•  


    ക്രൈം വാര്‍ത്തകള്‍


    ഇനി അമ്മായിയമ്മമാര്‍ ഭയപ്പെടണം. കാരണം ഇതാ രാജസഥാനിലെ ജയ്പൂരില്‍ നിന്നൊരു ഞെട്ടിക്കുന്ന വാര്‍ത്ത. അവിഹിതം ബന്ധം കണ്ടുപിടിക്കുകയും എതിര്‍ക്കുകയും ചെയ്തതിന് അമ്മായിയമ്മയെ മരുമകള്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നു. 2018 ല്‍ നടന്ന ഈ സംഭവം സ്വാഭാവികമായ പാമ്പുകടി മരണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു ആളുകള്‍. ഈയാഴ്ച മരുമകളുടെ വെളിപ്പെടുത്തലോടെയാണ് ക്രൂരമായ കൊലപാതക കഥയുടെ ചുരുള്‍ നിവരുന്നത്.
    വിവാഹേതര ബന്ധം എതിത്തെന്ന കാരണത്തിലാണ് മരുമകളുടെ ക്രൂരത. രാജസ്ഥാനിലെ ജുംജുന്ന എന്ന ജില്ലയിലാണ് സംഭവം നടന്നത്. ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ യുവതി മറ്റൊരാളുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിക്കുന്നത് ഭര്‍തൃമാതാവ് കാണാനിടയായി. ‌ഇതോടെ ഇവര്‍ യുവതിയെ നിരീക്ഷിക്കാന്‍ തുടങ്ങി. തുടര്‍ന്ന് യുവതി മറ്റൊരാളുമായി പ്രണയത്തിലാണെന്ന് മനസിലാക്കിയ ഭര്‍തൃമാതാവ് യുവതിയെ ചോദ്യംചെയ്യുകയായിരുന്നു. ഇതി കുപിതയായ യുവതി കാമുകന്റെ സഹായത്തോടെ ഭതൃമാതാവിനെ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുക്തുകയായിരുന്നു. 2018 ലാണ് യുവതിയും കൊല്ലപ്പെട്ട സ്ത്രീയുടെ മകനും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഭര്‍ത്താവ് സൈന്യത്തിലായതിനാല്‍ യുവതിയും ഭര്‍തൃമാതാവും ഒന്നിച്ചായിരുന്നു താമസവും. ഭതൃമാതാവിന്റെ മരണത്തി ആദ്യം ആക്കും സംശയം തോന്നിയിരുന്നില്ല. എന്നാ പിന്നീട് മാതാവിന്റെ മരണത്തി യുവതിയുടെ ഭത്താവിന് സംശയം തോന്നി. തുടന്ന് സംഭവം നടന്ന് ഒരു മാസത്തിന് ശേഷം പോലീസി പരാതി നകുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയ്ക്കും കാമുകനും എതിരെ വ്യക്തമായ തെളിവു ലഭിച്ചു. തുടന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ജനുവരി നാലിനാണ് യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തത്.




    ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടര്‍ പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ട സംഭവത്തിലെ മുഴുവന്‍ പ്രതികേളേയും പോലീസ് വെടിവച്ചു കൊന്നു. തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും അതിനെ തുടര്‍ന്ന് എന്‍കൗണ്ടറില്‍ കൊലപ്പെടുത്തുകയായിരുന്നവെന്നുമാണ് പോലീസ് ഭാഷ്യം.

    ആ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് ക്രൂരമായാണ് എന്നത് സത്യം തന്നെ. പക്ഷേ ആ എന്‍കൗണ്ടറില്‍ ദുരൂഹതകളില്ലേ. പ്രതികള്‍ ഇവര്‍ തന്നെയാണോ എന് എന്താണുറപ്പ്. കുറ്റകൃത്യത്തെപ്പറ്റി പോലീസ് നല്‍കിയ വിവരം മാത്രമാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. ആ പ്രതികള്‍ വാടക പ്രതികളാണോ. അതോ നിരപരാധികളോ. ഇനി അതുമല്ലെങ്കില്‍  ആ വനിതാ മൃഗഡോക്ടറോട് വൈരാഗ്യമുള്ള ആരെങ്കിലും ഇവര്‍ക്ക് ക്വട്ടേഷന്‍ കൊടുത്തിട്ട്  ചെയ്യിച്ചതാണെങ്കിലോ. വിവരം പുറത്തുവരുമെന്ന് കണ്ടപ്പോള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പോലീസിനെ കൊണ്ട് കൊലപ്പെടുത്തിയതായിക്കൂടെ. എന്തായാലും ഈ എന്‍കൗണ്ടര്‍ ദുരൂഹമാണ് എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. അവര്‍ യഥാര്‍ത്ഥ പ്രതികള്‍ ആണെങ്കില്‍പ്പോലും വിചാരണ നടത്തി കോടതി വിധി പറയുകല്ലേ ഭരണഘടന അനുശാസിക്കുന്നത്.



     അതേസമയം സമൂഹമാധ്യമങ്ങള്‍ പോലീസ് എന്‍കൗണ്ടറിനെ പുകഴ്ത്തി പോസ്റ്റുകള്‍ നിറയുകയാണ്.     യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവര്‍ മുഹമ്മദ്‌ ആരിഫ്‌,
    ക്ലീനിങ്‌ തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെ
    അവരവരുടെ വീടുകളില്‍ നിന്നായിരുന്നു പൊലീസ്‌ അറസറ്റ്‌ ചെയ്തത്‌. ഹൈദരാബാദ്‌
    - ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണു
    കത്തിക്കരിഞ്ഞ ശരിരം കണ്ടെത്തിയത്‌.

    ഇരുച്രകവാഹനത്തിന്റെ കാറ്റഴിച്ചുവിട്ടശേഷം സഹായവാദ്ഗാനം നല്‍കി വനിതാ വെറ്ററിനറി ഡോക്ടറെ കെണിയില്‍പെടുത്തിയ ലോറി ഡ്രൈവറും സംഘവും
    അവരെ പീഡിപ്പിക്കുന്നതിനു മുന്‍പു മദ്യം ചേര്‍ത്ത ശീതളപാനീയം കുടിപ്പിച്ചെന്നു റിപ്പോര്‍ട്‌. ഇരുപത്താറുകാരിയെ പ്രതികള്‍ ഈമമിട്ട്‌ പല തവണ പീഡിപ്പിച്ചു. ആ സമയത്തു യുവതിയുടെ മുഖം മറച്ചിരുന്നു. അതാണു മരണകാരണമായതെന്നും പൊലീസ്‌ പറയുന്നു.

    പിന്നീട്  പെട്രോളൊഴിച്ച് മൃതദേഹം കത്തിക്കുകയായിരുന്നു.

    പ്രതികള്‍ക്കു നിയമസഹായം നല്‍കില്ലെന്ന്‌ അഭിഭാഷക സംഘടന അറിയിച്ചിരുന്നു. ആരിഫും ശിവയുമാണ്‌ ലോറിയില്‍ ഇഷ്ടികയുമായി വന്നത്‌. സാധനമിറക്കാന്‍ വൈകിയതു കൊണ്ട അവര്‍ ടോള്‍ പ്ലാസയില്‍ കാത്തുനില്‍ക്കുമ്പോള്‍ സുഹൃത്തുക്കളായ മറ്റു പതികള്‍ എത്തുകയായിരുന്നു.

    വൈകിട്ട്‌ 6.15 നാണ്‌ യുവതി ഇരുച്രരവാഹനത്തില്‍ എത്തിയത്‌. വാഹനം അവിടെ
    വച്ചിട്ടു യുവതി മടങ്ങുന്നതു കണ്ടപ്പോഴാണു 4 പേരും ചേര്‍ന്നു കുറ്റകൃത്യം
    ആസുധതണം ചെയ്തത്‌. തുടര്‍ന്ന്‌ ടയറിന്റെ കാറ്റഴിച്ചു വിട്ടത്‌.

    രാതി 9നു യുവതി തിരിച്ചെത്തിയപ്പോള്‍, സഹായിക്കാമെന്നു പറഞ്ഞ്‌ ഒരാള്‍ വാഹനം
    കൊണ്ടുപോയി. കടകളെല്ലാം അടച്ചെന്നു പറഞ്ഞു മിനിറ്റുകള്‍ക്കുള്ളില്‍ തിരിച്ചെത്തി.
    അപ്പോഴാണു യൂവതി തന്റെ സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞത്‌. അപരിചിതരുടെ
    മട്ടും ഭാവവും കണ്ടു ഭയം തോന്നുന്നെന്നും സുചിപ്പിച്ചിരുന്നു. സഹോദരി 9.44നു
    തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്നാണ്‌ വീട്ടുകാര്‍
    പൊലിസിനെ അറിയിച്ചത്‌.


    പ്രതികളില്‍ മുഹമ്മദ് ഒഴികെ ആരും തന്നെ സംഭവം വീട്ടില്‍ പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ വഴിയാണ് പ്രതികളുെ വീട്ടുകാര്‍ സംഭവം അറിയുന്നത്. പ്രതി മുഹമ്മദിന്‍റെ വീട്ടുകാര്‍ പറയുന്നത് ഇങ്ങനെയാണത്രേ. മുഹമ്മദ് അസ്വസ്ഥനായി ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നത്രേ.
    - ഞാന്‍ റോഡരികില്‍ നിന്ന് ലോറി എടുക്കുകയായിരുന്നു. അപ്പോള്‍ ആ യുവതി സ്കൂട്ടറുമായി പാഞ്ഞുവന്നു ലോറിയിലിടിച്ചു. അവള്‍ മരിച്ചു.
    എന്താണ് വാസ്തവം.
    ഈ എന്‍കൗണ്ടര്‍ കൂടിയായപ്പോള്‍ ഈ സംഭവത്തിലെ ദുരൂഹത വര്‍ധിക്കുകയാണ്.
    പോലീസ് ഉത്തരം തരേണ്ടിയിരിക്കുന്നു.


    പ്രതിഭ എംഎല്‍എയുടെ മുന്‍ ഭര്‍ത്താവ് ഹരി തൂങ്ങി മരിച്ച നിലയില്‍!

     

    കായംകുളം എംഎല്‍എ യു പ്രതിഭയുടെ മുന്‍ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ സ്വദേശി കെആര്‍ ഹരിയെ ആണ് നിലമ്ബൂരിലെ തന്നെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചുങ്കത്തറയില്‍ കെഎസ്‌ഇബി ഓവര്‍സിയറാണ് ഹരി. ആലപ്പുഴ തകഴി സ്വദേശിയാണ്. ഹരിയുടെ മരണം ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
    രാവിലെ ക്വാര്‍ട്ടേഴ്‌സിന് പുറത്തേക്ക് ഹരിയെ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികളാണ് ആദ്യം കെഎസ്‌ഇബി ഓഫീസിലും പിന്നീട് പോലീസ് സ്‌റ്റേഷനിലും വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി വീട് തുറന്ന് പരിശോധന നടത്തിയപ്പോഴാണ് ഹരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
    ഹരിയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന് വ്യക്തമാക്കുന്ന കുറിപ്പാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി ഹരി കുടുംബത്തില്‍ നിന്ന് അകന്ന് കഴിയുകയാണ്. ഹരിയില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് പ്രതിഭ എംഎല്‍എ നല്‍കിയ ഹര്‍ജി ആലപ്പുഴ കുടുംബ കോടതിയുടെ പരിഗണനയിലാണ്.
    പിന്നാലെ പ്രതിഭ ഹരി എന്ന പേര് യു. പ്രതിഭ എന്നാക്കി എംഎല്‍എ മാറ്റിയിരുന്നു. സിപിഎം പ്രാദേശിക നേതാവായിരുന്ന ഹരി അക്കാലത്താണ് പ്രതിഭയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. 2001 ഫെബ്രുവരി നാലിന് വിവാഹിതരായ ഇവര്‍ക്ക് ഒരു മകനുണ്ട്. ഹരി വഴിയാണ് പ്രതിഭ സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം തകഴിയിലെ കുടുംബ വീട്ടിലെത്തിക്കും.

     

    ഗ്രാമ പഞ്ചായത്ത് പ്രമുഖന്‍ അടക്കം അഞ്ച് പേര്‍ ബലാത്സംഗം ചെയ്തു. വിദ്യാര്‍ഥിനി ഗര്‍ഭിണിയായി.
    കര്‍ണാടകത്തിലെ  ദക്ഷിണ കന്നഡ ജില്ലയിലെ വിട്ടല്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. എസ്എസ്എല്‍സി വിദ്യാര്‍ത്ഥിനിയെ ഗ്രാമപഞ്ചായത്തിലെ ഒരു പ്രമുഖന്‍ അടക്കം അഞ്ച് പേര്‍ തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയായിരുന്നു കൃത്യം നിര്‍വഹിച്ചിരുന്നത്.  ഈ അഞ്ച് പേരും പെണ്‍കുട്ടിയെ ഈ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തി പിന്നേയും ഉപദ്രവിച്ചിരുന്നു.
    പെണ്‍കുട്ടി എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് വീട്ടിലിരിക്കുന്ന സമയത്താണ് സംഭവം നടന്നത്.

    സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ പെരുമാറ്റ്ത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ വിശദമായി ചോദ്യം ചെയ്തുപ്പോഴാണ് സംഭവം പുറത്തായത്. വിട്ടല്‍ പോലീസ്  സെക്ഷന്‍ 376, 506 and 34 of the Indian Penal Code (IPC), 3(1), W(1), (11) SC/ST Act, and POCSO Act പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.



    സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി പൈശാചികമായ രീതിയില്ലൈംഗികത നടത്തുന്ന കൊടുംകുറ്റവാളി അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ ബര്ദ്വാന്സ്വദേശിയും മൂന്നു കുട്ടികളുടെ പിതാവുമായ ഖമറുസ്മാന്സര്ക്കാര്‍(42) ആണ് പിടിയിലായത്.


    ഖമറുസ്മാന്നിരവധി സ്ത്രീകളെ കൊന്ന് അവരുമായി ലൈംഗികബന്ധത്തിലേര്പ്പെട്ടുവെന്നാണ് റിപ്പോര്ട്ട്. 2019ല്മാത്രം ഇയാള്നാല്സ്ത്രീകളെ കൊലപ്പെടുത്തി. പീഡനത്തിനിടെ സ്ത്രീകളുടെ രഹസ്യഭാഗങ്ങളില്മൂര്ച്ചയേറിയ ആയുധങ്ങള്കടത്തി മുറിവുകള്ഉണ്ടാക്കുന്നത് പ്രതിയുടെ രീതിയാണ്.

    സ്ത്രീകള്തനിച്ച് താമസിക്കുന്ന വീടുകള്കേന്ദ്രീകരിച്ചാണ് ഖമറുസ്മാന്കൊല നടത്തിയിരുന്നത്. മധ്യവസ്യകരായ സ്ത്രീകളെയാണ്പീഡനത്തിന് ഇരയാക്കുക. മാന്യമായ വസ്ത്രം ധരിച്ച് ഇലക്ട്രിസിറ്റി മീറ്റര്റീഡിങ്നോക്കാന്എന്നു പറഞ്ഞാണ് പ്രതി വീടിനുള്ളില്കയറുക. വീട്ടില്ആരുമില്ലെന്ന് വ്യക്തമായാല്കൈവശമുള്ള സൈക്കിള്ചെയിനോ ഇരുമ്പ്വടിയോ ഉപയോഗിച്ച്സ്ത്രീയെ കൊലപ്പെടുത്തും.

    മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് മൃതദേഹവുമായി ലൈംഗികബന്ധത്തില്ഏര്പ്പെടുക. തുടര്ന്ന് വീട്ടില്നിന്ന് സ്വര്ണവും പണവും മോഷ്ടിച്ച് രക്ഷപ്പെടും. പുതുല്മാജി എന്ന സ്ത്രീയെ കൊലപ്പെടുത്തിയ സംഭവമാണ് ഖമറുസ്മാനെ കുടുക്കിയത്. വീടിന് സമീപത്തെ സി സി ടിവി കാമറകള്ശ്രദ്ധിക്കാതിരുന്നതിനാല്ദൃശ്യങ്ങള്റെക്കോര്ഡ് ചെയ്യപ്പെടുകയും തുടര്ന്ന് പൊലീസിന്റെ പിടിയിലാകുകയുമായിരുന്നു.


    ഈ നോവല്‍ ഇപ്പോള്‍ ആമസോണില്‍ സൗജന്യമായി വായിക്കാം. ഇവിടെ ക്ലിക്ക് ചെയ്യൂ


    പ്രളയത്തില്‍ നശിച്ച അരി വീണ്ടും പൊതുവിപണിയില്‍

    ചെമ്പിലെ ഒരു പ്രധാന അരിവ്യാപാരശാലയില്‍ നിന്ന് ഞാന്‍ കഴിഞ്ഞ ദിവസം 25 കിലോ അരി വാങ്ങി. സുരേഖ എന്ന അരിയാണ് സ്ഥിരമായി വാങ്ങുന്നത്.  ഒരു കിലോക്ക് 38 രൂപ വച്ച് വ്യാപാരി ഇതിന് ഈടാക്കി. ഇത് വീട്ടില്‍ കൊണ്ടുവന്ന് ചോറുവച്ചപ്പോള്‍ സാധാരണ സുരേഖയില്‍ നിന്ന് വലിയ വ്യത്യാസം കണ്ടു. ചോറ് പൊട്ടിപ്പിളര്‍ന്ന് രുചികരമല്ലാത്ത അവസ്ഥയിലാണ്. ബിപിഎല്ലുകാര്‍ക്ക് സൗജന്യമായി റേഷന്‍ അരി ഇതിലും എത്രയോ മെച്ചമാണ്. ഞാന്‍ ഇത് പ്രസ്തുത വ്യാപാരിയോട് പറഞ്ഞു. ഒരു വര്‍ഷമായി സ്ഥിരമായി സാധനം വാങ്ങുന്ന കടയാണ്. വ്യാപാരി പറഞ്ഞു, അരി കൊണ്ടുവരൂ, പൊതി കെട്ടുന്ന തൊഴിലാളികള്‍ക്ക് ചാക്ക് മാറിപ്പോയതായിരിക്കും. നല്ല അരി തരാം. ഞാന്‍ അതനുസരിച്ച് അരി കടയില്‍ കൊണ്ടുചെന്നു. എന്തോ വലുപ്പ വ്യത്യാസം അരിക്ക് തോന്നുന്നുണ്ട് എന്ന് പറഞ്ഞ് വ്യാപാരി എനിക്ക് അരി മാറ്റിത്തന്നു. പക്ഷേ സുരേഖ എന്ന പേരില്‍ 38 രൂപ ഈടാക്കി തന്ന ആ അരിയും മോശമായിരുന്നു. 


    രണ്ടാഴ്ച മുമ്പ് ഒരു പ്രമുഖപത്രം ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തെ മുക്കിയ പ്രളയത്തില്‍ ഒത്തിരി അരി നശിച്ചുപോയിരുന്നു . അരിഗോഡൗണുകളിലും സപ്ലൈകോ ഗോഡൗണുകളിലും വിതരണ കേന്ദ്രങ്ങളിലും വെള്ളം കയറിയപ്പോള്‍ നിരവധി ടണ്‍ അരിയാണ് നശിച്ചത്. ഈ അരി മാലിന്യം നീക്കം ചെയ്യാനെന്ന പേരില്‍ ചില ഏജന്‍സികള്‍ ഏറ്റെടുത്ത തമിഴ്നാട്ടിലെ അരിമില്ലുകള്‍ക്ക് മറിച്ചുവിറ്റ് ആ മില്ലുകാര്‍ അത് പോളീഷ് ചെയ്ത് തിരികെ കേരളത്തിലെ വിപണിയിലെത്തിക്കുന്നു. സര്‍ക്കാര്‍ അത് നിഷേധിച്ചെങ്കിലും ആ വാര്‍ത്ത അക്ഷരംപ്രതി ശരിയാണ് എന്നത് എന്‍റെ അനുഭവം ശരി വയ്ക്കുന്നു. പ്രളയത്തില്‍ നശിച്ച അരി റീലോഡ് ചെയ്ത് കേരളത്തിലെ പൊതുവിപണിയില്‍  വ്യപകമാക്കുന്നു എന്ന ഭീകര യാഥാര്‍ത്ഥ്യം ആരും കാണാതെ പോകരുത്. 


    ഓഗസ്റ്റിലെ പ്രളയത്തില്‍ കോട്ടയം, ആലപ്പുഴ, എറണാകുളം  ജില്ലകളിലെ അരിഗോഢൗണുകളില്‍ നശിച്ചത് ലക്ഷക്കണക്കിന് ടണ്‍ അരിയാണ്. ഈ അരിയാണ് മാലിന്യം നീക്കം ചെയ്യാനെന്ന പേരില്‍ ഏജന്‍സികള്‍ ഏറ്റെടുത്ത് തമിഴ്നാട്ടിലേക്ക് എത്തിക്കുന്നത്. അത് കഴുകി പോളീഷ് ചെയ്ത് റീ പായ്ക്ക് ചെയ്ത് കേരളത്തിലെ വിതരണകേന്ദ്രങ്ങളില്‍ എത്തുന്നു. ഒരു പക്ഷേ കച്ചവടക്കാര്‍ ഇതറിയുന്നുണ്ടാവില്ലായിരിക്കാം. അല്ലെങ്കില്‍ കൂടിയ കമ്മീഷന്‍ ഇതിന് നല്‍കുന്നുണ്ടാവാം. എന്തായാലും പരാതികള്‍  എത്താതിരിക്കില്ലല്ലോ. ഈ സാമൂഹ്യദ്രോഹത്തിനെതിരെ സര്‍ക്കാര്‍ കടുത്ത നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണം.   



    മൊബൈല് ഫോണിന്റെ പാസ് വേര്‍ഡ് നല്കാത്തതിന് ഭര്‍ത്താവിനെ ഭാര്യ ചുട്ടുകൊന്നു. 
    ലോമ്പോക്ക്: മൊബൈല് ഫോണിന്റെ പാസ് വേര്‍ഡ് നല്കാത്തതിന്  പ്രകോപിതയായ ഭാര്യ ഭര്ത്താവിനെ പ്രെട്രോളിച്ച് കത്തിച്ചു കൊന്നു. ഇന്തോനേഷ്യയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 
    ദേദി പൂര്ണമ എന്ന 26 കാരനെയാണ് ഭാര്യ യ്ഹാം ചെയ്നി എന്ന 25 വയസ്സുകാരി അഗ്നിയ്ക്കിരയാക്കിയത്. ഇന്തോനേഷ്യയിലെ വെസ്റ്റ് ന്യൂസ് ടെന്ഗാറ പ്രൊവിൻസിലെ  ഈസ്റ്റ് ലോംബോക്കിലാണ് സംഭവം നടന്നത്.
    ഫോണ് പരിശോധിക്കാന് യ്ഹാം ഭര്ത്താവിനോട് പാസ്വേര്ഡ് ചോദിച്ചു. എന്നാല് ദേദി പാസ്വേര്ഡ് നല്കാന് കൂട്ടാക്കിയില്ല. ഇതേതുടര്ന്ന് കുപിതയായ ഇന്ഹാം ഭര്ത്താവുമായി വഴക്കിട്ടു. 
    ഇതോടെ നിയന്ത്രണം വിട്ട ദേദി ഭാര്യയെ തല്ലി. ഇതില് പ്രകോപിതയായ യ്ഹാം കുപ്പിയില് ഉണ്ടായിരുന്ന പെട്രോള് ഭര്ത്താവിന്റെ ദേഹത്ത് ഒഴിച്ച ശേഷം ലൈറ്റര് ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു.
    തീകൊളുത്തിയതോടെ വീട്ടില് നിന്ന് തീയും പുകയും നിളവിളിയും ഉയരുന്നതുകണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ദേദിയെ ആശുപത്രിയിലെത്തിച്ചത്. പക്ഷേ 80 ശതമാനത്തോളം പൊള്ളലേറ്റ ദേദിയെ രക്ഷിക്കാനായില്ല.
    പെട്ടെന്നുള്ള ദേഷ്യത്തില് ദേദിയെ ഭാര്യ തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ ഇയാള് രണ്ട് ദിവസം കഴിഞ്ഞാണ് മരണപ്പെട്ടത്. സംഭവം നടന്നത് ജനുവരി 12 നാണ്. സംഭവത്തെ തുടര്ന്ന് ഭാര്യയായ യ്ഹാമിനെ പോലിസ് അറസ്റ്റ് ചെയ്തു. 




    തായ് വാന്‍: ബിക്കിനി മാത്രം ധരിച്ച് പര്‍വ്വതാരോഹണം നടത്തുന്നതില്‍ പ്രശസ്തയായ പര്‍വ്വതാരോഹകയെ മലമുകളില്‍ തണുത്തുറഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി. തായ് വാന്‍ സ്വദേശിനിയായ ജിജി വൂവിനെ ആണ് മരിച്ചത്. 



    എട്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് 25 ദിവസം നീണ്ടുനില്‍ക്കുന്ന പര്‍വ്വതാരോഹണത്തിന് ജിജി പോയത്. തായ്വാനിലെ യുഷാന്‍ മല കയറുന്നതിനിടയില്‍ വീണ ഗിഗിയ്ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും അനങ്ങാന്‍ സാധിക്കുന്നില്ലയെന്നും സാറ്റ്ലൈറ്റ് ഫോണിലൂടെ ഇവര്‍ ഒരു സുഹൃത്തിനെ വിളിച്ച് പറഞ്ഞതായി തായ് വാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.കാലാവസ്ഥ മോശമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സമയത്ത് ഇവിടെ എത്താന്‍ സാധിച്ചില്ല. 28 മണിക്കൂറിന് ശേഷമാണ് എയര്‍ലിഫ്റ്റിംഗ് സംവിധാനത്തിലൂടെ ജിജിയെ പുറത്തെടുക്കാന്‍ സാധിച്ചത്. അപ്പോഴേയ്ക്കും ഇവര്‍ മരണപ്പെട്ടിരുന്നു. 


    ഈ പ്രദേശത്ത് അര്‍ദ്ധരാത്രിക്ക് ശേഷമുള്ള ഊഷ്മാവ് തണുത്തുറഞ്ഞ അവസ്ഥയിലാണെന്ന് നാന്റൗ കൗണ്ടി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് കമാണ്ടര്‍ ലിന്‍ ചെങ്ങ് പറയുന്നു. പര്‍വതങ്ങളിലും ഉയര്‍ന്ന മലകളിലും കയറി സെല്‍ഫികള്‍ പകര്‍ത്തുന്നത് ഗിഗിയുടെ വിനോദമായിരുന്നു.ബിക്കിനി ധരിച്ച് പകര്‍ത്തിയിരുന്ന സെല്‍ഫികള്‍ ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കു വെച്ചിരുന്ന ഗിഗിക്ക് വലിയ ആരാധകവൃന്ദം തന്നെയുണ്ട്. പര്‍വതങ്ങള്‍ക്ക് മുകളിലെത്തിയ ശേഷം വസ്ത്രം മാറി ബിക്കിനി ധരിച്ച് സെല്‍ഫി എടുക്കുകയായിരുന്നു മുപ്പത്താറുകാരിയായ ഗിഗിയുടെ പതിവ്. നാലു കൊല്ലത്തിനുള്ളില്‍ നൂറോളം മലമുനമ്പുകളില്‍ കയറിയതായി ഫാഷന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗിഗി പറഞ്ഞിരുന്നു. സാഹസികത ഇഷ്ടപ്പെടുന്നതു കൊണ്ടാണ് സെല്‍ഫി പകര്‍ത്താന്‍ മാത്രമായി മലകള്‍ കയറുന്നതെന്നും ചിത്രങ്ങള്‍ മനോഹരമല്ലേയെന്നും ഗിഗി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 



    മുനമ്പം മനുഷ്യക്കടത്ത്, ബോട്ട് ഇന്തോനേഷ്യന്‍ തീരത്തേക്ക്
    തിരുവനന്തപുരം: മുനമ്പം തീരത്ത് നിന്നും പുറപ്പെട്ട മനുഷ്യക്കടത്ത് സംഘം ഇന്തോനേഷ്യന്തീരത്തേക്ക് നീങ്ങുന്നതായി പൊലീസിന് സൂചന ലഭിച്ചു. ബോട്ടില്ശേഖരിച്ചുവെച്ചിരുന്ന ഭക്ഷ്യവസ്തുക്കളും ഇന്ധനവും തീര്ന്നുതുടങ്ങിയതാണ് ഇതിന് കാരണമെന്ന് പൊലീസ് കരുതുന്നു
    സ്തീകളും കുട്ടികളുമടക്കം 230 പേരടങ്ങുന്ന സംഘം ന്യൂസിലന്ഡിലേക്കാണ് യാത്ര തിരിച്ചതെന്ന് വിവരം ലഭിച്ചിരുന്നു. കൊച്ചിയില്നിന്ന് ന്യൂസീലന്ഡിലേക്ക് കടല്മാര്ഗം 11,470 കിലോമീറ്റര്ദൂരമുണ്ട്. 47 ദിവസം തുടര്ച്ചയായി സഞ്ചരിച്ചാലേ ന്യൂസീലന്ഡ് തീരത്തെത്തൂ. ബോട്ടില്ഒറ്റയടിക്ക് ഇത്രയും ദൈര്ഘ്യമേറിയ യാത്ര പ്രായാസമായതിനാലാകണം ഇന്തോനേഷ്യ ലക്ഷ്യമാക്കാന്കാരണമെന്ന് പൊലീസ് കരുതുന്നു
    ഒരാഴ്ച മുമ്പാണ് മുനമ്പത്ത് നിന്നും സംഘം പുറപ്പെട്ടത്. ഇവര്ഇപ്പോള്ഇന്ത്യയുടെ സമുദ്രാതിര്ത്തി കടന്നു. രാജ്യസുരക്ഷാ സംവിധാനങ്ങളെ മറികടന്നുള്ള മനുഷ്യക്കടത്തിന് പ്രാദേശികസഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളുമുള്പ്പെടെ നൂറു കണക്കിനാളുകള്മുനമ്പത്തുനിന്ന് ബോട്ടില്യാത്ര തിരിച്ചത് ആരുമറിയാതെയാണെന്ന് അന്വേഷണോദ്യോഗസ്ഥര്വിശ്വസിക്കുന്നില്ല
    കേരളത്തിന് പുറത്തു നിന്നുമെത്തിയവര്മുനമ്പം, മാല്യങ്കര തുടങ്ങിയ ജനത്തിരക്കുള്ള കേന്ദ്രങ്ങളില്നിന്ന് സുഗമമായി യാത്ര പുറപ്പെട്ടിട്ടുണ്ടെങ്കില്അതിനുപിന്നില്നാട്ടുകാരായ ആരുടെയെങ്കിലും സഹായം ഉണ്ടായിരിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ്.

    മനുഷ്യക്കടത്തിന്റെ സൂത്രധാരന്ശ്രീകാന്തന്റെ വെങ്ങാനൂര്ചാവടിനടയിലെ വീട്ടില്പൊലീസ് പരിശോധന നടത്തിയിരുന്നു. തമിഴില്എഴുതിയ ചില രേഖകള്പൊലീസ് അവിെടനിന്ന് കണ്ടെടുത്തു. വീട്ടില്കണ്ടെത്തിയ നാണയക്കിഴികള്സംബന്ധിച്ചും പൊലീസ് വിവരങ്ങള്ശേഖരിക്കുന്നുണ്ട്.
    ഡല്ഹിയിലെ അംബേദ്കര്കോളനി, ചൈന എന്നിവടങ്ങളില്നിന്നുള്ള ശ്രീലങ്കന്അഭയാര്ഥികള്ഉള്പ്പെടെയുള്ളവരാണ് മുനമ്പംവഴി കടല്കടന്നത്. സംഭവത്തില്വിദേശ അന്വേഷണ ഏജന്സികളുടെ സഹകരണം തേടാന്കേരള പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മനുഷ്യക്കടത്തിന് അന്താരാഷ്ട്രബന്ധം സംശയിക്കുന്നതിനാലാണ് നീക്കം. 
    അന്വേഷണപുരോഗതി കേന്ദ്രസര്ക്കാരിനെ ഔദ്യോഗികമായി അറിയിച്ചു. നയതന്ത്ര ഇടപെടലുകള്ക്കുള്ള നടപടിക്രമങ്ങളും ആരംഭിച്ചു. ഇതുവരെനടന്ന അന്വേഷണറിപ്പോര്ട്ടുകള്കേന്ദ്ര ഏജന്സികള്ക്കും കൈമാറി.
    ശ്രീകാന്തന്റെ വീട്ടില്നടന്ന പരിശോധനയില്സ്വിസ് ബാങ്ക് നിക്ഷേപരേഖകള്ലഭിച്ചിരുന്നു. കഴിഞ്ഞദിവസം കൂടുതല്പരിശോധനകള്നടത്തിയെങ്കിലും മറ്റു രേഖകളൊന്നും ലഭിച്ചില്ല. ആറ് പാസ്പോര്ട്ടുകള്‍, ഒട്ടേറെ ബാങ്ക് പാസ് ബുക്കുകള്‍, ചെക്കുകള്‍, ആധാരങ്ങള്എന്നിവയാണ് കണ്ടെത്തിയത്.

    ഈ പുസ്തകത്തെപ്പറ്റിയുള്ള വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ
    വിവാഹസമ്മാനം പൊട്ടിത്തെറിച്ചു. വരന്‍ മരിച്ചു. വധുവിന് ഗുരുതരപരുക്കേറ്റു. വരന്‍റെ  മുത്തശ്ശിയും കൊല്ലപ്പെട്ടു.  ഇക്കഴിഞ്ഞ 19 ാം തീയതി വെള്ളിയാഴ്ച ഒഡീഷയിലെ ബോലോംഗിര്‍ ജില്ലയിലെ ഭുവനേശ്വറിലാണ് ഈ ദാരുണസംഭവം നടന്നത്. ബുധനാഴ്ചയായിരുന്നു  വിവാഹം. വിവാഹത്തിന്‍റെ റിസപ്ഷനിടയില്‍ കിട്ടിയ സമ്മാനമാണ് പൊട്ടിത്തെറിച്ചത്. 

    കിട്ടിയ എല്ലാ സമ്മാനങ്ങളും അവര്‍ തുറന്നുനോക്കിയത് വെള്ളിയാഴ്ചയായിരുന്നു. അതിലൊന്നില്‍ ശക്തമായ സ്ഫോടകവസ്തുവായിരുന്നു. വീട്ടില്‍ വച്ച് ഈ സ്ഫോടകവസ്തു പൊട്ടിത്തെറിയ്ക്കുകയായിരുന്നു. വരനും മുത്തശ്ശിയും റൂര്‍ക്കലയിലെ ഇസ്പാത്ത്  ജനറല്‍ ഹോസ്പിറ്റലില്‍ വച്ച് മരണമടഞ്ഞു.   ആരാണ് ഈ ക്രൂരത ചെയ്തത് എന്നാണ് ഇപ്പോള്‍ രാജ്യം ഉറ്റുനോക്കുന്നത്. 


    പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ആരാണ് ഈ വിവാഹസമ്മാനം റിസപ്ഷനില്‍ എത്തിച്ചത്. ഏത് തരം സ്ഫോടകവസ്തുവാണ് ബോംബില്‍ ഉപയോഗിച്ചിരുന്നത്, വരനോ വധുവിനോ ശത്രുക്കള്‍ ഉണ്ടായിരുന്നോ, വിവാഹത്തിന് ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടായിരുന്നോ തുടങ്ങി മുഴുവന്‍ വിവരങ്ങളും പോലീസ് ശേഖരിച്ച് വരികയാണ്. 


    കേരളത്തില്‍ പല സ്ഥലങ്ങളില്‍ നിന്നും നിഗൂഢമായ കറുത്ത സ്റ്റിക്കളുടെ വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആദ്യം കോട്ടയം ജില്ലയിലെ ചില ഭാഗങ്ങളില്‍ മാത്രമാണ് ഇവ പ്രത്യക്ഷപ്പെട്ടിരുന്നെങ്കില്‍ ഇപ്പോള്‍ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും ഇവ കാണപ്പെട്ടു എന്ന് മാധ്യമവാര്‍ത്തകള്‍ വരുന്നു. ജനലുകളിലും മറ്റും ഒട്ടിച്ചുവച്ച രീതിയിലാണ് ഇവ കാണുന്നത്. പോലീസ് വ്യാപകമായ പരിശോധന നടത്തിയതില്‍ നിന്ന് വ്യക്തമായത് ഗ്ലാസ് ഷോപ്പുകാര്‍ ഗ്ലാസ് ഉരഞ്ഞുപൊട്ടാതിരിക്കാന്‍ ഒട്ടിക്കുന്ന സ്റ്റിക്കറുകളാണ് ഇവ എന്നതാണ്. കറുത്ത സ്റ്റിക്കറുകളുടെ കാരണങ്ങള്‍ നിരത്തി സോഷ്യല്‍ മീഡിയ വഴി പല പ്രചാരണങ്ങളും നടക്കുന്നുണ്ട്. തെറ്റായ പ്രചരണങ്ങള്‍ പാടില്ലെന്ന് ഡിജിപിയും മുഖ്യമന്ത്രിയും മുന്നറിയിപ്പ് നല്‍കി.

    ജനജീവിതത്തിന്‍റെ സുരക്ഷയില്‍ കൃത്രിമമായി ആശങ്ക പരത്തി ലാഭം നേടാനുള്ള ചില കമ്പനികളുടെ നൂതന മാര്‍ക്കറ്റിങ്ങ് തന്ത്രമായി ഇതിനെ വ്യാഖ്യാനിക്കുന്നവരാണ് ഏറെയും. ഫ്ലാറ്റ് നിര്‍മാതാക്കളും സിസിടിവി ക്യാമറക്കാരുമെല്ലാം ഈ മാര്‍ക്കറ്റിങ്ങ് തന്ത്രത്തിന് പിന്നിലുണ്ടാകാമെന്ന് വിദഗ്ദര്‍ പറയുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍, കവര്‍ച്ച സംഘങ്ങള്‍ ഇവരുടെ മാര്‍ക്കിങ്ങ് രീതികളുമാകാമെന്ന് പ്രചരണങ്ങള്‍ നടക്കുന്നു. മാധ്യമ ശ്രദ്ധ കിട്ടാന്‍ വേണ്ടി ചില വീട്ടുകാര്‍ തന്നെ സൃഷ്ടിച്ചതാകാമെന്നും പറയപ്പെടുന്നു. എങ്ങനെ ഒരു പ്രചരണത്തിന് ജനങ്ങളെ സോഷ്യല്‍ മീഡിയ വഴി ഇളക്കിവിടാം എന്ന ചില തീവ്രവാദ സഘടനകളുടെ ദുരുദ്ദേശവും ഇതിന് പിന്നിലുണ്ടാകാമെന്ന് മാധ്യമ ചാനല്‍ ചര്‍ച്ചകള്‍ വിരല്‍ ചൂണ്ടുന്നു. പോലീസ് കാര്യക്ഷമമായ അന്വേഷണം നടത്തുന്നുണ്ടെന്നും ആശങ്കപ്പെടാനില്ലെന്നും ഡിജിപി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


    സ്കൂട്ടറുകളുടെ സീറ്റിനടിയിലെ അറയില്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നവര്‍ ശ്രദ്ധിക്കുക. വിലപിടിപ്പുള്ള സാധനങ്ങള്‍ സ്കൂട്ടറുകളുടെ സീറ്റിനടിയിലെ അറയില്‍ വച്ചിട്ട് ഭദ്രമായി പൂട്ടി സ്കൂട്ടര്‍ വഴിവക്കത്ത് വച്ചിട്ട് പോയാല്‍ പണി കിട്ടും. ഒരു കള്ളന്‍ എത്ര അനായാസമായാണ് സ്കൂട്ടറിന്‍റെ സീറ്റിനടിയില്‍ സൂക്ഷിച്ചിരിക്കുന്ന സാധനം കവര്‍ന്നതെന്ന് നോക്കൂ. സീറ്റിന്‍റെ വശത്ത് അയാള്‍ പിടിച്ചുനോക്കിയെങ്കിലും തുറക്കാന്‍ പറ്റിയില്ല. പക്ഷേ സ്കൂട്ടറിന്‍റെ അടിയിലൂടെ കൈയിട്ടപ്പോള്‍  എളുപ്പം തുറന്നുപോരുകയും ചെയ്തു. ഈ ലിങ്കില്‍ വീഡിയോ കാണാം. സംഭവം നടന്നത് പൂനെയിലാണ്. ഇവിടെയുള്ള കള്ളന്മാരും ഇത് എളുപ്പം പഠിച്ചെടുക്കും. അതുകൊണ്ട് സൂക്ഷിക്കുക.

    x



















    കൊച്ചി നഗരത്തിനടുത്ത് കുമ്പളം എന്ന സ്ഥലത്ത് ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയ വീപ്പയില്‍ നിന്ന് സ്ത്രീയുടേതെന്ന് കരുതപ്പെടുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. മൃതദേഹം വീപ്പയില്‍ തലകുത്തനെ ഇട്ട് ഇഷ്ടികകള്‍ ചേര്‍ത്ത് കോണ്‍ക്രീറ്റ് ചെയ്ത നിലയിലായിരുന്നു. ഇതിന് ഒരു വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. നീളമുള്ള തലമുടിയും വെള്ളിയരഞ്ഞാണവും ജഡത്തോടൊപ്പം ലഭിച്ചതിനാല്‍ ഇത് സ്ത്രീയുടെ മൃതദേഹമാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഒപ്പം തന്നെ നിരോധിച്ച 500 ന്‍റെ രണ്ട് നോട്ടുകളും മടക്കിയ നിലയില്‍ ലഭിച്ചിരുന്നു. സ്ത്രീയെ കൊലപ്പെടുത്തിയിട്ടോ ജീവനോടെയോ വീപ്പയില്‍  തലകീഴായി തള്ളി ഇഷ്ടിക ചേര്‍ത്ത് കോണ്‍ക്രീറ്റ് ചെയ്തിരിക്കുകയാണ്.

    ഏതാനും മാസങ്ങള്‍ക്ക് മുമ്പ്  കായല്‍ ശുചീകരണം നടത്തിയ തൊഴിലാളികള്‍  ചെളി കോരിയതിനൊപ്പം കിട്ടിയ വീപ്പ തീരത്ത് നിക്ഷേപിക്കുകയായിരുന്നു. അതിന് മുമ്പ് തന്നെ മത്സ്യത്തൊഴിലാളികള്‍ കായലില്‍ ഈ വീപ്പ കണ്ടതായും ദുര്‍ഗന്ധം വമി്ചിരുന്നതായും പറയുന്നുണ്ട്. പരിസരത്തുള്ള നിര്‍മാണ സൈറ്റുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. കൊച്ചിയില്‍ നിന്നും കോട്ടയത്തു നിന്നും കാണാതായ രണ്ട് സ്ത്രീകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.



     മാസങ്ങള്‍ക്ക് മുമ്പ് കുമ്പളം ഭാഗത്ത് കായലില്‍ നിന്ന്  കോണ്‍ക്രീറ്റ് കട്ടകള്‍ അടക്കം ചെയ്ത ചാക്കില്‍ കെട്ടിയ നിലയില്‍  പുരുഷന്‍റെ മൃതദേഹം കണ്ടെത്തിയിരുന്നു. സമാനസ്വഭാവമാണ് ഈ കേസിനും ഉള്ളത്. രണ്ടിലും കോണ്‍ക്രീറ്റ് കട്ടകള്‍ ഉപയോഗിച്ചിട്ടുണ്ട്. പുരുഷന്‍റ കൊലപാതകക്കേസില്‍ പോലീസിന് ഒരു തുമ്പും ലഭിച്ചിട്ടില്ല.

    കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും ദുരൂഹ മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും പോലീസ് തുമ്പുണ്ടാക്കാനാകതെ വലയുകയാണ്. മിഷേലിന്‍റെ മരണം, ഇരുമ്പനം ചിത്രപ്പുഴയില്‍ ടാര്‍ ഇടപാടുകേസില്‍ കൊല്ലപ്പെട്ടു എന്നു കരുതപ്പെടുന്ന രാജേഷിന്‍റെ കൊലപാതകം, പിറവത്തിനടുത്ത് റോഡരുകില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ട അജ്ഞാത മൃതദേഹം ഇതെല്ലാം തെളിയാതെ തുടരുകയാണ്.  

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *