Kattanchaya Malayalam Magazine കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍

കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ വാര്‍ത്തകള്‍ക്കും സാഹിത്യത്തിനും വേണ്ടിയുള്ളതാണ്. നവ എഴുത്തുകാര്‍ക്ക് അവരുടെ കഥകളും കവിതകളും പ്രകാശിപ്പിക്കാന്‍ ഇവിടെ അവസരമുണ്ട്. കൂടാതെ കൃഷി, തൊഴില്‍, ആരോഗ്യം തുടങ്ങിയ വിഭാഗങ്ങളിലെ ലേഖനങ്ങളും വായിക്കാം.

2021, മേയ് 28, വെള്ളിയാഴ്‌ച

മേയ് 28, 2021

പരസ്യത്തിലെ ഫെമിനിസം Feminism in advertisements.


 പരസ്യത്തിലെ ഫെമിനിസം

ഇന്നലെ കണ്ട ഒരു പരസ്യമാണ്. മോഹന്‍ ലാലും ഹണിറോസും ചേര്‍ന്ന് ഒരു സ്വിച്ചിന്‍റെ പരസ്യത്തില്‍ അഭിനയിക്കുന്നതാണ്. ഹണിറോസ് തീന്‍മേശക്ക് പിന്നില്‍ ഇരിക്കുന്നു. മോഹന്‍ലാല്‍ പാചകം ചെയ്യുന്നു. ഹണിറോസ് എന്ന ഭാര്യ ഭര്‍ത്താവ് മോഹന്‍ലാലിനോട് ആജ്ഞാപിക്കുന്നു, 

"എന്തേ ഭക്ഷണം വരാന്‍ ഇത്ര താമസം?" 

മോഹന്‍ലാല്‍ ക്ഷമാപണത്തോടെ ഭാര്യയുടെ മുന്നില്‍ വിനീതനായി ഭക്ഷണം കൊണ്ടു വന്നു വയ്ക്കുന്നു. 


ഈ പരസ്യം കണ്ടാല്‍ മനസിലാകും ഏതോ സ്ത്രീയുടെ മാടമ്പിത്തരത്തിന്‍റെ വിഷം പരസ്യരൂപത്തില്‍ ഛര്‍ദ്ദിച്ചുവച്ചിരിക്കുകയാണെന്ന്. ഇതുപോലെ മിക്ക പരസ്യങ്ങളിലും ഫെമിനിച്ചികളുടെ കൈകടത്തലുകള്‍ കാണാന്‍ കഴിയും. ഭാര്യ പൂന്തോട്ടത്തില്‍ ഇരുന്ന് ചായ കുടിക്കുന്നു. ഭര്‍ത്താവ് പാത്രം കഴുകുന്നു. ഭാര്യ, ഭര്‍ത്താവിനോട് പറയുന്നു, ഉഗ്രന്‍ ചായ, പക്ഷേ നിങ്ങള്‍ പോര. 


ഒരു മാട്രിമോണിയല്‍ കമ്പനിയുടെ പരസ്യമാണ് രസകരം. ഭാര്യ പൈലറ്റാണ്. യുവതിയായ ഭാര്യ ജോലിക്ക് പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങുന്നു, കുഞ്ഞിനേയും കൊണ്ട് ഭര്‍ത്താവ് പയ്യന്‍ ഭാര്യയെ യാത്രയാക്കുന്നു. അവന്‍റെ മുഖം കണ്ടാലറിയാം അച്ചിയുടെ ജോലിയിലെ ശമ്പളവും പറ്റി വീട്ടില്‍ കുഞ്ഞിനേയും നോക്കി കുത്തിയിരിക്കുന്നവനാണെന്ന്. മാട്രിമോണിയല്‍ കമ്പനി ഉദ്ദേശിക്കുന്നതും അത്രയേയുള്ളൂ. 


എന്‍റെ സുഹൃത്തായ ഒരു അഡ്വര്‍ടൈസിങ്ങ് കമ്പനിയുടമ ഒരു ദിവസം ഒരു സ്ക്രിപ്റ്റ് സ്റ്റോറി ബോര്‍ഡുമായി തന്നെ പരസ്യം ഏല്‍പിച്ച സ്ഥാപനത്തില്‍ പോയി. അവിടെ സ്ഥാപനത്തിന്‍റെ അധികാരികള്‍ അദ്ദേഹത്തിന്‍റെ സ്ക്രിപ്റ്റ് പരിശോധിച്ചു. അതില്‍ ഭര്‍ത്താവും ഭാര്യയും കുഞ്ഞും പൂന്തോട്ടത്തില്‍ വിശ്രമിക്കുന്ന സീനുണ്ട്. ഭര്‍ത്താവ് കോഫി ആസ്വദിച്ചുകൊണ്ട് പത്രം വായിക്കുന്നു, ഒപ്പം കുഞ്ഞിനെ കളിപ്പിക്കുന്ന ഭാര്യയേ സ്നേഹപൂര്‍വം നോക്കുകയും ചെയ്യുന്നു. ഈ സീന്‍ പക്ഷേ അവിടത്തെ ഫെമിനിച്ചിക്ക് ഇഷ്ട്പ്പെട്ടില്ല. പാറിപ്പറക്കുന്ന ചെമ്പന്‍ തലമുടിക്ക് മേല്‍ കൂളിംഗ് ഗ്ലാസ് കയറ്റി വച്ച് ആയമ്മ പറഞ്ഞത്രേ, ആ സീനില്‍ ഭാര്യ പത്രം വായിക്കട്ടെ, ഭര്‍ത്താവ് കൊച്ചിനെ കളിപ്പിക്കട്ടെ. പാവം പരസ്യക്കാരന് ആയമ്മ പറഞ്ഞത് അനുസരിക്കേണ്ടി വന്നു. ഇത്തരം ഒരു ചിന്താഗതി പ്രേക്ഷകരില്‍ അടിച്ചേല്‍പ്പിക്കുന്നത് കൊണ്ട് ആ ഉല്‍പ്പന്നത്തിനും അതിലഭിനയിക്കുന്ന നടനും ക്ഷീണമല്ലാതെ പ്രത്യേകിച്ചൊരു മേന്മയും ഉണ്ടാകാന്‍ പോകുന്നില്ല. 


ഇത്തരം ഫെമിനിച്ചികള്‍ ഓരോ സ്ഥാപനത്തിന്‍റേയും കീ സ്ഥാനങ്ങളില്‍ കയറി ഇരിപ്പുറപ്പിക്കുന്നത് അത് നയിക്കുന്ന ആണുങ്ങളെ ശരീരം കൊണ്ട് കീഴ്പ്പെടുത്തിയിട്ടാകണമല്ലോ. അങ്ങനെയല്ലാതെ സ്വന്തം വ്യക്തിത്വം കൊണ്ട് സ്ഥാപനങ്ങള്‍ കെട്ടിപ്പടുത്ത മഹതികളും ഉണ്ട്. പക്ഷേ അവരാരും വിവരം കെട്ടവരാവില്ല.


മിച്ചം വന്നത് - മേല്‍ പറഞ്ഞ പരസ്യത്തിലെ സ്വിച്ചിന്‍റെ കമ്പനിപ്പേര് ഇതുവരെ എനിക്കു മനസിലായില്ല. ആകെ മനസിലുള്ളത് നായകന്‍റെ ദയനീയതയും നായികയുടെ മേനിക്കൊഴുപ്പുമാണ്. ഉല്‍പ്പന്നത്തിന്‍റെ പേര് പ്രേക്ഷകന്‍റെ മനസില്‍ ഉറപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പരസ്യം അവിടെ പരാജയപ്പെട്ടു. 

2021, മേയ് 16, ഞായറാഴ്‌ച

മേയ് 16, 2021

നാവിലെ പുണ്ണിന് പരിഹാരമില്ലേ ?

 


നാവിലെ പുണ്ണ് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് എത്രത്തോളം എന്ന് അനുഭവിച്ചവര്‍ക്ക് മാത്രമേ പറയാന്‍ പറ്റൂ. അത്രക്ക് ഭീകരമായിരിക്കും അവസ്ഥ എന്ന കാര്യം മറച്ച്‌ വെക്കേണ്ടതില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ നാവില്‍ പുണ്ണ് ഉണ്ടാവാം. പ്രധാനമായും നാവിന്റെ ഇരുവശങ്ങളിലും ഉണ്ടാവുന്ന ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പലരിലും മാനസിക സംഘര്‍ഷവും മാനസിക പിരിമുറുക്കവും ഇത്തരത്തില്‍ നാവില്‍ പുണ്ണ് ഉണ്ടാവുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ഇവക്ക് വേദന വളരെ കൂടുതലായിരിക്കും. വയറ്റില്‍ ഉണ്ടാവുന്ന ആരോഗ്യ പ്രതിസന്ധികള്‍ കൊണ്ടും പലപ്പോഴും ഇത്തരത്തില്‍ സംഭവിക്കാവുന്നതാണ്. ഇത് ഡോക്ടറെ കാണേണ്ടത് അത്യാവശ്യമുള്ള കാര്യങ്ങളാണ്. രോഗങ്ങളേക്കാള്‍ പലപ്പോഴും രോഗങ്ങള്‍ ഉണ്ടാക്കുന്ന ലക്ഷണങ്ങളാണ് പലപ്പോഴും ഇത്തരം ലക്ഷണങ്ങളിലൂടെ പുറത്ത് വരുന്നത്. എന്നാല്‍ ചില ഒറ്റമൂലികളിലൂടെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് മാറ്റിയെടുക്കാവുന്നതാണ്.

ഐസ്‌ക്യൂബ്

ഐസ്‌ക്യൂബിലൂടെ നാവിലെ പുണ്ണിന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ഇത് നാവിലുണ്ടാവുന്ന അതികഠിനമായ വേദനയില്‍ നിന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. വേദനയില്‍ നിന്നും ആശ്വാസം ലഭിയ്ക്കാന്‍ ഏറ്റവും നല്ലതാണ് ഐസ്‌ക്യൂബ്. 


അല്‍പം ഐസ് നാവിനു മുകളില്‍ വെയ്ക്കുക. ഇത് നാവിലെ വ്രണത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. അതുകൊണ്ട് നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ് ഐസ്‌ക്യൂബ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നാവിലെ പുണ്ണ് മാറുന്നത് വരെ ഇത് തുടരുക.

ഉപ്പിലുണ്ട് പരിഹാരം

ഉപ്പ് ഉപയോഗിച്ച്‌ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഒരു ടീസ്പൂണ്‍ ഉപ്പ് നല്ലതുപോലെ തണുത്ത വെള്ളത്തില്‍ അലിയിച്ചെടുക്കാം. ഇത് ഉപയോഗിച്ച്‌ ഇടയ്ക്കിടയ്ക്ക് വായ് കഴുകുക. അല്‍പം ഉപ്പെടുത്ത് വായില്‍ വെയ്ക്കുന്നതും നല്ലതാണ്. 


ഇതെല്ലാം പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികളെ പൂര്‍ണമായും മാറ്റാവുന്നതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പെട്ടെന്ന് പരിഹാരം കാണുന്നതിന് ഉപ്പ് തന്നെയാണ് ഉത്തമം.

ബേക്കിംഗ് സോഡ

ആരോഗ്യത്തിനും സൗന്ദര്യത്തിനും ബേക്കിംഗ് സോഡയിലൂടെ പരിഹാരം കാണാവുന്നതാണ്. എന്നാല്‍ നാവിലെ പുണ്ണിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ഉപ്പ്. ഇത് നാവിലെ വ്രണങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ അല്‍പം വെള്ളത്തില്‍ മിക്സ് ചെയ്ത് കവിള്‍ കൊള്ളുക. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കുള്ള ഏറ്റവും ഉത്തമ പരിഹാരമാണ് ബേക്കിംഗ് സോഡ.

ഹൈഡ്രജന്‍ പെറോക്സൈഡ്

ഹൈഡ്രജന്‍ പെറോക്‌സൈഡ് കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് ഹൈഡ്രജന്‍ പെറോക്സൈഡ്. അല്‍പം ഹൈഡ്രജന്‍ പെറോക്സൈഡ് വെള്ളത്തില്‍ കലക്കുക. അല്‍പം പഞ്ഞി കൊണ്ട് എടുത്ത് നാവിനു മുകളില്‍ വൃത്തിയാക്കാം. ഇത് വ്രണത്തെ അണുവിമുക്തമാക്കുകയും വേഗം ഉണങ്ങാന്‍ അനുവദിയ്ക്കുകയും ചെയ്യുന്നു. പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗമാണ് ഇത്.

മഞ്ഞള്‍

മഞ്ഞള്‍ കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിനെല്ലാം പരിഹാരം കാണുന്നതിന് വളരെ മികച്ചതാണ് ഇത്. 


അരടീസ്പൂണ്‍ മഞ്ഞള്‍ ഒരു ടീസ്പൂണ്‍ തേനില്‍ മിക്സ് ചെയ്ത് നാവില്‍ വെയ്ക്കാം. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം. ഇത് നാവിന്റെ വ്രണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് മഞ്ഞള്‍ സഹായിക്കുന്നു.

കറ്റാര്‍വാഴ

സൗന്ദര്യസംരക്ഷണത്തിന് പലപ്പോഴും അവസാന വാക്ക് എന്ന് വേണമെങ്കില്‍ കറ്റാര്‍വാഴ എന്ന് പറയാം. ആരോഗ്യത്തിനും ഇത് സഹായിക്കുന്നു. നാവിലെ വ്രണത്തെ ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ചതാണ് കറ്റാര്‍വാഴ എന്ന കാര്യത്തില്‍ സംശയം വേണ്ട. കറ്റാര്‍വാഴ എടുത്ത് അതിലെ പള്‍പ്പ് മുഴുവന്‍ എടുത്ത് നാവില്‍ വ്രണമുള്ള സ്ഥലത്ത് വെയ്ക്കാം. 5മിനിട്ടിനു ശേഷം കഴുകിക്കളയാം. ദിവസവും നാല് പ്രാവശ്യമെങ്കിലും ഇത്തരത്തില്‍ ചെയ്യാം. ഇത് പെട്ടെന്നാണ് ഏറ്റവും പരിഹാരം കാണുന്നതിന് സഹായിക്കുന്നത്.

തുളസി

തുളസി പല രോഗങ്ങളുടേയും അന്തകനാണ്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് തുളസി മികച്ചതാണ്. നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് തുളസി. രണ്ടോ മൂന്നോ തുളസിയില എടുത്ത് ചവയ്ക്കുക. 


ഇത് നാവിലെ വ്രണങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെയെല്ലാം ഇല്ലാതാക്കാന്‍ തുളസി സഹായിക്കുന്നു.

ടീ ട്രീ ഓയില്‍

നമ്മുടെ നാട്ടില്‍ അല്‍പം ബുദ്ധിമുട്ടാണ് ടീ ട്രീ ഓയില്‍ ലഭിക്കുന്നതിന്. എന്നാല്‍ നാവിലെ പുണ്ണിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു ടീ ട്രീ ഓയില്‍. ടീ ട്രീ ഓയിലാണ് മറ്റൊന്ന്. ടീ ട്രീ ഓയില്‍ വെള്ളത്തില്‍ ചാലിച്ച്‌ മൗത്ത് വാഷ് ആയി ഉപയോഗിക്കുക ദിവസവും. ഇത് രണ്ടോ മൂന്നോ ദിവസം കൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മല്ലിയിലും പരിഹാരം

കറിവെക്കുന്നതിന് മാത്രമല്ല മല്ലി ഉപയോഗിക്കുന്നത്. ഇത് നാവിലെ പുണ്ണിനെ വരെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതിനെല്ലാം മല്ലിയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. 


മല്ലി അല്‍പം വെള്ളത്തിലിട്ട് തിളപ്പിച്ച്‌ ആ വെള്ളം കൊണ്ട് വായ കഴുകാം. ദിവസവും നാല് പ്രാവശ്യം ഇത്തരത്തില്‍ ചെയ്യാം. ഇത് പെട്ടെന്ന് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു.2021, മേയ് 9, ഞായറാഴ്‌ച

മേയ് 09, 2021

ഏരിയ 51, അന്യഗ്രഹജീവികളുടെ ദുരൂഹത ഹിലരി ക്ലിന്‍റണ്‍ നീക്കുമോ?


ഏരിയ 51, അന്യഗ്രഹജീവികളുടെ ദുരൂഹത ഹിലരി ക്ലിന്‍റണ്‍ നീക്കുമോ?

മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ട്  വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇക്കാര്യത്തില്‍ പലര്‍ക്കും ഇപ്പോഴും സംശയമുണ്ട്. അന്തരീക്ഷമില്ലാത്ത ചന്ദ്രനില്‍ അമേരിക്കന്‍ പതാക പാറിപ്പറന്നതും ചന്ദ്രനില്‍ ഇറങ്ങിയ 12 പേരും അമേരിക്കക്കാരായിരുന്നതുമാണ് ആളുകളുടെ സംശയം വര്‍ദ്ധിപ്പിക്കുന്നത്. മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ലെങ്കില്‍ ആ ദൃശ്യങ്ങള്‍ എവിടെ വച്ചു ചിത്രീകരിച്ചു എന്ന ചോദ്യം ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് ‘ഏരിയ-51’.


ലോകത്തെ ഏറ്റവും ദുരൂഹത നിറഞ്ഞ സ്ഥലമാണ് ഏരിയ-51. അമേരിക്കയുടെ രഹസ്യ ശാസ്ത്രപരീക്ഷണങ്ങളുടെയെല്ലാം കേന്ദ്രം. പടിഞ്ഞാറന്‍ അമേരിക്കയിലെ നെവാഡയിലാണ് ഈ അജ്ഞാത കേന്ദ്രം സ്ഥിതിചെയ്യുന്നത്. 1955ലാണ് അമേരിക്കന്‍ വ്യോമസേന ഇവിടെ

സൈനീകകേന്ദ്രം  ആരംഭിക്കുന്നത്. പിന്നീട് അക്ഷരാര്‍ഥത്തില്‍ ഇതൊരു പരീക്ഷണ ശാലയായി മാറുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റിനു പോലും അനുവാദമില്ലാതെ ഇവിടേക്കു പ്രവേശനമില്ല. ഏരിയ-51ന്റെ  നിയന്ത്രണം കൈയ്യാളുന്നത് ഉന്നതരായ ശാസ്ത്രജ്ഞരാണ്. ഏരിയ-51ന്റെ ഏഴയലത്തു പോലും പൊതുജനങ്ങള്‍ക്കു പ്രവേശനമില്ല.


ഒരു ഉപഗ്രഹ ചിത്രമല്ലാതെ ഈ സ്ഥലത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന മറ്റു ചിത്രങ്ങളൊന്നും ലഭ്യമല്ല എന്നതു തന്നെ ഈ പ്രദേശത്തിന്റെ നിഗൂഢതയ്ക്കു തെളിവാണ്. ഏരിയ-51നെ ചൂഴ്ന്നു നില്‍ക്കുന്ന ഏറ്റവും വലിയ അഭ്യൂഹം അന്യഗ്രഹ ജീവികള്‍ ഇവിടെ വന്നിറങ്ങിയിട്ടുണ്ടെന്നതാണ്. ഇവിടെ വന്നിറങ്ങിയ അന്യഗ്രഹജീവികളെ ശാസ്ത്രജ്ഞര്‍ തടവിലാക്കിയെന്നും അവരെ വച്ച് പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്നും കഥകളുണ്ട്. കൂടാതെ ഇവര്‍ വന്നിറങ്ങിയ പറക്കും തളികകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു.


ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരവേളയില്‍ ഡെമോക്രാറ്റിക്  സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റന്‍ നടത്തിയ പ്രഖ്യാപനവും ശ്രദ്ധേയമായി. താന്‍ വിജയിക്കുകയാണെങ്കില്‍ അന്യഗ്രഹജീവികളെ സംബന്ധിച്ചുള്ള ഫയലുകള്‍ പൊതുജനത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു ഹില്ലരിയുടെ പ്രഖ്യാപനം. എന്നാല്‍ ഹില്ലരി പരാജയമടഞ്ഞതോടെ അന്യഗ്രഹജീവികളില്‍ തല്‍പരരായിരുന്നവരുടെ പ്രതീക്ഷ വൃഥാവിലായി. ഏരിയ-51ലെ അന്യഗ്രഹജീവികളുടെ സാന്നിദ്ധ്യം സംബന്ധിച്ച രേഖകള്‍ പുറത്തുകൊണ്ടുവരാന്‍ പല സംഘടനകളും ശ്രമിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടന്നിട്ടില്ല. അമേരിക്കയുടെ കൈവശമുള്ള രഹസ്യായുധങ്ങളുടെ പരീക്ഷണവേദിയും ഇവിടമാണ്.


റഷ്യയുമായി ശീതയുദ്ധം നില നിന്ന കാലത്താണ് ഏരിയ-51 കേന്ദ്രമാക്കിയുള്ള പരീക്ഷണങ്ങള്‍ അമേരിക്ക കൂടുതല്‍ ഊര്‍ജിതമാക്കിയത്. റഷ്യ മനുഷ്യനെ ആദ്യമായി ബഹിരാകാശത്തെത്തിച്ചപ്പോള്‍ മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിക്കുന്നത് തങ്ങളായിരിക്കുമെന്നായിരുന്നു അമേരിക്കയുടെ പ്രഖ്യാപനം. അതിന്റെ ഭാഗമായാണ് നീല്‍ ആംസ്‌ട്രോംങും എഡ്വിന്‍ ആള്‍ഡ്രിനും മൈക്കള്‍ കോളിന്‍സും ചന്ദ്രനിലെത്തുന്നത്. പിന്നാലെ പല വര്‍ഷങ്ങളിലായി ഒമ്പത് പേര്‍ കൂടി ചന്ദ്രനിലെത്തി. എന്നാല്‍ നാം കാണുന്ന ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളെല്ലാം ഏരിയാ-51ല്‍ പ്രത്യേകം തയ്യാറാക്കിയ സെറ്റില്‍ ചിത്രീകരിച്ചതാണെന്നാണ്  വിമര്‍ശകര്‍ പറയുന്നത്. 1980നു ശേഷം ആരും ചന്ദ്രനിലേക്ക് പോയിട്ടില്ലെന്നതും വിമര്‍ശകരുടെ വാക്കിന് ബലമേകുന്നു. എന്തായാലും ഏരിയ-51 എന്ന രഹസ്യകേന്ദ്രത്തില്‍ എന്തൊക്കെയോ ദുരൂഹതകളുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. ഏരിയാ-51ല്‍ അന്യഗ്രഹജീവികളുണ്ടെന്ന വിശ്വസിക്കുന്ന ധാരാളം ആളുകള്‍ ലോകത്തെമ്പാടുമുണ്ട്. അവരുടെ സംശയത്തിന് തീര്‍പ്പുണ്ടാകാന്‍ നിലവിലെ സാഹചര്യത്തില്‍ ഇനിയും ഏറെക്കാലം കാത്തിരിക്കേണ്ടിവരും.

2021, മേയ് 7, വെള്ളിയാഴ്‌ച

മേയ് 07, 2021

പ്രേതക്കിണര്‍ - അതിനടുത്തേക്ക് പോകരുത്, അവള്‍ നിങ്ങളെ വിഴുങ്ങും.

 പ്രേതക്കിണര്‍ - അതിനടുത്തേക്ക് പോകരുത്, അവള്നിങ്ങളെ വിഴുങ്ങും. ബൂണ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്വിനോദ് നാരായണനും അനില്നാരായണനും ചേര്ന്ന് ഒരുക്കുന്ന വെബ്സീരിസാണ് ഗോസ്റ്റ് ഹണ്ടര്‍. അതിന്റെ ആദ്യ എപിസോഡ് പ്രേതക്കിണറിന്റെ ട്രെയിലര്റിലീസ് ചെയ്തു. ത്രില്ലര്മൂവി ടാക്കീസാണ് വെബ്സീരീസ് പ്രക്ഷേപണം ചെയ്യുന്നത്

എപിസോഡ് ഒന്ന് പ്രേതക്കിണര്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2021, ഏപ്രിൽ 28, ബുധനാഴ്‌ച

ഏപ്രിൽ 28, 2021

വിസ്മയിപ്പിക്കുന്ന കോട്ടുക്കല്‍ ഗുഹാക്ഷേത്രം

വിസ്മയിപ്പിക്കുന്ന  കോട്ടുക്കല്‍ ഗുഹാക്ഷേത്രം

കേരളത്തില്‍ അപൂര്‍വമായ നിര്‍മികളുള്ള നിരവധി ക്ഷേത്രങ്ങളുണ്ട്. അതിലൊന്നാണ് കോട്ടുക്കല്‍ ഗുഹാക്ഷേത്രം.

കൊല്ലം ജില്ലയിലെ അഞ്ചലിനടുത്തുള്ള ഇട്ടിവ ഗ്രാമപഞ്ചായത്തിൽ കോട്ടുക്കൽഎന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക ശിലയിൽ കൊത്തിയെടുത്ത ക്ഷേത്രമാണ് കോട്ടുക്കൽ ഗുഹാ ക്ഷേത്രം. കേരളസർക്കാരിന്റെ സംരക്ഷണയിലാണ് ഈ ക്ഷേത്രം.

ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒന്നിലധികം ഐതിഹ്യങ്ങൾ നിലനിൽക്കുന്നുണ്ട്. ശിവന്റെഭൂതഗണങ്ങൾ ചുമന്നുകൊണ്ടുവന്ന പാറയായ ഇതിനെക്കുറിച്ച് ശിവഭക്തനായ സന്യാസിക്ക് സ്വപ്നദർശനം ലഭിക്കുകയും അദ്ദേഹം ഈ പാറയിൽ ശിവക്ഷേത്രം നിർമ്മിച്ചു; എന്നതാണ് ഒരൈതീഹ്യം. ശിവഭക്തരായ രണ്ട് ദേവതകൾ ബ്രഹ്മമുഹൂർത്തത്തിൽ ക്ഷേത്രസ്ഥാപനം നടത്തുക എന്ന ഉദ്ദേശ്യത്തോടെ ആകാശമാർഗ്ഗത്തിൽ സഞ്ചരിക്കുകയും. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമെത്തിയപ്പോൾ കോഴികൂവുകയും ചെയ്തു. സൂര്യോദയം ആണെന്നുകരുതി, അത് ഇവിടെ സ്ഥാപിച്ചു; എന്നത് മറ്റൊരു ഐതിഹ്യമായും കരുതപ്പെടുന്നു.

ക്ഷേത്രം എന്നാണ് നിർമ്മിച്ചത് എന്നുള്ളതിന് കൃത്യമായ രേഖകളില്ല. ക്ഷേത്രോൽപ്പത്തിയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണ് ചരിത്രകാരന്മാർക്കുള്ളത്. ഏ.ഡി. ഏഴാം നൂറ്റാണ്ടിനും പതിനൊന്നിനും ഇടയ്ക്ക് ക്ഷേത്ര നിർമ്മിതി നടന്നതായി കരുതപ്പെടുന്നു. യന്ത്രങ്ങളുടെ സഹായമില്ലാതെ പരമ്പരാഗതമായ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ക്ഷേത്രം കൊത്തി എടുത്തിട്ടുള്ളത്. 


പാണ്ട്യ രാജാവ് ആധിപത്യം സ്ഥാപിച്ചകാലത്തോ അതിനു ശേഷമോ ആയിരിക്കണം കോട്ടുക്കൽ ഗുഹാക്ഷേത്രം ഉണ്ടായിട്ടുളളത്. ശിവ പ്രതിഷ്ഠയും, ശിവന്റെ ഭൂതഗണാംഗമായ ശൂലധാരിയായ കാവൽക്കാരനും ഉളള ക്ഷേത്രങ്ങൾ പാണ്ടി ദേശത്തുണ്ടായത് ജടില പരാന്തകന്റെ കാലഘട്ടത്തോടടുത്താണ്. കോട്ടുക്കൽ ഗുഹാക്ഷേത്രത്തിലും ഈ പ്രത്യേകതയാണ് കാണാൻ കഴിയുന്നത്.


 കറ്റിക്കൽ ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ ഗുഹാ ക്ഷേത്രം പതിനൊന്ന് സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം പുരാവസ്തുവകുപ്പിന്റെ അധീനതയിലാണ്. പൂജയും മറ്റും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിൽ നടക്കുന്നു. കുംഭമാസത്തിലെ ശിവരാത്രി ദിവസമാണ് ഉൽസവം.


ഒറ്റപ്പാറയിൽ കിഴക്കോട്ട് അഭിമുഖമായിട്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പത്തടി നീളവും എട്ടടി വീതിയുമുള്ള രണ്ടു മുറികളുണ്ട്. ഈ മുറികളിലാണ് രണ്ട് ശിവലിംഗങ്ങൾ പാറയാൽ നിർമ്മിച്ച പീഠത്തിൽ സ്ഥാപിച്ചിരിക്കുന്നത്. മുറികൾക്കു പുറത്ത് പാറയിൽ കൊത്തിയ ഗണപതി വിഗ്രഹമുണ്ട്. തെക്കു ഭാഗത്തെ മുറികൾക്കു മുന്നിൽ അഷ്ടകോണിൽ നിർമ്മിച്ച കൽ മണ്ഡപമുണ്ട്. മണ്ഡപത്തിന്റെ ഒരു ഭിത്തിയിൽ ഗണപതിയുടെയും മറു വശത്ത് നന്ദികേശന്റെയും രൂപങ്ങൾ കൊത്തി വച്ചിരിക്കുന്നു. ശിവലിംഗമാണ് പ്രധാന പ്രതിഷ്ഠ. 


വടക്കു വശത്തെ മുറിക്കു മുന്നിൽ ഭൂത ഗണത്തിൽ ഹനുമാന്റെയും നന്ദികേശന്റെയും രൂപങ്ങളുണ്ട്. ചതുരാകൃതിയിലുള്ള മുറികളുടെ വാതിലുകളും പ്രതിഷ്ടകളും ഒറ്റപ്പാറയിൽ കൊത്തിയെടുത്തവയാണ്. ക്ഷേത്രത്തിന്റെ മുന്നിൽ കൊടിയ വേനലിലും വറ്റാത്ത ഒരു കുളമുണ്ട്. മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓവുചാലുകളുമുണ്ട്. കൂടാതെയോഗീശ്വരനെ പൂജിക്കുന്ന ഒരു കല്ല് ക്ഷേത്രമുറ്റത്തും ചുമ്മാട്പാറ എന്നറിയപ്പെടുന്ന ഒരു പാറ ക്ഷേത്രത്തിന്റെ പിന്നിലും സ്ഥിതിചെയ്യുന്നു.


2021, ഏപ്രിൽ 23, വെള്ളിയാഴ്‌ച

ഏപ്രിൽ 23, 2021

തൃശൂർ പൂരത്തിന്‍റെ വിശേഷങ്ങള്‍ Trissur Pooram


തൃശൂർ പൂരത്തിന്‍റെ വിശേഷങ്ങള്‍ 

ലോകമെമ്പാടും പ്രശസ്തിയാര്‍ജിച്ച കേരളത്തിലെ പ്രധാന പൂരങ്ങളില്‍ ഒന്നാണ് തൃശൂർ പൂരം. കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് തൃശ്ശൂർ പൂരം . കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്.

ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കട്ട് എന്നിവ പ്രധാന ആകർഷണങ്ങളാണ്. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മഠത്തിൽ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ചെമ്പട മേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്‌, പിറ്റേന്നു നടക്കുന്ന പകൽപ്പൂരം, പകൽപ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ.


തൃശ്ശൂർ പൂരത്തിനോടനുബന്ധിച്ച് 50 ലേറെ വർഷങ്ങളായി തൃശ്ശൂർ കോർപ്പറേഷന്റെ സഹകരണത്തോടെ തൃശ്ശൂർ പൂരം എക്‌സിബിഷൻ നടത്തിവരുന്നുണ്ട്. ആറ് ലക്ഷത്തിലധികം പേർ ഒരു വർഷം എക്‌സിബിഷനിൽ വന്നെത്തുന്നു എന്ന് സ്ഥിരീകരിക്കാത്ത കണക്കുണ്ട്.തൃശൂർ പൂരത്തെച്ചൊല്ലി അടുത്തിടെ ഉണ്ടായിട്ടുള്ള കോടതി വിധികളും വിവാദങ്ങളും ജനശ്രദ്ധയാകർഷിച്ചിട്ടുണ്ട്.


ശക്തൻ തമ്പുരാന്റെ കാലത്ത് കേരളത്തിൽ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. അന്ന് ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിലെ ക്ഷേത്രങ്ങളിൽനിന്നും ഘോഷയാത്രകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവതകളും ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ എത്തുമെന്നാണ് വിശ്വാസം. 1796 ലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്, കണിമംഗലം എന്നീ ക്ഷേത്രങ്ങളിലെ സംഘങ്ങൾക്ക് ആറാട്ടുപുഴയിലെത്താൻ സാധിച്ചില്ല. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ സംഘങ്ങൾക്ക് ഭ്രഷ്ട് കൽപ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തൻ തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാൻ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളിൽ 1797 മേയിൽ (972 മേടം) തൃശൂർ പൂരം ആരംഭിച്ചു. പൂരത്തിലെ പ്രധാന പങ്കാളികൾ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവ് ഭഗവതീ ക്ഷേത്രവും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമാണ്.


തൃശൂർ നഗരമദ്ധ്യത്തിലുള്ള വടക്കുംനാഥൻ ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിൻകാട് മൈതാനത്തിലുമായാണ് പൂരത്തിന്റെ ചടങ്ങുകൾ നടക്കുന്നത്. തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങളിലെ ഭഗവതിമാരാണ് തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുന്നതായി സങ്കൽപ്പിക്കപ്പെടുന്നത്. പൂരത്തിൻറെ മുഖ്യ പങ്കാളിത്തവും ഈ രണ്ടുവിഭാഗക്കാർക്കാണ്. തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിൽ ഒന്നായ ബാലഭദ്രകാളിയാണ് പൂരത്തിന് പങ്കെടുക്കുന്ന ഒരു ഭഗവതി. എട്ട് ചെറുപൂരങ്ങൾ കൂടി അടങ്ങുന്നതാണ് തൃശൂർ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി - പാറമേ‍ക്കാവ് ദേവസ്വങ്ങൾക്ക് മാത്രമായി ചില അവകാശങ്ങൾ ഉണ്ട്. വടക്കുന്നാഥക്ഷേത്രത്തിന്റെ ചുറ്റുള്ള വഴിയിൽ ഇവർക്കേ അവകാശമുള്ളൂ. പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ടു കൂട്ടരുടെയും മാത്രം അവകാശങ്ങളാണ്.


പൂരത്തിലെ പ്രധാന ചടങ്ങുകളായ ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയൊക്കെ വടക്കുന്നാഥന്റെ ക്ഷേത്രപരിസരത്തു തന്നെയാണു് അരങ്ങേറുന്നത്. സമയക്രമമനുസരിച്ച് മുഖ്യവിഭാഗങ്ങൾക്കും വളരെ മുമ്പേതന്നെ നടക്കുന്ന ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ്‌ പ്രധാനദിവസത്തെ പൂരാഘോഷങ്ങൾക്കു് അരങ്ങൊരുങ്ങുന്നത്‌. രാവിലെ ആറരയോടെ വടക്കുന്നാഥന്റെ മുന്നിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്താവ് പൂരത്തിൽ പങ്കെടുക്കാൻ ആദ്യം എത്തുന്നു. പിന്നെ ഒന്നൊന്നായി മറ്റു ചെറുപൂരങ്ങൾ എത്തിത്തുടങ്ങും. കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ്‌ ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂർ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോൾ കാർത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവതമാരാണ് ചെറു പൂരം അവതരിപ്പിക്കുന്നത്. ഈ എട്ടു പൂരങ്ങളും സ്വന്തം ക്ഷേത്രങ്ങളിൽ അരങ്ങേറാതെ വടക്കുംനാഥന്റെ മുന്നിലാണ് ഒരുക്കുന്നത് എന്നതും തന്ത്രവിധികൾ, പൂജാക്രമങ്ങൾ എന്നിവയാൽ നിബദ്ധമായതോ ആയ ചടങ്ങുകളും ഇതിൽ അരങ്ങേറുന്നില്ല എന്നതും മറ്റു പ്രത്യേകതകൾ ആണ്. കേവലം ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കുക മാത്രമാണ് പൂരം നാളിൽ നടക്കുന്നത്.


വിവരങ്ങള്‍ക്ക് കടപ്പാട് 


2021, ഏപ്രിൽ 21, ബുധനാഴ്‌ച

ഏപ്രിൽ 21, 2021

എന്നാല്‍ അടി തുടങ്ങിയാലോ? Malayalam short film 'Adi'

 


എന്നാല്‍ അടി തുടങ്ങിയാലോ?
എന്നാല്‍ അടി തുടങ്ങിയാലോ എന്ന തലവാചകത്തോടെ ഒരു ഇടവേളക്കു ശേഷം ബൂണ്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ വിനോദ് നാരായണനും അനില്‍ നാരായണനും ചേര്‍ന്ന് ഒരുക്കുന്ന ഹ്രസ്വചിത്രമാണ് അടി. അഞ്ച് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രം യൂട്യൂബില്‍ ഇപ്പോള്‍ കാണാവുന്നതാണ്. 

Youtube link click here


2021, ഏപ്രിൽ 20, ചൊവ്വാഴ്ച

ഏപ്രിൽ 20, 2021

പഴങ്കഞ്ഞി കുടിച്ചാല്‍ സംഭവിക്കുന്നത്...


പഴങ്കഞ്ഞി കുടിച്ചാല്‍ സംഭവിക്കുന്നത്...

പഴങ്കഞ്ഞി കുടിച്ചാല്‍ എന്തു സംഭവിക്കും.  അത്ര മോശമല്ല പഴങ്കഞ്ഞി... ഗുണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും.

പഴങ്കഞ്ഞിയെ കളിയാക്കിയവര്‍ അറിയുക. പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. മലയാളികളുടെ ജീവിത ശൈലി മാറിയപ്പോള്‍ പഴങ്കഞ്ഞി തീന്മേശയില്‍ നിന്നു തഴയപ്പെട്ടു, പകരം പല ഫാസ്റ്റ്ഫുഡുകളും സ്ഥാനം പിടിച്ചു. എന്നാല്‍ ഔഷധ ഗുണമുള്ള പഴങ്കഞ്ഞിയോളം വരുന്ന പ്രഭാത ഭക്ഷണം വേറെയില്ലെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. രാവിലെ പഴങ്കഞ്ഞി കുടിച്ചു രാത്രി വൈകുവോളം എല്ലുമുറിയെ പണിയെടുത്തിരുന്ന പഴയ തലമുറയിലെ ആളുകള്‍ക്ക് അസുഖങ്ങള്‍ കുറവായിരുന്നു.


ഇന്നത്തെ ജീവിത ശൈലീ രോഗങ്ങളില്‍ നിന്നു രക്ഷനേടാനുള്ള ഒരു ഉത്തമ ഭക്ഷണമാണ് പഴങ്കഞ്ഞി. പല പുതിയ രോഗങ്ങളും അണപൊട്ടുമ്പോള്‍ നമ്മളും ഓര്‍ത്തിട്ടില്ലേ പണ്ടില്ലാത്ത രോഗങ്ങള്‍ ഇപ്പോള്‍ എവിടെ നിന്നാണെന്ന്?

അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മണ്‍കലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകോ കാന്താരിയോ ചതച്ചിട്ട് തൈരും അല്‍പം ഉപ്പും ചേര്‍ത്ത് കഴിക്കുന്നതിന്റെ രുചി പറഞ്ഞറിയിക്കാന്‍ പറ്റില്ല. പ്രഭാതത്തില്‍ മാത്രമല്ല ഒരു ദിവസത്തേക്കു മുഴുവന്‍ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിര്‍മയും നല്‍കുന്ന ഭക്ഷണം വേരെയില്ല. ചോറ് ഏറെ നേരം വെള്ളത്തില്‍ കിടക്കുന്നതിനാല്‍ അതിലടങ്ങിയിരിക്കുന്ന അയേണ്‍, പൊട്ടാസ്യം എന്നിവയുടെ അളവ് ഇരട്ടിയായി വര്‍ദ്ധിക്കുന്നു. സെലേനിയവും തവിടും ധാരളമടങ്ങിയിരിക്കുന്ന കുത്തരി കൊണ്ടുള്ള പഴങ്കഞ്ഞിയാണ് ഏറ്റവും നല്ലത്.


ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു.

100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു. 

എല്ലുകളുടെ ബലം വർദ്ധിക്കാൻ ഇത് ഏറെ സഹായിക്കുന്നു. 

മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ നിന്നും ധാരാളമായി ലഭിക്കുന്നു.

ആരോഗ്യദായകമായ ബാക്ടീരിയകൾ ശരീരത്തിൽ ഉല്പാദിപ്പിക്കാൻ പഴങ്കഞ്ഞിക്ക് കഴിയും.


പഴങ്കഞ്ഞിയുടെ ഗുണങ്ങള്‍ 

1. പഴങ്കഞ്ഞി പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ദഹനം സുഗമമാകുകയും ദിനം മുഴുവന്‍ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു.

2. സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സന്ധിവാതം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ എന്നിവ ഒരു പരിധിവരെ തടയുന്നു.

3. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കി മലബന്ധം കുറക്കുകയും,അള്‍സര്‍ കുടലിലുണ്ടാവുന്ന ക്യാന്‍സര്‍ എന്നിവയെ തടയുകയും ചെയ്യുന്നു .

4. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്ന പഴങ്കഞ്ഞി നിത്യവും കഴിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും ചെറുപ്പം നിലനിര്‍ത്താനും സഹായിക്കുന്നു 

5.രക്തസമ്മര്‍ദ്ധം,കൊളസ്‌ട്രോള്‍,ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവ കുറയ്ക്കുന്നു .

6. ചര്‍മ്മരോഗങ്ങള്‍,അലര്‍ജി എന്നിവയെ നിയന്ത്രിക്കുന്നു .

7. ഒരു കപ്പ് പഴങ്കഞ്ഞിയില്‍ ഒരു മനുഷ്യ ശരീരത്തിന് അവശ്യം വേണ്ട 80% ത്തോളം മാംഗനീസ് അടങ്ങിയിരിക്കുന്നു .ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തില്‍ വിഘടിപ്പിക്കുന്നു. 


8. കുത്തരികൊണ്ടുള്ള പഴങ്കഞ്ഞിയില്‍ മഗ്‌നീഷ്യം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ബലം വര്‍ദ്ധിക്കുന്നു .

9. വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നത് വഴി ക്ഷീണമകറ്റുകയും അണുബാധ തടയുകയും ചെയ്യുന്നു .

10. ആരോഗ്യകരമായ ബാക്ടീരിയയെ ശരീരത്തില്‍ ഉല്‍പാദിക്കുവാന്‍ പഴങ്കഞ്ഞിക്കു കഴിയും.

11.ബ്രെസ്റ്റ് കാന്‍സറിനെ ചെറുക്കുന്നു .

12. മറ്റു ഭക്ഷണ സാധനങ്ങളെ അപേക്ഷിച്ച് പഴങ്കഞ്ഞിയിൽ ബി6, ബി12 വൈറ്റമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

13.പഴങ്കഞ്ഞി പ്രാതലായി കഴിക്കുന്നത് എളുപ്പം ദഹനത്തിനും ഇതുവഴി വയറിന് കനം തോന്നാതിരിക്കാനും സഹായിക്കും.

14.ചോറ് വെള്ളത്തിലിട്ടു ഏറെ നേരം വയ്ക്കുമ്പോള്‍ ലാക്റ്റിക് ആസിഡ് ബാക്ടീരിയ ചോറിലെ അയേണ്‍, പൊട്ടാസ്യം, അയേണ്‍ തുടങ്ങിയ വിവിധ ഘടകങ്ങളെ ഇരട്ടിയാക്കി വര്‍ദ്ധിപ്പിയ്ക്കും.

15.മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പഴങ്കഞ്ഞി അത്യുത്തമമാണ്.

16.ബ്ലഡ് പ്രഷര്‍, ഹൈപ്പര്‍ ടെന്‍ഷന്‍,എന്നീഭയാനകമായ അവസ്ഥകളിൽ നിന്നും സംരക്ഷണം ഉറപ്പ് നൽകുന്നതോടൊപ്പംദഹനശേഷി വർദ്ധിപ്പിക്കാനും അൾസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്.

17.അലര്‍ജിയും ചര്‍മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളും തടയാന്‍ ഇത് ഏറെ ഗുണപ്രദമാണ്

18.ആരോഗ്യകരമായ ബാക്ടീരിയ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടും.

19.ശരീരത്തിൻറെ ക്ഷീണമകറ്റാൻ ഇത് സഹായിക്കും.

20.പഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചർമ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും.

21.അണുബാധകള്‍ വരാതെ തടയുവാന്‍ ഇത് വളരെയേറെ നല്ലതാണ്.

ഇതിനകത്ത് കുറച്ച് നാടൻ പച്ചമുളകും (ആവശ്യത്തിന്), ചെറിയഉള്ളിയും, തേങ്ങയും, കറിവേപ്പിലയും, കുറച് തൈരും അരച്ച് ചേർത് കുടിച്ച് നോക്കൂ. വളരെ നല്ല രുചിയാണ്.

പഴങ്കഞ്ഞിവെള്ളത്തില്‍ ചെറിയഉള്ളി ചതച്ചതും ഉപ്പും ചേര്‍ത്തുണ്ടാക്കുന്ന പഴങ്കഞ്ഞി ജൂസ് വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാനുള്ള ഉത്തമപാനീയമാണ്. 

2021, ഏപ്രിൽ 16, വെള്ളിയാഴ്‌ച

ഏപ്രിൽ 16, 2021

ഭക്ഷ്യ വസ്തുക്കളിലെ മായം എങ്ങനെ തിരിച്ചറിയാം?


 ഭക്ഷ്യ വസ്തുക്കളിലെ മായം എങ്ങനെ കണ്ടെത്താം?

ഇന്നത്തെ കാലത്ത് മായം കലരാത്ത ഒരു വസ്തുവും നമുക്ക് ലഭിക്കുന്നില്ല. പല കാരണങ്ങള്‍ കൊണ്ടും ആരോഗ്യ പ്രശ്‌നങ്ങള്‍ വിട്ടുമാറാത്തതാണ് പലപ്പോഴും ഭക്ഷണത്തെ ശ്രദ്ധിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാവുന്നത്. മായം കലരാത്ത ഭക്ഷണം കഴിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് മായം കലരാത്ത ഭക്ഷണം ഉണ്ടാക്കണമെങ്കില്‍ അല്‍പം കഷ്ടപ്പെടേണ്ടി വരും. കാരണം എന്തിലും ഏതിലും മായം കലരുന്നത് പല വിധത്തില്‍ അത് ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഭക്ഷണത്തിലെ മായം പലപ്പോഴും മരണത്തിലേക്ക് തന്നെ എത്തിക്കുന്നു. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം ഭക്ഷണ മായങ്ങളെ ആദ്യം തിരിച്ചറിയണം. ഭക്ഷണത്തില്‍ മായം ചേര്‍ന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് നോക്കാം. വീട്ടില്‍ തന്നെ ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങളെ നമുക്ക്  മനസ്സിലാക്കാവുന്നതാണ്. ഭക്ഷ്യവിഷബാധയാണ് ഇത്തരത്തില്‍ മായം കലര്‍ന്ന ഭക്ഷണം കഴിക്കുന്നത് കൊണ്ട് ഉണ്ടാവുന്ന പ്രധാന ആരോഗ്യ പ്രശ്‌നം. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന് കാര്യങ്ങളില്‍ ചിലത് നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മായം കലര്‍ന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊണ്ട് അത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ മായം കലര്‍ന്നത് എങ്ങനെയെന്ന് തിരിച്ചറിയാന്‍ പലപ്പോഴും കഴിയുന്നില്ല. എങ്ങനെ മായം കലര്‍ന്ന ഭക്ഷണങ്ങള്‍ തിരിച്ചറിയാം എന്ന് നോക്കാം. ഇത് നോക്കി നമുക്ക് പല ഭക്ഷ്യ വസ്തുക്കളിലേയും മായം മനസ്സിലാക്കാവുന്നതാണ്.


 1. പഴകിയ മീൻ എങ്ങനെ തിരിച്ചറിയാം?

തിളക്കമില്ലാത്ത കുഴിഞ്ഞ ഇളം നീല നിറമുള്ള കണ്ണുകളാണെങ്കിൽ മീൻ പഴകിയെന്നർഥം.

ചെകിളപ്പൂക്കൾക്ക് നല്ല രക്തവർണ്ണ മാണെങ്കിൽ ഉറപ്പിച്ചോളൂ. മീൻ ഫ്രെഷ് തന്നെ.

അമോണിയയുടെയോ ഫോർമാസിൻ പോലുള്ള രാസവസ്തുക്കളുടെ മണമുണ്ടെങ്കിൽ മീൻ വാങ്ങരുത്.


2. പരിപ്പിലെ നിറം


കുറച്ചു പരിപ്പ് പൊടിച്ച് ഇളം ചൂടുവെള്ളത്തിൽ കലർത്തി ഇതിലേക്ക് അഞ്ച് – ആറ് തുള്ളി ഹൈഡ്രോ ക്ലോറിക് ആസിഡ് ഇറ്റിക്കാം.

പിങ്ക്, പർപ്പിൾ നിറങ്ങൾ വരു ന്നുണ്ടെങ്കിൽ മെറ്റാനിൽ യെല്ലോ എന്ന ഭക്ഷ്യയോഗ്യമല്ലാത്ത ഫൂഡ് കളറുണ്ടെന്ന് ഉറപ്പിക്കാം

3. മസാലപ്പൊടിയിലെ മായം


ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ മസാലപ്പൊടി കലക്കി ആ ലായനിയിലേക്ക് അൽപം അയഡിൻ ലായനി ഒഴിച്ചാൽ നീലനിറമാകുന്നുണ്ടെങ്കിൽ അതിന് സ്റ്റാർച്  അഥവാ അന്നജം ചേർത്ത് അളവുകൂട്ടിയ മസാലപ്പൊടിയാണെന്ന് ഉറപ്പിക്കാം.

4. മായം ചേർന്ന വെണ്ണ, നെയ്യ് കണ്ടെത്താംകുറച്ച് വെണ്ണയോ  നെയ്യോ എടുത്ത് ഉരുക്കുക. ചെറിയ ഗ്ലാസ് ജാറിലേക്കൊഴിച്ച് കട്ടയാകുന്നതു വരെ ഫ്രിഡ്ജിൽ വയ്ക്കുക. വെവ്വേറെ പാളികളായി  കാണുന്നുണ്ടെങ്കിൽ അതിൽ മറ്റ് എണ്ണകൾ ചേർന്നിട്ടുണ്ട്.


5. ചായയിലും കാപ്പിയിലും നിറം

കൃത്രിമ നിറങ്ങൾ ചേർത്ത തേയില ഗ്ലാസിലെ വെള്ളത്തിലേക്കിട്ടാൽ നിറങ്ങൾ ഇളകിയിറങ്ങുന്നതു കാണാം. 

വെള്ളത്തിലേക്ക് അൽപം കാപ്പിപ്പൊടി വിതറുക. നല്ല കാപ്പിപ്പൊടി ഉയർന്നു നിൽക്കും. ചിക്കറിയുണ്ടെങ്കിൽ പെട്ടെന്നത് താഴേക്ക് പതിക്കും.


6. പഴങ്ങൾ പച്ചക്കറികൾഏത്തപ്പഴത്തിന്റെ ഞെട്ട് ഭാഗം മാത്രം പച്ചനിറത്തിലായാൽ മായം സംശയിക്കാം. 

മാമ്പഴത്തിൽ കാത്സ്യം കാർബൈഡ് ചേർത്തിട്ടുണ്ടോ എന്നറിയാൽ അതു വച്ചയിടത്ത് കടുംപച്ച നിറമുണ്ടോ എന്നു നോക്കുക. 

മാമ്പഴത്തിനു ഒരേ മഞ്ഞനിറമുണ്ടെങ്കിലും മായമുണ്ടാകാം


7.പഞ്ചസാര, തേൻപഞ്ചസാര വെള്ളത്തിൽ ലയിപ്പിച്ച് തേനിൽ ചേർക്കാറുണ്ട്. അൽപം നീളത്തിൽ പഞ്ഞി ചുരുട്ടിയെടുത്ത് തേനിൽ മുക്കുക. 

അത് കത്തിച്ചു നോക്കുക, നന്നായി കത്തുന്നുണ്ടെങ്കിൽ തേൻ ശുദ്ധമാണ്. 

കത്തുമ്പോൾ പൊട്ടലും ചീറ്റലും ഉണ്ടെങ്കിൽ പഞ്ചസാര ലായനിയുണ്ടെന്നു മനസ്സിലാക്കാം. ലായനിയിലെ ജലാംശമാണ് പൊട്ടലിനു കാരണം


8.ധാന്യങ്ങളിൽ നിറമുമുണ്ടോ?


നനവുള്ള കൈയിൽ അൽപം അരിയെടുത്ത് നല്ല പോലെ തിരുമ്മുക. 

കൈയിൽ നിറം പിടിക്കുകയും അരിയുടെ നിറം കുറയുകയും ചെയ്യുന്നുണ്ടെങ്കിൽ നിറം ചേർത്ത അരിയാണത്. 

അരിയിൽ അൽപം നാരങ്ങാനീര് ഒഴിച്ചാൽ ചുവപ്പ് നിറമുണ്ടെങ്കിലും നിറം കലർന്ന അരിയാണ്


9. പാൽ ശുദ്ധമാണോ?

ചൂടാക്കുമ്പോൾ പാലിന് മഞ്ഞ നിറം വരികയും ചെറിയ കയ്പ് രുചിയും കൈയിലെടുത്ത് ഉരയ്ക്കുമ്പോൾ വഴുവഴുപ്പുമുണ്ടെങ്കിൽ അതിൽ സിന്തറ്റിക് വസ്തുക്കൾ അടങ്ങിയിട്ടുണ്ട്


2021, ഏപ്രിൽ 11, ഞായറാഴ്‌ച

ഏപ്രിൽ 11, 2021

മുട്ടയിടുന്ന അത്ഭുത മല

 

മുട്ടയിടുന്ന അത്ഭുത മല

ചൈനീസ് പ്രവിശ്യയായ ഗുയിഷോയിലെ  മല ഒരു അത്ഭുതമാണ്. ലക്ഷക്കണക്കിന് സഞ്ചാരികൾ എത്തുന്ന ഈ പർവ്വതത്തിന്റെ പ്രത്യേകത ഇത് മുട്ടയിടുന്നു എന്നതാണ്. ഗുയിഷോയിൽ സ്ഥിതിചെയ്യുന്ന മൗണ്ട് ഗാൻഡെംഗ് പർവ്വതം  മുപ്പതുവർഷം കൂടുമ്പോൾ കല്ലുമുട്ടയിടുന്നു എന്നതാണ്. ശാസ്ത്രലോകത്തിന് ഈ വിചിത്രമായ കാര്യം കൗതുകമായി തോന്നാം. പക്ഷെ, കാലങ്ങളായി നടന്നുപോകുന്ന ഒരു പ്രതിഭാസമാണിത്.


അഞ്ഞൂറ് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പേ രൂപം കൊണ്ടതെന്ന് കരുതപ്പെടുന്ന ഈ പർവ്വതത്തിന്‍റെ 65 അടി ഉയരവും 20 അടി വീതിയുമുള്ള ഒരു വശത്ത് ഓരോ മുപ്പതുവർഷം കൂടുമ്പോളും മുട്ടയുടെ ആകൃതിയിൽ കല്ലുകൾ പുറത്തേക്ക് വരും. രസകരമായ കാര്യമെന്തെന്നാൽ, യഥാർത്ഥത്തിൽ മിനുസത്തോടെ ഒരു മുട്ടയുടെ ആകൃതിയിലാണ് ഈ കല്ലുകൾ പുറത്തേക്ക് എത്തുന്നത് എന്നതാണ്.
എന്നാൽ പുറത്തേക്ക് തള്ളിവരുന്ന ഈ കല്ലുകൾ കാലങ്ങളോളം പാറക്കെട്ടുകളിൽ തന്നെ തുടരും. പിന്നീട് ഒരിക്കൽ മുട്ടയുടെ പൂർണമായ ആകൃതിയിൽ താഴേക്ക് പതിക്കും. ഈ കാഴ്ച കാണാനും ചിത്രങ്ങൾ പകർത്താനും പഠനങ്ങൾ നടത്താനും ഒട്ടേറെ ആളുകളാണ് ഇവിടേക്ക് എത്താറുള്ളത്.


പർവ്വതത്തിന്റെ ഈ ഭാഗത്തിന്റെ ഘടന മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്നും മണ്ണൊലിപ്പിന് കൂടുതൽ സാധ്യതയുള്ള കൽക്കറിയസ് പാറയാണ് ഇവിടെയുള്ളതെന്നുമാണ് പഠനങ്ങൾ പറയുന്നത്. എന്നിരുന്നാലും, പാറകൾ എങ്ങനെയാണ് മിനുസമാർന്ന വൃത്താകൃതിയിൽ പ്രത്യക്ഷപ്പെടുന്നത് എന്നതിൽ ആർക്കും വ്യക്തതയില്ല. 2009 മുതൽ ഇവിടം വിനോദസഞ്ചാരികളുടെ പറുദീസയാണ്.


ഇങ്ങനെ പുറത്തേക്ക് വരുന്ന കല്ലുമുട്ടകളിൽ 70 എണ്ണം മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. മറ്റുള്ളവ വിൽക്കുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്‌തിരിക്കാം. ഈ പ്രദേശത്ത് നടത്തിയ ഭൂമിശാസ്ത്രപരീക്ഷണങ്ങളിൽ ഇത് കേംബ്രിയൻ കാലഘട്ടത്തിൽ – ഏകദേശം 500 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് രൂപംകൊണ്ടതാണെന്ന് തെളിഞ്ഞു.


അതേസമയം, പർവ്വതത്തിന് സമീപത്ത് താമസിക്കുന്ന ഗുളു എന്ന ഗ്രാമവാസികൾ ഇത് ദിവ്യശക്തി എന്നാണ് വിശ്വസിക്കുന്നത്. മാത്രമല്ല, വർഷത്തിൽ ഒരിക്കൽ അവർ ഈ പർവ്വതം സന്ദർശിക്കുകയും അവിടെ നിന്നുള്ള കല്ലുകൾ വീട്ടിൽ സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.