•  


    Crime story ഷാഖറേ ഖലീലിയുടെ കൊലപാതക കഥ



    ജീവനോടെ കുുഴിച്ചുമൂടപ്പെട്ട ഷാഖറേ ഖലീലിയുടെ കൊലപാതക കഥ
    1994 ല്‍ ബാംഗ്ലൂരിലെ ഒരു ശവക്കുഴിയില്‍ നിന്ന് വമിച്ച ദുര്‍ഗന്ധം പലരുടേയും ഉറക്കം കെടുത്തി. ഏറെ ചൂടുപിടിച്ച അന്വേഷണങ്ങള്‍ക്ക് ശേഷം സ്വാമി ശ്രദ്ധാനന്ദ  അറസ്റ്റിലായി. അയാളുടെ ഭാര്യയെ കൊന്നു കുഴിച്ചുമൂടിയതിന്. ആ കുഴിച്ചുമൂടല്‍ നടന്നിട്ട് ലോകമറിയാതെ നാലു വര്ഷം പിന്നിട്ടിരുന്നു.


    ഓസ്ട്രേലിയയിലെ ഇന്ത്യന്‍ നതന്ത്ര പ്രതിനിധിയായിരുന്ന അക്ബര്‍ മിര്‍സ ഖലീലിയുടെ ആദ്യഭാര്യയായ ഷാഖറേ ഖലീലിയുടെ കൊലപാതകം  ഇന്ത്യയെ ഏറെ ഞെട്ടിച്ച ഒന്നാണ്. രാഷ്ട്രീയ തലത്തില്‍ കോളിളക്കങ്ങളുണ്ടാക്കിയ ഷാഖറേ ഖലീലി വധത്തിന്‍റെ രഹസ്യങ്ങള്‍ ഇന്നും ചുരുളഴിയാതെ തുടരന്നു.


    ഓസ്ട്രേലിയയിയേലും ഇറാനിലേയും ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയായിരുന്നു അക്ബര്‍ മിര്‍സ ഖലീലി. അദ്ദേഹം 1964 ല്‍ ആണ്  ഷാഖറേ യെ വിവാഹം ചെയ്യുന്നത്. ഷാഖറേ സുന്ദരിയും കുലീനയുമായിരുന്നു. പേര്‍ഷ്യയിലെ ഷിറാസില്‍ നിന്ന് സിംഗപ്പൂരില്‍ താമസിക്കുന്ന പേര്‍ഷ്യന്‍ മുസ്ലിം പ്രഭുകുടുംബത്തിലാണ് ഷാഖറേയുടെ ജനനം. മൈസൂര്‍ ദിവാനായിരുന്ന സര്‍ മിര്‍സ ഇസ്മയിലിന്‍റെ മകള്‍ ഗോഹര്‍ തേജ്  ബീഗത്തിന്‍റെ മകളായിരുന്നു ഷാഖറേ.
    പക്ഷേ 1985 ല്‍ അക്ബര‍്‍ മിര്‍സ ഖലീലിയുമായുള്ള ഷാഖറേയുടെ ബന്ധത്തിന്‍റെ താളം തെറ്റി. സ്വാമി ശ്രദ്ധാനന്ദ എന്ന മുരളി മനോഹര്‍ മിശ്രയില്‍ ഷാഖറേ ആകൃഷ്ടയായി. സ്വാമി അവരെ വിവാഹം കഴിച്ചു.


    1986 ലായിരുന്നു ആ വിവാഹം. പക്ഷേ 1991 ല്‍ ഷാഖറേയെ കാണാതായി. അതില്‍ ദുരൂഹത മണത്ത ഖലീലിയുടെ കുടുംബം പോലീസില്‍ പരാതിപ്പെട്ടു. ഒരു മാന്‍ മിസിങ്ങ് കേസ് ആയി അത് അന്വേഷിക്കപ്പെട്ടു. സ്വാമിയും ഭാര്യയെ നഷ്ടപ്പെട്ടതില്‍ ദുഃഖിതനായിരുന്നു. രാജീവ് ഗാന്ധി കൊലക്കേസ് പ്രതി ശിവരശനെ കാര്യമായി ചോദ്യം ചെയ്ത കൊമ്പയ്യ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ പല രീതിയില്‍ ചോദ്യം ചെയ്തിട്ടും സ്വാമിയില്‍ നിന്നും ഒരു തുമ്പും കിട്ടിയില്ല.


    നൈനാ ബുക്സ് പ്രസിദ്ധീകരിച്ച 5 ക്രൈം ത്രില്ലര്‍ പുസ്തകങ്ങള്‍ ഇപ്പോള്‍ കോംബോ ഓഫറില്‍ ലഭിക്കുന്നതാണ്. മുംബൈ റസ്റ്റോറന്‍റ് (നോവല്‍), ഡബിള്‍ മര്‍ഡര്‍ (നോവല്‍), വെല്‍കം റ്റും കൊച്ചി (നോവല്‍), മാരിയമ്മന്‍ തെരുവ് (നോവല്‍), ജാരസങ്കല്‍പം (ക്രൈം ത്രില്ലര്‍ സ്വഭാവമുള്ള കഥകള്‍) എന്നിവയാണ് 5 ക്രൈം ത്രില്ലര് പുസ്തകങ്ങള്‍. പ്രസിദ്ധീകരണം നൈന ബുക്സ്. പോസ്റ്റേജ് അടക്കം 500 രൂപയ്ക്ക് വിപിപി ആയി ലഭിക്കും. വിലാസം വാട്സാപ്പ് ചെയ്യൂ 9567216134 ഇവിടെ ക്ലിക്ക് ചെയ്യൂ

     എല്ലാവരേയും അത്ഭുതപ്പെടുത്തിയ കാര്യം ഇതായിരുന്നു. മൈസൂരിലെ മുന്‍ ദിവാന്‍റെ പേരമകള്‍ വിദ്യാഭ്യാസം പോലുമില്ലാത്ത ഒരുവനെ ഇഷ്ടപ്പെട്ട് അവന്‍റെ പിന്നാലെ ഭര്‍ത്താവായ ഒരു അംബാസഡറേയും നാല് മക്കളേയും ഇട്ടെറിഞ്ഞിട്ട്പോയ മാജിക് എന്തായിരുന്നുവെന്ന്,
    ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ ശ്രദ്ധേയമായ ഒരു ട്വിസ്റ്റ് ഉണ്ടായി. പോലീസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മഹാദേവന്‍, ശ്രദ്ധാനന്ദ സ്വാമിയുടെ പരിചാരകനായിരുന്ന ഒരുത്തനെ അനുനയത്തില്‍ വിളിച്ചുകൊണ്ടുപോയി മദ്യസത്ക്കാരം നടത്തി. അവന്‍ എല്ലാം തുറന്നു പറഞ്ഞു, സ്വാമിയുടെ ഭാര്യയെ കൊല്ലാന്‍ സഹായിച്ചതിന് മൂന്ന് കൊല്ലമായി അയാള്‍ സ്വാമിയെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയിരുന്നത്രേ. അതോടെ അവന്‍റെ കൈയില്‍ കൈയാമം വീണു.അവന്‍ ആ ശവക്കുഴി കാണിച്ചുകൊടുത്തു.

    നാല് വര്‍ഷത്തിനുശേഷം ആ ശവക്കുഴി സ്വാമിയുടെ പുരയിടത്തില്‍ നിന്ന് കണ്ടെത്തി.
    അസ്ഥികൂടത്തിലെ ആഭരണങ്ങളും വസ്ത്രങ്ങളും മുന്‍ പരിചാരിക ജോസഫൈന്‍ തിരിച്ചറിഞ്ഞു. സംശയത്തിന്‍റെ പേരില്‍ ആ പരിചാരിക പോലീസ് കസ്റ്റഡിയിലായിരുന്നു.

    സ്വാമിയും പരിചാരകനും ചേര്‍ന്ന് മയക്കുമരുന്ന് കൊടുത്ത് മയക്കിയ ശേഷം ജീവനോടെ ശവപ്പെട്ടിയിലാക്കി ഷാഖറേയെ കുഴിച്ചുമൂടുകയായിരുന്നു.  സ്വാമി അറസ്റ്റിലായി. 2005 ല്‍ സ്വാമിക്ക് കോടതി വധശിക്ഷ വിധിച്ചു. പിന്നീട്  2008 ല്‍ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *