•  


    സിനിമ


    മലയാള സിനിമയിലെ ഇപ്പോഴത്തെ പ്രധാനവാര്‍ത്തായി സിനിമാത്തല്ല് സ്ഥാനം പിടിക്കുകയാണ്. നിര്മാതാവ് ആല്‍വിന്‍ ആന്‍റണിയുടെ വീട് കയറി ആക്രമിച്ചെന്ന പരാതിയില്‍ എറണാകുളം പോലീസ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ കേസെടുത്തിരിക്കുകയാണ്. തന്നെയാണ് തല്ലിയതെന്നും പറഞ്ഞ് റോഷന്‍ ആന്‍ഡ്രൂസും കേസ് കൊടുത്തു. ലോക്കല്‍ പോലീസ് പരാതി അവഗണിച്ചു എന്ന പരാതിപ്പെട്ട് നിര്മാതാവ് ഡിജിപിയെ കണുകയും ചെയ്തു. ഇതിനിടെ ആല്‍വിന്‍ ആന്‍റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണി ഒരു വാട്സാപ്പ് സന്ദേശം പുറത്തുവിട്ടു; 
    "എന്നോടുള്ള വ്യക്തി വൈരാഗ്യത്തിന് കാരണം ഞാന്‍ പറയാം. ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒരു പൊതുസുഹൃത്തുണ്ട്. ഒരു പെണ്‍കുട്ടിയാണ്. അവളുമായി എനിക്കുള്ള സൗഹൃദം അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. അതിന് തെളിവായി അദ്ദേഹം എനിക്ക് അയച്ച ഒരു സന്ദേശം ഞാന്‍ ഇപ്പോള്‍ പുറത്ത് വിടുകയാണ്.'' സംവിധായകൻ റോഷൻ ആൻഡ്രൂസ് തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സഹസംവിധായകനും നിർമാതാവ് ആൽവിൻ ആന്റണിയുടെ മകനുമായ ആൽവിൻ ജോൺ ആന്റണി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

     ആൽവിൻ ആന്റണിയെ വീട്ടിൽ കയറി ആക്രമിച്ചെന്ന പരാതിയിൽ സംവിധായകൻ റോഷൻ ആൻഡ്രൂസിനെതിരേ പൊലീസിൽ പരാതി നൽകിയിരുന്നു. കൊച്ചി പനമ്പിള്ളി നഗറിലുള്ള വീട്ടിൽ കയറി അക്രമം നടത്തിയെന്ന പരാതിയിൽ റോഷൻ ആൻഡ്രൂസിനും സുഹൃത്ത് നവാസിനുമെതിരെയാണ് കേസ്. എറണാകുളം ടൗൺ സൗത്ത് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.
    എന്നാൽ വീട്ടിൽ കയറി ആക്രമിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ തീർത്തും വ്യാജമാണെന്ന് റോഷൻ ആൻഡ്രൂസ് വ്യക്തമാക്കിയിരുന്നു. ആൽവിൻ ജോൺ ആന്റണി തന്റെ കൂടെ അസിസ്റ്റന്റായി ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ പ്രവർത്തിച്ചിരുന്നുവെന്നും മയക്കുമരുന്നിന്റെ ഉപയോഗം ഇയാൾക്കുണ്ടായിരുവെന്നും ഒരിക്കൽ താക്കീത് നൽകിയെങ്കിലും പിന്നീട് വീണ്ടും ഉപയോഗം തുടർന്നപ്പോൾ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞു.
    ഇതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് ആൽവിൻ ജോൺ ആന്റണി. താൻ മയക്കുമരുന്നിന് അടിമയാണെന്ന റോഷൻ ആൻഡ്രൂസിന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് ആൽവിൻ ജോൺ ആന്റണി പറഞ്ഞു.

    റോഷൻ ആൻഡ്രൂസിനൊപ്പം ഞാൻ രണ്ടു സിനിമകളിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. ഹൗ ഓൾഡ് ആർയുവിൽ മാത്രമല്ല, മുംബൈ പോലീസിലും. ഞാൻ ജീവിതത്തിൽ ഇന്നേ വരെ മയക്കു മരുന്ന് ഉപയോഗിച്ചിട്ടില്ല. ഹൗ ഓൾഡ് ആർ യു സെറ്റിലെ ആരോടു വേണമെങ്കിലും അന്വേഷിക്കാം. മയക്കു മരുന്നു ഉപയോഗിച്ചാൽ എന്നെ പണ്ടേ എന്റെ വീട്ടിൽ നിന്ന് തന്നെ പുറത്താക്കിയേനേ. എന്റെ ഡാഡി അറിയപ്പെടുന്ന നിർമാതാവാണ്. ഞാൻ അങ്ങനെയൊക്കെ ചെയ്താൽ അതിന്റെ ചീത്തപ്പേര് അദ്ദേഹത്തിനാണ്. ഞാൻ പന്ത്രണ്ടോളം സിനിമകളിൽ അസിസ്റ്റന്റായി ജോലി ചെയ്തിട്ടുണ്ട്. ലാൽ ജോസ്, ബി. ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ് എന്നിവരുടെ സിനിമകളിൽ. അവരോട് ചോദിച്ചു നോക്കൂ ഞാൻ മോശക്കാരൻ ആണോ അല്ലയോ എന്ന്. 
    നാൽപ്പത് ഗുണ്ടകളുമായാണ് എന്റെ വീട്ടിലേക്ക് റോഷൻ ആൻഡ്രൂസ് വന്നത്. ഞാൻ അവിടെ ഇല്ലായിരുന്നു. വീട്ടിൽ മമ്മിയും ഡാഡിയും എന്റെ കുഞ്ഞനുജത്തിയും ഉണ്ടായിരുന്നു. അനുജത്തിക്ക് പന്ത്രണ്ട് വയസ്സ് മാത്രമേ പ്രായമുള്ളൂ. ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. എന്റെ സുഹൃത്ത് ഒരു ഡോക്ടറും അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തെയാണ് കൂടുതൽ ആക്രമിച്ചത്. എന്റെ മമ്മിയെ അവർ തള്ളിയിട്ടു. അത്രയ്ക്ക് ഭീകരാന്തരീക്ഷമാണ് വീട്ടിൽ അവർ സൃഷ്ടിച്ചത്.
    അദ്ദേഹത്തിന് എന്നോടുള്ള വ്യക്തി വൈരാഗ്യത്തിന് കാരണം ഞാൻ പറയാം. ഞങ്ങൾ രണ്ടു പേർക്കും ഒരു പൊതുസുഹൃത്തുണ്ട്. ഒരു പെൺകുട്ടിയാണ്. അവളുമായി എനിക്കുള്ള സൗഹൃദം അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. എന്നോട് അത് നിർത്തണമെന്ന് പറഞ്ഞു. ഞാൻ അനുസരിച്ചില്ല. അത് വൈരാഗ്യമായി മാറി. എന്നെപ്പറ്റി മോശമായി പല കാര്യങ്ങളും പറഞ്ഞു പരത്തി. അത് ചോദ്യം ചെയ്തതിന്റെ അനന്തരഫലമാണ് ഞാനും എന്റെ കുടുംബവും അനുഭവിക്കുന്നത്. ഇനി മറ്റൊരു കാര്യം ഞാൻ മയക്കു മരുന്നിന് അടിമയാണെന്നല്ലേ അദ്ദേഹം പറഞ്ഞത്. എനിക്ക് റോഷൻ ആൻഡ്രൂസ് അയച്ച ഒരു സന്ദേശം ഇപ്പോൾ പുറത്ത് വിടുകയാണ്. എന്നെ അദ്ദേഹത്തിന് വലിയ കാര്യമാണെന്നും ഭാവിയിൽ എന്ത് ആവശ്യമുണ്ടെങ്കിലും അദ്ദേഹത്തെ സമീപിക്കാമെന്നും അതിൽ അദ്ദേഹം വാക്ക് നൽകുന്നു. അതിൽ ആ
    പെൺകുട്ടിയെക്കുറിച്ചും പരാമർശമുണ്ട്. നിങ്ങൾക്ക് വായിച്ച് തീരുമാനിക്കാം.
    മോശക്കാരനായ എന്നെ പുറത്താക്കിയതാണെങ്കിൽ അദ്ദേഹം എന്തിന് ഇത്തരത്തിലുള്ള ഒരു സന്ദേശം എനിക്ക് അയക്കണം. എനിക്ക് അദ്ദേഹത്തിൽ നിന്നും ഭീഷണിയുണ്ട്. വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഞാൻ ഇപ്പോൾ ജീവിക്കുന്നത്- ആൽവിൻ ജോൺ ആന്റണി പറഞ്ഞു. ഇതിനിടെ നിര്‍മാതാക്കളുടെ സംഘടനം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെ വിലക്കി എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. എന്തായാലും ഇത്തരം കാര്യങ്ങള്‍ മലയാള സിനിമക്ക് ചീത്തപ്പേരാണ്. രണ്ട് മികച്ച സിനിമാപ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലാതെ സമാധാനാന്തരീഷം സൃഷ്ടിക്കുകയാണ് വേണ്ടത്.



    ബ്ലാക്ക് നൈറ്റ് ഗൗണ്‍” സിനിമയാകുന്നു.

    ആമസോണ് പ്രസിദ്ധീകരിച്ച വിനോദ് നാരായണന്റെ ബ്ലാക്ക് നൈറ്റ് ഗൗണ്‍” എന്ന പുസ്തകം സിനിമയാകുന്നുദല്‍ക്കണ്‍ ക്രിയേഷന്‍സും ഹാപ്പി ട്യൂണ്‍സ് മീഡിയയും ഒന്നിച്ച് നിര്‍മിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് പി.കെ.അശോകനും മരിയ സെന്‍റ് ജസ്റ്റുമാണ്.   ഹൊറര് ത്രീഡി സിനിമയുടെ കഥ,തിരക്കഥ, സംഭാഷണം നിര്വഹിക്കുന്നത് വിനോദ് നാരായണന്. ത്രീഡിയുടെ നൂതന സാങ്കേതിക വിദ്യകളോടെയാണ് ഹൊറര് ചിത്രം പുറത്തിറങ്ങുന്നത്മലയാളത്തിലും തമിഴിലും തെലുങ്കിലും സിനിമ റിലീസ് ചെയ്യും. അനുരക്തി എന്ന സംസ്കൃത ചിത്രവും ഗുജറാത്തിയിലും ബെംഗാളിയിലുമായി നിരവധി ചിത്രങ്ങളും ചെയ്ത അശോക് പാലക്കാട് മലയാളിയാണ്. ത്രീഡി സ്പെഷ്യലിസ്റ്റ് ടെക്നീഷ്യന് കൂടിയായ ഇദ്ദേഹം മറ്റ് ഭാഷകളില് നിരവധി ത്രീഡി ചിത്രങ്ങള് ഒരുക്കിയിട്ടുണ്ട്. "മുന്തിരി മൊഞ്ചന്‍" എന്ന സിനിമയുടെ നിര്‍മാതാവാണ്.തമിഴില് കറുപ്പ് ഇരവ് ഉടൈ എന്ന പേരിലും  തെലുഗില് നലുപ് രാത്രി ഗൗണു എന്ന പേരിലും സിനിമ പുറത്തിറങ്ങുന്നു.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *