•  


    എവിടെ സോണിഭട്ടതിരിപ്പാട്?


    എവിടെ സോണിഭട്ടതിരിപ്പാട്? മലയാളത്തിന്‍റെ ഈ പത്രപ്രവര്‍ത്തകന്‍ തിരോധാനം ചെയ്തിട്ട്  ഒരു വ്യാഴവട്ടക്കാലമായി. കൂത്ത് പറമ്പ് മാന്ദ്യത്ത് ഇല്ലത്ത് പത്മനാഭന്‍ നമ്പൂതിരിയുടേയും സുവര്‍ണനി അന്തര്‍ജനത്തിന്‍റേയും മകനായ സോണി 2008 ഡിസംബര്‍ 18 നാണ് കാണാതാകുന്നത്. മലയാളമനോരമ ചാനലില്‍ നിന്നും രാജി വച്ച് ഇന്ത്യാവിഷനില്‍ അദ്ദേഹം ജോലിക്ക് കയറിയിരുന്നു. അദ്ദേഹത്തിന്‍റെ പ്രോഗ്രാം വലിയ ജനശ്രദ്ധ നേടിയതാണ്.


    ഗോവയില്‍ രാജ്യാന്തര ചലച്ചിത്രമേള റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു സോണി ഭട്ടതിരിപ്പാട്. 2008 ഡിസംബര്‍ 18 ന് ഉച്ചയ്ക്ക് ഒന്നരക്കുള്ള ഗരീബ്രഥ്  എക്സ്പ്രസിലാണ് അദ്ദേഹം എറണാകുളത്തെ വീട്ടില്‍ നിന്ന് യാത്ര തിരിച്ചത്. എറണാകുളത്തെ വീട്ടില്‍ നിന്നും ഭാര്യ ഡോക്ടര്‍ സീമ തന്നെയാണ് നോര്‍ത്ത് റെയില്‍വേസ്റ്റേഷനില്‍ കൊണ്ടുവിട്ടത്. ഗോവയിലെത്തി ആദ്യത്തെ രണ്ട് ദിവസങ്ങള്‍ അന്താരാഷ്ട്ര ചലച്ചിത്രമേള റിപ്പോര്‍ട്ട്  ചെയ്തിരുന്നു. ഭാര്യ സീമയേയും ഇടക്കിടെ വിളിക്കുമായിരുന്നു. പിന്നീട് പൊടുന്നനെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ഫോണ്‍ വിളികളും നിലച്ചു. ടിവിയില്‍ സോണിയുടെ വാര്‍ത്താപരിപാടിയും ഫോണും വരാതായതോടെ ഭാര്യ സീമ സോണിയുടെ ഫോണിലേക്ക് നിരന്തരമായി വിളിച്ചു. പക്ഷേ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്ന്ന് സോണിയുടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ സോണി ചികിത്സയിലാണെന്ന് വിവരം ലഭിച്ചു. മംഗലാപുരത്തെ ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയിലാണെന്നും അടുത്ത ദിവസം ആശുപത്രിവിട്ട് നാട്ടിലേക്ക് തിരിക്കുമെന്നും വിവരം ലഭിച്ചു. സോണി തന്നെയാണ് സംസാരിച്ചതെന്ന് സീമ പറയുന്നു. നാട്ടിലെത്തണമെന്നും മക്കളെ കാണണമെന്നുമാണ് പറഞ്ഞതത്രെ. പിന്നീട് സോണിഭട്ടതിരിപ്പാടിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.



    വീട്ടില്‍ പറയാതെ ആഴ്ചകളോളം മാറി നില്ക്കുന്ന ശീലം സോണിക്ക് ഉണ്ടായിരുന്നു. അതിനാല്‍ അത്തരം മാറ്റമാകാം കാരണമെന്ന് കരുതി വീട്ടുകാര്‍ കാര്യമായെടുത്തില്ല. പക്ഷേ മാസങ്ങള്‍ കഴിഞ്ഞിട്ടും സോണിയെ കാണാതായതോടെ ഭാര്യ അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസിന് പരാതി നല്കുകയായിരുന്നു. എന്നാല്‍ പോലീസിന്‍റെ അന്വേഷണത്തില്‍ ഒരു തുമ്പും കണ്ടെത്താനായില്ല. ആത്മീയ സ്വഭാവമുള്ള സോണി മംഗലാപുരത്തുനിന്ന് മൂകാംബികക്കോ കുടജാദ്രിക്കോ പോയിരിക്കാം എന്ന നിഗമനത്തില്‍ കേരള പോലീസ് കര്‍ണാക സര്‍ക്കാരിന്‍റെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മംഗലാപുരത്തുവച്ചാണ് ഫോണ്‍ നിശ്ചലമായത്.  സോണിയുടെ അച്ഛനുമമ്മയും ഇപ്പോഴും മകന്‍ രാത്രിയിലെപ്പോഴെങ്കിലും വന്നുകയറും എന്ന പ്രതീക്ഷയില്‍ ആഹാരം കരുതി കാത്തിരിക്കുന്നു.



    സോണി ഏതെങ്കിലും സ്ഥലത്ത് സന്യാസിയായി ജീവിതം നയിക്കുന്നുണ്ടാകും എന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവരും വീട്ടുകാരും പറയുന്നത്. പക്ഷേ നീണ്ട പന്ത്രണ്ട് വര്‍ഷക്കാലം സ്വന്തം കുട്ടികളെ കാണാതിരിക്കാന്‍ മാത്രം എന്ത് ജീവിതവൈരാഗ്യമാണ് അദ്ദേഹത്തിന് ഉണ്ടായിരിക്കുക. വീട്ടുകാരേയും നാട്ടുകാരേയും മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്ത്തിക്കൊണ്ട് ഒളിവില്‍ സന്യാസിയായി കഴിയാന്‍ സോണി എന്ന പത്രപ്രവര്‍ത്തകന് സാധിക്കുമോ. സോണിയെ കണ്ടുപിടിക്കാന്‍ അദ്ദേഹത്തിന്‍റെ വര്‍ഗ്ഗക്കാരായ ഒരു പത്രക്കാരനും ഉത്സാഹം കാണിക്കാത്തത് ആരെയെങ്കിലും ഭയന്നിട്ടാണോ.  അദ്ദേഹം ജോലി ചെയ്തിരുന്ന മലയാളമനോരമയുള്‍പ്പെടെയുള്ള എല്ലാ പ്രമുഖ പത്രക്കാര്‍ക്കും സ്വന്തമായി ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റുകളുടെ ഒരു ടീം തന്നെയുണ്ട്. പിന്നെ എന്തുകൊണ്ട് അവര്‍ക്ക് സോണിയെ കണ്ടുപിടിക്കാന്‍ കഴിയുന്നില്ല. എവിടെ സോണി ഭട്ടതിരിപ്പാട് എന്ന ചോദ്യം മറവിയില്‍ ആഴ്ത്തിക്കളയാന്‍  ആരൊക്കെയാണ് നിഗൂഢമായി ശ്രമിക്കുന്നത്. ഉത്തരം തരാന്‍ അധികൃതര്‍ ബാധ്യസ്ഥരാണ്.

    വിനോദ് നാരായണന്‍ എഴുതിയ ഹൊറര്‍ സിനിമ തിരക്കഥ 'ബ്ലാക്ക് നൈറ്റ് ഗൗണ്‍' പ്രിന്‍റഡ് എഡിഷന്‍ ഇപ്പോള്‍ വില്‍പനയില്‍. വില 150 രൂപ. വിപിപി (കാഷ് ഓണ്‍ ഡെലിവറി) ലഭ്യമാണ്. കോപ്പികള്‍ക്ക്  ബന്ധപ്പെടുക 9567216134 

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *