•  


    Cleopatra ക്ലിയോപാട്രയുടെ കഥ

    ക്ലിയോപാട്രയുടെ കഥ 
    ക്ലിയോപാട്രയുടെ പേര് കേള്‍ക്കാത്തവര്‍ ആരുമുണ്ടാകില്ല. ഈജിപ്തിലെ റാണിയായ ക്ലിയോപാട്ര
    അഴകിന്റെ റാണി ആയാണ് അറിയപ്പെടുന്നത്. ലോക ചരിത്രത്തിലെ  സൗന്ദര്യത്തിന്റെ പ്രതി രൂപം .തന്റെ ശരീരം ഉപയോഗിച്ച് മഹത്തായ സാമ്രാജ്യം കെട്ടി പടുക്കാൻ ശ്രമിച്ച വിശ്വ സുന്ദരിയാണ് അവള്‍ എന്നു പറയപ്പെടുന്നു. പക്ഷേ ക്ലിയോപാട് ശരിക്കും സുന്ദരിയായിരുന്നില്ല എന്ന് കുശുമ്പ് പറയുന്നവര്‍ ഇന്നും ഉണ്ട്. സുന്ദരിയല്ലാത്ത ഒരുവളുടെ കാല്‍ക്കീഴില്‍ കിടക്കാന്‍ ലോക സാമ്രാട്ടുകള്‍ക്ക് വട്ടാണോ. ആ വിശ്വസുന്ദരിയുടെ കഥ വായിക്കൂ.

    ബിസി മൂന്നാം നൂറ്റാണ്ടിൽ അലക്സാണ്ടര്‍   ഈജിപ്ത് കീഴടക്കുകയും തന്റെ സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കുകയും ചെയ്തിരിന്നു.അലക്സാണ്ടറിന്റെ മരണ ശേഷം കീഴടക്കിയ പ്രദേശങ്ങൾ എല്ലാം സേന നായകർ വീതിച്ചെടുത്ത്, സ്വന്തമായി രാജ വംശം സ്ഥാപിച്ചു. അങ്ങനെ അലക്സാണ്ടറിന്റെ സേനനായകരിൽ ഒരാളായ ടോളമി ഈജിപ്തിൽ ടോളമി രാജ വംശം സ്‌ഥാപിച്ചെടുത്തു

    ടോളമി രാജവംശപരമ്പരയില്‍ ടോളമി പന്ത്രണ്ടാമന്‍റെ മകളായി ബി സി 69 ലാണ് ക്ലിയോപാട്ര ജനിക്കുന്നത്. പ്രതാപശാലിയായ പിതാവില്‍ നിന്നും ഉരുവായവള്‍ എന്നാണ് ക്ലിയോപാട്ര എന്ന പേരിനര്‍ത്ഥം. അഴകിന്റെ മൂര്‍ത്തിമ ഭാവമെന്നവണ്ണം ക്ലിയോപാട്ര വളര്‍ന്നുവന്നു. . ക്ലിയോപാട്രയുടെ 18 ആ മത്തെ വയസ്സില്‍ അതായത് ബിസി 51 ല്‍ പിതാവായ ടോളമി 12ആമന്‍ മരണമടഞ്ഞതോടെ ഈജിപ്തിന്റെ അധികാരം ക്ലിയോപാട്രയുടെ കൈകളില്‍ വന്നുചേര്‍ന്നു.ഈജിപ്തിൽ അക്കാലത്ത് incest marriage പോപ്പുലർ ആയിരിന്നു.അധികാരം വിഭജിച്ചു പോകാതിരിക്കാൻ രാജാക്കന്മാർ എല്ലാം സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ ആണ് വിവാഹം ചെയ്തിരുന്നത്.ക്ലിയോപാട്ര തന്റെ പത്തുവയസ്സുള്ള സഹോദരന്‍ ടോളമി പതിമൂന്നാമനെ വിവാഹം ചെയ്യുകയും ഇരുവരും കൂടി ഈജിപ്തിന്റെ ഭരണം ഏറ്റെടുക്കുകയും ചെയ്തു.

    എന്നാൽ ക്ലിയോപാട്രയോട് വൈരാഗ്യം ഉണ്ടായിരുന്ന ചില അധികാരികൾ  ടോളമിയെ എരികേറ്റി വിട്ട് രാജ്ഞിക്ക് എതിരെ തിരിപ്പിച്ചു.ടോളമി അധികാരം ഒറ്റക്ക് പിടിച്ചെടുത്തു. ക്ലിയോപാട്രക്കും അനുയായികൾക്കും ഒളിവിൽ പോകേണ്ടി വന്നു.

    ഈ സമയത്ത് റോമൻ റിപ്പബ്ലിക്ക് ആഭ്യന്തര കലാപത്തിൽ ആയിരിന്നു.ഒരു ഭാഗത്ത് ജൂലിയസ് സീസറും അനുയായികളും മറു ഭാഗത്ത് സീസറിന്റെ പഴയ സുഹൃത്തും മകളുടെ ഭർത്താവും ആയിരുന്ന പോമ്പിയും വൻ സൈന്യവും.ഗ്രീസിൽ വച്ചു നടന്ന യുദ്ധത്തിൽ വിജയം സീസറിനായിരുന്നു.പോമ്പി ഈജിപ്ത്തിലേക്ക് പലായനം ചെയ്തു.ടോളമിയോട് സീസറിനെതിരെ സഹായം ചോദിക്കാനായിരുന്നു ലക്ഷ്യം.എന്നാൽ സീസറിനെ തന്റെ കൂടെ നിർത്തിയാൽ ക്ലിയോപാട്രക്ക് എതിരെ ഉപകാരപെടും എന്ന് മുൻകൂട്ടി കണ്ട ടോളമി പോമ്പിയുടെ തല അറുത്ത് സീസറിന് മുമ്പിൽ കാഴ്ച്ച വച്ചു.പോമ്പിയോട് വെറുപ്പുണ്ടെങ്കിലും ടോളമി ചെയ്തത് സീസ്സറിന് സഹിക്കാൻ ആയില്ല.മികവുറ്റ യോദ്ധാവ് ആയിരുന്ന പോമ്പി അർഹിച്ച മരണം ഇങ്ങനെ ആയിരുന്നില്ല.സീസർ ടോള മിയെ സഹായിക്കാൻ തയ്യാറായില്ല.
    കുപിതൻ ആയ ടോളമി സീസറിനെ തടവിലാക്കി.സീസർ ശരിക്കും പെട്ട് കഴിഞ്ഞിരിക്കുന്നു.തന്റെ സേനയെ മുഴുവൻ കുറച്ചകലെ നിർത്തിയാണ്  സീസർ ടോളമിയുടെ അടുത്തേക്ക് വന്നത്.തടവിൽ നിന്ന് രക്ഷപെടാൻ വഴിയില്ല.എന്തിനെങ്കിലും ശ്രമിച്ചാൽ താൻ വധിക്കപ്പെടും എന്ന് സീസറിന് ഉറപ്പായിരുന്നു.അകലെ ഉള്ള തന്റെ സേനക്ക് സന്ദേശം അയക്കാനും മാർഗം ഇല്ല.പെട്ടന്നാണ് കുറെ പടയാളികൾ ഇരച്ചു കയറുന്നതും തടവറയിലെ സൈനികരെ മുഴുവൻ കൊലപെടുത്തുന്നതും .എന്താണ് നടക്കുന്നത് എന്ന് മനസിലാകാത്ത സീസ്‌റിന് മുമ്പിൽ അംഗരക്ഷകരുടെ കൂടെ മൂടു പടം ധരിച്ച ഒരു സ്ത്രി പ്രത്യക്ഷപെട്ടു. ആകാംക്ഷയോടെ നിന്നിരുന്ന സീസറിന്റെ കണ്ണുകൾക്ക് ഇമ്പം നൽകി കൊണ്ട് ആ സ്ത്രീ മൂടുപടം മാറ്റി.സീസറിന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല.ഇത്രത്തോളം സുന്ദരി ആയ സ്ത്രീയെ താൻ ജീവിതത്തിൽ കണ്ടിട്ടില്ല.അവർ സ്വയം പരിചയപെടുത്തി 'ഞാൻ ക്ലിയോപാട്ര'

    തടവിൽ നിന്ന് രക്ഷപെട്ട സീസർ തന്റെ സൈന്യത്തിന്റെ   അടുത്തെത്തി. അപ്പോഴേക്കും അവർ രണ്ട് പേരും അഗാധ പ്രണയത്തിലായി മാറിയിരിന്നു.മറ്റൊരർത്ഥത്തിൽ ക്ലിയോപാട്ര തന്റെ സൗന്ദര്യം കൊണ്ട് സീസറിനെ ഉപയോഗപെടുത്തുക ആയിരുന്നു .ക്ലിയോപാട്രയുടെ ആവശ്യ പ്രകാരം സീസർ ടോളമിയെ ആക്രമിച്ചു.പേടിതൊണ്ടൻ  ആയ ടോളമി പലായനം ചെയ്യുകയും നൈൽ നദിയിൽ മുങ്ങി മരിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു .ഈജിപ്ത്തിന്റെ റാണി ആയി ക്ലിയോപാട്രയെ സീസർ വാഴിച്ചു.ശേഷം വർഷങ്ങളോളം അവർ പ്രണയിച്ചും രമിച്ചും കഴിഞ്ഞു കൂടി. അവര്‍ക്ക് സീസേറിയന്‍(ലിറ്റില്‍ സീസര്‍)എന്ന പേരില്‍ ഒരു പുത്രന്‍ ജനിച്ചു.ഒരു പെണ്ണ് കാരണം സീസർ തന്റെ കടമ തന്നെ മറന്നിരിക്കുന്നു.റൊമിന്റെ ഭരണം താൽക്കാലികം ആയി Right hand ആയിരുന്ന മാർക്ക് ആന്റണിയെ എൽപ്പിച്ചാണ് സീസർ ഈജിപ്ത്തിലേക്ക് വന്നത്.ഭരണത്തിൽ അധികം കഴിവില്ലാത്ത മാർക്ക് ആന്റണി റോം മുഴുവൻ കുളം തൊണ്ടിയതായി സീസറിന് വിവരം ലഭിച്ചു.ഇനി ഒരു നിമിഷം പോലും പാഴാക്കാതെ സീസർ സേനയുമായി റോമിലേക്ക് തിരിച്ചു.തിരിച്ചു പോകരുതെന്ന ക്ലിയോപാട്രയുടെ ആവശ്യം സീസർ ചെവികൊണ്ടില്ല.

    സീസർ പോയതിനു ശേഷം തന്റെ ഇളയ സഹോദരനായ ടോളമി പതിനാലാമനുമായി ആചാരപ്രകാരം ക്ലിയോപാട്ര വിവാഹിതരായി. ഈജിപ്തിന്റെ സഹഭരണാധികാരിയായി ടോളമി പതിനാലാമന്‍ അധികാരമേറ്റു.ക്ലിയോപാട്രക്ക് സീസറിൽ ജനിച്ച മകൻ ആയ സിസെറിയനോട് അളവറ്റ സ്നേഹം ഉണ്ടായിരുന്നു.അവനെ റോമും ഈജിപതും എല്ലാം അടങ്ങുന്ന സാമ്രാജ്യത്തിന്റെ ചക്രവർത്തി ആയി വാഴിക്കണം എന്നായിരുന്നു ക്ലിയോപാട്രയുടെ സ്വപ്നം.അതിന് ടോളമി പതിനാലാമൻ ഒരു വിലങ്ങ് തടി ആകുമെന്ന് കണ്ടതോടെ ,തന്ത്രപരമായി വിഷം കൊടുത്ത് കൊലപ്പെടുത്തി.

    സീസർ ഒരിക്കലും തന്റെ പുത്രനെ പൊതു സമൂഹത്തിൽ അംഗീകരിചിരുന്നില്ല.സീസറിനേ കാണാൻ ആയി ബി സി 44 ല്‍  പുത്രനൊപ്പം റോമിലേക്ക് ക്ലിയോപാട്ര  രഹസ്യമായി യാത്രയായി. എന്നാല്‍ ഈ സമയം റോമിലെ സെനറ്റുമായി തെറ്റിയ സീസറിനെ ഒരു കൊട്ടാരവിപ്ലവത്തിലൂടെ മാര്‍ക്കസ് ബ്രൂട്ടസ്സിന്റെ നേതൃത്വത്തിലുള്ളവര്‍ കൊലപ്പെടുത്തി. ശേഷം റോമിന്റെ അധികാരം വീണ്ടും മാർക്ക് ആന്റണിയുടെ കൈകളിൽ വന്ന് ചേർന്നു.സീസർ മരിചെങ്കിലും തന്റെ പ്ലാൻ ഉപെക്ഷിക്കാൻ ക്ലിയോപാട്ര തയ്യാറിയില്ല.. മാറിയ സാഹചര്യങ്ങളില്‍ മാർക്ക് ആന്റണിയുമായി ബന്ധം സ്ഥാപിക്കുന്നത് തനിക്ക് ഗുണമാകുമെന്ന്‍ മനസ്സിലാക്കിയ ആ തന്ത്രശാലിനി  തന്റെ മാദകസൌന്ദര്യത്താല്‍ മാര്‍ക്ക് ആന്റണിയെ വളച്ചെടുത്തു കൈകളിൽ ആക്കി.റോമില്‍ നിന്നും ഈജിപ്തിലേക്ക് മടങ്ങിയ ക്ലിയോപാട്രയ്ക്കൊപ്പം മാര്‍ക്ക് ആന്റണിയുമുണ്ടായിരുന്നു. ആ ബന്ധത്തില്‍ അവര്‍ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ചു.

    മാര്‍ക്ക് ആന്റണി ഈജിപ്തിലായിരുന്നപ്പോള്‍ റോമിലെ സ്ഥിതിഗതികള്‍ വഷളാകുകയായിരുന്നു. സീസറിന്റെ മരു മകൻ ആയ ഒക്ടേവിയൻ റോമിന്റെ അധികാരത്തില്‍ പതിയെ പിടിമുറുക്കാനാരംഭിച്ചിരുന്നു. അപകടം മനസ്സിലാക്കിയ മാര്‍ക്ക് ആന്റണി റോമിലെത്തുകയും ഒക്ടേവിയൻന്റെ സഹോദരിയെ വിവാഹം കഴിച്ച് ബന്ധം ദൃഡമാക്കി. എന്നാല്‍ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ഈജിപ്തിലേക്ക് മടങ്ങിയ മാര്‍ക്ക് ആന്റണി നിയമപ്രകാരം ക്ലിയോപാട്രയെ വിവാഹം കഴിച്ചു ജീവിക്കാനാരംഭിച്ചു. പിന്നീട് സാമ്രാജ്യവിസ്തൃതി ലക്ഷ്യമാക്കി പേര്‍ഷ്യയും മറ്റും കീഴടക്കാനുള്ള ശ്രമമാരംഭിച്ചു. ഈ സമയം കൊശലക്കാരനായ ഒക്ടേവിയസ് സമര്‍ത്ഥമായി റോമന്‍ സെനറ്റിനെ തെറ്റിദ്ധരിപ്പിച്ച് മാര്‍ക്ക് ആന്റണിക്കെതിരെ വമ്പിച്ചൊരു സൈന്യവുമായി ഈജിപ്തിനെ ആക്രമിച്ച ഒക്ടേവിയസ്സിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ മാര്‍ക്ക് ആന്റണി ആത്മഹത്യ ചെയ്തു.

    തന്റെ സൗന്ദര്യം കൊണ്ട് ഒക്ടേവിയനേയും അധീനതയിലാക്കാം എന്നു വിചാരിച്ച ക്ലിയോപാട്രയ്ക്ക് പിഴച്ചു. സീസറിന്റെയും മാർക്ക് ആന്റണിയുടെയും പോലെ ഒക്ടേവിയൻ ക്ലിയോപാട്രയുടെ പ്രലോഭനങ്ങളില്‍ മതിമയങ്ങിയില്ല.എല്ലാ വഴിയും അടഞ്ഞതോടെ,
    ഒരു യുദ്ധത്തടവുകാരിയായി റോമിലേക്ക് പോകുന്നതിലും നല്ലതു മരണമാണെന്നുറപ്പിച്ച ക്ലിയോപാട്ര വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ആത്മഹത്യ ചെയ്തു. വളര്‍ന്നുവരുമ്പോള്‍ തനിക്ക് ചിലപ്പോള്‍ എതിരാളിയായേക്കാമെന്ന്‍ തോന്നിയതിനാൽ ക്ലിയോപാട്രയുടെ  സീസേറിയനെ കൂടി ഒക്ടേവിയൻ കൊലപ്പെടുത്തി. ശേഷം ഈജിപ്തിനെ റോമിനോട് കൂട്ടി ചേർത്തു. റോമൻ റിപ്പബ്ലിക്ക് തകരുകയും ഒക്‌ടോവിയന്റെ കീഴിൽ റോമൻ സാമ്രാജ്യം ഉദയം കൊള്ളുകയും ചെയ്തു. ആഗസ്റ്റസ് സീസർ എന്ന പേരിൽ ഒക്ടോവിയൻ മഹത്തായ റോമാ സാമ്രാജ്യത്തിന്റെ ആദ്യ ചക്രവർത്തിയായി.

        ഏവരും കൊതിക്കുന്ന ജീവിതത്തിന്റെ ഉടമയായിരുന്നു ക്ലിയോപാട്ര.തന്റെ സൗന്ദര്യ വും യുവത്വവും സംരഷിക്കാൻ കഴുത പാലിൽ ആണ് കുളിച്ചിരുന്നത്.700 ഓളം കഴുതകളെ ഇതിനായി മാത്രം തീറ്റി പോറ്റിയിരുന്നു.ക്ലിയോപാട്ര sex addict ആയിരിന്നു എന്നാണ് പറയപ്പെടുന്നത് .സൈനികരെയും തൊഴികളേയും എല്ലാം ലൈഗിക സുഖത്തിനു വേണ്ടി ഉപയോഗിച്ചിരുന്നു എന്നതായി കഥകൾ ഉണ്ട്.ക്ലിയോപാട്ര ഭൂമിയിൽ ലഭിക്കാവുന്ന സുഖങ്ങൾ എല്ലാം അനുഭവിച്ചു എന്ന് പറയാം.ചുരുക്കി പറഞ്ഞാൽ ഭൂമിയിൽ തന്നെ സ്വർഗം  തീർത്തു.

    അതിബുദ്ധിമതിയും അറിവും ഉള്ള സ്ത്രീ ആയിരിന്നു ക്ലിയോപാട്ര.ഏകദേശം 12 ലധികം ഭാഷകൾ വശമുണ്ടായിരുന്നു.maths, philosophy . astronomy ,oratory തുടങ്ങിയവയിലെല്ലാം അതീവ ജ്ഞാനം ഉണ്ടായിരിന്നു.ഒരുപക്ഷെ ഈ വ്യക്തിത്വം ആയിരിക്കും സൗന്ദര്യത്തിനുപരി  എല്ലാവരെയും ആകർഷിച്ചത്. ക്ലിയോപാട്രയുടെ സൗന്ദര്യം എല്ലാം കെട്ടി ചമച്ച കഥയാണെന്നും, അവർ അതീവ വിരൂപയായിരിന്നു എന്നും വാദങ്ങൾ ഉണ്ട് പിൽകാലത്ത് പല സാഹിത്യകാരന്മാരും ക്ലിയോപാട്രയെ പുകഴ്ത്തി കാവ്യങ്ങൾ എഴുതി.പല സാഹിത്യ സൃഷ്ഠികളിലും നായികയും പ്രതിനായികയും എല്ലാമായി. ഇന്ന് സ്ത്രീ സൗന്ദര്യത്തിന്റെയും കാമത്തിന്റെയും പ്രതീകം ആയി ലോകത്തിന് മുന്നിൽ ക്ലിയോപാട്ര നിലനിൽക്കുന്നു.

    Read Also കേരളാ നക്സല്‍‍ബാരി അജിതയുടെ കഥ

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *