•  


    ശാസ്ത്ര വാര്‍ത്തകള്‍

    വാര്‍ത്തകള്‍ എഴുതാന്‍ ഇനി റോബട്ടുകള്‍; ചൈന സയന്‍സ് ഡെയ്‌ലി പത്രത്തില്‍ ശാസ്ത്രവാര്‍ത്തകള്‍ ഷിയോക്ക എഴുതും
    ചൈനീസ് പത്രമായ ചൈന സയന്‍സ് ഡെയ്‌ലില്‍ വാര്‍ത്തകള്‍ എഴുതാന്‍ ഇനി ഷിയോക്കയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശാസ്ത്ര ജേണലുകളും ഗവേഷണ പ്രബന്ധങ്ങളും വിശകലനം ചെയ്ത് അതിലെ നിര്‍ണായക വിവരങ്ങളും കണ്ടെത്തലുകളും ചൈനീസ് ഭാഷയിലേക്കു മാറ്റിയെഴുതുന്നതാണ് ഷിയോക്കയുടെ ജോലി.
    പെക്കിങ് സര്‍വകലാശാല ഗവേഷകരുടെ സഹായത്തോടെ ആറു മാസം മുന്‍പു വികസിപ്പിച്ചെടുത്ത റോബട്ടാണ് പത്രത്തില്‍ ജോലിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
    കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലെ വാര്‍ത്തകള്‍ എഴുതാന്‍ സാധാരണ റോബട്ടുകളെ ഉപയോഗിക്കുന്നുണ്ട്. നിരീക്ഷണ കേന്ദ്രങ്ങളിലെ സാങ്കേതിക വാക്കുകള്‍ നിറഞ്ഞ റിപ്പോര്‍ട്ടുകളെ ലളിതമായ ഇംഗ്ലീഷിലേക്ക് മാറ്റി എഴുതാനാണ് പല മാധ്യമങ്ങളും റോബട്ടുകളുടെയും സോഫ്റ്റ്‌വെയറുകളുടെയും സഹായം തേടുന്നത്.



    സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
    സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ഒളിമ്പസ് മോൺസ്, ചൊവ്വയിലാണ് ഈ പ൪വ്വതം സ്ഥിതിചെയ്യുന്നത്. ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 27 കിലോമീറ്റ൪ ഉയരമാണിതിന്(ഏവറസ്റ് കൊടുമുടിയെക്കാൾ ഏതാണ്ട് മൂന്ന് മടങ്ങ്‌ ഉയരം). 550 കിലോമീറ്റ൪ വീതിയുണ്ട് ഒളിമ്പസ് മോൺസിന്. ചൊവ്വയിലെ അഗ്നിപ൪വ്വതങ്ങളിൽ പ്രധാനപ്പെട്ടത് കൂടിയാണിത്.

    കവചിത അഗ്നിപ൪വ്വതങ്ങളിൽപ്പെട്ടതാണ് ഒളിമ്പസ് മോൺസ്. ഉരുകിയ ലാവകൊണ്ട് മൂടിയതിനാലാണ് ഇതിനെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.1972-ൽ മാരിന൪-9 നടത്തിയ നിരീക്ഷണങ്ങളാണ് ഒളിമ്പസ് മോൺസ്നെ കുറിച്ചുള്ള വിശദവിവരങ്ങൾ പുറത്തു കൊണ്ട് വന്നത്. 2004- ലെ മാ൪സ് എക്സ്പ്രസ് ദൗത്യം ഈ കൊടുമുടിയുടെ ഒട്ടേറെ ചിത്രങ്ങൾ പക൪ത്തുന്നതിൽ വിജയിച്ചു.



    രാത്രിയില് നിറം മാറുന്ന പറക്കും അണ്ണാന്!!

    രാത്രിയില് നിറം മാറുന്ന പ്രത്യേകതരം പറക്കും അണ്ണാനെ അമേരിക്കന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
    വിസ്കോണ്സിന്സ് നോര്ത്ത് ലാന്ഡ് കോളജിലെ വനശാസ്ത്ര വകുപ്പ് പ്രൊഫസറായ ജോണ് മാര്ട്ടിന്റെ നേതൃത്വത്തിലുള്ള ഒരുകൂട്ടം ശാസ്ത്രജ്ഞരാണ് കണ്ടുപിടിത്തം നടത്തിയത്. 

    നോര്ത്ത് അമേരിക്കയിലെ ചിലയിനം പറക്കും അണ്ണാന്മാരാണ് രാത്രികാലങ്ങളില് നിറം മാറുന്നതെന്ന് ശാസ്ത്രജ്ഞര്മാര് നടത്തിയ പഠനത്തില് പറയുന്നു.
    അള്ട്രാവയലറ്റ് ഫ്ളാഷ് ലൈറ്റ് ഉപയോഗിച്ചാണ് നിറം മാറുന്ന അണ്ണാന്മാരെ കണ്ടെത്തിയത്. മാമ്മോളജി ജേര്ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 
     നിറം മാറാന് കഴിവുള്ള ഇത്തരം പറക്കും അണ്ണാന്മാരുടെ ശരീരം രാത്രികാലങ്ങളില് തിളങ്ങുമെന്നും പഠനത്തില് പറയുന്നു. 


    ചെടികളില് പരീക്ഷണം നടത്തുന്നതിനിടെയാണ് നിറം മാറുന്ന അണ്ണാന് ഇവരുടെ കണ്ണില്പ്പെട്ടത്. അള്ട്രാവയലറ്റ് രശ്മികള് പറക്കും അണ്ണാന്റെ ദേഹത്ത് പതിഞ്ഞപ്പോഴാണ് അണ്ണാന് പിങ്ക് നിറമാവാന് തുടങ്ങിയത്. 

    പിന്നീട് നടത്തിയ വിദഗ്ധ അന്വേഷണത്തിലാണ് നിറംമാറുന്ന പറക്കും അണ്ണാനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് പുറത്തുവന്നത്. എന്നാല്, പറക്കും അണ്ണാന്മാരുടെ നിറം മാറ്റത്തെ കുറിച്ചുള്ള ശാസ്ത്രീയവശങ്ങളെക്കുറിച്ച് ഇതുവരെ കണ്ടെത്താന് ശാസ്ത്രജ്ഞന്മാര്ക്ക് കഴിഞ്ഞിട്ടില്ല. 

    സൗരയൂഥത്തിലേക്ക് നിഗൂഢമേഘങ്ങള്‍
    ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയായി നൂറുകണക്കിന് കിലോമീറ്റര് വേഗതയില് ഉന്നതമര്ദ്ദമുള്ള നിഗൂഢമേഘങ്ങള് ആകാശത്ത് വന്നുനിറയുന്നതായി ശാസ്ത്രജ്ഞന്മാരുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്. ആകാശഗംഗയുടെ 13 ശതമാനത്തോളം ഈ മേഘങ്ങള് വ്യാപിച്ചുകഴിഞ്ഞതായും ഇതിന്റെ വ്യാപനം അതിദ്രുതമാണെന്നും ഭൂമിയെ ഇതെങ്ങനെ ബാധിക്കുമെന്നത് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ശാസ്ത്രജ്ഞര് പറഞ്ഞു. അതിമര്ദ്ദത്തില് ഹൈഡ്രജന് 
    അടങ്ങിയിരിക്കുന്ന ഈ രൂക്ഷമേഘങ്ങള് സെക്കന്റില് വന് വളര്ച്ച നേടുകയാണ്. 

    ആകാശഗംഗയിലെ ഏതാണ്ട് 30000 പ്രകാശവര്ഷങ്ങള് ഇത് ബാധിച്ചിരിക്കുന്നു. മേഘങ്ങളുടെ ഒരു മാപ്പ് ഓസ്ട്രേലിയായിലെ രേഡിയോ അസ്ട്രോണമി ഇന്റര് നാഷണല് സെന്റര് ഡയറക്ടര് തോബിയാസ് വെസ്റ്റമീര് വികസിപ്പിച്ചെടുത്തുഈ മേഘങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്ന് ഇതുവരെ മനസിലായിട്ടില്ല. ആകാശഗംഗയെ അതിവേഗം പൊതിയുന്ന ഉന്നത മര്ദ്ദ ഹൈഡ്രജന് മേഘങ്ങള് എവിടെ നിന്നാണ് വരുന്നത് എന്നതിനെപറ്റിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വേഗതയില് മേഘങ്ങള് സഞ്ചരിച്ചാല് അതിവേഗം സൗരയൂഥത്തെ അത് ബാധിക്കുകയും ഭൂമിയിലെ ജീവജാലങ്ങള്ക്ക് നാശം സംഭവിക്കുകയും ചെയ്യുെമെന്നും ശാസ്ത്രജ്ഞര് മുന്നറിയിപ്പ് നല്കി

    The map was published in the journal Monthly Notices of the Royal Astronomical Society.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *