കൊറോണ വൈറസ്
ബാധിച്ച പുതിയ പോസിറ്റീവ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട്
ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ
തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വാർത്താ
സമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ 39 സാമ്പിളുകളാണ് പൂനെ നാഷനൽ
വൈറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നത്. ഇതിലൊന്ന് പോസിറ്റീവ് കേസ്
വീണ്ടും പരിശോധിക്കാനുള്ളതാണ്. അതിന്റെ ഫലം കിട്ടിയില്ല. 24 പേരുടെ ഫലം ലഭിച്ചതിൽ ഒന്നൊഴികെ
എല്ലാം നെഗറ്റീവ് ആണ്. ഇത് ആശ്വാസകരമാണ്. എന്നാൽ, 14 ദിവസത്തെ ഇൻക്യുബേഷൻ പിരിയഡ്
കഴിയാതെ പുതുതായി വന്ന ആരിലെങ്കിലും കൊറോണ വൈറസ് ഉണ്ടോയെന്ന് പറയാനാവില്ല. അതുകൊണ്ട് 28 ദിവസത്തെ സൂക്ഷ്മനിരീക്ഷണം തുടരും.
ചൈനയിലെ വുഹാനിൽനിന്നും പരിസര പ്രദേശങ്ങളിൽനിന്നുമുള്ള ആളുകളുടെ വരവ് ശനിയാഴ്ച കൂടുതൽ ഉണ്ടായിട്ടുണ്ട്. നാം ശ്രദ്ധാകേന്ദ്രങ്ങൾ കൂടുതലായി വർധിപ്പിക്കേണ്ടതുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ചൈനയിലെ വുഹാനിൽനിന്നും പരിസര പ്രദേശങ്ങളിൽനിന്നുമുള്ള ആളുകളുടെ വരവ് ശനിയാഴ്ച കൂടുതൽ ഉണ്ടായിട്ടുണ്ട്. നാം ശ്രദ്ധാകേന്ദ്രങ്ങൾ കൂടുതലായി വർധിപ്പിക്കേണ്ടതുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ശനിയാഴ്ച ഇത്തരത്തിലുള്ള 322 പേർ പുതിയതായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ
നിരീക്ഷണത്തിയായിട്ടുണ്ട്. ഇപ്പോൾ, ആകെ 1793 പേർ നിരീക്ഷണത്തിലായിക്കഴിഞ്ഞു. വെള്ളിയാഴ്ച
ഇത് 1471 പേരായിരുന്നു. രോഗലക്ഷണം കാണിച്ച് ആശുപത്രിയിൽ
പ്രവേശിപ്പിക്കേണ്ടി വന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. 21 പേരെ ശനിയാഴ്ച പുതുതായി അഡ്മിറ്റ് ചെയ്തു. വെള്ളിയാഴ്ച
ഇത് 50 ആയിരുന്നു. ഇവർക്ക് നേരിയ രോഗലക്ഷണം മാത്രമാണ്.
ഗുരുതരമല്ല. മുൻകരുതലെന്ന നിലയിലാണ് അഡ്മിറ്റ് ചെയ്തത്.
പോസിറ്റീവ് ആയ രോഗിയുമായി സംസാരിച്ചവരും മറ്റുമായി 69 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ 37 പേർ അടുത്തുനിന്ന് സംസാരിച്ചവരും മറ്റും ഉള്ളൂ. ബാക്കിയുള്ളവരെ വിദൂരമായ സമ്പർക്ക സാധ്യത കണക്കിലെടുത്ത് നിരീക്ഷണത്തിലാക്കിയവരാണ്. തൃശൂരിലെ കോൾ സെൻററിൽ ആകെ 251 കോൾ വന്നിട്ടുണ്ട്. മിക്കവാറും വിളികൾ മുൻകരുതൽ, രോഗപകർച്ച എന്നിവ സംബന്ധിച്ചായിരുന്നു.
പോസിറ്റീവ് ആയ രോഗിയുമായി സംസാരിച്ചവരും മറ്റുമായി 69 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ 37 പേർ അടുത്തുനിന്ന് സംസാരിച്ചവരും മറ്റും ഉള്ളൂ. ബാക്കിയുള്ളവരെ വിദൂരമായ സമ്പർക്ക സാധ്യത കണക്കിലെടുത്ത് നിരീക്ഷണത്തിലാക്കിയവരാണ്. തൃശൂരിലെ കോൾ സെൻററിൽ ആകെ 251 കോൾ വന്നിട്ടുണ്ട്. മിക്കവാറും വിളികൾ മുൻകരുതൽ, രോഗപകർച്ച എന്നിവ സംബന്ധിച്ചായിരുന്നു.
കൊറോണ; രോഗവും ലക്ഷണങ്ങളും വ്യാപനവും
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ
വൈറസുകൾ. ഇവ സാധാരണ
ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്) എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷം, ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോ(SARS) ഇവയുമായി
ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം.
നിഡോവൈറലസ്
എന്ന നിരയിൽ കൊറോണവൈരിഡി കുടുംബത്തിലെ ഓർത്തോകോറോണവൈറിനി എന്ന ഉപകുടുംബത്തിലെ വൈറസുകളാണ് കൊറോണ
വൈറസുകൾ. പോസിറ്റീവ്-സെൻസ് സിംഗിൾ-സ്ട്രാൻഡഡ്
ആർഎൻഎ
ജീനോം, ഹെലിക്കൽ സമമിതിയിൽ ന്യൂക്ലിയോകാപ്സിഡ്എന്നിവ
ഉപയോഗിച്ച് പൊതിഞ്ഞ വൈറസുകളാണ് കൊറോണ വൈറസുകൾ. കൊറോണ വൈറസുകളുടെ ജീനോമിക് വലുപ്പം ഏകദേശം 26 മുതൽ 32 കിലോബേസ് വരെയാണ്. ഇത് ആർഎൻഎ
വൈറസിനേക്കാൾ ഏറ്റവും വലുതാണ്.
ബ്രോങ്കൈറ്റിസ്
ബാധിച്ച പക്ഷികളിൽ നിന്നു 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ
തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ
കാരണം ഈ വൈറസുകൾ ആണ്. കഴിഞ്ഞ 70 വർഷങ്ങളായി, കൊറോണ വൈറസ്
എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന്
ശാസ്ത്രജ്ഞർ കണ്ടെത്തി.
മൃഗങ്ങൾക്കിടയിൽ പൊതുവേ ഇത് കണ്ടുവരുന്നുണ്ട്. സൂണോട്ടിക്
എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർഥം.
ഇവ
ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ
ലക്ഷണങ്ങൾ. രോഗം
ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും
സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നനും അല്പം വ്യത്യസ്തമായ, ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ
വൈറസാണ്.സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്.
മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി
തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും.
പ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ, അതായത്
പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരിൽ ന്യുമോണിയ, ബ്രോങ്കൈറ്റിസ്
പോലുള്ള ശ്വാസോശ രോഗങ്ങൾ പിടിപെടും.
കൊറോണ വൈറസ് ശരീരത്തിൽ
പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പിരിയഡ്
എന്നറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ചുതുടങ്ങിയാൽ
രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും. തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന എന്നിവയും ഉണ്ടാകും.
ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും
ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന
സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ
ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ
എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ
അയാൾക്ക് ഹസ്തദാനം നൽകുകയോ
ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാൾ
തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച്
പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.
കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്‌സിനും
ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ
നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. പകർച്ചപ്പനിക്ക് നൽകുന്നതു
പോലെ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയിൽ പനിക്കും
വേദനയ്ക്കുമുള്ള മരുന്നുകളാണ് നൽകുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്.
ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം.
ഓണ്‍ലൈന്‍ സംരംഭങ്ങള്‍, സ്ത്രീ സംരംഭങ്ങള്‍,
കുടുംബശ്രീ പദ്ധതികള്‍,
വികലാംഗര്‍ക്കുള്ള സ്കീമുകള്‍, പരമ്പരാഗത
വ്യവസായത്തിനുള്ള സ്കീമുകള്‍, പട്ടികജാതി/
പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള
സ്കീമുകള്‍, സംസ്ഥാന
സര്‍ക്കാര്‍ സ്കീമുകള്‍, കേന്ദ്ര
സര്‍ക്കാര്‍ സ്കീമുകള്‍, എങ്ങനെ
ഒരു വ്യവസായം തുടങ്ങാം?,
ബിസിനസ് പ്രൊഫഷണലിസം, ബിസിനസ് മാനേജ്മെന്‍റ്, ബിസിനസിന്‍റെ
തിരഞ്ഞെടുപ്പ്, അനുയോജ്യമായ
ബിസിനസ് എങ്ങനെ കണ്ടെത്തും?
ചെറുകിട വ്യവസായ വികസന ബാങ്ക് പദ്ധതികള്‍, ബിസിനസ്
സംരംഭകര്‍ സ്വപ്നാടകരാണോ?
കേരളത്തിലെ സംരംഭകര്‍ കേരളവിപണിയെ അറിയണം, സംരംഭകനും
ബിസിനസും തമ്മിലുള്ള പൊരുത്തം, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്കീമുകള്‍, ഫിഷറീസ് വകുപ്പ്, മത്സ്യഫെഡ്, മത്സ്യബോര്‍ഡ് തുടങ്ങിയവയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, തുടങ്ങിയ
ഒട്ടേറെ ലേഖനങ്ങള്‍ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 100 ബിസിനസ്
സംരംഭങ്ങളെ പരിചയപ്പെടുന്നതോടൊപ്പം ബിസിനസ് മാനേജ്മെന്‍റിനുള്ള വൈദഗ്ദ്യം കൂടി ഈ
പുസ്തകം നേടിത്തരുന്നു. വില 200 രൂപ.
വിപിപി ലഭ്യമാണ്. പോസ്റ്റേജ് സൗജന്യം വിശദവിവരങ്ങള്‍ക്ക് നൈന ബുക്സ് ഓണ്‍ലൈന്‍
സ്റ്റോര്‍ സന്ദര്‍ശിക്കൂ https://www.nynabooks.com/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ