•  


    തൊഴില്‍ വാര്‍ത്തകള്‍


    ഹൈസ്‌കൂള്‍ അസിസ്റ്റന്റ് ഒഴിവുകള്‍

    ഹൈസ്‌കൂള്‍ അസിസ്റ്റന്റ്(അറബിക്) 1 എന്‍ സി എ( ഈഴവ/ബില്ലവ/തീയ്യ) (കാറ്റഗറി നമ്പര്‍. 556/2019) തസ്തികയിലേക്കുള്ള ഇന്റര്‍വ്യു തിരുവനന്തപുരം പട്ടത്തുള്ള പി എസ് സി ആസ്ഥാന ഓഫീസില്‍ ഡിസംബര്‍ രണ്ടിന് നടക്കും. പ്രൊഫൈലില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ കൊല്ലം ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം.

    ഫാര്‍മസിസ്റ്റ് ഒഴിവുകള്‍

     പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) കീഴിലുള്ള സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എന്‍.സി.പി / സി.സി.പി (ഹോമിയോ) കോഴ്‌സ് പാസ്സായ ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യോഗ്യത, തിരിച്ചറിയില്‍ / ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം പാലക്കാട് കല്‍പ്പാത്തി ചാത്തപുരത്തുള്ള ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നവംബര്‍ 24 ന് രാവിലെ 11 ന് ഹാജരാകണം. പ്രായപരിധി 45 വയസ്. ഓണ്‍ലൈന്‍ വഴി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഇ-മെയില്‍ ഐ.ഡി, വാട്‌സ് ആപ്പ് നമ്പര്‍ എന്നിവ സഹിതം 24 ന് വൈകിട്ട് അഞ്ചിനകം dmohomoeopkd@kerala.gov.in ല്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0491 2966355, 2576355

    അങ്കണവാടി ഹെല്‍പ്പര്‍ /വര്‍ക്കര്‍ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു

    വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ ചാലക്കുടി അഡീഷണല്‍ പ്രൊജക്റ്റ് പരിധിയിലുള്ള ആതിരപ്പള്ളി, കോടശ്ശേരി, പരിയാരം, മേലൂര്‍, പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍ /ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് ഈ പഞ്ചായത്തുകളില്‍ സ്ഥിരതാമസമള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2020 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാക്കിയവരും 46 വയസ്സ് കഴിയാത്തവരുമായിരിക്കണം. എസ് സി /എസ് ടി വിഭാഗത്തിലുള്ളവര്‍ക്ക് മൂന്നുവര്‍ഷത്തെ വയസ്സ് ഇളവ് അനുവദിക്കുന്നതാണ്. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്എസ്എല്‍സി പാസായിരിക്കണം. 

    അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എഴുത്തും വായനയും അറിഞ്ഞിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജനനതീയതി, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, സ്ഥിരതാമസം, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രങ്ങളുടെ ശരി പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. കവറിന് പുറത്ത് മുകള്‍ഭാഗത്ത് വര്‍ക്കര്‍ /ഹെല്‍പ്പര്‍ സെലക്ഷന്‍ 2020 എന്ന് എഴുതേണ്ടതാണ്. നിശ്ചിത മാതൃകയില്‍ ഇല്ലാത്തതോ, അപൂര്‍ണ്ണമോ, തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതോ, ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതോ, ഒട്ടിക്കാത്തതോ ആയ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അപേക്ഷകളുടെ പരിശോധനകള്‍ക്ക് ശേഷം അര്‍ഹരായവരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കും. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. പിഎസ്സിയില്‍ ക്ലാസ് ഫോര്‍ ജീവനക്കാരുടെ സംവരണ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഒഴിവ് വരുന്ന മുറയ്ക്ക് വനിതാ ശിശു വികസന വകുപ്പില്‍ നിന്നുള്ള ഉത്തരവുകള്‍ക്ക് വിധേയമായായിരിക്കും നിയമനം.

    അപേക്ഷാഫോമിന്റെ മാതൃക ചാലക്കുടി അഡീഷണല്‍ ഐ സി ഡി എസ് പ്രോജക്ട് അതിരപ്പിള്ളി, കോടശ്ശേരി, പരിയാരം, മേലൂര്‍ പഞ്ചായത്ത് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ചാലക്കുടി ഐ സി ഡി എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. പൂരിപ്പിച്ച അപേക്ഷകള്‍ 2020 സെപ്റ്റംബര്‍ 14ന് വൈകുന്നേരം 5 മണിവരെ നേരിട്ടോ തപാല്‍ വഴിയോ സ്വീകരിക്കും. മറ്റ് സ്ഥലങ്ങളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. നിശ്ചിത സമയ പരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതാണ്. അപേക്ഷകള്‍ അയയ്‌ക്കേണ്ട വിലാസം ശിശുവികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് പ്രോജക്ട്, ചാലക്കുടി അഡീഷണല്‍, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി 680307.


    തൃപ്പൂണിത്തുറ സർക്കാർ സംസ്‌കൃത കോളേജിൽ ഗസ്റ്റ് അധ്യാപകരാകാം

     സംസ്‌കൃതം ജ്യോതിഷം വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തും.

    ഉദ്യോഗാർഥികൾ 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവരും യു.ജി.സി യോഗ്യതയുള്ളവരും അതത് മേഖല കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റിൽ ഉൾപ്പെട്ടവരോ കോളേജിയേറ്റ് ഡയറക്ടറുടെ നിർദ്ദേശാനുസരണം ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയവരോ ആയിരിക്കണം.  യു.ജി.സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.  താല്പര്യമുള്ളവർ ആഗസ്റ്റ് 
    19ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തണം.

    അമൃത് മിഷനിൽ കരാർ നിയമനം നടത്തുന്നു
    അമൃത് മിഷനിൽ (അടൽ മിഷൻ ഫോർ റെജുവെനേഷൻ ആന്റ് അർബൻ ട്രാൻസ്ഫർമേഷൻ) സിറ്റി മിഷൻ മാനേജ്മെൻറ് യൂണിറ്റിൽ അർബൻ ഇൻഫ്രാസ്ട്രക്ചർ എക്സ്പർട്ട് ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
    അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും എഞ്ചിനിയറിംഗ് ബിരുദമാണ് യോഗ്യത.
    മുനിസിപ്പൽ അടിസ്ഥാന വികസന പദ്ധതികളുടെ ഡിസൈനിംഗിലും നടത്തിപ്പിലും അംഗീകൃത ഏജൻസിക്ക് കീഴിൽ മൂന്നുമുതൽ അഞ്ചു വർഷം പ്രവൃത്തി പരിചയവും പാരിസ്ഥിതിക നിയമവശങ്ങളെക്കുറിച്ചുള്ള അറിവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. പ്രായപരിധി 58 വയസ്. ശമ്പളം 55,000/ രൂപ. യോഗ്യതാവിശദാംശങ്ങളും അപേക്ഷാഫോറവും www.amrutkerala.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. 
    അപേക്ഷയുടെ കോപ്പിയും വിശദമായ ബയോഡാറ്റയും aoklsmmu@gmail.com എന്ന ഇമെയിൽ ഐഡിയിലും സ്റ്റേറ്റ് മിഷൻ മാനേജ്‌മെന്റെ് യൂണിറ്റ് (അമൃത് ), T.C 25/801(11),  ഫോർത്ത് ഫ്‌ളോർ, മീനാക്ഷി പ്ലാസ, ആർടെക് ബിൽഡിംഗ്, ഗവൺമെന്റെ് ഹോസ്പിറ്റൽ വുമൺ ആന്റ് ചിൽഡ്രൻ തൈക്കാട് (പിഒ) തിരുവനന്തപുരം-695014 അയയ്ക്കണം. അപേക്ഷയുടെ പുറത്ത് ‘Application for the post Urban Infrastructure Expert ‘എന്ന് എഴുതിയിരിക്കണം, 
    അവസാന തിയതി: ആഗസ്റ്റ് 20.

    സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഒഴിവുകള്‍ 
    സംസ്ഥാന സിവിൽ സർവീസ് അക്കാഡമിയിലും ഉപകേന്ദ്രങ്ങളിലും വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. അഡ്മിനിസ്‌ട്രേറ്റീവ് അനലിസ്റ്റ് (ഒരു ഒഴിവ്, യോഗ്യത: ബി.ടെക്/ എം.ടെക്, എം.ബി.എയും യു.പി.എസ്.സിയുടെ സിവിൽ സർവീസ് പരീക്ഷയുടെ ഇന്റർവ്യൂവിൽ പങ്കെടുത്തവർക്ക് പരിഗണന, ശമ്പളം: പ്രതിമാസം 45000 രൂപ).
    അക്കാഡമിക്ക് സപ്പോർട്ട് കോ-ഓർഡിനേറ്റർ (ഒരു ഒഴിവ്, യോഗ്യത: ബിരുദവും യു.പി.എസ്.സി സിവിൽ സർവീസ് ഇന്റർവ്യൂവിൽ ഒരു തവണയെങ്കിലും പങ്കെടുത്തിരിക്കണം, ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം ഉളളവർക്ക് മുൻഗണന, ശമ്പളം: പ്രതിമാസം 30,000 രൂപ).
    എഡ്യുക്കേറ്റർ (ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, മലയാളം, ലിറ്ററേച്ചർ, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, സോഷിയോളജി, ജോഗ്രഫി, എൻവയറോൺമെന്റ് സയൻസ് എന്നീ വിഷയങ്ങളിൽ), ഒഴിവ് (ആറ് എണ്ണം വീതം), യോഗ്യത – യു.പി.എസ്.സി സിവിൽ സർവീസ് ഇന്റർവ്യൂവിൽ ഒരു തവണയെങ്കിലും പങ്കെടുത്തിരിക്കണം.
    മേൽവിഷയത്തിൽ ഏതെങ്കിലും ഒന്ന് ഐച്ഛിക വിഷയമായി എടുത്ത് പങ്കെടുത്തിട്ടുളളയാളായിരിക്കണം, ശമ്പളം: പ്രതിമാസം 35,000 രൂപ). നിയമനങ്ങൾക്കുളള  വാക്ക്-ഇൻ-ഇന്റർവ്യൂ കേരള സ്റ്റേറ്റ് സിവിൽ സർവീസ് സർവീസ് അക്കാഡമിയുടെ തിരുവനന്തപുരത്ത് ചാരാച്ചിറയിലുളള ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് സി.സി.ഇ.കെ യുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ www.ccek.org സന്ദർശിക്കുക.

    ട്രഷറി വകുപ്പില്‍ ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു
    ട്രഷറി വകുപ്പിൽ കരാർ വ്യവസ്ഥയിൽ ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്, എം.ടെക് യോഗ്യതയോ എം.സി.എയോ ഐ.ടിയിൽ എം.എസ്‌സിയോ ഉളളവർ ജൂലൈ അഞ്ചിനകം അപേക്ഷിക്കണം. 40 വയസിൽ താഴെയുളളവർക്ക് അപേക്ഷ നൽകാം. 85,000 രൂപയാണ് വേതനം. മൂന്നോ അതിലധികമോ വർഷത്തെ പ്രവൃത്തിപരിചയം വേണം.
    ബയോഡേറ്റയും അപേക്ഷയും ജനനത്തീയതി, വിദ്യാഭ്യാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ഡയറക്ടർ ഓഫ് ട്രഷറീസ്, കൃഷ്ണ ബിൽഡിംഗ്, തൈക്കാട് പി.ഒ. 695014, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം.  career.treasury@kerala.gov.in എന്ന മെയിലിലേക്കും അയയ്ക്കാം.
    കൊറോണ പ്രതിരോധത്തിന് ഫാര്‍മസിസ്റ്റുകളെ നിയമിക്കുന്നു
    കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ ഫാർമസിസ്റ്റ് റാങ്ക് ലിസ്റ്റിൽ ഒന്നു മുതൽ നൂറ് വരെയുള്ളവരിൽ കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി മൂന്നു മാസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ എന്‍. എച്ച് .എമ്മിനു കീഴിൽ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. ഏപ്രില്‍ 24ന് മുന്‍പ് hrnhmkottayam@gmail.com എന്ന  ഇ- മെയിലിൽ വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍- 0481-2304844. 

    മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു
    കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷനിൽ (കൈറ്റ്) മാസ്റ്റർ ട്രെയിനർമാരെ തിരഞ്ഞെടുക്കുന്നു. ഹയർ സെക്കൻഡറി-വൊക്കേഷണൽ ഹയർസെക്കൻഡറി/ ഹൈസ്‌കൂൾ/ പ്രൈമറി സ്‌കൂൾ അധ്യാപകർക്ക് അപേക്ഷിക്കാം. എയിഡഡ് മേഖലയിൽ നിന്നുള്ള അപേക്ഷകർ സ്‌കൂൾ മാനേജരിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം അഭിമുഖ സമയത്ത് സമർപ്പിക്കണം.
    ഹൈസ്‌ക്കൂൾതലം വരെയുള്ള അപേക്ഷകർക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഗണിതം, സോഷ്യൽ സയൻസ്, ഭാഷാ വിഷയങ്ങൾ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദവും ബി.എഡും കമ്പ്യൂട്ടർ പ്രാവീണ്യവും ഉണ്ടായിരിക്കണം. പ്രവർത്തന പരിചയമുള്ള കമ്പ്യൂട്ടർ നിപുണരായ അധ്യാപകർക്കും സ്‌കൂൾ ഐ.ടി/ഹയർ സെക്കന്ററി സ്‌കൂൾ ഐ.ടി./പി.എസ്.ഐ.ടി. കോ-ഓർഡിനേറ്റർ/കൈറ്റ് മാസ്റ്റർ/കൈറ്റ് മിസ്ട്രസ്മാർക്ക് മുൻഗണന ലഭിക്കും.
    ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലേയ്ക്കുള്ള ഡിജിറ്റൽ വിഭവ നിർമാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ-ഗവേണൻസ് പ്രവർത്തനങ്ങൾ തുടങ്ങി കൈറ്റ് നിർദ്ദേശിക്കുന്ന മറ്റു ജോലികളും ചെയ്യാൻ സന്നദ്ധരായവരാണ് അപേക്ഷിക്കേണ്ടത്. ഇപ്പോൾ ജോലി ചെയ്യുന്ന റവന്യൂ ജില്ലയിൽ തന്നെ മാസ്റ്റർ ട്രെയിനർമാരായി പ്രവർത്തിക്കാൻ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം.
    www.kite.kerala.gov.in  ൽ ഓൺലൈനായി 25ന് മുൻപ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവരെ കൈറ്റിന്റെ നിലവിലെ മാനദണ്ഡങ്ങൾക്ക് വിധേയമായി വർക്കിംഗ് അറേഞ്ച്‌മെന്റ് വ്യവസ്ഥയിൽ നിയോഗിക്കും.

    ദേവസ്വം ബോര്‍ഡ്: വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു
    തിരുവിതാംകൂർ, കൊച്ചിൻ, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചു.
    ഗുരുവായൂർ ദേവസ്വത്തിലെ എൽ.ഡി. ക്ലർക്ക് ഉൾപ്പെടെ പത്ത് തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനും തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാർട്ട് ടൈം ശാന്തി (പട്ടികജാതി, പട്ടികവർഗം, ഒ.ബി.സി ഉദ്യോഗാർഥികൾക്ക് മാത്രം) രണ്ടാം ആനശേവുകം (ഒ.ബി.സി ഉദ്യോഗാർഥികൾക്ക് മാത്രം) തസ്തികകളിലേക്ക് എൻ.സി.എ നിയമനത്തിനും കൊച്ചിൻ ദേവസ്വം ബോർഡിലെ സിസ്റ്റം മാനേജർ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിനും മലബാർ ദേവസ്വം ബോർഡിലെ എക്‌സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് 4 തസ്തികയിലേക്ക് മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രജീവനക്കാർക്ക് തസ്തികമാറ്റം വഴിയുള്ള നിയമനത്തിനുമാണ് അപേക്ഷ ക്ഷണിച്ചത്.
    അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി ഏപ്രിൽ 18. യോഗ്യത, അപേക്ഷാഫീസ്, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ മുഴുവൻ വിവരങ്ങളും www.kdrb.kerala.gov.in  ൽ ലഭിക്കും.
    പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കരാര്‍ നിയമനം
    ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയവും നൂതനവുമായ രീതികളെക്കുറിച്ച് കർഷകർക്ക് അറിവ് പകരാനും, മത്സ്യകൃഷി സ്ഥലങ്ങൾ സന്ദർശിച്ചു സാങ്കേതികമായ സഹായങ്ങൾ നൽകാനും പ്രോജക്ട് കോ-ഓർഡിനേറ്റർമാരെ താത്ക്കാലികമായി നിയമിക്കുന്നു. സംസ്ഥാനത്താകെ 50 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്കാണ് നിയമനം. പ്രതിമാസം യാത്രാചെലവുകൾ ഉൾപ്പെടെ 24,040 രൂപയാണ് വേതനം.

    സംസ്ഥാന കാർഷിക/ഫിഷറീസ് സർവ്വകലാശാലകളിൽ നിന്നുള്ള ബി.എഫ്.എസ്.സി ബിരുദം/ഏതെങ്കിലും അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള അക്വാകൾച്ചർ ബിരുദാനന്തര ബിരുദം/ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഫിഷറീസ് വിഷയങ്ങളിലോ സുവോളജിയിലോ ബിരുദാനന്തര ബിരുദവും ഏതെങ്കിലും സർക്കാർ വകുപ്പിലോ സ്ഥാപനത്തിലോ അക്വാകൾച്ചർ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

    പ്രായപരിധി 50 വയസ്. അപേക്ഷകരിൽ അടിസ്ഥാന യോഗ്യത നേടിയവരെ മാത്രം ഇന്റർവ്യൂ നടത്തി തിരഞ്ഞെടുപ്പ് പൂർത്തിയാക്കും. ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷ സ്‌പെഷ്യൽ ഓഫീസർ, ജനകീയ മത്സ്യകൃഷി പദ്ധതി, ഫിഷറീസ് വകുപ്പ്, വികാസ് ഭവൻ പി.ഒ., വികാസ് ഭവൻ ബിൽഡിംഗ്, ഗ്രൗണ്ട്ഫ്‌ളോർ, തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ മാർച്ച് 31ന് മുൻപ് അയയ്ക്കണം.

    ഇ-ഹെല്‍ത്ത് പദ്ധതിയില്‍ താല്കാലിക നിയമനം

    കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ വിവിധ സക്കാ ആശുപത്രികളി ഇ-ഹെത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹാഡ് ഹോഡിംഗ് സപ്പോട്ടിംഗ് സ്റ്റാഫ് തസ്തികയി താത്കാലിക നിയമനം നടത്തുന്നു. ഇതിലേക്ക് feb 26ന് അടൂ ജനറ ആശുപത്രിയി രാവിലെ പത്ത് മുത വാക്ക് ഇ ഇന്റവ്യൂ നടക്കും.

    യോഗ്യത: ഡിപ്ലോമ/ ബി.എസ്സ്‌സി/ എം.എസ്സ്‌സി/ ബി.ടെക്/ എം.സി.എ (ഇലക്‌ട്രോണിക്‌സ്/ കമ്പ്യൂട്ട സയസ്/ ഐടി). ഹാഡ്‌വെയ & നെറ്റ് വക്കിങ്ങി ഒരു വഷത്തെ പ്രവൃത്തിപരിചയം വേണം.  ഹോസ്പിറ്റ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയ & ഇംപ്ലിമെന്റേഷനി പ്രവൃത്തിപരിചയം അഭികാമ്യം. വിശദവിവരങ്ങക്ക്        e-health.kerala.gov.in  സന്ദശിക്കുക. ഫോ: 9495998964.

    ജലനിധിയില്‍ സോഷ്യല്‍ ഡെവലപ്‌മെന്റ് കണ്‍സള്‍ട്ടന്റ്

    മലപ്പുറം, പാലക്കാട് ജില്ലകളി ജലനിധി ഒന്നാംഘട്ടത്തി നടപ്പാക്കിയ കുടിവെള്ള പദ്ധതികളി ഭാഗികമായോ പൂണമായോ പ്രവത്തനം നിലച്ച പദ്ധതികളുടെ പുനരുദ്ധാരണത്തിന് ഗുണഭോക്തൃ സമിതികളെ ശാക്തീകരിക്കുന്നതിനായി സോഷ്യ ഡെവലപ്‌മെന്റ് കട്ടന്റ്മാരെ തെരഞ്ഞെടുക്കുന്നു.

    എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി അല്ലെങ്കി സോഷ്യ സയസിലുള്ള ബിരുദാനന്തര ബിരുദവും ജലനിധി പദ്ധതിയി ടീം ലീഡ/ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്/ കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റ തസ്തികയിലുള്ള മൂന്ന് വഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. അല്ലെങ്കി ബി.എസ്.ഡബ്ല്യു/ ബി.എ സോഷ്യോളജിയിലോ സോഷ്യ സയസിലോ ഉള്ള ബിരുദവും ജലനിധി പദ്ധതിയി മൂന്ന് വഷത്തെ പ്രവൃത്തിപരിചയം ഉപ്പെടെ സാമൂഹിക വികസന പദ്ധതികളി അഞ്ച് വഷം പ്രവൃത്തിപരിചയം ഉള്ളവക്കും ഇന്റവ്യൂവി പങ്കെടുക്കാം.

    ഉദ്യോഗാത്ഥിക മലപ്പുറം കുന്നുമ്മ യു.എം.കെ ടവറി പ്രവത്തിക്കുന്ന കെ.ആ.ഡബ്ല്യു.എസ്.എ യുടെ റീജിയണ പ്രോജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റി രേഖക സഹിതം 28ന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം. കൂടുത വിവരങ്ങക്ക് www.jalanidhi.kerala.gov.in, ഫോ:0483-2738566.

    ഇന്റേ താല്ക്കാലിക നിയമനം
    റൂസ സംസ്ഥാന പദ്ധതി കാര്യാലയത്തി സ്റ്റേറ്റ് ലെവ ക്വാളിറ്റി അഷ്വറസ് സെ (എസ്.എ.ക്യൂ.എ.സി) ഏക്. ഭാരത് ആന്റ് ശ്രേഷ്ഠ ഭാരത് (ഇ.ബി.എസ്.ബി) പ്രോജക്ടി ഒരു വഷത്തേക്ക് താകാലിക അടിസ്ഥാനത്തി ഇന്റേണിനെ ക്ഷണിക്കുന്നു. യോഗ്യത പി.ജി/ബി.ടെക്/എം.ബി.എ, ഇംഗ്ലീഷ് ഭാഷയിലുളള പ്രാവീണ്യം. വേതനം 16,000 രൂപ. അപേക്ഷ റൂസ സംസ്ഥാന പദ്ധതി കാര്യാലയത്തി മാച്ച് അഞ്ചിനകം ലഭ്യമാക്കണം.

    യു.എ.ഇ യില്‍ നഴ്‌സുമാര്‍ക്ക് അവസരം
    യു.എ.ഇ യിലെ പ്രശസ്തമായ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് നോർക്ക റൂട്ട്‌സ് മുഖേന ബി.എസ്.സി. നഴ്‌സുമാരെ തിരഞ്ഞെടുക്കും. എൻ.ഐ.സി.യു/ നഴ്‌സറി വിഭാഗത്തിൽ കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തി പരിചയവും 30 വയസ്സിൽ താഴെ പ്രായവുമുള്ള വനിത നഴ്‌സുമാർക്ക് അപേക്ഷിക്കാം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, വിമാനടിക്കറ്റ്, താമസം എന്നിവ സൗജന്യം. ശമ്പളം 4000-4500 ദിർഹം വരെ (ഏകദേശം 77,500 രൂപ മുതൽ 87,000 രൂപ വരെ) ലഭിക്കും. താത്പര്യമുള്ളവർ norkauae19@gmail.com    ൽ ഫെബ്രുവരി അഞ്ചിനകം ബയോഡാറ്റ സമർപ്പിക്കണം.വിശദവിവരങ്ങൾ www.norkaroots.org ൽ ലഭിക്കും. ടോൾ ഫ്രീ നമ്പർ: 18004253939 (ഇന്ത്യയിൽ നിന്നും),  00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം).
    കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം
    സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ(കുടുംബശ്രീ) സംസ്ഥാന മിഷൻ ഓഫീസിൽ പ്രോഗ്രാം ഓഫീസർ/ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. യോഗ്യരായ സംസ്ഥാന സർക്കാർ/അർദ്ധസർക്കാർ ജീവനക്കാർ കെഎസ്ആർ ചട്ടങ്ങൾ പ്രകാരം എൻ.ഒ.സി സഹിതം അപേക്ഷിക്കണം. ശമ്പള സ്‌കെയിൽ: 42500-87000.അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. അപേക്ഷകർക്ക് കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം, ഇംഗ്ലീഷ് അവതരണം, മികച്ച ഡ്രാഫ്റ്റിംഗ് സ്‌കിൽ എന്നിവ അഭികാമ്യം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28.  എഴുത്തുപരീക്ഷയും ഇന്റർവ്യൂവും മാർച്ച് രണ്ടിന് രാവിലെ പത്ത് മുതൽ സംസ്ഥാന ദാരിദ്ര്യനിർമ്മാർജ്ജന മിഷൻ ഓഫീസിൽ നടക്കും. അപേക്ഷ അയയ്‌ക്കേണ്ട വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695 011.
    പട്ടികജാതി/ പട്ടികവര്‍ഗ ഉദ്യോഗാരത്ഥികള്‍ക്ക് തൊഴിലവസരം

    ദേശീയ തൊഴിൽ സേവന കേന്ദ്രവും സംസ്ഥാന സർക്കാരിന്റെ മോഡൽ കരിയർ സർവീസ് സെന്ററും ടാറ്റാ കൺസൾട്ടൻസി സർവീസും സംയുക്തമായി പട്ടികജാതി പട്ടികവർഗ ഉദ്യോഗാർത്ഥിക്കായി സൗജന്യ പരിശീലനവും റിക്രൂട്ട്‌മെന്റും നടത്തുന്നു. ബി.എസ്‌സി (കമ്പ്യൂട്ടർ സയൻസ് ഒഴികെ)/ ബി.എ/ ബി.കോം ബിരുദമുളളവർക്കും അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾക്ക് ഫെബ്രുവരി 20ന് മുമ്പ് 0471-2332113/ 8304009409 ൽ ബന്ധപ്പെടണം.
    ഗുരുവായൂര്‍ ദേവസ്വം: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
    ഗുരുവായൂർ ദേവസ്വത്തിലെ 14 തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിലേക്കുള്ള മെഡിക്കൽ സൂപ്രണ്ട്, സർജൻ, പീഡിയാട്രീഷ്യൻ, ഇ.എൻ.റ്റി സ്‌പെഷ്യലിസ്റ്റ്, റസിഡന്റ് മെഡിക്കർ ഓഫീസർ എന്നീ തസ്തികകളിലേക്കും സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2, ഫാർമസിസ്റ്റ് ഗ്രേഡ് 2, വെറ്ററിനറി സർജൻ, പബ്ലിക് റിലേഷൻസ് ഓഫീസർ, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ (ഇലക്‌ട്രോണിക് ഡാറ്റാ പ്രോസസിങ്), റിലീജിയസ് പ്രൊപ്പഗാൻഡിസ്റ്റ്, കെ.ജി ടീച്ചർ (ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ), ഡ്രൈവർ ഗ്രേഡ് 2 എന്നീ തസ്തികകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഫെബ്രുവരി 29 വരെ അപേക്ഷിക്കാം. യോഗ്യത, അപേക്ഷാഫീസ്, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ വിവരങ്ങൾ www.kdrb.kerala.gov.in ൽ ലഭ്യമാണ്.
    സാമൂഹ്യനീതി വകുപ്പി ഡെപ്യൂട്ടി ഡയറക്ട (മീഡിയ) തസ്തികയി ഡെപ്യൂട്ടേഷ നിയമനം
    സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിനു കീഴിഹി സാമൂഹ്യനീതി വകുപ്പി ഡെപ്യൂട്ടി ഡയറക്ട (മീഡിയ) തസ്തികയി ഡെപ്യൂട്ടേഷ നിയമനം നടത്തുന്നു. ശമ്പള സ്‌കെയി 67700 – 208700 രൂപ. കേന്ദ്ര സംസ്ഥാന സക്കാ ഉദ്യോഗസ്ഥ, വകലാശാലക, അംഗീകൃത ഗവേഷണ സ്ഥാപനങ്ങ, ദ്ധസക്കാ സ്വയംഭരണ സ്ഥാപനങ്ങ എന്നിവിടങ്ങളി സമാനതസ്തികയി ജോലി ചെയ്യുന്നവക്ക് അപേക്ഷിക്കാം.ലെവ 10 അഞ്ച് വഷം സവീസുള്ളവക്കും അപേക്ഷ സമപ്പിക്കാം. ജേണലിസത്തിലോ മാസ് കമ്മ്യൂണിക്കേഷനിലോ ഉള്ള ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ യോഗ്യതയും അച്ചടി ദൃശ്യമാധ്യമങ്ങളി എഡിറ്റിങ്ങി മൂന്ന് വഷം പ്രവൃത്തിപരിചയവും വേണം. ഇന്ത്യമേഷവീസി അഞ്ച് വഷത്തെ സേവനമുള്ളവക്കും അപേക്ഷിക്കാം. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകക്ക് 56 വയസ്സ് കഴിയരുത്. എംപ്ലോയ്‌മെന്റ് ന്യൂസി വാത്തവന്ന് 45 ദിവസത്തിനുള്ളി അപേക്ഷ ലഭ്യമാക്കണം. വിലാസം:  Director (Admn.), D/o SJ&E, Room No. 637, ‘A’ wing, Shastri Bhawan, New Delhi – 110001.

    ടെക്‌നീഷ്യ-ബോയ്‌ല ഓപ്പറേറ്ററിന്റെ താത്ക്കാലിക ഒഴിവുക
    ഒരു അദ്ധ സക്കാ സ്ഥാപനത്തി ടെക്‌നീഷ്യ-ബോയ്‌ല ഓപ്പറേറ്ററിന്റെ ഓപ്പ വിഭാഗത്തിനും എസ്.സി വിഭാഗത്തിനും സംവരണം ചെയ്ത ഓരോ താത്ക്കാലിക ഒഴിവുക ഉണ്ട്. പ്രതിദിനം 657 രൂപ വേതനം ലഭിക്കും. എസ്.എസ്.എ.സിയും സെക്കഡ് ക്ലാസ് ബോയ്‌ലട്ടിഫിക്കറ്റോടുകൂടിയ ഐ.ടി.ഐ ഫിറ്റ ഗ്രേഡ് യോഗ്യതയുള്ളവക്ക് അപേക്ഷിക്കാം. പ്രായം 2017 ജനുവരി ഒന്നിന് 18 വയസ്സിനും 41നും ഇടയി (നിയമാനുസൃത വയസ്സിളവ് ബാധകം). സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ടതില്ല. ഉദ്യോഗാത്ഥിക എല്ലാ അസ്സട്ടിഫിക്കറ്റുകളുമായി 15നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചി ഹാജരാകണം.
    സി-ഡിറ്റ് വെബ് സവ്വീസ് ഡിവിഷനി നിയമനം നടത്തുന്നു.

    സി-ഡിറ്റ് വെബ് സവ്വീസ് ഡിവിഷനി വെബ് ആപ്ലിക്കേഷ ഡെവലപ്പ പോസ്റ്റി നിയമനം നടത്തുന്നു. ബി.ടെക്, എം.സി.എ എന്നീ യോഗ്യതകളുള്ളവക്ക് ഇന്റവ്യൂവി പങ്കെടുക്കാം. പി.എച്ച്.പി, ലാറവെ, പൈത്തോ, ഫ്‌ളാസ്‌ക് ടെക്‌നോളജി എന്നിവയിലെ അറിവ്, ഏതെങ്കിലും അംഗീകൃത സ്ഥാപനത്തി നിന്നും വെബ് ആപ്ലിക്കേഷ ഡെവലപ്‌മെന്റി നേടിയ സട്ടിഫിക്കറ്റ് എന്നിവ അനിവാര്യം. ദ്രുപാലിലുള്ള അറിവ് അധികയോഗ്യതയായി കണക്കാക്കും. ഉദ്യോഗാത്ഥിക ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുമായി 16ന് വാറോസ് ജംഗ്ഷനിലുള്ള സി-ഡിറ്റ് ഗോക്കി ഭവ ഓഫീസി രാവിലെ 10ന് ഇന്റവ്യൂവിന് ഹാജരാകണം.

    ഫോട്ടോഗ്രാഫ തസ്തികയി താത്കാലിക നിയമനം

    തൃശൂ ജില്ലയിലെ ഒരു സക്കാ സ്ഥാപനത്തി ഫോട്ടോഗ്രാഫ തസ്തികയി താത്കാലിക നിയമനം നടത്തുന്നു.
    എസ്.എസ്.എ.സിയോ തത്തുല്യമോ യോഗ്യതയും ഫോട്ടോസ്റ്റുഡിയോയിലോ ന്യൂസ് ഫോട്ടോ ഏജസിയിലോ മുനിര ന്യൂസ് ജേണലിലോ അഞ്ച് വഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രവൃത്തിപരിചയത്തി അഞ്ച് വഷത്തി കുറവുള്ളവരെയും പരിഗണിക്കും. പ്രായപരിധി 18നു 41നും മദ്ധ്യേ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാത്ഥിക ഫെബ്രുവരി ഒന്നിനകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളി പേര് രജിസ്റ്റ ചെയ്യണം.

    സ്‌പെക്ട്രം ജോബ് ഫെയറിലേക്ക് രജിസ്റ്റര്‍  ചെയ്യാം


    പരിശീലനം വിജയകരമായി പൂത്തിയാക്കിയ ട്രെയിനികക്ക് ബന്ധപ്പെട്ട മേഖലയി തൊഴി നേടുന്നതിനായി വ്യാവസായിക വകുപ്പ് നടത്തി വരുന്ന സ്‌പെക്ട്രം ജോബ് ഫെയ ജനുവരി പത്തിനും 11നും ചാക്ക ഗവ. ഐ.ടിയി നടക്കും. തൊഴി മേളയി വിദേശത്തു നിന്നുമുള്ള കമ്പനികപ്പെടെ പങ്കെടുക്കും. തൊഴിമേളയി പങ്കെടുക്കാ താത്പര്യമുള്ള അഹതയുള്ള ട്രെയിനിക www.spectrumjobfair.org  രജിസ്റ്റ ചെയ്യണം. ഇതുമായി ബന്ധപ്പെട്ട ഹെപ്പ് ഡെസ്‌ക് എല്ലാ സക്കാ ഐ.ടി.ഐ കളിലും സ്വകാര്യ ഐ.ടി.ഐ കളിലും പ്രവത്തിച്ചു വരുന്നു.
    ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
    മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടര്‍വത്കൃത ഒ.പി കൗണ്ടറിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ് ടുവിനൊപ്പം കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. മണ്ണാര്‍ക്കാട് നഗരസഭാ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന.താല്‍പര്യമുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 19 ന് രാവിലെ 10 ന് ആശുപത്രി ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924-224549.
    സ്ത്രീകളുടെയും കുട്ടികളുടെയും ഹോമില്‍ വിവിധ തസ്തികകളില്‍ നിയമനം
    വനിത ശിശുവികസന വകുപ്പിന്റെ കീഴി കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തി തിരുവനന്തപുരം ജില്ലയി പ്രവത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമി സോഷ്യക്ക, സൈക്കോളജിസ്റ്റ്(പാട്ട് ടൈം), ഫീഡ് വക്ക, അസിസ്റ്റന്റ് കെയ ടേക്ക  തസ്തികകളി നിദ്ദിഷ്ട യോഗ്യതയുള്ള സാമൂഹ്യ സേവനത്തി താത്പര്യമുള്ള സ്ത്രീ ഉദ്യോഗാത്ഥികളെ തെരഞ്ഞെടുക്കുന്നു. വാക്ക് ഇ ഇന്റവ്യൂ 19ന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കുഞ്ചാലുംമൂട്ടിലെ സംസ്ഥാന ഓഫീസി നടക്കും. സോഷ്യക്ക കം കേസ് വക്ക, ഫീഡ് വക്ക തസ്തികകളി എം.എസ്.ഡബ്ല്യു/എം.എ(സോഷ്യോളജി)/എം.എ(സൈക്കോളജി) യോഗ്യതയുള്ളവക്ക് അപേക്ഷിക്കാം. സൈക്കോളജിസ്റ്റ്(പാട്ട് ടൈം) തസ്തികയി എം.എസ്‌സി/ എം.എ(സൈക്കോളജി) യും ഒരു വഷത്തെ പ്രവൃത്തി പരിചയവും വേണം. ഫീഡ് വക്ക എം.എസ്.ഡബ്ല്യു/ എം.എ. പ്രായപരിധി 18നും 35 വയസ്സിനുമിടയി. അസിസ്റ്റന്റ് കെയടേക്ക തസ്തികയി പ്രീഡിഗ്രിയാണ് യോഗ്യത. പ്രായം 25നും 45നും മധ്യേ. നിദ്ദിഷ്ട യോഗ്യതയുള്ള സാമൂഹ്യ സേവനത്തി തത്പരരായ സ്ത്രീ ഉദ്യോഗാത്ഥിക അപേക്ഷ, ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവയുമായി ഇന്റവ്യൂവിനെത്തണം. പാട്ട് ടൈം തസ്തികക ഒഴികെ മറ്റെല്ലാം താമസിച്ച് ജോലി ചെയ്യേണ്ടവയാണ്.
    വനഗവേഷണ സ്ഥാപനത്തിരണ്ട് സ്റ്റെനോഗ്രാഫറുടെ ഒഴിവുകള്‍

    കേരള വനഗവേഷണ സ്ഥാപനത്തി 89 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തി രണ്ട് സ്റ്റെനോഗ്രാഫറുടെ ഒഴിവിലേക്ക് ഒക്‌ടോബ 14ന് രാവിലെ 10ന് വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂ പീച്ചിയിലുള്ള ഓഫീസി വാക്-ഇ-ഇന്റവ്യൂ നടത്തും. വിശദവിവരങ്ങക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് (www.kfri.res.inസന്ദശിക്ക.

    ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.  
    കേരള കഷക തൊഴിലാളി ക്ഷേമനിധി ബോഡിന്റെ കൊല്ലം, പത്തനംതിട്ട ഓഫീസുകളി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ തസ്തികയിലേക്ക് ഡെപ്യൂട്ടേഷ വ്യവസ്ഥയി അപേക്ഷ ക്ഷണിച്ചു.  സക്കാ, ധസക്കാ സ്ഥാപനങ്ങളി ജോലി ചെയ്യുന്ന 36,600 – 79,200 ശമ്പളസ്‌കെയിലുള്ള ജീവനക്കാക്ക് അപേക്ഷിക്കാം.
    സൂപ്പവൈസറി തസ്തികയി ജോലിചെയ്യുന്ന ജീവനക്കാരുടെ അപേക്ഷകളും ശമ്പള സ്‌കെയി കുറവാണെങ്കിലും പരിഗണിക്കും.  ചട്ടപ്രകാരമുള്ള അപേക്ഷക ചീഫ് എക്‌സിക്യൂട്ടീവ്, കേരള കഷക തൊഴിലാളി ക്ഷേമനിധി ബോഡ്, എസ്.എ പാക്ക്, പൂത്തോ പി.ഒ, പി – 680004 എന്ന വിലാസത്തി ഒക്‌ടോബ 19 നകം ലഭിക്കണം.  ഫോ: 0487-2386871.


    ധസക്കാ സ്ഥാപനത്തി ഡെപ്യൂട്ടി മാനേജ (പ്രോജക്ട്‌സ്), അസി. മാനേജർ ഒഴിവുകള്‍
    സംസ്ഥാനത്തെ ഒരു അധസക്കാ സ്ഥാപനത്തി ഡെപ്യൂട്ടി മാനേജ (പ്രോജക്ട്‌സ്), അസി. മാനേജ (പി ആഡ് എ) എന്നീ തസ്തികകളി ഓരോ സ്ഥിരം ഒഴിവുണ്ട്. പ്രായപരിധി: 2019 ജനുവരി ഒന്നിന് 41 വയസ്സ് കവിയാ പാടില്ല (നിയമാനുസൃത വയസ്സിളവ് ബാധകം). ശമ്പളം: 20,040-38,840 (ഡെപ്യൂട്ടി മാനേജ), 20,740-36,140 (അസി: മാനേജ). ഡെപ്യൂട്ടി മാനേജരുടെ യോഗ്യത: മെക്കാനിക്ക/ ഇലക്ട്രിക്കജിനീയറിംഗിലുള്ള ബിരുദം, എം.ബി.എ യോഗ്യത അഭികാമ്യം, എതെങ്കിലും അംഗീകൃത ഫാമസ്യൂട്ടിക്ക കമ്പനിയി മാനേജ തസ്തികയി അഞ്ചു വഷത്തി കുറയാത്ത പ്രവൃത്തി പരിചയം. അസി. മാനേജരുടെ യോഗ്യത:  ഹ്യൂമ റിസോഴ്‌സസിലുള്ള എം.ബി.എ, ലേബ ലോ ഇലക്ടീവ് വിഷയമായുള്ള എ.എ.ബി, ഏതെങ്കിലും അംഗികൃത സ്ഥാപനത്തി നിന്ന് പേഴ്‌സണ മാനേജ തസ്തികയി അഞ്ചു വഷത്തി കുറയാത്ത പ്രവൃത്തി പരിചയം. നിശ്ചിതയോഗ്യതയും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാഥിക എല്ലാ അസ്സട്ടിഫിക്കറ്റുകളുമായി ഒക്‌ടോബ ഒമ്പതിന് മുമ്പ് തൊട്ടടുത്തുള്ള പ്രൊഫഷണ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചി നേരിട്ട് ഹാജരായി പേര് രജിസ്റ്റ ചെയ്യണം.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *