ഒരു
പ്രേതാന്വേഷകന്റെ ദുരൂഹ മരണം
ഒരു അസ്വാഭാവിക
പ്രേത നിഗൂഢ അന്വേഷകന് എന്നാല്‍ അയാള്‍ പ്രേതഭവനങ്ങളില്‍ ചെന്ന് ആത്മാക്കളെ
പ്രത്യേകതരം ക്യാമറകളും തെര്‍മോ ഡിവൈസുകളും ഉപയോഗിച്ച് നിരീക്ഷിക്കുന്ന
വ്യക്തിയാണ്. ആ നിലയില്‍ പ്രസ്തുത ജോലി ആ വ്യക്തിയുടെ ജീവിതത്തില്‍ ആഘാതങ്ങള്‍
സൃഷ്ടിച്ചേക്കാം. അങ്ങനെയുള്ള വ്യക്തികള്‍ രാത്രികളില്‍ ഇരുണ്ട പ്രേത വീട്ടില്‍
ഒളിച്ചിരുന്ന് സ്വസ്ഥതകളില്ലാത്ത ആത്മാക്കളെ ശ്രദ്ധിക്കുകയും വീഡിയോ ക്യാമറയിലോ
മറ്റ് മാധ്യമങ്ങളിലോ വിവിധ തരംഗങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും
ചെയ്യുന്നു. അപ്പോള്‍ ചില പ്രദേശങ്ങളില്‍ അതു ചില തൊഴില്‍പരമായ
അപകടങ്ങളും ഉണ്ടാക്കിയേക്കാം. അതിലൊന്ന്, ഈ ആത്മാക്കള്‍ ഏതെങ്കിലും തരത്തില്‍ ഈ മനുഷ്യനെ
ഉപദ്രവിക്കാനോ നാശമുണ്ടാക്കാനോ ഇടയാക്കും, മാത്രമല്ല ഈ യാത്രകളില്‍
ഒന്നില്‍ നിന്ന് അതെങ്കിലും ഒരു ദുരാത്മാവ് ഇദ്ദേഹത്തെ പിന്തുടര്ന്നു
വീട്ടിലേക്ക് വരാനുള്ള സാധ്യതയുണ്ട്. വളരെ അപൂര്‍വമായ സന്ദര്‍ഭങ്ങളില്‍, അസ്വാഭാവിക പ്രതിഭാസങ്ങളെ പിന്തുടരുന്നതുമായി ബന്ധപ്പെട്ട
ഒരു യഥാര്‍ത്ഥ മരണം പോലും സംഭവിക്കാം, അത്തരത്തില്‍ ഒന്നു
സംഭവിച്ചു എന്നു കേള്‍ക്കുമ്പോള്‍ ഞെട്ടിയോ നിങ്ങല്‍. അത്തരത്തില്‍ വളരെ ദാരുണമായി ഒരു പ്രശസ്ത
ഇന്ത്യന്‍ പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്ററുടെ മരണം സംഭവിച്ചു, . ഈ വിചിത്രമായ രഹസ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടുന്നതില്‍
അയാള്‍ വളരെ ഉത്സുകനായിരുന്നു.
ഗൗരവ് തിവാരി |
പൈലറ്റാകാന്‍
പഠിച്ചൂ പക്ഷേ പ്രേതങ്ങളുടെ പിന്നാലെ കൂടി
ഇന്ത്യയിലെ
അത്തരം അസ്വാഭാവിക അന്വേഷണങ്ങളെക്കുറിച്ച് പറയുമ്പോള്‍, ഗൗരവ് തിവാരിയേക്കാള് പ്രസിദ്ധമായ വേറൊരു
പേരുണ്ടായിരിക്കില്ല. തികച്ചും വ്യത്യസ്തമായ ഒരു പാത പിന്തുടര്ന്നാണ് ആ അന്വേഷകന്
തന്റെ കരിയര്‍ ആരംഭിച്ചത്, അടിസ്ഥാനവിദ്യാഭ്യാസത്തിനുശേഷം യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഫ്ലോറിഡയിലും
ടെക്സാസിലും പൈലറ്റ് പരിശീലനത്തില്‍ പങ്കെടുത്തു. ഫ്ലോറിഡയിലെ താമസക്കാലത്താണ്
ഗൗരവ് തിവാരി അസ്വാഭാവിക അന്വേഷണങ്ങളെക്കുറിച്ച്
കൂടുതല്‍ ചിന്തിക്കുന്നത്. , ആ സമയത്ത് അദ്ദേഹം താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റില്‍
യഥാര്‍ത്ഥത്തില്‍ പ്രേതഭീതിയാല് അദ്ദേഹം വേട്ടയാടപ്പെട്ടു. മുറിയില്‍ ഒരു പെണ്‍കുട്ടി
പ്രത്യക്ഷപ്പെടുന്നത് ഉള്‍പ്പെടെ വിശദീകരിക്കാനാകാത്ത അസ്വാഭാവിക സംഭവങ്ങളുടെ ഒരു
പരമ്പര തന്നെയുണ്ടായി.
അങ്ങനെ അദ്ദേഹം
ഒരു സംശയാലുവില്‍ നിന്ന് ഒരു വിശ്വാസിയായി മാറി. പ്രേതങ്ങള്‍ ഉണ്ട് എന്നു
ബോധ്യപ്പെട്ടു. കൂടുതല്‍ ആത്മാക്കളെ അറിയുന്നതിനുള്ള പഠനം ആരംഭിച്ചു. തിവാരി ഒരു പൈലറ്റ് ആകുക എന്ന സ്വപ്നത്തില്‍
നിന്ന് ഗതി മാറി ഇന്ത്യ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രശസ്തമായ
പാരാനോര്‍മല്‍ ഇന്വെസ്റ്റിഗേറ്റര്മാരില് ഒരാളായി മാറി. പ്രേതങ്ങള്‍,
ക്രിപ്റ്റോസൂവോളജി, യുഎഫ്ഒ പ്രതിഭാസം
എന്നിവയുള്‍പ്പെടെയുള്ള എല്ലാ വിചിത്രമായ കാര്യങ്ങളും
പഠനവിധേയമാക്കി.
അദ്യശ്യാത്മാവിനോടു സംവദിക്കുന്ന ഗൗരവ് തിവാരി |
പ്രേതാന്വഷണത്തിലെ
പ്രശസ്തി
ഔദ്യോഗിക
ജീവിതത്തിനിടയില്‍, പാരാവെക്സസ് അസോസിയേഷന്
ഓഫ് യുഎസ്എയില്‍ നിന്ന് ഗൗരവ് തിവാരി ഒരു ലീഡ് അനോമാലസ് ഇന്‍വെസ്റ്റിഗേറ്ററായി
സര്‍ട്ടിഫിക്കറ്റ് നേടി, ഫ്ലോറിഡയിലെ ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മെറ്റാഫിസിക്കല്‍ സയന്‍സില്‍ (ഐഎംഎച്ച്എസ്) നിന്ന് സ്പിരിച്വല്‍ കൗണ്‍സിലര്‍, ഹിപ്നോട്ടിസ്റ്റ്, ലൈഫ് ആന്‍ഡ് റിലേഷന്‍ഷിപ്പ്
കോച്ച് എന്നീ നിലകളില്‍ സര്‍ട്ടിഫിക്കേഷനുകള്‍ നേടി. ഇന്ത്യന്‍ പാരാനോര്‍മല്‍
സൊസൈറ്റിയുടെ സിഇഒയും ആയി.. ലോകത്തിലെ പല സ്ഥലങ്ങളിലായി 6,000 ത്തിലധികം
പ്രേതവേട്ടകളും യുഎഫ്ഒ കാഴ്ചകളും അദ്ദേഹം അന്വേഷിച്ചു, നിരവധി റേഡിയോ, ടിവി ഷോകളില്‍
പ്രത്യക്ഷപ്പെട്ടു, കൂടാതെ ഏതാനും ബോളിവുഡ്
സിനിമകളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു.
വാസ്തവത്തില്‍, തിവാരി ലോകമെമ്പാടുമുള്ള
അസ്വാഭാവിക നിഗൂഢ പഠന സര്‍ക്കിളുകളില്‍ അറിയപ്പെട്ടു, കൂടാതെ വിദൂര രാജ്യങ്ങളില്‍ എണ്ണമറ്റ അന്വേഷണങ്ങളില്‍ ഏര്‍പ്പെടുകയും
ചെയ്യും. പക്ഷേ ജിവിത ചക്രവാളത്തില്‍
ഇരുണ്ട മേഘങ്ങള്‍ ഉയര്‍ന്നു.
ദുരൂഹമായ ആ മരണം
2016 ജൂലൈ എട്ടിന്, 32 കാരനായ തിവാരി ഇന്ത്യയിലെ ദില്ലിയിലെ തന്റെ
വീട്ടിലായിരുന്നു. അന്നു രാത്രിയില്‍
കുളിമുറിയില്‍ നിന്ന് അദ്ദേഹത്തിന്റെ
കുടുംബം ഉച്ചത്തില്‍, ഭയാനകമായ ഒരു നിലവിളി
ശബ്ദം കേട്ടു. വാതില്‍ അകത്തു പൂട്ടിയിരിക്കുന്നതായി കണ്ടെത്തി, കുടംബാംഗങ്ങള്‍ കുറം വിളിച്ചിട്ടും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നു
വാതില്‍ പൊളിച്ച് അവര്‍ അകത്തു കടന്നു.
തിവാരി മുഖം തറയില്‍ മുട്ടിച്ച നിലയില്‍
ബോധരഹിതനായി നിലത്ത് കിടക്കുന്നതായി കണ്ടു. അവര്‍ ഉടന്‍ അദ്ദേഹത്തെ
ആശുപത്രിയില്‍ എത്തിച്ചു, പക്ഷേ ജീവന് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു, ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത കാരണങ്ങളാല്‍ അദ്ദേഹം
ശ്വാസംമുട്ടി മരിച്ചു. വിചിത്രമായകാര്യം, അദ്ദേഹത്തിന്റെ നിഗൂഢ മായ
മരണത്തിന് തൊട്ടുപിന്നാലെ ആര്‍ക്കും വിശദീകരിക്കാന്‍ കഴിയാത്തതും മരണാനന്തരം
പ്രൊഫഷണലുകള്‍ പോലും ശ്രദ്ധിക്കാത്തതുമായ ഒരു സംഗതി കണ്ടു എന്നതാണ്. അദ്ദേഹത്തിന്റെ
കഴുത്തില്‍ ഒരു നേര്‍ത്ത കറുത്ത വര കണ്ടു. ഇത് ഒരു ആത്മഹത്യയാണെന്ന് ആദ്യം
കരുതിയിരുന്നു, എന്നാല്‍ ഈ കേസ് വിചിത്രമായ സൂചനകളിലേക്കാണ് വിരല്‍ ചൂണ്ടിയത്.
ഗോസ്റ്റ് ഹണ്ടേഴ്സ് ക്യാമറയില്‍ പകര്‍ത്തിയ പ്രേതരൂപം |
കൊലപാതകമോ
ആത്മഹത്യയോ അതോ പൈശാചിക ശക്തിയുടെ ആക്രമണമോ?
തിവാരി വളരെ
തിരക്കിലായിരുന്നു. സാമ്പത്തികമോ വ്യക്തിപരമോ ആയ പ്രശ്നങ്ങളൊന്നുമില്ല, അടുത്തിടെ വിവാഹിതനായിരുന്നു, അതുകൊണ്ട് അദ്ദേഹം
ആത്മഹത്യ ചെയ്യില്ല എന്നു അദ്ദേഹത്തിന്റെ അച്ഛന് ഉറപ്പിച്ചു പറഞ്ഞു. അദ്ദേഹം വളരെ ആവേശഭരിതനായിരുന്നുവെന്ന്
സുഹൃത്തുക്കളും കുടുംബവും ഓര്‍മിച്ചു.. ഹോണ്ടിംഗ് ഓസ്ട്രേലിയ എന്ന ഒരു ടിവി സീരീസില്‍ സജീവമായിരുന്നു അദ്ദേഹം.ആത്മഹത്യം
ചെയ്യാനുള്ള ഉദ്ദേശ്യങ്ങളെക്കുറിച്ച് അദ്ദേഹം സൂചനകളൊന്നും നല്‍കിയിരുന്നില്ല. , മരണദിവസം അദ്ദേഹം തികച്ചും നല്ല മൂഡിലായിരുന്നു.
മരണകാരണത്തെക്കുറിച്ച് ദുരൂഹതകള്‍ ഉയര്‍ന്നുവന്നു.അദ്ദേഹത്തിന്റെ മരണത്തില്‍
അമാനുഷിക സ്വാധീനം ചെലുത്തിയിരിക്കാന് സാധ്യതയുണ്ടെന്ന് കുടുംബാംഗങ്ങള്‍ അവകാശപ്പെട്ടതോടെ കാര്യങ്ങള്‍ കൂടുതല്‍ ദുരൂഹമായിത്തീര്‍ന്നു.,
ഗൗരവിന്റെ
ഭാര്യയുടെ വെളിപ്പെടുത്തല്‍ പ്രധാനമാണ്. ഒരു നെഗറ്റീവ് ഫോഴ്സ് തന്നെ
ശല്യപ്പെടുത്തുന്നുവെന്ന് ഒരു മാസം മുമ്പ് ഭാര്യയോട് അദ്ദേഹം പറഞ്ഞിരുന്നു.. ആ
ദുരൂഹ ശക്തിയെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നുവത്രെ.
ജോലിയുടെ അമിതഭാരം കാരണം വിഷാദരോഗിയായിത്തീര്ന്നതാണെന്ന് അവര്‍ കരുതി.
ഗൗരവ് തിവാരി പ്രേതവേട്ടക്കിടയില് ഒരു പ്രേത ബംഗ്ലാവില്‍ |
ഈ വാര്‍ത്ത
പുറത്തുവന്നയുടനെ പല നിഗമനങ്ങളും ഉണ്ടായി. തിവാരിയില്‍ ഒരു ആത്മീയ അല്ലെങ്കില്‍
പൈശാചിക ശക്തി സന്നിവേശിച്ചിരിക്കാം അല്ലെങ്കിൽ ആക്രമിച്ചിരിക്കാമെന്ന് ചിലര്‍ പറഞ്ഞു.
മാത്രമല്ല ഒരു പ്രേത അന്വേഷണ ഉദ്യോഗസ്ഥന് എന്ന നിലയില്‍ അദ്ദേഹം
അതിശക്തമായ ബാധകള്‍ ഉള്ളതും ശപിക്കപ്പെട്ടതുമായ ചില സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
അവിടെ നിന്നും ശരീരത്തില്‍ കയറിക്കൂടി ബാധയാകാം അദ്ദേഹത്തിന്റെ മരണത്തിന്
ഇടയാക്കിയത് എന്ന സംസാരവും ഉയര്‍ന്നു.
കൂടുവിട്ടു
കൂടുമാറാന്‍ കഴിയുന്ന ദുരാത്മാവ്
ദീപ്ത റോയ് ചക്രവര്‍ത്തി എന്ന ഒരു ഇന്ത്യന്‍ പാരാനോര്‍മല്‍ ഗവേഷകന് ഗൗരവിന്റെ
മരണ്തതെ പറ്റി കണ്ടെത്തിയത് ഇതാണ്. ചില
ദുരൂഹ സ്ഥലങ്ങള്‍ക്ക് മാത്രമല്ല, ആളുകള്‍ക്ക് പോലും സ്വയം
പ്രത്യക്ഷപ്പെടാന്‍ കഴിയുന്ന പൈശാചിക ശക്തികളെ വഹിക്കാന്‍ കഴിയും. മരണത്തിന്റെ
തലേദിവസം ഗൗരവ് ദില്ലിയിലെ ജനക്പുരിയില്‍ ഒരു പെണ്‍കുട്ടിയെ സന്ദര്‍ശിച്ചിരുന്നു.
ശക്തമായ ബാധകൂടിയ പെണ്‍കുട്ടിയായിരുന്നു അവള്. തിവാരി ഇതിനെ പറ്റി പകല്‍
ദീപ്തറോയിയോട് ഫോണില്‍ സംസാരിച്ചിരുന്നു. ഗൗരവ് തിവാരി തന്റെ അവസാനത്തെ “കേസിന്റെ” ഇരയായിരുന്നോ? ആ പെണ്‍കുട്ടി ഇപ്പോള്‍ സുഖം പ്രാപിച്ചിരിക്കുന്നു. ഒരു ആത്മാവിന് പ്രത്യേകിച്ചും പൈശാചിക
വ്യക്തിക്ക് ഒരു വസ്തുവിലേക്കോ അല്ലെങ്കില്‍ ഒരു വ്യക്തിയിലേക്കോ കയറിച്ചെല്ലാന്‍
കഴിയുന്നു. ദില്ലിയിലെ പെണ്‍കുട്ടിയില്‍ സന്നിവേശിച്ചിരുന്ന ദുരാത്മാവ് ഗൗരവില്‍
ഒരു പാത്രം അന്വേഷിച്ച് കണ്ടെത്തിയതാണോ? ഈ പ്രകൃതിയുടെ നിഗൂഢ
പ്രവര്‍ത്തനത്തിന് ലക്ഷ്യത്തിന്റെയും ശക്തിയുടെയും ഒരു ആത്മീയ കേന്ദ്രം
ആവശ്യമാണ്. ഇരുട്ടിന്റെ ശക്തികളുടെ
ആക്രമണം കൈകാര്യം ചെയ്യാന്‍ തയാറാകുന്നതിന് മുമ്പ് ഗൗരവ് ഒരു പ്രേതോച്ഛാടനം
ഏറ്റെടുത്തതാണോ കുഴപ്പമായത് എന്നാണ് ദീപ്ത റോയ് വിശ്വസിക്കുന്നത്. പക്ഷേ നമ്മള് മനസ്സിലാക്കുന്നതുപോലെ, ഒരു പ്രേതത്തിനോ ആത്മാവിനോ ഒരു മനുഷ്യനെ കൊല്ലാന്‍ കഴിയില്ല
അല്ലെങ്കില്‍ അത് സൂചിപ്പിക്കുന്നതിന് വ്യക്തമായ തെളിവുകളുമില്ല. അവ താൽല്ക്കാലികമായി ചില അസ്വസ്ഥതകള്‍ക്ക് കാരണമാകും, പ്രത്യേകിച്ചും
ഒരു ‘ദുര്‍ബല പ്രഭാവലയം’ ഉള്ള ഒരു വ്യക്തിക്ക്.
എന്താണ് ദുര്‍ബല പ്രഭാവലയം അഥവാ ഓറ. അതായത് മോശം ശീലമുള്ള ഒരാള്‍ക്ക്, മയക്കുമരുന്ന് ഉപയോഗിക്കുന്ന രീതി കൊണ്ടോ മറ്റോ വിഷാദരോഗം ബാധിച്ചവര്‍ക്കോ ദുര്‍ബലമായ
പ്രഭാവലയമാണ് ഉണ്ടാകുക.അവര്‍ക്ക് മനോബലം ഉണ്ടാവില്ല. അത്തരക്കാരെ ബാധകള്‍
ബാധിക്കാം. പക്ഷേ ഗൗരവ് അത്തരമൊരു ആളായിരുന്നില്ല എന്നതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.
ഗോസ്റ്റ് ഹണ്ടേഴ്സ് ക്യാമറയില്‍ പകര്‍ത്തിയ പ്രേതരൂപം |
,പക്ഷേ ഇത്തരം
നിഗൂഢമായ അസ്വാഭാവികമായ കാരണങ്ങള്‍ സ്വീകരിക്കാന്‍ പോലീസ് അത്ര തിടുക്കം
കാണിക്കുന്നില്ല, ആത്മഹത്യയേക്കാള്‍ യഥാര്‍ത്ഥത്തില്‍
ഇത് ഒരു കൊലപാതകമായിരിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ് അവര്‍.
മരണത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ തിവാരിയും ഭാര്യയും തമ്മില്‍ വലിയ കലഹം
നടന്നിരുന്നുവെന്നതിന് തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്, കൂടാതെ ഒരു പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ എന്ന
നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കുടുംബം അതൃപ്തി
പ്രകടിപ്പിക്കുകയായിരുന്നുവെന്നും
സാക്ഷിമൊഴികള്‍ ഉണ്ട്. എന്നിരുന്നാലും,
കുടുംബത്തെക്കുറിച്ചുള്ള
വിപുലമായ അന്വേഷണങ്ങളും മണിക്കൂറുകളുടെ ചോദ്യം ചെയ്യലുകളും ഇത് കുടുംബാഗംങ്ങള്‍
ആരെങ്കിലും ചെയ്ത കൊലപാതകമാണോ എന്നതിന് തെളിവുകളൊന്നും നല്‍കിയിട്ടില്ല, ഗൗരവ് തിവാരിയുടെ മരണം എന്നത്തേയും പോലെ പ്രഹേളികയായി
തുടരുന്നു. ഇത് ഒരു ആത്മഹത്യയാണോ, കൊലപാതകമാണോ അതോ നമ്മുടെ
ധാരണയ്ക്ക് അതീതമായ അസാധാരണ ശക്തികളുടെ ആക്രണമാണോ. ഉത്തരം ഇപ്പോഴും വ്യക്തമല്ല.
For more this book please click here www.nynabooks.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ