•  


    ഇന്ത്യയുടെ സ്വന്തം കശ്മീര്‍


    എല്ലായ്പ്പോഴും പുകഞ്ഞുകൊണ്ടിരുന്ന കശ്മീര് വിഷയത്തില് നരേന്ദ്രമോദി സര്ക്കാര് ശക്തമായ ഒരു തീരുമാനം എടുത്തിരിക്കുന്നു. കശ്മീര് ഇന്ത്യയുടെ യഥാര്ത്ഥഭാഗമായിരിക്കുന്നു. ഇതുവരെ ഒരു സ്വതന്ത്രസംസ്ഥാനം എന്ന നിലയില് തുടരുകയായിരുന്നു കാശ്മീര്. ഇത് പക്ഷേ പാക്ക് തീവ്രവാദികള്ക്ക് അനുകൂലമാവുകയായിരുന്നു. ലഡാക്ക്, കശ്മീര് എന്നിങ്ങനെ ജമ്മുകശ്മീരിനെ രണ്ടാക്കി വിഭജിച്ചുകൊണ്ട് ലഡാക്കിനെ പൂര്ണമായും കേന്ദ്രഭരണത്തിന് കീഴില് വച്ചുകൊണ്ട് പുതിയ ഒരു തന്ത്രമാണ് കേന്ദ്രസര്ക്കാര് പയറ്റിയത്. പാക്ക് അധിനിവേശം അവസാനിപ്പിക്കാനും കശ്മീരില് യഥാര്ത്ഥ വികസനം കൊണ്ടുവരാനും ഇതുകൊണ്ടുകഴിയും. ഇനി കശ്മീരിനെ സംബന്ധിച്ച് പഴയ ചില കാര്യങ്ങള് കൂട്ടിച്ചേര്ത്ത് പറയേണ്ടതുണ്ട്.

     കശ്മീര്ക്കാര്യത്തില് പാക്കിസ്ഥാന് പിന്നില് ആര്  ?
    1950 - 70 കളിൽ ഈസ്റ്റ് പാകിസ്ഥാൻ എന്ന ഇന്നത്തെ ബംഗ്ലദേശ് ഇന്ത്യക്ക് വിട്ട് തന്ന് കാശ്മീർ താഴ്വര സ്വന്തമാക്കാൻ പാകിസ്ഥാൻ ഇന്ത്യൻ ഭരണാധികാരികളെ സമീപിച്ചിരുന്നു. ഇന്ത്യ എതിര്ത്തു. തുടര്ന്ന് നിരവധി യുദ്ധങ്ങളും ഉണ്ടായി .
    ഇന്ദിരാഗാന്ധി
     1971 - ല് ശ്രീമതി ഇന്ദിരാഗാന്ധി  ഈസ്റ്റ് പാകിസ്ഥാൻ ഇല്ലാതാക്കി ഇന്ത്യ ബംഗ്ലദേശിനെ പാകിസ്ഥനിൽ നിന്ന് അടർത്തിമാറ്റി പുതിയ രാജ്യം സൃഷ്ടിച്ചു. പക്ഷേ ആ യുദ്ധത്തില് കശ്മീരിന്റെ ഒരു ഭാഗം പാക്കിസ്ഥാന് പിടിച്ചെടുത്തത് ഇന്ദിരാഗാന്ധിയുടെ പിടിപ്പുകേട് എന്നുതന്നെ പറയണം. നഷ്ടം ഇന്ത്യക്ക് തന്നെ. എന്നിട്ടും പാകിസ്ഥാൻ കാശ്മീർ ഉപേക്ഷിച്ചില്ല, അല്ലെങ്കിൽ ഉപേക്ഷിക്കാൻ അവർക്ക് സാധിക്കില്ല. അതിന് പിന്നിൽ പ്രവർത്തിക്കുന്ന യഥാര്ത്ഥ ശക്തികൾ പാകിസ്ഥാനെ പിൻമാറാൻ അനുവദിക്കില്ല .1980 - കളിൽ കാശ്മീരിൽ വിഘടനവാദം ഉത്ഭവിച്ചപ്പോൾ തുടങ്ങി ഇന്നും ആയിരകണക്കിന് ഇന്ത്യക്കാർ ചിന്തിക്കുന്ന ഒരു കാര്യമുണ്ട് . കാശ്മീരിന്റെ സൗന്ദര്യം മാത്രമാണോ പാകിസ്ഥാനെ കാശ്മീർ താഴ്വര സ്വന്തമാക്കാൻ പ്രേരിപ്പിക്കുന്നത് ? അതോ ടിബറ്റിൽ നിന്ന് ഉത്ഭവിച്ച് ഇന്ത്യയുടെ അധീനതയിൽ നിന്ന് പാകിസ്ഥാനെ ലക്ഷ്യം വച്ച് ഒഴുകുന്ന സിന്ധു നദി അടക്ക്മുള്ള പാകിസ്ഥാന്റെ ജീവനാഡികൾ ആയ നദികളെ ഇന്ത്യ തടയുമെന്ന
    ഭയമോ .... അല്ല .
    ജവഹര്‍ലാല്‍ നെഹ്രു
    1960 - കളിൽ തന്നെ ഇന്ത്യക്ക് നഷ്ടം വരുത്തിയ സിന്ധു നദീജല കരാർ നെഹ്റു ഗവണ്മെന്റ് പാകിസ്ഥാന് വിതം വെച്ചിരുന്നു .അപ്പോൾ ബലൂചിസ്ഥാനേയും കാശ്മീരിനെയും പാക് അധീന കാശ്മീരിനേയും ഒരുമിച്ച് ബാധിക്കുന്ന എന്തോ ഒരു അദൃശ്യമായ കരങ്ങൾ അല്ലെങ്കിൽ കാരണങ്ങൾ ഇതിന് പിന്നിലുണ്ട് .....  അല്ലെങ്കിൽ എന്ത് കൊണ്ടാണ് 1980 -  മുതൽ തുടങ്ങിയ വിഘടനവാദ പ്രവർത്തനങ്ങൾക്കിടയിൽ ആയിരകണക്കിന് സുരക്ഷാ ഭടൻമാർ കൊല്ലപ്പെട്ടിട്ടും നിരവധി ഭീകര ആക്രമണങ്ങൾ നടന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യ തിരിച്ചടിക്കാൻ തയ്യാറാകാത്തത് . ഭയപ്പെടുന്ന എന്താണിതിന് പിന്നിൽ ഇന്ത്യയെ പുറകോട്ടടിക്കുന്നത് ..... ?
    ഇതുവരെ ഇന്ത്യ ഭരിച്ച സര്ക്കാരുകള് ആരേയാണ് ഭയക്കുന്നത് ..... ?ആണവായുധമുള്ള പാകിസ്ഥാൻ ഈയടുത്ത കാലത്ത് മാത്രം അണ് ഒരു ഭീഷണി ആയത് ..... ?അവരെ ഇന്ത്യ ഇന്നും കണക്കിലെടുത്തിട്ടില്ല.. കോടി കണക്കിന് ബില്ല്യൻ ഡോളർ ആരാണ് പാകിസ്ഥാന് വിഘടനവാദ പ്രവർത്തനങ്ങൾക്ക് നൽകുന്നത് .... ?യഥാർത്ഥ ശത്രു മറഞ്ഞിരുന്ന് പാകിസ്ഥാനെ ഇന്ത്യക്കെതിരെ ഉപയോഗിക്കുകയാണ് ....... ? അതെ ആ ശത്രു വാണ് ചൈന !
    ചൈന
       1980 - കളുടെ അവസാനം ചൈന C P E C എന്നറിയപ്പെടുന്ന ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി വിഭാവനം ചെയ്തപ്പോൾ പാകിസ്ഥാനോട് ആവശ്യപ്പെട്ട ഒരേ ഒരു കാര്യം അധിനിവേശ കശ്മീർ ഒന്നുകിൽ ചൈനക്ക് കൈമാറുക അല്ലെങ്കിൽ അതൊരിക്കലും നഷ്ടപ്പെടാതെ ഇരിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുക . ഒപ്പം ഇന്ത്യക്ക് C P E C ൽ കൈ കടത്താൻ അവസരം നൽകാതെ ഇന്ത്യയുടെ കശ്മീരിനെ അടർത്തിയെടുക്കുക .അതിന് വേണ്ടി സ്വന്തത്ര കാശ്മീർ എന്നോ അല്ലെങ്കിൽ പാകിസ്ഥാന്റെ ഭാഗമായ സമ്പൂർണ്ണ കാശ്മീർ എന്നോ ഉള്ള ആശയങ്ങൾ അവതരിപ്പിച്ച് കാശ്മീരിലെ ചില നേതാക്കളെ വശപ്പെടുത്തി വിഘടന വാദ നേതാക്കളായി ചിത്രീകരിച്ച് കാശ്മീരിന് വേണ്ടി യുദ്ധം ചെയ്യാൻ ചൈന പാകിസ്ഥാനെ പ്രേരിപ്പിച്ചു .അന്ന് തുടങ്ങിയതാണ് കാശ്മീരിലെ പുകച്ചിൽ .. തിരിച്ചടിച്ചാൽ നേരിടേണ്ടത് രണ്ട് ആണവ ശത്രുക്കളെ ആയതിനാൽ മുന്‍ ഇന്ത്യൻ ഭരണാധികാരികൾ കാശ്മീർ പ്രശ്നം അന്താരാഷ്ട്ര പ്രശ്നമാക്കി  മാറ്റിയെടുക്കാനുള്ള പാകിസ്ഥാന്റെ ഗൂഡ ശ്രമങ്ങളെ അറിയാതെ പിന്തുണച്ചു .50 -  ബില്യൻ ഡോളറിന്റെ ലോകത്തിലെ ഏറ്റവും വലിയ ഇൻഫ്രാസ്ട്രക്ചർ പദ്ധതിയാണ് C P E C . കഴിഞ്ഞ ചില വർഷങ്ങളായി ഈ പദ്ധതി ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുന്നു .ഏഴായിരത്തോളം ചൈനീസ് തൊഴിലാളികൾ ഈ പദ്ധതിക്കായി പാകിസ്ഥാനിൽ പ്രവർത്തിക്കുന്നു .ഇവരെ ബലൂച് വിഘടനവാദികൾ നിരന്തരം അക്രമിച്ചപ്പോൾ ഇവർക്ക് സംരക്ഷണം നൽകാൽ 14000 -  പട്ടാളക്കാരെ നിയോഗിച്ച് പാകിസ്ഥാൻ മാതൃക കാട്ടി .അതാണ് ചൈനയുടെ സ്വാധീനം .  ചൈനയിലെ ക്സിൻജിയാംഗ് പ്രവിശ്യയിൽ നിന്ന് ആരംഭിച്ച ബലൂചിസ്ഥാനിലെ ഗ്വദർ തുറമുഖം വരെ കറാച്ചി വഴിനീളുന്ന ആയിരകണക്കിന് കിമീ നീളമുള്ള ആറ് എട്ട് വരി സൂപ്പർഹൈവേകളും സമാന്തര അതി വേഗ റെയിൽ പാതകളടക്കം അറബികടൽ തീരത്ത് ഗ്വദാറിൽ സൃഷ്ടിക്കുന്ന കൂറ്റൻ തുറമുഖവും അന്താരാഷ്ട്ര വിമാനത്താവളവും കറാച്ചിയിൽ സ്ഥാപിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും മെട്രൊ റെയിൽ പദ്ധതി അടക്കംഅടങ്ങിയ ഈ പദ്ധതി ചൈന തികച്ചും സൗജന്യമായി ആണ് നിർമ്മിക്കുന്നത്. എന്തിനാണ് ചൈന ഇതിന് ഇത്ര പ്രാധാന്യം നൽകുന്നത് ? ഇത്ര വലിയ തുക പാകിസ്ഥാൻ പോലുള്ള അസ്ഥിര രാജ്യത്ത് നിക്ഷേപിക്കുന്നത് ? കാരണമുണ്ട് .

    പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍
     തെക്കൻ ഭാഗത്തുള്ള ലോക മഹാസമുദ്രങ്ങളിലേക്ക് ചൈനക്കു യാതൊരു വിധ പ്രവേശന കവാടങ്ങളും ഇല്ല .യൂറോപ്പ് ,ആഫ്രിക്ക, മിഡിൽ ഈസ്റ്റ് ഇവിടങ്ങളിൽ നിന്ന് എണ്ണ അടക്കമുള്ള അവശ്യ വസ്തുക്കൾ ചൈന എത്തിക്കുന്നത് ഇന്ത്യൻ സമുദ്രത്തിൽ പൂർണ്ണ ആധിപത്യ മുള്ള ഇന്ത്യയെ ചുറ്റി സിങ്കപ്പൂരും അമേരിക്കയും സ്വാധീനം ചെലുത്തുന്ന മലാക്കാ കടലിടുക്കും പസഫിക്ക് സമുദ്രവും വഴിയാണ് ! അമേരിക്കയും ഇന്ത്യയും എപ്പോൾ വേണമെങ്കിലും തടസ്സപ്പെടുത്തി ചൈനയുടെ നട്ടെല്ലൊടിക്കുന്ന ഈ പാതയിൽ നിന്ന് ഒരു രക്ഷതേടി ഒരു ബദൽ മാർഗ്ഗം തേടിയ ചൈനയുടെ ബുദ്ധിയിൽ രൂപം കൊണ്ടതാണ് C P E C .ലോകത്തിലെ എണ്ണയുടെ 90 -  ശതമാനവും കടന്ന് പോകുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ് ! ഇവിടെ നിന്ന് വെറും 400 - കിമീ മാത്രമാണ് ബലൂചിസ്ഥാനിലെ ഗ്വദർ തുറമുഖത്തേക്ക് .അതായത് ഇന്ത്യൻ മഹാസമുദ്രം ചുറ്റാതെ ആയിരകണക്കിന് കിലോമീറ്റർ ലാഭിച്ച് കൊണ്ട് ചൈനയിലേക്ക് ശത്രു ഭയം കുറച്ച് എണ്ണയടക്കമുള്ള അവശ്യ വസ്തുക്കൾ എത്തിച്ചേരാനുള്ള മാർഗ്ഗമാണ് C P E C .23 - പ്രവിശ്യകളുള്ള ചൈനയുടെ 24 - ആമത്തെ പ്രവിശ്യയായി പാകിസ്ഥാൻ മാറി കൊണ്ടിരിക്കുന്നു . മേഖലയിലെ ഒരു രാജ്യങ്ങളും വിശ്വസിക്കാത്ത ഈ രണ്ട് രാജ്യങ്ങളും പരസ്പരം വിശ്വസിക്കുന്നത് കാണുമ്പോൾ അതിന് പവിത്രമായ അർത്ഥ തലങ്ങൾ കാണാനാവില്ല. പാക് അധിനിവേശ കശ്മീരിലെ ഗിൽഗിത്ത് ബാൾ ടിസ്ഥാൻ മേഖലയിൽ കൂടെ മാത്രമെ ചൈനക്ക് പാകിസ്ഥാനിൽ കയറാനാകൂ . ആ പ്രദേശം ഇന്ത്യയുടെതാണ്. പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപെടുത്തിയ ഈ പ്രദേശമാണ് C P E C പദ്ധതിയുടെ നട്ടെല്ല് .1959 - 1979  വരെ പാകിസ്ഥാൻ അധീന കാശ്മീരിൽ നിർമ്മിച്ച കാരകോരം ഹൈവേ പദ്ധതി പുനർനിർമ്മിച്ച് C P E C ന്റെ ഭാഗമാക്കാനുള്ള കഠിന പ്രയത്നത്തിലാണ് ചൈന. പാകിസ്ഥാനുമായുള്ള ഇനിയുള്ള യുദ്ധത്തിൽ ഇന്ത്യയുടെ ലക്ഷ്യം രണ്ടാണ് . ഒന്ന് ഗിൽഗിത്ത് ബാൾട്ടിസ്ഥാൻ പ്രദേശം പിടിച്ചടക്കി കാരക്കോരം ഹൈവേ നശിപ്പിക്കുക .രണ്ട്, ബലൂചിസ്ഥാനെ സ്വതന്ത്ര രാഷ്ട്രമാക്കി ഇന്ത്യൻ നിയന്ത്രണത്തിൽ ഉള്ള സർക്കാർ നിലനിർത്തുക.   അതോടെ പാകിസ്ഥാനോടൊപ്പം C P E C ഉം ചൈനയയുടെ വ്യാമോഹങ്ങളും നശിക്കും . കാശ്മീരിലെ വിഘടന വാദികൾ പുതിയ മിത്രങ്ങളെ തേടും . അതിന്റെ ആദ്യ ശ്രമമാണ് സർജിക്കൽ പ്രഹരത്തോടെ ഇന്ത്യ പാകിസ്ഥാന് നൽകിയത് . ഇതിലൂടെ നൽകിയ സന്ദേശം ചൈനക്കും ലഭിച്ച് കഴിഞ്ഞു .
     അതിനു പ്രതികാരമായി ഇന്ത്യയിലേക്ക് ഒഴുകുന്ന ബ്രഹ്മപുത്രയിലെ കൈവഴി അവര് മണ്ണിട്ട് മൂടി തിരിച്ചടിക്കുമെന്ന് സൂചന തന്നു. ഇന്ത്യൻ തെക്കുകിഴക്കൻ സ്റ്റേറ്റുകളിലേക്ക് വെള്ളം ഒഴുകുന്നത്  തടയാൻ, കൂറ്റൻ അണകെട്ട് ബ്രഹ്മ പുത്രയിൽ  പൂർത്തിയായി വരുന്നു.   ഇന്ത്യയിലെ അവര്ക്ക്  അനുകൂലമായി സംസാരിക്കുന്ന അവരുടെ പണം പറ്റുന്ന നിരവധി  നേതാക്കളോടും പാര്ട്ടികളോടും  ജാഗ്രതപുലര്ത്താന്  നിര്ദ്ദേശം നല്കി .ദീർഘവീക്ഷണമുള്ള ഇന്ത്യൻ ഭരണാധികാരികളെ ഇന്ത്യൻ ജനത വീണ്ടും നില നിർത്തിയാൽ ബലൂചിസ്ഥാൻ സ്വതന്ത്രമാക്കപ്പെടും.  ചൈനയുടെ മോഹങ്ങള് അസ്തമിക്കും . അതിനാല് ചൈന ഇന്ത്യക്ക് അകത്തും മുന്നൊരുക്കങ്ങള് തുടങ്ങിയിട്ടുണ്ട് . ഇടതുപക്ഷ സംഘടനകളും ഐസ് . ഐസ് അടക്കമുള്ള മത തീവ്രവാദികളും , ചില ജാതി മത  സംഘടനകളും ചൈനയുടെ ചാരന്മാരായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുകയാണ്. ഇത്തരക്കാര്‍ ദളിത്, ന്യുനപക്ഷ  രാഷ്ട്രിയത്തിന്റെ മറ പറ്റി അവര്ക്ക് അനുകൂലമായ അവരുടെ പണം പറ്റുന്ന  രാഷ്ട്രിയ നേതാക്കളെയും ബദല് ഭരണത്തെയും ഒപ്പം അരാജകത്വവാദികളെയും സൃഷ്ടിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട് .ചൈനയെ വാഴ്ത്തുന്ന രാഷ്ട്രിയപാര്ട്ടികളും അവരുടെ പിന്ബലമുള്ള രാഷ്ട്രിയകക്ഷി നേതാക്കളും ഇന്ത്യയില് ഇനിയും ഭരണം കൈയാളിയാല് ഭാവിയില് ഇന്ത്യ എന്ന രാജ്യത്തിന്റെ നില നില്പ്പ് തന്നെ അപകടത്തിലാവും
    ഭീരുക്കളായ  ആളുകൾ പ്രധാനമന്ത്രിയായാൽ ഇന്ത്യ വീണ്ടും ശത്രുക്കളുടെ മുന്നിൽ തല താഴ്ത്തേണ്ടി വരും .ചിതറിപിരിഞ്ഞു വീണ്ടും കൊച്ചു കൊച്ചു രാജ്യങ്ങളായിമാറും. അതാണ് അവരുടെ ലക്ഷ്യവും .വിഘടനവാദ സ്വഭാവമുള്ളതും, പ്രാദേശികവും ഭാഷപരവുമായ മേല്കോയ്മയില് ഉണ്ടായ സംസ്ഥാന പാര്ട്ടികളെയും , ജാതി പാര്ട്ടികളെയും , ദേശിയ രാഷ്ട്രിയത്തില് നിന്നും ഒഴിവാക്കെണ്ടത്  ഇന്ത്യന് ജനതയുടെ താൽപ്പര്യങ്ങള്ക്കും നിലനില്പ്പിനും ആവശ്യമാണ് . ജാതിയുടേയും , മതത്തിന്റേയും പേരിൽ വോട്ട് ബാങ്ക് രാഷ്ടീയം കളിക്കുന്ന മൂന്നാംകിട രാഷ്ടീയക്കാർക്ക് ഇതൊക്കെ മനസിലാക്കാൻ ഒരിക്കലും സാധിക്കില്ല.

    കശ്മീര്‍ തന്ത്രം മോദിയും അമിത്ഷായും പയറ്റിയെതെങ്ങനെ?
    അമിത് ഷായും നരേന്ദ്ര മോദിയും രഹസ്യമായി ഇത് എങ്ങനെ ചെയ്തു എന്നതാണ് പാക്കിസ്ഥാനേയും സഖ്യകക്ഷികളേയും ഇന്ത്യകത്തുള്ള അവരുടെ പാക്ക് അനുകൂലികളേയും ഞെട്ടിച്ചത്.
    ഒന്നാമതായി മെഹ്ബൂബ മുഫ്തി സർക്കാരിനുള്ള പിന്തുണ പിൻവലിക്കൽ.  ഗവർണർക്ക് സമ്മതം നൽകാനുള്ള അധികാരം ലഭിക്കാൻ ഇത് പ്രധാനമായിരുന്നു. പിന്നെ ആർട്ടിക്കിൾ 356 പ്രകാരം രാഷ്ട്രപതിയുടെ അധികാരം ഉപയോഗിച്ച്, നിയമസഭയുടെ അധികാരം പാർലമെന്റിലേക്ക് മാറ്റാനുള്ള രാഷ്ട്രപതിയുടെ ഉത്തരവ് 2018 ൽ പാസാക്കി. മൂന്നാമതായി ഇത് കൂടുതൽ സാധൂകരിക്കുന്നതിനും സുപ്രീം കോടതിയിൽ നിന്ന് ഉണ്ടാകാവുന്ന എതിർപ്പ് നീക്കം ചെയ്യുന്നതിനുമായി, ഇതേ അധികാരം ഉപയോഗിച്ച് പട്ടികജാതി / പട്ടികവർഗ്ഗ ഭേദഗതി പാസാക്കി. പ്രതീക്ഷിച്ച പോലെ കോടതി ഇതിൽ ഒന്നും പറഞ്ഞില്ല. എസ്സി / എസ്ടി ബില്ലിന് സാധൂകരണം നൽകിയതിനാൽ ഗവർണറുടെ അധികാരം ചോദ്യം ചെയ്യപ്പെടാതെ പോകുന്നു.  1952 ലെ മുൻ പതിവ് ഉപയോഗിച്ച്, ഘടകസഭയുടെ അധികാരം സംസ്ഥാന അസംബ്ലിയിലേക്ക് മാറ്റുന്നു.  അവസാന ഉപവാക്യം കാണുക, 2018 മുതൽ സംസ്ഥാന അസംബ്ലിയുടെ അധികാരം ഗവർണറുടെ പക്കലുണ്ടായിരുന്നു. അതിനാൽ 2018 ജൂണിൽ ബിജെപി ജെ & കെ സർക്കാർ രാജിവച്ചപ്പോൾ തന്നെ ഈ കെണി നടന്നിരുന്നു. ജമ്മു കശ്മീരിൽ ഗവർണർക്ക് സഖ്യത്തിന്റെ മണമടിച്ചപ്പോൾ തന്നെ അദ്ദേഹം നിയമസഭ പിരിച്ചുവിട്ടു. അതിനാൽ, പിരിച്ചുവിടലിനെക്കുറിച്ചുള്ള മുഴുവൻ വിവാദങ്ങളും ഇതിന്റെ ഭാഗമായിരുന്നിരിക്കണം.
    കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്

    മേൽപ്പറഞ്ഞ കൂടിച്ചേരലുകൾ രൂപപ്പെടാത്തതുവരെ സമയം പാഴാക്കുന്നതിന് മാത്രമായിരുന്നു ഈ സർക്കാർ രൂപീകരണം.
    സംഗ്രഹം
    1. ശരിയായ സമയത്ത് പിരിച്ചുവിടാൻ സർക്കാരിൽ BJP ചേർന്നു.
    2. ഗവർണറെ ശാക്തീകരിക്കുന്നതിനുള്ള പിന്തുണ പിൻവലിക്കൽ.
    3. നിയമസഭ പിരിച്ചുവിടലും രാഷ്ട്രപതി ഭരണവും.
    4. ഗവർണറെ ശാക്തീകരിക്കാൻ 356 ഉപയോഗിക്കുക.
    5. എസ്സി / എസ്ടി ബിൽ ഉപയോഗിച്ച് സുപ്രീം കോടതിയിൽ നിന്ന് സാധൂകരിക്കുക.
    6. അസംബ്ലിയുടെ അധികാരം കൈമാറുന്നതിനുള്ള 1952 മുൻഗണന ഉപയോഗിക്കുക. അതായത് ഇനിയിപ്പോൾ ഗവർണർ തീരുമാനിക്കും.
    7. ഉദ്ദേശിച്ച പ്ലാൻ കൃത്യമായി നടപ്പിലാക്കി.
    എന്തുകൊണ്ടാണ് ട്രൈഫർക്കേഷൻ ചെയ്യാതിരുന്നത് എന്നതുവരെ വളരെ ആലോചിച്ചാണ്. ഹരി സിംഗ് രാജാവ് ഒപ്പിട്ട പ്രവേശന ഉപകരണത്തിൽ 'ജമ്മു കശ്മീർ' പരാമർശിക്കുന്നു. ഭാവിയിൽ പാക് അധിനിവേശ കാശ്മീർ തിരിച്ചുപിടിക്കൽ ഉണ്ടാകുന്നതുവരെ 'ജമ്മു കശ്മീർ' എന്ന എന്റിറ്റി നിലനിൽക്കണം. സർക്കാരിൽ നിന്ന് പിന്മാറുന്ന സമയമായിരുന്നു യഥാർത്ഥ പരീക്ഷണം. പൊതുതെരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പാണ് ബിജെപി പിന്മാറിയത്.  തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് വരെ അവർക്ക് കാത്തിരിക്കേണ്ടി വന്നു.  എന്നാൽ ഇത് സംഭവിക്കുന്നതിന് മുമ്പ് ജെ.കെ പാർട്ടികൾ സഖ്യം രൂപീകരിച്ചു. എന്നാൽ ഗവർണർ സത്യപാൽ അവരെ തടഞ്ഞു. നേരത്തെയുള്ള ഈ വിയോഗം മറ്റൊരു പ്രശ്നം സൃഷ്ടിച്ചു.  ഇപ്പോൾ  പൊതുതെരഞ്ഞെടുപ്പോടെ തിരഞ്ഞെടുപ്പ് നടത്താം.  എന്നാൽ ആഭ്യന്തര മന്ത്രാലയം സുരക്ഷാ പ്രശ്നം ഉന്നയിക്കുകയും തിരഞ്ഞെടുപ്പ് വൈകുകയും ചെയ്തു.
    മെഹബൂബ മുഫ്തി
     അധികാരം അപ്പോഴും ഗവർണറുടെ പക്കലുണ്ടായിരുന്നു. മെഹബൂബയ്ക്ക് ഈ ഗെയിം മനസ്സിലായി. നിലവിളിച്ചെങ്കിലും വെറുതെയായി. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുതാപം കാണിച്ചില്ല.  ഇപ്പോൾ, LS 2019 തിരഞ്ഞെടുപ്പു വരെ ഗവർണറുടെ അധികാരത്തിന് ഒരു ഭീഷണിയുമിനി ഉണ്ടാകില്ല.
    എസ്സി / എസ്ടി ഭേദഗതി ബിൽ പാസാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  അങ്ങനെ, ഗവർണറുടെ അധികാരങ്ങൾ സ്ഥാപിക്കുന്നു. ഈ ബില്ലിനായി ഗവർണറുടെ സമ്മതം സംസ്ഥാന നിയമസഭയുടെ സമ്മതമായി കണക്കാക്കപ്പെടുന്നു.  സുപ്രീം കോടതി ഇത് അംഗീകരിച്ചു.
    ഇപ്പോൾ, സുപ്രീം കോടതിലെ ആക്ടിവിസ്റ്റ് ജഡ്ജിമാർക്കു പോലും പിന്നോട്ട് പോകാൻ കഴിയില്ല.  അവർ പിന്നോട്ട് പോയാൽ അവരെ ദലിത് വിരുദ്ധരായി കണക്കാക്കും.  അവർ അതംഗീകരിച്ചു. എസ്സി, എസ്ടി ബിൽ അംഗീകരിച്ചുകഴിഞ്ഞാൽ അവർക്ക് തിരികെ പോകാനാവില്ല.  ജുഡീഷ്യൽ പ്രവർത്തകർക്ക് യഥാർത്ഥ ചാണക്യനോട് പോരാടാൻ കഴിയില്ല.
    മിര്‍വായിസ് ഉമര്‍ ഫാറൂഖ്
    ഒരു ഗവൺമെന്റ് രൂപീകരിക്കുന്നത് മുതൽ ശരിയായ സമയത്ത് പിൻവലിക്കൽ വരെ. ഗവർണറുടെ അധികാരം സാധൂകരിക്കുന്നതിനായി എസ്സി / എസ്ടി നിയമം പാസാക്കുന്നതിന് 356 ഉപയോഗിച്ച് അധികാരം നൽകുന്നു. മാധ്യമങ്ങൾ, പ്രതിപക്ഷം, ജുഡീഷ്യറി മുതൽഎതിർത്തവരെ വരെ  ബി.ജെ.പി തന്ത്രപരമായി നിയന്ത്രിച്ചു. എല്ലാവരും ജമ്മു കശ്മീരിന്റെ ഭാവിയെക്കുറിച്ച് നടത്തിയ  ഊഹക്കച്ചവടത്തിനിടയിൽ, എൻജെ, പിഡിപി എന്നിവയിൽ ബിജെപി വിള്ളൽ സൃഷ്ടിക്കുകയായിരുന്നു.  സഖ്യത്തെ കഴിയുന്നത്ര വൈകിപ്പിക്കുക എന്നതായിരുന്നു അവരുടെ ഏക ലക്ഷ്യം.  മെഹബൂബ ഒമറുമായി സഖ്യം ചെയ്താൽപ്പോലും, എണ്ണത്തിൽ കുറവുണ്ടാകുമെന്ന് ബിജെപി ഉറപ്പുവരുത്തി. സജാദ് ലോണിന്റെ പേര് മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുകയായിരുന്നു സഖ്യം വൈകിപ്പിക്കാൻ ചെയ്ത മറ്റൊരു തന്ത്രം. ആർട്ടിക്കിൾ 370 നീക്കം ചെയ്തിട്ടില്ല, പകരം അത് ശക്തിയില്ലാത്തതാക്കി.  അതിനാൽ ഭേദഗതികളൊന്നും നടത്തിയിട്ടില്ല. കൃത്യമായി  ഒരു ആർട്ടിക്കിൾ ഭരണഘടനയിൽ നിന്ന് നീക്കം ചെയ്യുന്നതിന് ഒരു ഭേദഗതി ആവശ്യമാണെന്ന് പലരും കരുതി. ഈ ആശയക്കുഴപ്പത്തിനിടയ്ക്കാണ് അത് കൂടാതെ ബിജെപി ഇങ്ങനെ യത് കൈകാര്യം ചെയ്തത്. 370 എന്നത് ഭരണഘടനയിൽ നിലനിൽക്കും, പക്ഷേ ശക്തിയില്ലാത്ത അവശിഷ്ടമായി മാത്രം.  അതിനെ ശക്തിയില്ലാത്തതും ഉപയോഗശൂന്യവുമാക്കി മാറ്റി.
    ഈ പ്ലാന്‍ പക്ഷേ പൊതുതെരഞ്ഞെടു്പ്പിന് മുമ്പേതന്നെ തയ്യാറാക്കിയതായിരുന്നു. ദീര്‍ഘവീക്ഷണമുള്ള ഈ കശ്മീര്‍ പ്ലാനിന് കൈയടി കൊടുത്തേ മതിയാകൂ.
    കശ്മീര്‍ പ്രാദേശിക നേതാക്കള്‍


    കാശ്മീർ എന്റെ രക്തചന്ദ്രിക - രാഹുല്‍ പണ്ഡിത
    കാശ്മീരിന്റെ 370 വകുപ്പ് റദ് ചെയ്തതിനെതിരെ മുറവിളി കൂട്ടുന്നവർ ഈ പുസ്തകമൊന്ന് വായിക്കണം... കശ്യപ ഭൂമിയായ കാശ്മീരിനെ കലാപകലുഷിതമാക്കിയതിന്റെ നേർ ചിത്രം...!"കാശ്മീർ എന്റെ രക്തചന്ദ്രിക" എന്ന രാഹുൽ പണ്ഡിതയുടെ പുസ്തകം ജീവിക്കുന്ന യഥാർത്ഥ്യമാണ് .. പതിന്നാലാം വയസ്സിൽ സ്വന്തം വീടും നാടും സ്ഥിതി ചെയ്യുന്ന കാശ്മീർ ഉപേക്ഷിച്ച് പാലായനം ചെയ്യേണ്ടി വന്ന 375000 വരുന്ന പണ്ഡിറ്റ് കുടുംബങ്ങളിലെ ഒരംഗം... 2013 ലെ ക്രോസ് വേഡ് പുരസ്കാരത്തിന് പരിഗണിക്കപ്പെട്ട കൃതിയാണ് ഹിന്ദുവിന്റെ അസോസിയേറ്റ് എഡിറ്റർ കൂടിയായ രാഹുൽ പണ്ഡിതയുടെ ഈ കൃതി ..
    കശ്മീരി പണ്ഡിറ്റുകള്‍
     സ്വന്തം രാജ്യത്തോട്  കൂറുപുലർത്തിയതിന്റെ പേരിൽ കാശ്മീരിലെ 15 ശതമാനം മാത്രം വരുന്ന ന്യുനപക്ഷ പണ്ഡിറ്റ് സമുദായത്തിൽ ജനിച്ചതിന്റെ പേരിൽ ആട്ടിയോടിക്കപ്പെട്ട വിഭാഗത്തിന്റെ പ്രതിനിധി .. ഇതിലെ പേജുകളിൽ മരണം പതിയിരിക്കുന്നതു നിങ്ങൾക്ക്  കാണാം .. ചില പേജുകളിൽ നിന്നും വെടിയൊച്ചകൾ കേൾക്കാം രക്തം കിനിഞ്ഞിറങ്ങന്നതു കാണാം ..ജീവിതത്തിൽ സമ്പാദിച്ചതെല്ലാം ഭീകരവാദത്തിന്റെ മുന്നിൽ ഉപേക്ഷിച്ച് പലായനം ചെയ്തവരുടെ ആത്മരോദനമാണ് ഈ കൃതി ... 1990 കളിൽ കലാനിഷ്ക്കോവ് തോക്കുകളുമായി തദ്ദേശിയരും  ഭീകരരും കൈകോർത്ത് നടത്തിയ നടുക്കുന്ന നരവേട്ടയുടെ നേർചിത്രമാണ് ഈ പുസ്തകം ..
    രാഹുല്‍ പണ്ഡിത
     പണ്ഡിതയുടെ വാക്കുകളിൽ പറഞ്ഞാൽ കാശ്മീർ താഴ്വര പണ്ഡിറ്റുകളുടെ ജഡം കൊണ്ട് മൂടുമ്പോൾ നമ്മുടെ ദൂരദർശൻ അപ്പോൾ അസർബൈജാനിലും പാലസ്തീനിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള പ്രത്യേക പരിപാടി കാണിക്കുകയായിരുന്നു .. പുസ്തകത്തിൽ രാഷ്ട്രീയമോ മതമോ കടന്നു വരുന്നില്ല.. മറിച്ച് 22 മുറികളുള്ള വീട്ടിൽ നിന്നും ഒറ്റമുറിയുള്ള ജമ്മുവിലെ അഭയാർത്ഥി ക്യാമ്പിലും പിന്നിട് ഡൽഹിയിലും എത്തിപ്പെടുന്നതിനിടയിലെ നരകയാതനകൾ ..1992 ലെ ക്രൂരമായ ഭീകരാക്രമണത്തിൽ സഹോദരനും തന്റെ എല്ലാമെല്ലാമായിരുന്ന രവിയെ നഷ്ടപ്പെട്ട കഥ .. കൂട്ടുകാരനും അയൽക്കാരനും ശത്രുരാജ്യം കൊടുത്ത AK47 തോക്കുകളേന്തി ഒരു ജനതയെ മൊത്തം വേട്ടയാടിയ കഥ ..
    കാശ്മീർ എന്റെ രക്തചന്ദ്രിക - രാഹുല്‍ പണ്ഡിതയുടെ പുസ്തകം
    ഏക്കറുകണക്കിന്ന് ആപ്പിൾതോട്ടമുണ്ടായിരുന്ന കുടുംബം ഒരു തക്കാളിക്കു വേണ്ടി മണിക്കൂറുകൾ ക്യൂ നിന്ന കഥ .. ഭീകരവാദികളാൽ തകർക്കപ്പെട്ട താഴ് വരയിലെ നൂറുകണക്കിന് ക്ഷേത്രങ്ങളുടെ കഥ .. തികഞ്ഞ മതേതരവാദിയായിരുന്ന കാശ്മീരിലെ പ്രസിദ്ധകവി സർവ്വാനന്ദ് കൗളിനെ ഭീകരർ വധിച്ച രീതി .. വെടിയേറ്റ അശ്വതികുമാർ എന്ന മകനുമായി  പ്രായമായ അച്ഛൻ വാഹനത്തിനായി പൊലീസ് സ്റ്റേഷനെ സമീപിച്ചപ്പോൾ ഇന്ത്യയിൽ നിന്നും ഇപ്പോൾ ഹെലികോപ്ടർ വരും എന്ന് പരിഹസിച്ച കഥ ..1998 ലെ ഭീകരാക്രമണത്തിൽ സ്വന്തം കുടുംബത്തിലെ 23 പേരെ ഭീകരർ തോക്കിനിരയാക്കുന്നത് നേരിട്ട് കണ്ട വിനോദ് കൗളിന്റെ അനുഭവം ഇതിൽ കാണാം .. താൻ കരഞ്ഞില്ലെന്നും തന്റെ ശരീരവും മനസ്സും ഈ കാഴ്ച കണ്ട് കല്ലായിമാറിയെന്ന് ആ കുടുംബത്തിലെ ജീവിച്ചിരിക്കുന്ന ഏക വ്യക്തി പറയുമ്പോൾ വായിക്കുന്ന നിങ്ങളുടെ കണ്ണീർ ആ പേജിൽ വീണിരിക്കും ..
    കശ്മീര്‍. (പാക്ക് ചൈന അധിനിവേശപ്രദേശങ്ങളും കാണാം)

    കാശ്മീരിലെ ജനസംഖ്യയിൽ 15% ശതമാനമുണ്ടായിരുന്ന ന്യൂനപക്ഷമായ പണ്ഡിറ്റുകൾ ഇപ്പോൾ 5% മാത്രം ..375000 പേർ പലായനം ചെയതു. 82000 പേരെ ഭീകരർ ഇതുവരെ തോക്കിനിരയാക്കി . ആയിരക്കണക്കിന് പണ്ഡിറ്റ് സ്ത്രീകളെ മാനഭംഗത്തിനിരായാക്കി... ഇവരുടെ വേദനകളും നിലവിളികളുമാണ് പുസ്തകം നിറയെ . രാഹുൽ പണ്ഡിതയുടെ ചോദ്യം പ്രസക്തമാണ്. കാശ്മീരിന്റെ സ്വന്തന്ത്ര്യമാണ് അവരുടെ ലക്ഷ്യമെങ്കിൽ എന്തിന് ഞങ്ങളെ ഓടിച്ചു , ഞങ്ങൾ കാശ്മീരികളല്ലെ ..? താഴ് വരയിലെ മുസ്ലിംങ്ങളെ ആക്രമിച്ചതുമായി ഒരു പെറ്റിക്കേസ് പോലും ഞങ്ങളുടെ പേരിൽ ഇന്നുവരെ ഇല്ലല്ലോ പിന്നെ എന്തിന് വേണ്ടി ഈ ചോരപ്പുഴ ..??
    മതമൗലീക വാദികളും, അധികാര മോഹികളായ ചില  രാഷ്ട്രീയക്കാരും ചേർന്ന് കലാപകലുഷിതമാക്കിയ കാശ്മീരിനെ ഇന്നു നാം വീണ്ടെടുത്തിരിക്കുന്നു.ശാന്തിയും, സമാധാനവും, വികസനവും ഇനി ആ കശ്യപ ഭൂമിയെ പുണരും

    (ഫേസ്ബുക്ക് വാട്സാപ്പ് ലേഖനങ്ങള്‍ക്ക് കടപ്പാട്)
    പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെ നിശിതമായി നിരീക്ഷിക്കുന്ന കുറ്റാന്വേഷണനോവല്‍ വിനോദ് നാരായണന്‍ എഴുതിയ 'മുംബൈ റസ്റ്റോറന്‍റ് 'വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *