•  


    യുവകേരളം


    കിറ്റ്‌സില്‍ എം.ബി.എ. സ്‌പോട്ട് അഡ്മിഷന്‍

    സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് സ്‌പോട്ട് അഡ്മിഷൻ നടത്തും. തൈക്കാട് കിറ്റ്‌സിന്റെ ആസ്ഥാനത്ത് മാർച്ച് 11 ന് രാവിലെ 10 നാണ് സ്‌പോട്ട് അഡ്മിഷൻ. അംഗീകൃത സർവകലാശാലയിൽ നിന്നും 50 ശതമാനം മാർക്കോടെ ബിരുദവും കെമാറ്റ്/സിമാറ്റ് യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. കേരള സർവകലാശാലയുടെ എം.ബി.എ, ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ സ്‌പെഷ്യലൈസേഷനും ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാൻ സൗകര്യവും നൽകുന്ന കോഴ്‌സിൽ പ്ലെയിസ്‌മെന്റ് സൗകര്യവും ലഭിക്കും. വിദ്യാർത്ഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org . 9446529467, 0471-2327707.

    പി.ജി ഡിപ്ലോമ ഇന്‍ ഡിസൈന്‍: മാര്‍ച്ച് 31 വരെ അപേക്ഷിക്കാം

    കൊല്ലം ചന്ദനത്തോപ്പിലെ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ  പി.ജി ഡിപ്ലോമ പ്രോഗ്രാം ഇൻ ഡിസൈൻ കോഴ്‌സിലേക്ക്  അപേക്ഷ അയക്കേണ്ട അവസാനതീയതി മാർച്ച് 31  വരെ നീട്ടി. ഐ.ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ, ടെക്സ്റ്റയിൽ  ആൻഡ് അപ്പാരൽ ഡിസൈൻ, ഇൻറഗ്രേറ്റഡ് ലൈഫ് സ്‌റ്റൈൽ പ്രോഡക്ട് ഡിസൈൻ എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. 55 ശതമാനം മാർക്കോടെ ബിരുദമാണ് യോഗ്യത. അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷ ഏപ്രിൽ 28ന്.  കൂടുതൽ വിവരങ്ങൾക്ക്: www.ksid.ac.in

    ചിത്രവിജ്ഞാനകോശം എന്ന പുസ്തകം വിദ്യാര്ത്ഥികള്, അധ്യാപകര്, പിഎസ് സി തുടങ്ങിയ മത്സരപ്പരീക്ഷകള്ക്ക് തയ്യാറെടുക്കുന്നവര് തുടങ്ങിയവര്ക്ക് വളരെയേറെ ഗുണം ചെയ്യുന്നതാണ്. രണ്ട് ഭാഗങ്ങളായാണ് പുസ്തകം ഞങ്ങള് പ്രസിദ്ധീകരിക്കുന്നത്.വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ. 


    2018 സ്വാമിവിവേകാനന്ദന്‍ യുവപ്രതിഭാപുരസ്താരത്തിന് സംസ്ഥാന യുവജനക്ഷേമവകുപ്പ് അപേക്ഷ ക്ഷണിച്ചു.
    കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2018ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിനും മികച്ച യുവജനക്ലബിനുള്ള അവാർഡിനും നിശ്ചിതഫോറത്തിൽ അപേക്ഷ ക്ഷണിച്ചു.  വ്യക്തിഗത അവാർഡിനായി 18നും 40നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാം.  സാമൂഹ്യപ്രവർത്തനം, മാധ്യമപ്രവർത്തകനും മാധ്യമപ്രവർത്തകയ്ക്കും (പ്രിന്റ് മീഡിയ, ദൃശ്യമാധ്യമം), കല, സാഹിത്യം (വനിത), സാഹിത്യം (പുരുഷൻ), ഫൈൻ ആർട്‌സ്, കായികം (വനിത), കായികം (പുരുഷൻ), ശാസ്ത്രം (പുരുഷൻ), ശാസ്ത്രം (വനിത), സംരംഭകത്വം, കൃഷി എന്നീ മേഖലകളിൽ നിന്നും മികച്ച ഓരോ വ്യക്തിക്കു വീതം ആകെ 15 പേർക്കാണ് ആവാർഡ് നൽകുന്നത്.  സ്വയം അപേക്ഷ സമർപ്പിക്കുകയോ മറ്റൊരു വ്യക്തിയെ നാമനിർദ്ദേശം ചെയ്യുകയോ ചെയ്യാം.  ഈ വർഷം മുതൽ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിലെ മികച്ച യൂത്ത് കോ-ഓർഡിനേറ്റർക്ക് സംസ്ഥാനതലത്തിൽ അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.  അതത് മേഖലയിൽ വിദഗ്ദ്ധരുൾപ്പെടുന്ന ജൂറി അപേക്ഷകരുടെ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.  അവാർഡിന് അർഹരാകുന്നവർക്ക് 50,000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരവും നൽകും.
    കൂടാതെ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുലള്ള യൂത്ത്/യുവ ക്ലബുകളിൽ നിന്നും അവാർഡിനായി അപേക്ഷ ക്ഷണിച്ചു.  ജില്ലാതലത്തിൽ തിരഞ്ഞെടുക്കുന്ന മികച്ച ക്ലബിന് 30,000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരവും നൽകും.  ജില്ലാതലത്തിൽ അവാർഡിന് അർഹത നേടിയ ക്ലബുകളെയാണ് സംസ്ഥാനതലത്തിലെ അവാർഡിനായി പരിഗണിക്കുന്നത്.  സംസ്ഥാന അവാർഡ് നേടുന്ന ക്ലബിന് 50,000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരവും നൽകും.  അപേക്ഷകൾ ഡിസംബർ 25 നുള്ളിൽ അതത് ജില്ലാ യുവജനകേന്ദ്രത്തിൽ ലഭിക്കണം.  മാർഗ്ഗനിർദ്ദേശങ്ങളും അപേക്ഷാഫോറവും ജില്ലാ യുവജനകേന്ദ്രങ്ങളിലും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ www.ksywb.kerala.gov.in വെബ്‌സൈറ്റിലും ലഭിക്കും. ഫോൺ: 04712733139, 2733602, 2733777.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *