്തേക്ക് നോക്കിയ ഹരിയെ കണ്ട് അവള്‍ ഭയന്നു പുറകോട്ടുമാറി.
അപ്പോഴേക്കും ഹരിയുടെ മനസ്സിന്‍റെ സമനില തെറ്റിത്തുടങ്ങിയിരുന്നു. അവന്‍ ഭാനുവിനെ നോക്കി. അപ്പോഴും അവളുടെ നിര്‍ജീവമായ കണ്ണുകള്‍ അവന്‍റെ മുഖത്തായിരുന്നു. ഭാനുവിന്‍റെ അവസാന ശ്വാസവും നിലച്ചപ്പോള്‍, വാളിലെ ചോരത്തുള്ളികളിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ ഹരിയുടെ ഉള്ളില്‍ ആ തീക്ഷ്ണമായ അന്തര്‍ബോധം ഉണര്‍ന്നു. താന്‍ ചെയ്തത് മഹാപാപമാണ്, അവള്‍ നിരപരാധിയായിരുന്നു! ആ തണുത്ത വലം കൈയുടെ നീറുന്ന ഓര്‍മ്മയുമായി ഹരിശ്ചന്ദ്രന്‍ അന്ന് ഭ്രാന്തനെപോലെ ആ കൊട്ടാരത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
ഹരി ധ്യാനത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു
പൂര്‍വജന്മത്തില്‍ നിന്നും ഒരു ടൈം ട്രാവലിംഗ് കഴിഞ്ഞു വന്നപോലെ.
അവന്‍ വിയര്‍പ്പില്‍ കുളിച്ചിരുന്നു.
“ഓം അസതോമാ സത്ഗമയ
തമസോ മാ ജ്യോതിര്‍ഗമയ
മൃത്യോര്‍ മാ അമൃതം ഗമയ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ”
അവന്‍
ശ്ലോകം ചൊല്ലി ധ്യാനം
അവസാനിപ്പിച്ച് കണ്ണു തുറന്ന്
ക്ലോക്കില്‍ നോക്കി
സമയം പുലര്‍ച്ചെ നാലര.
വൈകാതെ ഷഹനാസ് വിളിക്കും
എട്ടരക്കാണ് ഫ്ളൈറ്റ്..
സമയം പുലര്‍ച്ചെ നാലര.
വൈകാതെ ഷഹനാസ് വിളിക്കും
എട്ടരക്കാണ് ഫ്ളൈറ്റ്..
വിനോദ് നാരായണന്‍
(നോവലിസ്റ്റ് തിരക്കഥാകൃത്ത്)
ഫെബിന്‍റെ കാമുകിയെ ഷഹനാസ് കൊല്ലുമോ? ഫെബിനും ഷഹനാസും ഒരുമിക്കുമോ? ഹരിക്കായി വിധി ഒരുക്കി വച്ചിരിക്കുന്ന കെണി എന്തായിരുന്നു? ഈ നോവലിന്‍റെ ക്ലൈമാക്സ് എന്താണെന്ന് അറിയാന്‍ ആകാംക്ഷയില്ലേ. നോവലിന്‍റെ പൂര്‍ണരൂപം ഇപ്പോള്‍ ആമസോണ്‍ കിന്‍ഡില്‍ എഡിഷനിലും ഗൂഗിള്‍ ബുക്സിലും ലഭിക്കും. പേപ്പര്‍ബാക്ക് എഡിഷന്‍ പ്രി പബ്ലിക്കേഷന്‍ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. ആമസോണ്‍ കിന്‍ഡില്‍ എഡിഷനായി ഇവിടെ ക്ലിക്ക് ചെയ്യൂ. Click here
1661-ലെ കോഴിക്കോട് സാമൂതിരി കോവിലകത്ത് വിതയ്ക്കപ്പെട്ട ഒരു സംശയത്തിന്റെ വിഷവിത്ത്, നൂറ്റാണ്ടുകൾക്കിപ്പുറം യമുനാനദിയുടെ തീരത്ത് ഒരു മരണത്തിന്റെ തണുപ്പായി ആവർത്തിക്കപ്പെടുകയാണ്. സൈക്കോളജിയിലെ 'Folie à deux' (പങ്കുവെക്കപ്പെടുന്ന ഭ്രാന്ത്) എന്ന നിഗൂഢാവസ്ഥയെയും ജന്മാന്തരങ്ങളുടെ പ്രണയപ്പകയെയും കോർത്തിണക്കുന്ന ഒരു സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ. കഥാകൃത്തായ ഹരിയുടേയും ഷഹനാസിന്‍റേയും തീവ്ര പ്രണയത്തിന്‍റെ കഥ. ഒടുവിൽ വിധി അതിന്റെ ചക്രം പൂർത്തിയാക്കുമ്പോൾ ഹരിക്ക് മുന്നിൽ അവശേഷിക്കുന്നത് എന്തായിരിക്കും?
മുന്‍ എപിസോഡുകള്‍ എപിസോഡ് 1 എപിസോഡ് 2 എപിസോഡ് 3


















അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ