അരണ ഒരു വിഷ ജന്തു അല്ല . ആണ്‍ അരണകളുടെ ഇരു വശങ്ങളിലും കാണുന്ന ചുവപ്പു കലര്‍ന്ന മഞ്ഞ നിറം വിഷമാണെന്നു പലരും കരുതുന്നു. ഇതാകട്ടെ പ്രത്യുല്‍പാദനകാലത്തു മാത്രം കാണുന്ന ഒരു സവിശേഷതയാണ്. പാമ്പിന്‍ വിഷത്തിനു പോലും യഥാര്‍ത്ഥത്തില്‍ നിറമില്ല. നിറവും വിഷവുമായി ബന്ധമൊന്നുമില്ല എന്നു പറയാം . അതുകൊണ്ട് അരണ കടിച്ചാല്‍ ഉടനെ മരണം എന്നത് അന്തവിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു പ്രചരണം മാത്രമാണ്.
നീണ്ട ശരീരവും കുറുകിയ കാലുമാണുള്ളത്. ചിലയിനം അരണകളുടെ കാലുകൾ അനിതരസാധാരണമാംവിധം ചെറുതാണ്. തന്മൂലം ഇവ പാമ്പുകളാണെന്നു തോന്നാനിടയുണ്ട്. ശരീരം മിനുസവും തിളക്കവുമുള്ള ചെതുമ്പലുകൾകൊണ്ട് പൊതിഞ്ഞിരിക്കുന്നു. തലയിലുള്ള ചെതുമ്പലുകൾ വിസ്താരം കൂടിയവയാണ്. തലയ്ക്ക് കോണാകൃതിയാണ്. പരന്ന തലയോട്ടിയും ശൂലം പോലുള്ള നാവും ഇവയുടെ സവിശേഷതയാണ്. നാവിൽ പല്ലു പോലെയുള്ള ശല്ക്കങ്ങളുണ്ട്. പുറത്ത് നെടുകെ ഒന്നും പാർശ്വഭാഗങ്ങളിൽ ഈരണ്ടും വെളുത്ത വരകൾ കാണാം. ശരീരത്തിന്റെ ഉപരിഭാഗത്തിനു തവിട്ടുനിറമാണ്. അടിവശം മഞ്ഞയോ വെള്ളയോ ആയിരിക്കും.
അരണ മുട്ടയിട്ടാണ് പ്രത്യുത്പാദനം നടത്തുന്നത്. 'അരണ കടിച്ചാൽ ഉടനെ മരണം' എന്നൊരു ചൊല്ലുണ്ട്. ഇത് വെറും അന്ധവിശ്വാസമാണ്. അരണയ്ക്ക് വിഷപ്പല്ലുകളോ വിഷഗ്രന്ഥികളോ ഇല്ല. ഇതിന്റെ മാംസം വിഷമുള്ളതാണെന്നു കരുതപ്പെടുന്നു. എന്നാൽ അരണയ്ക്ക് വിഷമുണ്ടെന്നും കടിക്കാൻ ചെല്ലുമ്പോഴേക്കും അക്കാര്യം അത് മറന്നുപോകുമെന്നും ഒരു വിശ്വാസം പരന്നിട്ടുണ്ട്. ഈ സങ്കല്പത്തിന്റെ ഫലമായാണ് ഓർമക്കുറവുള്ള ആളുകളെ പരിഹസിക്കാൻ 'അരണബുദ്ധി' എന്ന ശൈലി മലയാള ഭാഷയിൽ സ്ഥാനം പിടിച്ചിട്ടുള്ളത്.
സർപ്പങ്ങളെപ്പോലെ അരണയും ഒരു ഉരഗമായതുകൊണ്ട് ഇതിന്റെ വായിലും മാണിക്യരത്നമുണ്ടെന്ന് ഒരു കവി സങ്കല്പമുണ്ട്. 'അരണമാണിക്യം' എന്ന പേരാണ് ഇതിനു കൊടുത്തിരിക്കുന്നത്
(കടപ്പാട്)
ഒരു ചീഞ്ഞ പഴത്തിന് ഇത്രയധികം കോലാഹലമുണ്ടാക്കാന്‍ കഴിയുമോ. എന്നാല്‍ കേട്ടോളൂ. ഓസ്ട്രേലിയയില്‍ ഒരു ചീഞ്ഞ പഴം വലിയ പ്രശ്നങ്ങളുണ്ടാക്കി. ഒരു ചീഞ്ഞ പഴം കാരണം കെട്ടിടത്തില്‍ നിന്ന് നീക്കിയത് 550 പേരെ!!
ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റിയായ ക്യാന്ബെറയുടെ ലൈബ്രറിയില്‍ നിന്നാണ് വെള്ളിയാഴ്ച ഉച്ചയോടെ ദുര്ഗന്ധം വന്നു തുടങ്ങിയത്. ഗ്യാസ് ചോരുന്നതാണെന്ന് സംശയമുണര്ന്ന ലൈബ്രറി അധികൃതര്‍ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു.
സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയ സേന എത്രയും പെട്ടെന്ന് കെട്ടിടം ഒഴിയാന്‍ ആളുകള്ക്ക് നിര്ദേശം നല്കുകയു൦ ചെയ്തു.
അന്തരീക്ഷ നിരീഷണ സന്നാഹങ്ങളുടെ സഹായത്തോടെ പരിശോധന തുടര്ന്ന സേന അപകട സൂചന നല്‍കുകയും ചെയ്തു. ഒടുവില്‍ പരിശോധന അവസാനിപ്പിച്ച് മടങ്ങിയ സേന പറഞ്ഞ കാര്യമാണ് ഏവരെയും ഞെട്ടിച്ചത്.
ദുര്ഗന്ധമുണ്ടാക്കിയത് ലൈബ്രറിയിലെ ചവറ്റുകുട്ടയില്‍ കിടന്ന ഒരു ചീഞ്ഞ പഴമായിരുന്നു!!
ഏഷ്യയിലെ വിവിധ ഭാഗങ്ങളിലും പൊതുസ്ഥലങ്ങളിലും നിരോധിക്കപ്പെട്ട ഡ്യുറിയന്‍ എന്ന പഴമാണ് ചീഞ്ഞ നിലയില്‍ കണ്ടെത്തിയത്. തിരച്ചില്‍ അവസാനിപ്പിച്ച സേന ലൈബ്രറി അധികൃതര്ക്ക് കെട്ടിടം വിട്ടുനല്കിയതായും വ്യക്തമാക്കി.
ലൈബ്രറി തുറന്ന് പ്രവര്ത്തനം ആരംഭിച്ചതായി സംഭവ ശേഷം അധികൃതര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിലില്‍ സമാനമായ സംഭവം മെല്ബണിലെ ആര്എംഐറ്റി ക്യാമ്പസിലും നടന്നിരുന്നു. അന്ന് 600 ഓളം വരുന്ന അധ്യാപകരെയും വിദ്യാര്ത്ഥികളെയുമാണ് കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചത്.
നൈനാ ബുക്സില്‍ നിന്ന് ഫ്രീ ഇ ബുക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ക്ലിക്ക് ചെയ്യൂ
സ്വര്‍ണവില 25000 ല്‍ എത്തിയിട്ട് ഇപ്പോള്‍ ഇത്തിരി താഴത്തേക്കിറങ്ങിയതേയുള്ളൂ. എന്നാലും സ്ത്രീകളുടെ (ചില പുരുഷകേസരികളുടേയും) ആഭരണഭ്രമം ലോകം അവസാനിക്കുന്ന കാലത്തോളം തീരില്ല. കാരണം എല്ലാ മനുഷ്യരും സൗന്ദര്യസേന്ഹികളാണ്. അവര്‍ മറ്റുള്ളവരുടെ സൗന്ദര്യം ആസ്വദിക്കുന്നതിനോടൊപ്പം സ്വന്തം സൗന്ദര്യത്തെ കുറിച്ചും ചിന്തിക്കുന്നു. പൗരാണികകാലം മുതല്‍ക്കേ ആഭരണങ്ങള്‍ മനുഷ്യന്‍റെ സ്വത്താണ്. സ്വര്‍ണവും രത്നങ്ങളും വെള്ളിയും കൂടാതെ ഇപ്പോള്‍ കളിമണ്ണും ചിരട്ടയും പേപ്പറും വരെ ആഭരണമായി മാറുന്നു. ആഭരണങ്ങള്‍ സൗന്ദര്യത്തിന്റെ മാറ്റു കൂട്ടുന്നതിന് ഉപകരിക്കുന്നതാണ്. സൗന്ദര്യത്തിന്റെ മറ്റൊരു പേരാണ് ‘ആഭ’. ആഭ വര്‍ദ്ധിപ്പിച്ചു കാണിക്കുന്നതിനാണ് ആഭരണങ്ങള്‍ ധരിക്കാറുള്ളത്.
ആഭരണങ്ങള്‍ ധരിക്കുന്നതിന് പതിനാലു സവിശേഷ സ്ഥാനങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഈ പതിനാലു സ്ഥാനങ്ങളെ പതിനാലു ലോകങ്ങളായാണ് കണക്കാക്കിയിരിക്കുന്നത്. ശിരസ്സ്, കഴുത്ത്, നെറ്റി, കാത്, മൂക്ക്, തോള്, അധരം, അരക്കെട്ട്, കണങ്കാല്, കണങ്കയ്യ്, മാറ്, കൈവിരല്‍, കാല്‍വിരല്‍, പാദം എന്നിവയാണവ. പണ്ടുകാലങ്ങളില്‍ ആഭരണങ്ങള്‍ ധരിച്ചിരുന്നത് സൗന്ദര്യം വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടിമാത്രമായിരുന്നില്ല. അതോടൊപ്പം പാപനിവാരണം, ആരോഗ്യരക്ഷ, ദേവപ്രീതി, സ്ഥാനസൂചിക, അത്മീയദര്‍ശനം എന്നിങ്ങനെ പല സദുദ്ദേശങ്ങളും ആഭരണങ്ങള്‍ ധരിക്കുന്നതില്‍ അടങ്ങിയിരിക്കുന്നു. ഈ പതിനാല് സ്ഥാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവ ശിരസ്സും പാദങ്ങളുമാണല്ലോ. പതിനാല് സ്ഥാനങ്ങള്‍ പതിനാല് ലോകങ്ങളെ സൂചിപ്പിക്കുന്നുവെങ്കില്‍, ശിരസ്സ് സത്യലോകത്തെയും പാദം പാതാളലോകത്തെയും പ്രതിനിധീകരിക്കുന്നു. ശിരസ്സ് സത്യലോകമാണ്. അതിന്റെ അര്‍ത്ഥത്തിലാണ് ചില മതക്കാര്‍ കൂര്‍ത്ത മകുടമുള്ള കിരീടം ധരിക്കുന്നത്. പാതാളം എന്നത് സൃഷ്ടാവിന്റെ പാദമായിട്ടാണ് കണക്കാക്കപെടുന്നത്. പാതാളമേഖല സര്‍പ്പലോകമായതിനാല്‍ സര്‍പ്പാകൃതിയിലുള്ള വെള്ളി ആഭരണങ്ങളെ കാല്‍പ്പാദങ്ങളിലും കാല്‍ വിരലുകളിലും ധരിക്കാവു. പാദങ്ങളില്‍ സ്വര്‍ണ്ണാഭരണം ധരിക്കുവാന്‍ പാടില്ല.
സ്വര്‍ണ്ണത്തിന് ‘ഹിരണ്യം’ എന്നുകൂടി പേരുണ്ട്. ഹിന്ദു സങ്കല്പമനുസരിച്ച് ആദ്യത്തെ സൃഷ്ടി ഒരു സ്വര്‍ണ്ണ മുട്ടയായിരുന്നത്രേ. അതില്‍നിന്ന് സ്വര്‍ണ്ണവര്‍ണ്ണമുള്ള ഹിരണ്യ ഗര്‍ഭനെന്ന പുരുഷന്‍ സംജാതനായി. ആയതിനാലാണ് ശരീരത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നതിന് ഇത്രയധികം പ്രസക്തി ഉണ്ടായിരിക്കുന്നത്. ഈ പ്രപഞ്ചം സൃഷ്ടിച്ച ആദിപുരുഷന്‍ സ്വര്‍ണ്ണരൂപനായിരുന്നതിനാല്‍ പുരുഷന്റെ ബീജത്തില്‍ സ്വര്‍ണ്ണത്തിന്റെ അംശം കലര്‍ന്നിരിക്കുന്നു. ഇത് ശാസ്ത്രം തെളിയിച്ചിട്ടുള്ള സത്യമാണ്. മനുഷ്യന്റെ ബുദ്ധിക്ക് ഉത്തേജനം നല്‍കാനും സ്വര്‍ണ്ണത്തിനു സവിശേഷമായ കഴിവുണ്ട്. അതുകൊണ്ടാണ് ഗര്‍ഭിണികള്‍ക്കും ശിശുകള്‍ക്കും മറ്റും മരുന്നുകളോടൊപ്പം സ്വര്‍ണ്ണവും ഉരച്ച് കഴിക്കുവാന്‍ കൊടുക്കാറുള്ളത്. ശാസ്ത്രവിധി അനുസരിച്ച് വിവാഹവേളയില്‍ വധൂവരന്മാര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ആ നിയമം ഇന്നും പരിപാലിക്കപ്പെട്ടു പോരുന്നു. സ്വര്‍ണ്ണത്തിന്റെ സാന്നിദ്ധ്യം ലോകം മുഴുവനും നിറഞ്ഞു നില്‍ക്കുന്നു. സൂര്യന്‍, അഗ്നി, നക്ഷത്രങ്ങള്‍ എന്നിവയുടെ പ്രകാശം സ്വര്‍ണ്ണവര്‍ണ്ണമാണ്. സര്‍വ്വാരാധ്യവും ഔഷധ സമ്പുഷ്ടവുമായ തുളസിയില്‍ സ്വര്‍ണ്ണത്തിന്റെ അംശം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍നിന്നും ഉണ്ടാക്കപ്പെടുന്ന ‘തങ്കഭസ്മം’ ഒരു മഹാ ഔഷധമാണ്.
ഇപ്രകാരം സൃഷ്ടിയും പ്രപഞ്ചവും തമ്മില്‍ ആത്മബന്ധം ഉള്ളതിനാലാണ് നമ്മുടെ ദേവന്മാരും ദേവിമാരും സര്‍വ്വാഭരണ വിഭൂഷിതരായി കാണപ്പെടുന്നത്. അല്ലാതെ, ചില വിമര്‍ശകര്‍ പറയുന്നതുപോലെ ദേവന്മാരെ സര്‍വ്വാഭരണ വിഭൂഷിതരായി അലങ്കരിക്കുന്നത് കാഴ്ചക്കാരെ ആകര്‍ഷിക്കുവാനോ ധാരാളം ആഭരണങ്ങള്‍ ഉണ്ടെന്നു കാണിക്കുവാനോ അല്ല. വ്യക്തമായ അടിസ്ഥാനങ്ങളും ആചാരങ്ങളുമുള്ള ഏറ്റവും ശ്രേഷ്ഠമായ ഒന്നാണ് ഹൈന്ദവമതം. വിവാഹ വേളയില്‍ ഉമാമഹേശ്വരന്മാര്‍ സര്‍വ്വാലങ്കാര വിഭൂഷിതരായിരുന്നുവെന്നു മിക്ക പുരാണങ്ങളിലും വര്‍ണ്ണിക്കപ്പെട്ട് കാണുന്നുണ്ട്. സദാ ചുടലഭസ്മത്തെയും നാഗങ്ങളെയും ധരിച്ചുകൊണ്ടിരുന്ന ശ്രീമഹേശ്വരന്‍ തന്റെ വിവാഹവേളയില്‍ സര്‍വ്വാലങ്കാര വിഭൂഷിതനായിരുന്നുവെന്നു പറയപ്പെടുന്നത് തന്നെ ആഭരണങ്ങളുടെ മാഹാത്മ്യത്തിനു മാറ്റ് കൂട്ടുന്നതാണല്ലോ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ