•  


    വാര്‍ത്തകള്‍


    വാഹനം ഓടിയ്ക്കുന്നവരുടെ കയ്യില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഉയര്‍ന്ന പിഴത്തുക : പുക പരിശോധന ഫീസ് വര്‍ധിപ്പിച്ചു

    സംസ്ഥാനത്ത് ഗതാഗതനിയമ ലംഘനത്തിനു പുറമെ വാഹന പുക പിരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരില്‍നിന്നും ഉയര്‍ന്ന പിഴത്തുക ഈടാക്കാന്‍ തീരുമാനം. 2000 രൂപയാണ് സര്‍ട്ടിഫിക്കറ്റ് കയ്യിലില്ലെങ്കില്‍ വാഹന ഉടമകളില്‍ നിന്നും ഈടാക്കുന്നത്. ഇതിനൊപ്പം വാഹന പുകപരിശോധന നിരക്ക് വര്‍ധിപ്പിച്ചു. നിരക്ക് കൂട്ടിക്കൊണ്ടുള്ള വിജ്ഞാപനം ഉടന്‍ തന്നെ പുറത്തിറങ്ങും. പുതിയ നിരക്കുകള്‍ ഇപ്രകാരമാണ്.
    ഡീസല്‍ ഓട്ടോയുടെ പുകപരിശോധന നിരക്ക് ഇനി മുതല്‍ 90 രൂപയാകും. നിലവില്‍ ഇത് 60 രൂപയായിരുന്നു. ഇരുചക്രവാഹനങ്ങള്‍, പെട്രോള്‍ ഓട്ടോ എന്നിവയുടെ പുകപരിശോധന ഫീസ് 80 രൂപയായി വര്‍ധിക്കും. നിലവില്‍ ഇവയുടെ നിരക്ക് 60 രൂപയായിരുന്നു.
    പെട്രോള്‍ കാറുകളുടെ പുകപരിശോധന നിരക്ക് 75 രൂപയില്‍ നിന്ന് 100 രൂപയായും, ഡീസല്‍ കാറിന്റെ പരിശോധന നിരക്ക് 75 രൂപയില്‍ നിന്ന് 110 രൂപയായും കൂട്ടി. ബസ്സിന്റെയും ലോറിയുടെയും പുക പരിശോധന ഫീസ് 100 രൂപയില്‍ നിന്നും 150 രൂപയായും കൂടും.
    പുകപരിശോധന സര്‍ട്ടിഫിക്കറ്റ് കൈവശമില്ലെങ്കില്‍ 2000 രൂപയാണ് പിഴ. രേഖകള്‍ കൈവശമില്ലാത്തത് ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴ ഓടുക്കേണ്ടി വരും.

     

    ഭിന്നശേഷി മേഖലയില്‍ കേരളം ഏറ്റവും മികച്ച സംസ്ഥാനം
    ഭിന്നശേഷി മേഖലയില്‍ സംസ്ഥാനത്തിന് ദേശീയ അവാര്‍ഡ് കിട്ടുന്നത് ഇതാദ്യം
    തിരുവനന്തപുരം: ഭിന്നശേഷി രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ കേരളത്തെ 2019ലെ മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനും ശാക്തീകരണത്തിനും മുഖ്യധാരവത്ക്കണത്തിനുമായി സംസ്ഥാനം നടത്തിയ മാതൃകാ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. ഡിസംബര്‍ 3ന് ലോക ഭിന്നശേഷി ദിനത്തില്‍ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതിയാണ് അവാര്‍ഡ് സമ്മാനിക്കുക.
    ഈ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നടപ്പിലാക്കി വരുന്ന നൂതന പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കേരളത്തില്‍ നിന്നും വിവിധ കാറ്റഗറികളിലായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതിന് മുമ്പ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും മികച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് ആദ്യമായാണ് ലഭിക്കുന്നത്. വകുപ്പിന്റെ മൊത്തം പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണീ അവാര്‍ഡെന്നും മന്ത്രി വ്യക്തമാക്കി.
    ജീവിതചക്ര സമീപനത്തിലൂടെ അംഗപരിമിതിയ്ക്ക് അതീതമായി ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിനാണ് സംസ്ഥാനത്തിന് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുള്ളത്. സാമൂഹ്യനീതി വകുപ്പിന് കീഴില്‍ വിവിധ ഏജന്‍സികളായ ഭിന്നശേഷിക്കാരുടെ സംസ്ഥാന കമ്മീഷണറേറ്റ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ്, കേരള സാമൂഹ്യസുരക്ഷാ മിഷന്‍, വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, നിപ്മര്‍ തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളിലൂടെ ഭിന്നശേഷിക്കാരുടെ വികസന പരിപാടികള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിന് വകുപ്പിന് സാധിച്ചിട്ടുണ്ട്.
    നാഷണല്‍ ട്രസ്റ്റിന് കീഴില്‍ ഏറ്റവും കൂടുതല്‍ ലീഗല്‍ ഗാര്‍ഡ്യന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളതിനും, നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ദേശീയ തലത്തില്‍ മികച്ച എന്‍ട്രോള്‍മെന്റ് ശതമാനം കൈവരിക്കാനായതിനും ഇതിനോടകം സംസ്ഥാന സര്‍ക്കാരിന് ആദരവും അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഭിന്നശേഷിത്വം തടയുന്നതിനുള്ള പ്രാരംഭ ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജില്ലാ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍, റീജിയണല്‍ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ നിഷ്, നിപ്മര്‍ മുഖേന നടത്തുന്ന പ്രാരംഭ ഇടപെടല്‍, വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന സങ്കലിത വിദ്യാഭ്യാസ പരിപാടികളുടെ ഏകോപനം, ഭിന്നശേഷിക്കാരായ എല്ലാ കുട്ടികളുടെയും വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായുള്ള തദ്ദേശസ്വയംഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവ മുഖേനയുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍, ഭിന്നശേഷിക്കാരുടെ നൈപുണ്യവികസനത്തിനുള്ള വിവിധ പദ്ധതികള്‍, തടസരഹിത പൊതു സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള ബാരിയര്‍ ഫ്രീ കേരള പദ്ധതി, സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തി ആര്‍.പി.ഡബ്ലിയു.ഡി. ആക്ട് 2016 പ്രകാരം തൊഴില്‍ സംവരണം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, ഭിന്നശേഷിക്കാരുടെ സമഗ്രവികസനത്തിനുള്ള അനുയാത്രാ പദ്ധതി, സാമൂഹ്യപുന:രധിവാസം ഉറപ്പുവരുത്തുന്നതിനുള്ള നൂതന പരിപാടികള്‍, അടിയന്തിര ഘട്ടങ്ങള്‍ നേരിടുന്നതിനുള്ള പരിരക്ഷ പദ്ധതി, സാങ്കേതികവിദ്യയുടെ സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്തിയുള്ള അസിസ്റ്റീവ് ടെക്‌നോളജി തുടങ്ങിയ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് സംസ്ഥാനത്തിന് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്. 2016ലെ ആര്‍.പി.ഡബ്ലിയു.ഡി. ആക്ടില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കുന്നതിനും ആയതിന്റെ ഭാഗമായി എല്ലാ തലങ്ങളിലും ആക്ടിന്റെ വ്യവസ്ഥകള്‍ സംബന്ധിച്ച് ബോധവത്കരിക്കുന്നതിനും സാമൂഹ്യനീതി വകുപ്പിനു സാധിച്ചിട്ടുണ്ട്. കൂടാതെ ഭിന്നശേഷി മേഖലയിലെ സേവനം സമ്പൂര്‍ണതയിലെത്തിക്കുന്നതിനുള്ള മനുഷ്യവിഭവശേഷി രൂപീകരിക്കുന്നതിനും നിഷ് മുഖേന നടത്തുന്ന വിവിധ കോഴ്‌സുകള്‍ മുഖേന സാധ്യമായതും പരിഗണിച്ചാണ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. 2019ലെ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച അപ്തവാക്യമായ ‘The Future is Accessible’ സാധ്യമാക്കുംവിധം ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഏകോപിപ്പിക്കാന്‍ സാധ്യമായതും നേട്ടമാണ്.

    തദ്ദേശവാഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബ 17 ന്

    സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശസ്വയംഭരണ വാഡുകളി ഡിസംബ 17 ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണ വി. ഭാസ്‌കര അറിയിച്ചു. കണ്ണൂ മുനിസിപ്പ കോപ്പറേഷനിലെ ഒരു  വാഡിലും വൈക്കം ഷൊണൂ, ഒറ്റപ്പാലം, തലശ്ശേരി എന്നീ മുനിസിപ്പാലിറ്റികളിലെ ഓരോ വാഡിലും കാസഗോഡ് മുനിസിപ്പാലിറ്റിയിലെ രണ്ട് വാഡുകളിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂ, കാസഗോഡ് ജില്ലകളിലെ 21 ഗ്രാമപഞ്ചായത്ത് വാഡുകളിലുമാണ് ഡിസംബ 17 ന് ഉപതിരഞ്ഞെടുപ്പ്.
    മാതൃകാപെരുമാറ്റചട്ടം നിലവി വന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 21 ന് പുറപ്പെടുവിക്കും. നാനിദ്ദേശപത്രിക ഈ മാസം 21 മുത 28 വരെ രാവിലെ 11 നും മൂന്നിനും ഇടയി വരണാധികാരിക്ക് സമപ്പിക്കാം. സൂക്ഷമപരിശോധന 29 ന് നടക്കും. സ്ഥാനാത്ഥിത്വം പിലിക്കുന്നതിനുള്ള അവസാന തീയതി ഡിസംബ രണ്ടാണ്. വോട്ടെടുപ്പ് ഡിസംബ 17 ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും. വോട്ടെണ്ണ ഡിസംബ 18 ന് രാവിലെ 10 മണിക്ക് ആരംഭിക്കും.
    പത്തനംതിട്ട ജില്ലയിലെ  കടപ്ര ഗ്രാമപഞ്ചായത്തിലെ ഷുഗ ഫാക്ടറി, കോന്നി ഗ്രാമപഞ്ചായത്തിലെ എലിയറയ്ക്ക, ആലപ്പുഴ ജില്ലയിലെ അരൂകുറ്റി ഗ്രാമപഞ്ചായത്തിലെ ഹൈസ്‌കൂ വാഡ്, പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ ചതുത്ഥ്യാകരി, പത്തിയൂ ഗ്രാമ പഞ്ചായത്തിലെ കരുവറ്റുംകുഴി, ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ കുമ്പിളിശ്ശേരി, കോട്ടയം ജില്ലയിലെ അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ പൂവത്തിളപ്പ്, വിജയപുരം ഗ്രാമപഞ്ചായത്തിലെ നാപാമറ്റം, വൈക്കം മുനിസിപ്പാലിറ്റിയിലെ എ.എഫ്. ചച്ച്, ഇടുക്കി ജില്ലയിലെ വണ്ടമേട് ഗ്രാമ പഞ്ചായത്തിലെ  ശാസ്തനട, എറണാകുളം ജില്ലയിലെ മലയാറ്റൂ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ തോട്ടുവ, തൃശൂ ജില്ലയിലെ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ പൊങ്ങണംകാട്, മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ താണവീഥി, പാലക്കാട് ജില്ലയിലെ ഷൊണൂ മുനിസിപ്പാലിറ്റിയിലെ  തത്തംകോട്, ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ ചേരിക്കുന്ന്, മലപ്പുറം ജില്ലയിലെ പുപ്പറ്റ ഗ്രാമപഞ്ചായത്തിലെ  തോട്ടേക്കാട്, കോഴിക്കോട് ജില്ലയിലെ ചോറോട് ഗ്രാമപഞ്ചായത്തിലെ കൊളങ്ങാട്ട് താഴെ, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ  കൂട്ടങ്ങാരം, മണിയൂ ഗ്രാമപഞ്ചായത്തിലെ എടത്തുംകര, പതിയാരക്കര, നോത്ത് വാഡുക,  ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ നെരോത്ത്, വയനാട് ജില്ലയിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ കോക്കുഴി, കണ്ണൂ ജില്ലയിലെ രാമന്തളി ഗ്രാമപഞ്ചായത്തിലെ ഏഴിമല, കണ്ണൂ മുനിസിപ്പ കോപ്പറേഷനിലെ എടക്കാട്, തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ടെമ്പി, കാസഗോഡ് ജില്ലയിലെ ബളാ ഗ്രാമപഞ്ചായത്തിലേ മാലോം,  കാസഗോഡ് മുനിസിപ്പാലിറ്റിയിലെ ഹൊണ്ണമൂല, തെരുവത്ത്  എന്നീ വാഡുകളിലാണ് ഡിസംബ 17 ന്  ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
    ഫാത്തിമയുടെ മരണം: അന്വേഷണത്തിന് സര്‍ക്കാര്‍ സഹായം ഉറപ്പു വരുത്തും-മന്ത്രി

    ഇനിയൊരു ഫാത്തിമ ഉണ്ടാവരുത് എന്ന ഒറ്റ ആവശ്യമേ മന്ത്രിയോട് ഉമ്മ സജിതയ്ക്ക് പറയാനുണ്ടായുരുന്നുള്ളു. ചെന്നൈ ഐ ഐ ടിയില്‍ മരണപ്പെട്ട ഫാത്തിമ ലത്തീഫിന്റെ വീട്ടില്‍ മന്ത്രി കെ ടി ജലീലിന്റെ സന്ദര്‍ശ വേളയിലായിരുന്നു പ്രതികരണം.
    ഫാത്തിമയുടെ സഹോദരി അയിഷ മന്ത്രിയോട് സംഭവങ്ങള്‍ വിവരിച്ചു. മരണത്തിന് തലേദിവസവും ഫാത്തിമ വീട്ടിലേക്ക് വിളിച്ചിരുന്നു. വീഡിയോ കോളില്‍ മുഖം ദുഖഭാവത്തിലാണ് കണ്ടത്. പഠനവുമായി ബന്ധപ്പെട്ട ക്ഷീണമാണെന്നാണ് പറഞ്ഞത്. പക്ഷെ…. വാക്കുകള്‍ പൂര്‍ണമാക്കാന്‍ അയിഷക്ക് ആയില്ല. ഉമ്മ സജിത പിന്നെ കേട്ടിരിക്കാന്‍ കൂട്ടാക്കിയില്ല. മകളുടെ ഗതി മറ്റാര്‍ക്കും ഉണ്ടാവരുതെന്ന് മന്ത്രിയോട് അഭ്യര്‍ഥിച്ച് വീട്ടിനുള്ളിലേക്ക് പോയി.
    മരണവുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ക്ക് എല്ലാവിധ സഹായവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ടിട്ടുണ്ട്. കേസ് അന്വേഷണവുമായി തമിഴ്‌നാട് സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്.
    ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് വിവേചനങ്ങള്‍ വര്‍ധിച്ചു വരുകയാണെന്നും ജാതി-മത വിഭാഗീയതകള്‍ ഇല്ലാതാക്കിയില്ലെങ്കില്‍ മിടുക്കന്‍മാരായ വിദ്യാര്‍ഥികളെ നമുക്ക് നഷ്ടമാകുമെന്നും മന്ത്രി പറഞ്ഞു. രോഹിത് വെമുല അടക്കം നിരവധി വിദ്യാര്‍ഥികളുടെ മരണം ചര്‍ച്ചയ്ക്ക് വിധേയമാക്കണം.
    ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്റേണല്‍ മാര്‍ക്ക് എഴുത്തു പരീക്ഷക്ക് ആനുപാതികമാക്കാന്‍ കൊച്ചിന്‍ സാങ്കേതിക സര്‍വകലാശാലയില്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അധ്യാപകര്‍ക്ക് ഒരുതരത്തിലും വിദ്യാര്‍ഥികളെ സമ്മര്‍ദത്തിലാക്കാന്‍ കഴിയാത്ത അന്തരീക്ഷമൊരുക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മേയര്‍ വി രാജേന്ദ്ര ബാബുവും സന്നിഹിതനായി.




    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *