•  

    താജ് മഹല്‍ / Episode 5 /Romantic Thriller/ Photographic Novella/ വിനോദ് നാരായണന്‍



     'മുറിവുകളിലൂടെയാണ് വെളിച്ചം നിന്നിലേക്ക് പ്രവേശിക്കുന്നത്,

    പ്രണയത്തിന്‍റെ ആഴക്കടലില്‍ മുങ്ങിത്താഴുമ്പോഴും ഞാന്‍ തിരയുന്നത് നിന്നെയാണ്.

    നീയില്ലാത്ത വസന്തത്തേക്കാള്‍ എനിക്കിഷ്ടം നിന്‍റെ വിരഹത്തിന്‍റെ ശരത്കാലമാണ്,

    കാരണം ആ നൊമ്പരത്തിലാണ് ഞാന്‍ എന്നെത്തന്നെ കണ്ടെത്തുന്നത്.' 

    - ജലാലുദ്ദീന്‍ റൂമി



    ഡോക്ടര്‍ ലിറ്റി മറിയം ജോര്‍ജ് തികഞ്ഞ ഗൗരവത്തോടെ ഹരിയെ നോക്കി

    “ഹരി സാര്‍ ഈ വിഷയം ഞാന്‍ സൈക്കോളജിക്കലായി അനലൈസ് ചെയ്ത് ഓപണായിട്ട് സംസാരിക്കുന്നത് കൊണ്ട് വിരോധമൊന്നുമില്ലല്ലോ?” 

    അവളുടെ നോട്ടം ഹരിയുടെ കൃഷ്ണമണികളുടെ ചലനത്തെ അതിസൂക്ഷ്മമായി ഒബ്സര്‍വ് ചെയ്തു. 

    “ഡോക്ടര്‍ ലിറ്റി പറഞ്ഞോളൂ.” 

    ഹരി അനുവാദം കൊടുത്തു.

    “ഷഹനാസ് നിങ്ങളെ പ്രേമിച്ചിട്ടില്ല ഹരി സര്‍.. പ്രേമിക്കുന്നുമില്ല..”

    ലിറ്റി പറഞ്ഞതുകേട്ട് ഹരി അമ്പരപ്പോടെ അവളെ നോക്കി.

    “യേസ്.. അവള്‍ ഇപ്പോള്‍ നടത്തിയത് ജസ്റ്റ് കുഷനിംഗ് മാത്രം.”

    “ദാറ്റ് മീന്‍സ്..?”

    “നിലവിലുള്ള ഒരു ബന്ധം തകരും എന്നു തോന്നുമ്പോള്‍ അതില്‍ നിന്നും മറ്റൊരു ബന്ധത്തിലേക്ക് അതിവേഗം ട്രാന്‍സ്ഫോം ചെയ്ത് മനോവിഷമത്തെ പിടിച്ചു നിര്‍ത്താന്‍ നാര്‍സിസ്റ്റുുകള്‍ കാണിക്കുന്ന ട്രിക്ക്. അതുകൊണ്ട് അവര്‍ ബന്ധം തകരുമ്പോഴുള്ള ട്രോമയില്‍ നിന്നും രക്ഷപ്പെട്ടു നില്‍ക്കും.”

    “പക്ഷേ അവള്‍ കാണിച്ച ആ പ്രകടനങ്ങളൊക്കെ.. ഐ മീന്‍.. എന്‍റെ നോവലുകളിലെ കഥാപാത്രങ്ങളെ അനുകരിക്കാന്‍ ശ്രമിച്ചതും പൊടുന്നെനെ മിണ്ടാതായതും അവഗണിച്ചതും ഇപ്പോള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടതും.. ?”


    “യേസ്.. അവള്‍ ഇപ്പോള്‍ നടത്തിയത് ജസ്റ്റ് കുഷനിംഗ് മാത്രം.”


    “ഷഹനാസിന് ഹരിസാറിനോട് ഒരു ക്രഷ് ഉണ്ടായിരുന്നു എന്നത് വാസ്തവം. പക്ഷേ അത് റൊമാന്‍റിക് എന്നതിലുപരി ഒരു ജലസി ആയിരുന്നു. അതായത് അവളുടെ കാമുകനേക്കാള്‍ ഹരിസാറിനുള്ള ക്വാളിറ്റിയെ ആണ് അവള്‍ ഭയപ്പെട്ടത്. അതുകൊണ്ട് ഹരിസാറിനോട് അവള്‍ മത്സരിക്കുകയായിരുന്നു. ചില ഭാര്യമാരെ കണ്ടിട്ടില്ലേ, അവര്‍ക്ക് ഏതെങ്കിലും ഒരു പുരുഷനോട് ക്രഷ് തോന്നിയാല്‍, അയാളെ ലഭിക്കാനുള്ള സാധ്യതയില്ല എന്നു തോന്നിയാല്‍ അവളുടെ ഭര്‍ത്താവിനെ കൊണ്ട് ആ ക്രഷിന്‍റെ രീതിയില്‍ അനുകരിപ്പിക്കാന്‍ ശ്രമിക്കും. അത് മിക്കവാറും കോമാളിത്തരവുമായി പോവുകയും ചെയ്യും. ഇതും അങ്ങനൊന്നാണ്. നിങ്ങള്‍ തമ്മില്‍ പരിചയപ്പെട്ട് തുടങ്ങിയ ആ നല്ല ഫ്രണ്ട്ഷിപ്പിനെ അവര്‍ ഇത്തരത്തിലേക്ക് ട്രാന്‍സ്ഫോം ചെയ്തു കൊണ്ടു വന്നു. ഞാന്‍ വിചാരിക്കുന്നത് ഇഷ്യൂ തുടങ്ങിയത് ആ ഓണം സെലിബ്രഷനില്‍ നിന്നാണ്. ഫെബിന്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കിത് ഷഹനാസിന് വലിയ നാണക്കേടുണ്ടാക്കി. ഹരിസാര്‍ ആ മദ്യം വിളമ്പലിനെ എടുത്തു പറഞ്ഞപ്പോള്‍ ഷഹനാസ് നിവൃത്തികേടുകൊണ്ടും ആത്മരോഷം കൊണ്ടും അവനോടുള്ള ആ വിരോധമാണ് വാക്കുകളില്‍ പ്രകടിപ്പിച്ചത്. പക്ഷേ ഹരിസാര്‍ അത് കമ്മറ്റിയില്‍ ഉന്നയിക്കുമെന്ന ധാരണ അവള്‍ക്കുണ്ടായില്ല. അതറിഞ്ഞപ്പോള്‍ നിങ്ങള്‍ തമ്മില്‍ എന്തോ ഒരു അന്തര്‍ധാരയുണ്ടെന്ന് മനസിലാക്കി ഫെബിന്‍ ഇവളെ വഴക്കു പറയുകയും അകലാന്‍ ശ്രമിക്കുകയും ചെയ്തു. അവനോട് നിലവില്‍ റിലേഷന്‍ഷിപ്പ് ഉള്ള ഇവള്‍ക്ക് അത് താങ്ങാനായില്ല. അതോടെയാണ് അവള്‍ സാറിനെ ശത്രുവായി കാണാന്‍ തുടങ്ങിയത്. അതുകൊണ്ടാണ് അവള്‍ ഒളിച്ചു നടക്കാന്‍ തുടങ്ങിയതും നേരിട്ടു കണ്ടാല്‍ സാറിന്‍റെ മുഖത്തു നോക്കാതെ മാറിപ്പോയതും. നിങ്ങള്‍ തമ്മില്‍ സംസാരിക്കുന്നത് ഓഫീസിലെ ആരെങ്കിലും കണ്ട് അത് ഫെബിന്‍റെ കാതില്‍ എത്തിച്ചുകൊടുക്കുമോ എന്ന പേടിയും അവള്‍ക്കുണ്ടായിരിക്കണം.  ഫെബിന്‍റെ ഇഷ്ടം നഷ്ടപ്പെടുമോ എന്നുള്ള ഭയം. അല്ലെങ്കില്‍ ഫെബിന്‍റെ ഭാഗത്തുനിന്നുള്ള എന്തെങ്കിലും സെക്ഷ്വല്‍ ബ്ലാക്ക് മെയിലിംഗിനെ അവള്‍ പേടിക്കുന്നുണ്ട്. പക്ഷേ അവള്‍ ഇങ്ങനെ പെരുമാറുന്നതെന്താണെന്ന് സാറിന്  മനസിലായില്ല. ഫെബിന്‍റെ നഷ്ടത്തെയാണ് അവള്‍ ഭയപ്പെട്ടത്. അത് സാറിനോടുള്ള അവളുടെ ശത്രുതക്കുള്ള ആഴവും കൂട്ടി. പിന്നെ അവള്‍ ഒരു പ്രതികാരത്തിനായുള്ള കാത്തിരിപ്പായിരുന്നു. അതിന്‍റെ ഒന്നാമത്തെ സ്റ്റേജായിരുന്നു അവളുടെ ഒഴിഞ്ഞുമാറലും മിണ്ടാട്ടം നിര്‍ത്തിയതും. സാര്‍ അവളോട് കടുത്ത എന്തോ തെറ്റു ചെയ്തു എന്ന് മറ്റുള്ളവരെ ബോധിപ്പിക്കത്തക്ക രീതിയില്‍ ഒരു ഡ്രാമയായിരുന്നു പിന്നീട് അവള്‍ കളിച്ചത്.  സാര്‍ ഒന്നു മുഖംകുത്തി വീഴാന്‍, എവിടെയെങ്കിലും ഒന്നു പരാജയപ്പെടാന്‍ അവള്‍ ആഗ്രഹിച്ചു. സാറിന്‍റെ ഓരോ നേട്ടങ്ങളും അവളെ അസൂയയുടെ പാരമ്യത്തിലെത്തിച്ചു. അവള്‍ മിണ്ടാതായതിന്‍റെ രഹസ്യം അതാണ്. അവള്‍ മിണ്ടാത്തതിന്‍റെ കാരണം സാര്‍ അവളോടു ചോദിച്ചപ്പോള്‍ അവള്‍ അത് സമര്‍ത്ഥമായി വിനിയോഗിച്ചു. അത് ജസ്റ്റ് ഒരു അന്വേഷണം മാത്രമായിട്ടും അവള്‍ അതിനെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ച് പരുഷമായി സംസാരിച്ചതും വാട്സാപ്പ് ബ്ലോക്ക് ചെയ്തതും ഈ ശത്രുത കൊണ്ടാണ്. ക്യാരക്ടര്‍ അസാസിനേഷന്‍! അസൂയാലുക്കളാണ് പൊതുവെ അത് ചെയ്യുന്നത്. സാറിന്‍റെ മനസിനെ മുറിവേല്‍പിച്ചുകണ്ട് സാറിനെ തോല്‍പിച്ചു എന്ന ഒരു സംതൃപ്തി നേടുകയായിരുന്നു അവള്‍. ആ വീണു കിട്ടിയ അവസരം സാറിന്‍റെ മുഖത്ത് കരിവാരിത്തേക്കാനും അവള്‍ ഉപയോഗപ്പെടുത്തി. അല്ലാതെ സാര്‍ വിചാരിക്കും പോലെ അവള്‍ സാറിന്‍രെ കഥാപാത്രങ്ങളെ അനുകരിക്കുകയൊന്നുമായിരുന്നില്ല. 

    “അപ്പോള്‍ ഷഹനാസിന് എന്നോട് ഇഷ്ടമുണ്ടായിരുന്നില്ലാല്ലേ.!!”


    “അപ്പോള്‍ ഷഹനാസിന് എന്നോട് ഇഷ്ടമുണ്ടായിരുന്നില്ലാല്ലേ.!!”

    ഹരിയുടെ വാക്കുകളില് നിരാശ പ്രകടമായി.

    “അതാണ് വാസ്തവം സാര്‍. സാറിന് വിഷമമാകും എന്നറിയാം. കാരണം അവള്‍ അങ്ങനെ മിസ്റ്റീരിയസായി പെരുമാറിയത് സാറിനോടുള്ള പ്രേമം കൊണ്ടാണെന്ന് സാര്‍ വിചാരിച്ചതാണ് മിസ്റ്റേക്ക്. പ്രേമമുള്ള ഒരു പെണ്‍കുട്ടിയും അകന്നുപോകില്ല. ഡ്രാമ കളിക്കില്ല. അവര്‍ ഏതുവിധേനയും ആ പ്രേമം പിടിച്ചെടുക്കാനേ നോക്കുകയുള്ളൂ. നിങ്ങള്‍ കഥാകൃത്തുക്കള്‍ കരുതും പോലെയല്ല കാര്യങ്ങള്‍. ഇതില്‍ പ്രത്യേകിച്ചു നാടകീയതയൊന്നുമില്ല.” 




    “പക്ഷേ ഫെബിന്‍ അവളുടെ ഫ്രണ്ടു മാത്രമാണെന്നാണ് എന്നോടു പറഞ്ഞത്!” 

    “ഞാന്‍ പറഞ്ഞില്ലേ സര്‍.. നാര്‍സിസ്റ്റ് പ്രകൃതക്കാര്‍ എപ്പോഴും ഒരു സെക്കന്‍റ് ട്രാക്ക് കൂടി കണ്ടു വയ്ക്കും. അവരുടെ നിലവിലെ റിലേഷന്‍ഷി്പ്പ് പൊളിഞ്ഞാല്‍ ഉപയോഗിക്കാന്‍ പറ്റുന്ന ഒരു സബസ്റ്റിറ്റ്യൂട്ട്… അത്രയേയുള്ളൂ. അവളുടെ യഥാര്‍ത്ഥ കാമുകന്‍ ഫെബിനാണ്. പക്ഷേ അത് അവള്‍ പലരില്‍ നിന്നും ഹൈഡ് ചെയ്തു വച്ചു. ജസ്റ്റ് ഒരു ഫ്രണ്ടാണെന്ന് മാത്രം സ്ഥാപിക്കാന്‍ ശ്രമിച്ചു. സമൂഹത്തില്‍ മാന്യത നടിക്കുന്ന സ്ത്രീകള്‍ ചില കൂതറ പുരുഷന്മാരുമായി അവിഹിതബന്ധം ഉണ്ടാക്കും. അയാള്‍ കൂതറയാണെങ്കിലും സെക്സില്‍ ഇവളെ തൃപ്തിപ്പെടുത്തുന്നുണ്ടാവും. പക്ഷേ സമൂഹത്തിന് മുന്നില്‍ അയാളെ ഇവര്‍ അംഗീകരിക്കില്ല. പകരം സ്റ്റാന്‍ഡേര്‍ഡുള്ള ഒരു ഡമ്മിയെ അവിടെ പ്രതിഷ്ഠിക്കും.  

    “ഓഹ്...  ആ ഡമ്മിയായിരുന്നോ ഞാന്‍?”

    ഹരി വേദന നിറഞ്ഞ ചിരിയോടെ ലിറ്റിയോട് ചോദിച്ചു.

    ലിറ്റി അതിനു മറുപടി പറയാതെ പുഞ്ചിരിച്ചതേയുള്ളൂ.

    “പക്ഷേ അവളെന്നെ ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും മറ്റും ചേസ് ചെയ്യാറുണ്ട്. അതെനിക്കറിയാം. എനിക്ക് ഒളിച്ചു വയ്ക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ടും പബ്ലിക് ഫിഗറായതുകൊണ്ടും എന്‍റെ അക്കൗണ്ടുകള്‍ ഞാന്‍ പ്രൈവറ്റ് ആക്കി ലോക്ക് ചെയ്ത് വക്കാറില്ല.” 

    ഹരി പറഞ്ഞു.

    "ഞാനൊരു സംഭവം പറയാം. എന്‍റെ ഒരു പേഷ്യന്‍റിന്‍റെ കഥയാണ്."


    “സര്‍ സോഷ്യല്‍ മീഡിയയിലെ ലോക്കഡ് ഐഡിക്കാര്‍ മിക്കവാറും ഫ്രോഡുകളാണ്. അവര്‍ക്ക് ഒളിച്ചു വയ്ക്കാന്‍ പലതും ഉള്ളവരാണ്. നമ്മളെ സോഷ്യല്‍ മീഡിയയില്‍ ഫേക്ക് ഐഡിയിലും ഒറിജിനല്‍ ഐഡിയിലും പലരും ചേസ് ചെയ്യും. പക്ഷേ എല്ലാവരും നമ്മളോട് സ്നേഹമുള്ളവരല്ല. ശത്രുക്കളും അസൂയാലുക്കളുമുണ്ട്. സ്നേഹമുള്ളവര്‍ ആ സന്ദര്‍ശനത്തിന്‍റെ അടയാളം ഒരു ലൈക്കായോ കമന്‍റായോ രേഖപ്പെടുത്തിയിട്ടു പോകും. അവള്‍ സ്നേഹം കൊണ്ടല്ല ശത്രുതയും അസൂയയും കൊണ്ടാണ് സാറിനെ ചേസ് ചെയ്തത്.” 

    ലിറ്റി പറഞ്ഞതുകേട്ട് ഹരി പതിയെ ശബ്ദിച്ചു:

    “ഞാന്‍ വിചാരിച്ചു ഇത് എന്തോ സോള്‍മേറ്റ് കണക്ഷനാണെന്ന്. .അതോ ട്വിന്‍ഫ്ളെയിമോ അങ്ങനെയോന്തോ ആണെന്ന്.. ഈ ഡാര്‍ക്ക് നൈറ്റ് സോള്‍ ഒന്നൊക്കെ പറയുന്ന സംഗതിയില്ലേ അതൊക്കെ ഞാന്‍ അനുഭവിച്ചു.”

    ലിറ്റി അതു കേട്ടു ചിരിച്ചുകൊണ്ട് എന്നെ നോക്കി:

    “വിനോദ് സാര്‍ ഈ ട്വിന്‍ഫ്ളെയിമുകളെ സംബന്ധിച്ച് ഫേസ്ബുക്കില്‍ എഴുതിയത് ഞാന്‍ വായിച്ചാരുന്നു. സാര്‍ ഇതില്‍ വിശ്വസിക്കുന്നുണ്ടോ?”  

    “എല്ലാം ഒബ്സര്‍വ് ചെയ്യാറുണ്ടെന്നല്ലാതെ ഒന്നിനേയും അന്ധമായി വിശ്വസിക്കാറില്ല.”

    ഞാന്‍ പറഞ്ഞു.



    ലിറ്റി ഹരിയുടെ നേരേ തിരിഞ്ഞു: 

    “അതൊക്കെ വെറും ഫേക്ക് കണ്‍സെപ്റ്റുകളാണ് സര്‍. ഇപ്പോള്‍ കുറേ സ്ത്രീകള്‍ ഒരു കുത്തു ചീട്ടുമായി ഒരു ടൗവലും വിരിച്ച് ഫേസ്ബുക്കിലും യൂട്യൂബിലും നിറഞ്ഞാടുകയാണ് ടാരോട്ട് റീഡേഴ്സ് എന്ന പേരില്‍. ഇവരാണ് ഇതിന് പ്രചാരം കൊടുക്കുന്നത്. ഇവര്‍ ശരിക്കും ദ്രോഹമാണ് ചെയ്യുന്നത്.. പൊളിഞ്ഞ റിലേഷന്‍ഷിപ്പിലുള്ളവരെ ഇവര്‍ ശരിക്കും മുതലെടുക്കുകയാണ്. ബ്രേക്ക് അപിലായ നിങ്ങളുടെ പേഴ്സണ്‍ ഇപ്പോള്‍ എന്തെടുക്കുകയാണ്? അവര്‍ നിങ്ങളെ പറ്റി ഇപ്പോള്‍ എന്താണ് വിചാരിക്കുന്നത്? നിങ്ങള്‍ തമ്മില്‍ ഒരുമിച്ചു ചേരുന്ന ഡിവൈന്‍ ടൈം എപ്പോഴാണ്?.. ഇങ്ങനെ പാവം പ്രേക്ഷകരുടെ ചങ്കില്‍ കൊള്ളുന്ന ക്യാപ്ഷന്‍ കൊടുത്ത് എന്തോ റീഡിംഗ് നടത്തി അവരെ നിരന്തരമായി പറ്റിച്ചുകൊണ്ടിരിക്കുന്നു. അതിന്‍റെ പേരില്‍ പേഴ്സണെ വശീകരിക്കാനുള്ള ബ്രേസ്ലറ്റ് വില്‍ക്കുന്നവരുണ്ട്. പേഴ്സണ്‍ തിരികെ വരാനുള്ള മാനിഫെസ്റ്റേഷന്‍ വില്‍ക്കുന്നുവരുണ്ട്. അഫിര്‍മേഷനുകള്‍ മൊത്തമായും ചില്ലറയായും വില്‍ക്കുന്നവരുണ്ട്. ഇതെല്ലാം തട്ടിപ്പാണ്…” 

    “നാട്ടിലെ നാടന്‍ അന്ധവിശ്വാസികളേക്കാള്‍ അപകടകാരികളാണേ ഇവര്‍.. ഞാനും ഇതു ശ്രദ്ധിക്കാറുണ്ട്..”




    ഞാന്‍ പറഞ്ഞു.

    “അതേ സര്‍.. ഞാനൊരു സംഭവം പറയാം. എന്‍റെ ഒരു പേഷ്യന്‍റിന്‍റെ കഥയാണ്. ആള്‍ ഒരു ഗള്‍ഫുകാരന്‍റെ യുവതിയായ ഭാര്യയാണ്. ഭര്‍ത്താവ് ഗള്‍ഫിലായതുകൊണ്ട് ഇവര്‍ക്ക് ബയോ നീഡ്സിന്‍റെ പ്രശ്നം വന്നു. ഐ മീന്‍.. ജൈവികമായ -- അതായത്.. ലൈംഗികമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പറ്റാത്ത അവസ്ഥ. ഇവര്‍ നാട്ടിലെ ഫിറ്റ്നെസ് സെന്‍ററില്‍ ചേര്‍ന്നു. അവിടത്തെ മസിലുള്ള പയ്യന്മാരുമായി മിംഗിളായി. ആള്‍ തല്‍പരകക്ഷിയാണെന്ന് മനസിലായതോടെ കുറേയെണ്ണം പുള്ളിക്കാരിയുടെ പിന്നാലെ കൂടി. അതിലൊരു പയ്യന്‍ കേറി കൊത്തി. ഇവര്‍ തമ്മില്‍ സെക്ഷ്വല്‍ റിലേഷന്‍ഷിപ്പ് തുടങ്ങി. ഇവള്‍ക്കാണേല്‍  ആ പയ്യനോട് മുടിഞ്ഞ പ്രേമമായി. പ്രേമം അസ്ഥിക്കു പിടിച്ചപ്പോല്‍ ഇവള്‍ ഗള്‍ഫിലെ ഭര്‍ത്താവിന് ഡിവോഴ്സ് നോട്ടീസ് അയച്ചു. എന്നിട്ട് ഒരു ദിവസം ബെഡില്‍ വച്ചു ചെക്കനോടു ചോദിച്ചു, എന്നാണ് നീ എന്നെ കെട്ടുന്നതെന്ന്.. പയ്യന്‍ ഞെട്ടിപ്പോയി. അവന്‍ ഇവളോടു തുറന്നടിച്ചു പറഞ്ഞു, ഹേയ് കല്യാണത്തിനൊന്നും ഞാനില്ല. ഞങ്ങള്‍ പിള്ളേര്, ഗള്‍ഫുകാരുടെ ഭാര്യമാരെ ട്യൂണ്‍ ചെയ്യുന്നത് എന്തിനാന്നു വച്ചാല്‍ കളിയും കിട്ടും തലേലുമാവില്ല എന്നു വച്ചിട്ടാണെന്ന്. അവള്‍ അവനെ മുട്ടന്‍ ചീത്ത വിളിച്ചു. പയ്യന്‍ വേറേ ലാവണം തേടി പോയി. പക്ഷേ അവള്‍ ട്രോമയിലായി. അവള്‍ക്ക് ഈ പയ്യനില്ലാതെ പറ്റില്ലാന്നായി. അവള്‍ അവന്‍റെ വീട്ടിലൊക്കെ ചെന്നു. പയ്യന്‍റെ അമ്മ ഇവളെ തല്ലിയില്ലെന്നേ ഉള്ളൂ. കാരണം അവള്‍ക്ക് മുപ്പത്തിയഞ്ചും പയ്യന് ഇരുപത്തിയഞ്ചു വയസുമാണ് പ്രായം. അവള്‍ പറയുന്നത് അവര്‍ തമ്മില്‍ ട്വിന്‍ഫ്ളെയിമാണെന്നാണ്. ട്വിന്‍ഫ്ളെയിമുകാര്‍ തമ്മില്‍ ഏജ് ഗ്യാപ് ഉണ്ടായിരിക്കുമത്രേ. ഹരിസാര്‍ പറഞ്ഞ വാക്കുകളൊക്കെ അവളും പറഞ്ഞു. ഡാര്‍ക്ക് സോള്‍ നൈറ്റ്, ഡിവൈന്‍ ടൈം. ഓണ്‍ ആന്‍ഡ് ഓഫ് കണക്ഷന്‍ ഇങ്ങനെ കുറേ ബ്ലണ്ടറുകള്‍. അവള്‍ കുറേ ടാരോട്ട് റീഡര്‍മാരുടെ അടുത്തുപോയി. പയ്യനെ വശീകരിച്ച് തിരികെ വരുത്താന്‍ കുറേ മന്ത്രവാദികളുടെ അടുത്തു പോയി. പക്ഷേ ഇവള്‍ തലേലാവും എന്നു പേടിച്ച അവനെങ്ങും വന്നില്ല. ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. പിന്നീടാണ് അവള്‍ എന്‍റടുത്ത് വന്നത്. ഇപ്പോള്‍ അവളുടെ ട്രോമ ഞാന്‍ ട്രീറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്..” 

    ലിറ്റി പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഹരി വിളറി വെളുത്ത് പ്രേതത്തെ പോലെ ഇരിക്കുകയായിരുന്നു.

    “ലിറ്റി, ഞങ്ങള്‍ കഥാകൃത്തുക്കള്‍ എല്ലായ്പോഴും ഓവര്‍ തിങ്കിങ്ങാണ്. "


    ലിറ്റി അവന്‍റെ തോളില്‍ തട്ടി

    “ഹരി സാറേ.. വിഷമിക്കാതെ.. ഞാനിതു പറഞ്ഞത് നിങ്ങള്‍ കഥാകൃത്തുക്കള്‍ പൊതുവേ ഇമോഷന്‍റേയും ഇത്തരം വിശ്വാസങ്ങളുടേയും പുറകേ പോകരുത് എന്നു പറയാനാണ്. സാര്‍ ഒത്തിരി ഓവര്‍ തിങ്കിംഗാണ്.” 

    അതുകേട്ടപ്പോള്‍ ഞാനിടപെട്ടു:

    “ലിറ്റി, ഞങ്ങള്‍ കഥാകൃത്തുക്കള്‍ എല്ലായ്പോഴും ഓവര്‍ തിങ്കിങ്ങാണ്. അതാണ് ഞങ്ങളുടെ ചോറ്..!” 

    “അത് കഥയില്‍ മതി. ജീവിതത്തില്‍ വേണ്ടാന്നാണ് ഞാന്‍ പറഞ്ഞത്.”

    “യേസ്.. ദാറ്റീസ് റൈറ്റ്.”

    എനിക്കവള്‍ പറഞ്ഞത് സമ്മതിക്കേണ്ടി വന്നു.

    തല കുനിച്ചിരിക്കുകയായിരുന്ന ഹരിക്കു നേരേ ലിറ്റി വീണ്ടും തിരിഞ്ഞു

    “ഹരി സര്‍.. എന്താണിത്.. കൂളാകൂ.”

    “പക്ഷേ അവളിപ്പോള്‍ എന്നെ സ്നേഹിക്കുന്നുണ്ട്.. അവളുടെ വലംകൈയിലെ മരണത്തിന്‍റെ തണുപ്പ്.. അതെന്നെ വേട്ടയാടുകയാണ്..”

    ഹരി വികാരാധീനനായി മെല്ലെ പറഞ്ഞു.




    ലിറ്റി നിരാശയായി:

    “സാര്‍ ഞാന്‍ പറഞ്ഞതൊന്നും മനസിലാക്കുന്നില്ല. ഞാന്‍ വീണ്ടും പറയുന്നു, ഷഹനാസ് സാറിനെ സ്നേഹിക്കുന്നില്ല.”

    “പിന്നെ അവള്‍ ആ രണ്ടു വിമാന ടിക്കറ്റുമായി വന്നതെന്തിനാണ്? താജ്മഹലിന്‍റെ മുന്നില്‍ എന്‍രെ മടിയില്‍ കിടന്നത് എന്തിനാണ്?”

    ഹരി അല്‍പം അരിശത്തോടെ ചോദിച്ചു.

    “പക്ഷേ അവള്‍ സ്വപ്നത്തില്‍ കണ്ടത് ഹരി സാറിനെ അല്ലല്ലോ. ഫെബിനെയല്ലേ. ഫെബിനാണ് ഇപ്പോഴും അവളുടെ മനസില്‍. ഫെബിനെ ഓര്‍ത്താണ് അവള്‍ കരഞ്ഞത്. അല്ലാതെ സാറിനെ ഓര്‍ത്തിട്ടല്ല. ഫെബിനുമായുള്ള ഇവളുടെ ബന്ധം ഫെബിന്‍റെ യഥാര്‍ത്ഥ കാമുകി പിടിച്ചതോടെ അവന്‍ ഇവളെ ഉപേക്ഷിച്ചു സ്ഥലം വിട്ടു. ഇവള്‍ അതോടെ പെട്ടു. ഇവള്‍ക്ക് നിലനില്‍ക്കാന്‍ ഒരു റിലേഷന്‍ഷിപ്പ് വേണം.. ഞാന്‍ പറഞ്ഞില്ലേ നാര്‍സിസ്റ്റുകള്‍ അങ്ങനെയാണ്. ഇനി അവള്‍ക്ക് വേണ്ടത് ഫെബിന്‍റെ മുന്നില്‍ ഷോ കാണിക്കുക എന്നുള്ളതാണ്. അതിന് സാറിനെ അവള്‍ ഒരു ടൂളാക്കുന്നു. അത്രയേ ഉള്ളൂ. ഇനി ഫെബിനെ മറ്റേ കാമുകി ഉപേക്ഷിച്ചാല്‍ ഫെബിന്‍ തിരികെ ഇവളുടെ അടുത്തേക്കു വരും. ഇവള്‍ സാറിനെ നിസാരമായി അവഗണിച്ചുകൊണ്ട് അവന്‍റെ പിന്നാലെ പോവുകയും ചെയ്യും. ആ സ്ട്രോക്ക് ഈ അവസ്ഥയില്‍ സാറിന് താങ്ങാന്‍ പറ്റിയെന്നു വരില്ല. അതാണ് ഞാന്‍ മുന്നറിയിപ്പ് നല്‍കിയത്.” 

    ലിറ്റി കാരുണ്യമില്ലാതെ പറഞ്ഞു കളഞ്ഞു.

    ഹരി അവളുടെ വാക്കുകള്‍ കേട്ട് പകച്ചു പോയി.

    ലിറ്റി എന്നെ നോക്കി:

    “സര്‍.. ഹരി സാറിനോട് എനിക്കിത്രയേ പറയാനുള്ളൂ. നേരം വൈകി. ഞാന്‍ പോട്ടെ. കളമശേരിയില്‍ മോളിയാന്‍റിയുടെ വീട്ടില്‍ കേറണം.” 

    “എന്നാണ് ഇനി തിരികെ യുകെയ്ക്ക് പോകുന്നത്?”

    “അടുത്ത വീക്ക് പോകും. അതിനു മുമ്പ് എനിക്ക് ഓതേഴ്ത് കോപ്പി കിട്ടുമോ?”

    “സാധ്യതയില്ല.. ഇത് എഡിറ്റ് ചെയ്യണ്ടേ..!” 

    “ഓക്കെ.. വീട്ടിലേക്കയച്ചാല്‍ മതി. ഇന്‍റര്‍നാഷണല്‍ എഡിഷന്‍ ആമസോണിന്‍റെ യുകെ ഡിവിഷനില്‍ കിട്ടുമല്ലോ അല്ലേ…?”

    “പിന്നെന്താ കിട്ടും.” 

    “ഓക്കേ ബൈ. സര്‍.. ഹരി സര്‍ ഞാന്‍ പോകുവാണേ.”

    ലിറ്റി ധൃതിയില്‍ യാത്ര പറഞ്ഞിറങ്ങി. 

    ഹരി ഒന്നു തല കുലുക്കുക മാത്രമേ ചെയ്തുള്ളൂ. 

    ഞാന്‍ ലിറ്റിയെ യാത്രയാക്കാന്‍ എഴുന്നേറ്റു പുറത്തേക്കു ചെന്നു.

    “സാറെ.. ഹരി സാര്‍ ഡെയിഞ്ചറസ് സിറ്റുവേഷനിലാണ്. .ആ പെണ്ണിനെ ഒരിക്കലും വിശ്വസിക്കാന്‍ പാടില്ല."


    ഞാനവളോട് പറഞ്ഞു:

    “ലിറ്റി.. നീ പറഞ്ഞത് കുറച്ച് കൂടിപ്പോയോ എന്നൊരു സംശയം.”

    “സാറെ.. ഹരി സാര്‍ ഡെയിഞ്ചറസ് സിറ്റുവേഷനിലാണ്. .ആ പെണ്ണിനെ ഒരിക്കലും വിശ്വസിക്കാന്‍ പാടില്ല. സാറൊന്ന് പറഞ്ഞു മനസിലാക്കൂ. ഞാന്‍ പോട്ടെ.”

    “ഓക്കെ..”

    ഞാനവളെ യാത്രയാക്കി.

    തിരികെ ഞാന്‍ ക്യാബിനിലെത്തുമ്പോള്‍ ഹരി വിഷണ്ണനായി തല കുനിച്ചിരിക്കുകയായിരുന്നു. 

    “ഹരി..!”

    ഞാനവന്‍റെ തോളില്‍ കൈ വച്ചു.

    ഉടന്‍ തന്നെ അവന്‍ പൊട്ടിക്കരഞ്ഞു

    “ഷാനു എന്നോടങ്ങനെ ചെയ്യുമോ സര്‍..? അവളെന്‍റെ സോള്‍മേറ്റാണോ എന്താണോ.. പക്ഷേ എന്തോ ഒരു പൂര്‍വജന്മബന്ധം അവളോട് എനിക്കു ഫീല്‍ ചെയ്യുന്നുണ്ട്.. എന്തോ ഒരു കര്‍മ ബാക്കി നില്‍ക്കുന്ന പോലെ.. എന്തൊക്കെ പറഞ്ഞാലും അവളെ എനിക്കു വെറുക്കാന്‍ പറ്റുന്നില്ല സര്‍.” 

    ഞാനവനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു:

    “ഹരി, ഞാന്‍ പറയട്ടെ. സൈക്കോളജിസ്റ്റുകള്‍ ലോജിക്കും പ്രാക്ടിക്കല്‍ സൈഡും നോക്കി മാത്രമേ കാര്യങ്ങള്‍ വിലയിരുത്തുകയുള്ളൂ. ചില സൈക്കോളജിസ്റ്റുകളെങ്കിലും ഫേസ്ബുക്കിലും യൂട്യൂബിലും വന്നിരുന്ന് പല വിഡ്ഡിത്തരങ്ങളും വിളിച്ചു പറഞ്ഞ് നല്ല പ്രണയബന്ധങ്ങളെയും ദാമ്പത്യജീവിതങ്ങളേയും താറുമാറാക്കിയിട്ടുണ്ട്.”

    ഞാനൊരു ന്യൂട്രല്‍ സൈഡ് പിടിച്ചപ്പോള്‍ ഹരി പ്രതീക്ഷയോടെ എന്നെ നോക്കി.



    ഞാന്‍ തുടര്‍ന്നു പറഞ്ഞു:

    “എല്ലാ സൈക്കോളജിസ്റ്റുക്കളും എല്ലായ്പോഴും ഉപയോഗിക്കുന്ന ഒരു വാക്കാണ് സെല്‍ഫ് വര്‍ത്ത്, സെല്‍ഫ് വാല്യൂ എന്നിവ. ഈ വാക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് എവിടെ ഉപയോഗിക്കണം എന്നതാണ് ഏറ്റവും പ്രധാനം. ബ്രേക്കപ്പിലിരിക്കുന്ന ഒരു കമിതാവോ ഡിവോഴ്സിന്‍റെ വക്കില്‍ നില്‍ക്കുന്ന ഒരാളോ ചില സൈക്കോളസ്റ്റുകളുടെ പ്രഭാഷണം കേട്ട് സെല്‍ഫ് വാല്യൂ എന്ന പേരില്‍ പുറത്തെടുക്കുന്നത് ഈഗോ ആയിരിക്കും. സെല്‍ഫ് വാല്യുവിനും ഈഗോക്കും ഇടയിലുള്ള അതിര്‍വരമ്പ് നിര്‍ണയിക്കുകയാണ് ഏറ്റവും പ്രധാനം. ഐ മീന്‍ വിട്ടു വീഴ്ച വേണ്ടിടത്ത് ഈഗോ വര്‍ക്ക് ചെയ്യിപ്പിക്കാന്‍ ഇവര്‍ പ്രേരിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ബ്രേക്കപ്പുകളുടെ എണ്ണവും ഡിവോഴ്സുകളുടെ എണ്ണവും കൂടുന്നത്. 

    അതുപറഞ്ഞിട്ട ഞാന്‍ ഹരിയുടെ കണ്ണുകളിലേക്ക് നോക്കി. അവന്‍ ആകാംക്ഷയോടെ എന്നെത്തന്നെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു. അവന്‍റെ കണ്ണുകളില്‍ പ്രതീക്ഷയുടെ ഒരു തിളക്കമുണ്ടായിരുന്നു. പ്രണയത്തിന്‍റെ വിത്ത് മനസില്‍ വീണു മുള പൊട്ടി പടര്‍ന്നുപന്തലിച്ചുകഴിഞ്ഞാല്‍ അതുപിന്നെ അങ്ങനെയേ വരൂ.”

    “ഹരി, നിന്നെ കുറേപേര്‍ ചേര്‍ന്ന് സമൂഹത്തില്‍ നിന്നും വാനിഷ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ നീ നിര്‍ബന്ധമായും പുറത്തെടുക്കേണ്ട ഒന്നാണ് സെല്‍ഫ് വര്‍ത്ത് അഥവാ സെല്‍ഫ് വാല്യൂ. അല്ലാതെ സ്നേഹിക്കുന്ന ഒരാളുടെ നേര്‍ക്ക് പ്രയോഗിക്കാനുള്ള ആയുധമല്ല അത്. അതൊരായുധമാകുമ്പോള്‍ അത് സെല്‍ഫ് വര്‍ത്തല്ല, സെല്‍ഫിഷാകും. ഈഗോയാകും. ഈ സൈക്കോളജിസ്റ്റുകളുടെ പ്രഭാഷണം കേട്ട് പലരും അതാണ് ചെയ്യുന്നത്. അങ്ങനെയാണ് നല്ല ബന്ധങ്ങള്‍ താറുമാറാകുന്നതും..”

    ഞാനതു പറഞ്ഞിട്ട് കുറച്ചു നിമിഷങ്ങള്‍ നിശബ്ദനായി അവന്‍റെ പ്രതികരണത്തിനുവേണ്ടി കാത്തിരുന്നു.

    “ഹരി, പ്രാക്ടിക്കല്‍ സൈഡും ലോജികും വച്ചു നോക്കിയാല്‍ ലിറ്റി പറഞ്ഞതാണ് ശരി!"

    അവന്‍ ചോദിച്ചു:

    “ഞാനിനി എന്താണ് ചെയ്യേണ്ടത് സര്‍…? ഞാന്‍ ഒത്തിരി പ്രണയങ്ങളെ എന്‍റെ നോവലുകളില്‍ വരച്ചിട്ടിട്ടുണ്ട്. നിരവധി കാമുകകഥാപാത്രങ്ങളെ മനസിലിട്ട് അമ്മാനമാടിയിട്ടുണ്ട്. അവരുടെ വിധി നിര്‍ണയിക്കുമ്പോള്‍ ഞാനൊരു ദൈവമായി മാറുന്നതില്‍ പുളകം കൊള്ളാറുണ്ട്. പക്ഷേ ഷഹനാസിന്‍റെ കാര്യത്തില്‍ ഞാന്‍ പതറിപ്പോകുന്നു. അവളോട് എനിക്കുള്ളത് പ്രണയമാണോന്ന് ചോദിച്ചാല്‍ എനിക്കൊന്നും പറയാന്‍ പറ്റുന്നില്ല. അവളെന്നോട് ഇത്രയൊക്കെ ചെയ്തിട്ടുണ്ട് എന്നു മനസിലാകുമ്പോഴും അവള്‍ക്കു മറ്റൊരു പുരുഷനുണ്ട് എന്ന് വ്യക്തമാകുമ്പോഴും എനിക്കവളെ വെറുക്കാന്‍ പറ്റുന്നില്ല. അതാണ് പ്രശ്നം. ഞാനവളെ വെറുക്കാന്‍ നോക്കിയതാണ്. എന്‍റെ മനസില്‍ നിന്നും തൂത്തു കളയാന്‍ പരമാവധി ശ്രമിച്ചതാണ്... പക്ഷേ എനിക്കു പറ്റുന്നില്ല സര്‍... അവള്‍ എനിക്ക് അത്രയധികം പ്രിയപ്പെട്ട ആരോ ആണ് സര്‍.. ഒരുപക്ഷേ ഈ ജന്മത്തില്‍ ആയിരിക്കണമെന്നില്ല... ഏതെങ്കിലും ജന്മങ്ങളില്‍ അവളെനിക്ക പ്രിയപ്പെട്ടതായിരുന്നു.. അന്ന് പൂര്‍ത്തിയാക്കാന്‍ പറ്റാത്തത് എന്തോ ബാക്കി നില്‍ക്കുന്ന പോലെ... അവളെന്‍റെ ആത്മാവില്‍ പറ്റിച്ചേര്‍ന്നു കിടക്കുകയാണ്, ഞാനിനി പോവില്ലാന്നു പറഞ്ഞിട്ട്... എനിക്കവളെ വെറുക്കാന്‍ പറ്റുന്നില്ല സര്‍…”

    ഹരി അതാവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു.

    "അവളെന്‍റെ ആത്മാവില്‍ പറ്റിച്ചേര്‍ന്നു കിടക്കുകയാണ്, ഞാനിനി പോവില്ലാന്നു പറഞ്ഞിട്ട്..."


    അവന്‍റെ തൊണ്ടയിടറുന്നത് കണ്ടപ്പോള്‍ ഞാനിടപെട്ടു:


    “ഹരി, പ്രാക്ടിക്കല്‍ സൈഡും ലോജികും വച്ചു നോക്കിയാല്‍ ലിറ്റി പറഞ്ഞതാണ് ശരി. ഷഹനാസ്  നിന്നെ സ്നേഹിക്കുന്നില്ല! അവളുടേത് ജസ്റ്റ് ഡ്രാമയാണെന്ന് കരുതുകയേ നിവൃത്തിയുള്ളൂ. ഇനി ലോജിക്കിനപ്പുറത്ത്  നിന്‍റെ വിശ്വാസം വച്ചു നോക്കിയാല്‍ ലിറ്റി പറഞ്ഞത് ക്രൂരതയാണുതാനും. നിനക്കു മുന്നില്‍ ഇപ്പോള്‍ രണ്ട് ഓപ്ഷനുണ്ട് ഹരി. ഒന്ന് നിന്‍റെ വിശ്വാസം മാനിച്ചുകൊണ്ട് നിനക്കവളെ ചേര്‍ത്തു പിടിക്കാം. അവള്‍ ഇപ്പോള്‍ പെട്ടിരിക്കുന്ന ട്രോമയില്‍ നിന്നും കര കയറാന്‍ നിനക്കവളെ സഹായിക്കാം. പക്ഷേ ഫെബിന്‍ തിരിച്ചു വരികയും അവള്‍ അവനോടൊപ്പം പോവുകയും ചെയ്താല്‍ അതിനെ തരണം ചെയ്യാനുള്ള മാനസികാവസ്ഥ നിനക്കുണ്ടായിരിക്കണം. ഓപ്ഷന്‍ രണ്ട്, നീ അവളില്‍ നിന്നും പൂര്‍ണമായും ഒഴിഞ്ഞു മാറുക എന്നതാണ്. അവള്‍ നിന്‍റെ കണ്ണില്‍ ഒരു കാരണവശാലും പെടരുത്. ഫോണും സോഷ്യല്‍ മീഡിയയും എല്ലാം ബ്ലോക്ക് ചെയ്യണം. നിങ്ങള്‍ ഒരുമിച്ചു ജോലി ചെയ്യുന്ന ഇപ്പോഴത്തെ കമ്പനിശാഖയില്‍ നിന്നും ട്രാന്‍സ്ഫര്‍ വാങ്ങി അവളുടെ കണ്ണെത്താത്ത ഇടത്തേക്കു പോവുകയും വേണം. കണ്ണ് അകന്നാല്‍ മനസ് അകന്നു എന്നാണ്. നീ കുറേ നാള്‍ അവളെ കാണാതിരുന്നാല്‍ നിന്‍റെ മനസില്‍ നിന്നും അവള്‍ പതിയെ മാഞ്ഞുപോകും. നിനക്ക് ഉചിതമായത് തിരഞ്ഞെടുക്കൂ ഹരി.

    എന്‍റെ വാക്കുകള്‍ അവനെ ആശ്വസിപ്പിച്ചു എന്നു തോന്നുന്നു. 

    അവന്‍റെ മുഖത്ത് ഒരു പ്രസരിപ്പ് തെളിഞ്ഞു.

    ആ സമയം അവന്‍റെ വാട്സാപ്പില്‍ ഒരു മെസേജ് വന്നു.

    അവന്‍റെ മുഖഭാവത്തില്‍ നിന്നും അതാരുടേതാണെന്ന് ഞാനൂഹിച്ചു

    ഷഹനാസിന്‍റേതായിരുന്നു അത്

    “ഹരി, എനിക്കു നിന്നെ അത്യാവശ്യമായി കാണണം.”


    (തുടരും)


    വിനോദ് നാരായണന്‍

    (നോവലിസ്റ്റ് തിരക്കഥാകൃത്ത്)


    മുന്‍ എപിസോഡുകള്‍ എപിസോഡ് 1 എപിസോഡ് 2 എപിസോഡ് 3

    എപിസോഡ് 4



    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *