ഒ.വി.വിജയന്‍ മലയാളത്തിന്‍റെ ഇതിഹാസം
മലയാള കഥാലോകത്തിലെ നവീനതയുടെ ഏറ്റവും പ്രമുഖനായ വക്താവ്, നോവലിസ്റ്റ്, കാര്‍ട്ടൂണിസ്റ്റ്, രാഷ്ട്രീയചിന്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നിങ്ങനെ പോകുന്നു ഒ.വി.വിജയനുള്ള വിശേഷണങ്ങള്‍. ഓട്ടുപുലാക്കല്‍ വേലുകുട്ടി വിജയന്‍ എന്നു മുഴുവന്‍ പേര്. 1930 ജൂലായ് 2ന് പാലക്കാട് വിളയന്‍ ചാത്തനൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ബിരുദവും മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും നേടി. 1953-ല്‍ ആദ്യത്തെ കഥ പ്രസിദ്ധീകരിച്ചു. ആദ്യത്തെ നോവല്‍ ഖസാക്കിന്‍റെ ഇതിഹാസം 1969-ല്‍. ഖസാക്കിന്‍റെ ഇതിഹാസത്തിലൂടെ മലയാള സാഹിത്യശൈലിക്കു തന്നെ പുതിയ മാനങ്ങള്‍ കൈവന്നു. 1985-ല്‍ ധര്‍മ്മപുരാണം പ്രസിദ്ധീകരിച്ചു. 1987-ല്‍ ഗുരുസാഗരം, 1990-ല്‍ മധുരം ഗായതി, 1992-ല്‍ പ്രവാചകന്‍റെ വഴി, 1997-ല്‍ തലമുറകള്‍.
1970-ല്‍ ഖസാക്കിന്‍റെ ഇതിഹാസത്തിന്നു ഓടക്കുഴല്‍ അവാര്‍ഡു ലഭിച്ചു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, എം.പി.പോള്‍ അവാര്‍ഡ് കൂടാതെ കേരള സര്‍ക്കാരിന്‍റെ എഴുത്തച്ഛന്‍ പുരസ്കാരം എന്നീ ബഹുമതികള്‍ വിജയനെ തേടിയെത്തി. 2003-ല്‍ പത്മഭൂഷണ്‍ ലഭിച്ചു.
പത്രപ്രവര്‍ത്തകനും, കാര്‍ട്ടൂണിസ്റ്റുമായിരുന്ന ഒ.വി.വിജയന്‍ ശങ്കേഴ്സ് വീക്കിലി, പേട്രിയോട്ട്, സ്റ്റേറ്റ്സ്മാന്‍, ഹിന്ദു എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറെക്കാലം പാര്‍ക്കിന്‍സണ്‍സ് രോഗബാധയില്‍ കഴിഞ്ഞ മലയാളത്തിന്‍റെ കലാകാരന്‍ 75ാം വയസ്സില്‍ 2005 മാര്‍ച്ചു മാസം 30ന് അന്തരിച്ചു.
ഈ നോവലിന്റെ പ്രിന്റഡ് എഡിഷനും ഇ ബുക്കും ലഭ്യമാണ്. പ്രിന്റഡ് എഡിഷന് ആവശ്യമുള്ളവര് 9567216134 എന്ന വാട്ട്സാപ്പ് നമ്പറിലേക്ക് ഡബിള് മര്ഡര് എന്ന് ടൈപ്പ് ചെയ്ത് പേരും വിലാസവും അയക്കുക. വിപിപിയായി പുസ്തകം ലഭിക്കും. പോസ്റ്റേജ് എക്സ്ട്രാ ചുമത്തുന്നതാണ്. 300 രൂപക്ക് മുകളില് പുസ്തകം എടുത്താല് പോസ്റ്റേജ് സൗജന്യമാണ്. ഇ ബുക്ക് വേണ്ടവര്
Please Click Here
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ