•  


    സിനിമ


    സംസ്ഥാന സർക്കാരിന്റെ വനിതാ ശാക്തീകരണ കാഴ്ചപ്പാടിന്റെ ഭാഗമായി വനിതാ സംവിധായകരുടെ രണ്ട് ഫീച്ചർ ഫിലിമുകൾ കെ.എസ്.എഫ്.ഡി.സിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  ചിത്രത്തിന്റെ വിതരണം ഉൾപ്പെടെയുള്ള ചെലവുകൾക്കായി സംസ്ഥാന സർക്കാർ മൂന്ന് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.  മലയാള സിനിമാ നിർമ്മാണത്തിനുള്ള തിരക്കഥയും ബഡ്ജറ്റും ചിത്രത്തിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്ന നടീനട•ാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും വിശദവിവരങ്ങൾ, സംവിധായകയുടെ വിശദമായ ബയോഡാറ്റ ഉൾപ്പെടെ മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ, വഴുതക്കാട്, തിരുവനന്തപുരം- 14 എന്ന വിലാസത്തിൽ ജൂൺ 20ന് വൈകുന്നേരം നാല് മണിക്ക് മുമ്പ് ലഭിക്കണം.


    ആമസോണ്‍ പ്രസീദ്ധീകരിച്ച വിനോദ് നാരായണന്‍റെ നോവല്‍ നായികയുടെ വീഡിയോ ട്രെയിലര്‍ ആസ്വദിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


    ലോക സിനിമകളിലെ എടുത്തുപരാമര്‍ശിക്കേണ്ട ഒരു സിനിമയാണ് സിനിമ പാരഡിസോ. ജുസെപ്പെ ടൊര്‍നാട്ടോറെ രചനയും സംവിധാനവും നിര്‍വഹിച്ച   ഇറ്റാലിയന്‍ സിനിമയാണ്‌ നുവൊ സിനിമ പാരഡിസോ (Nuovo cinema Paradiso) 1988 ല്‍ ആണ് റിലീസ് ചെയ്യപ്പെട്ടത്. പുതിയ സിനിമ തിയേറ്റര്‍ എന്നാണ് സിനിമ പാരഡിസോയുടെ അര്‍ത്ഥം. സാര്‍വറ്റോര്‍ എന്ന് സിനിമ സം‍വിധായകന്റെ കുട്ടിക്കാലവും ആല്‍ഫ്രഡോ എന്ന് സിനിമ ഓപ്പറേറ്ററുമായുള്ള ബന്ധവും, നര്‍മവും ഗൃഹാതുരതയും ഉണര്‍ത്തുന്ന ഭാഷയില്‍ ഇതില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.



    ഒരു ദിവസം സാല്‍വറ്റോര്‍ വീട്ടിലെത്തുമ്പോള്‍ അയാളുടെ അമ്മയുടെ ഫോണ്‍ ഉണ്ടായിരുന്നു എന്നും ആല്‍ഫ്രഡോ എന്നയാള്‍ മരിച്ചുവെന്നും അയാളുടെ ഭാര്യ അറിയിച്ചു .തുടര്‍ന്ന് അയാള്‍ തന്റെ കുട്ടിക്കാലം ഓര്‍മ്മിച്ചു. ഈ ഫ്ലാഷ് ബാക്കാണ് സിനിമ.

    വികൃതിയായ 6 വയസ്സുള്ള ടോട്ടോ (സാല്‍വറ്റോര്‍) വളരെ ബുദ്ധിയുള്ള കുട്ടിയാണ്. അവന്റെ അച്ഛന്‍ യുദ്ധത്തില്‍ മരണപ്പെട്ടിരുന്നു. ഒഴിവു സമയങ്ങളില്‍ കൊച്ചു ടോട്ടോ, അവന്‍ അച്ഛനെപ്പോലെ കരുതുന്ന സിനിമ ഓപറേറ്റര്‍ അല്‍ഫ്രഡോയെ സഹായിക്കുമായിരുന്നു. അവിടെ പ്രദര്‍ശിപ്പിച്ചിരുന്ന പല സിനിമകളിലും ചുംബന രംഗങ്ങള്‍ സ്ഥലത്തെ പുരോഹിതന്റെ നിര്‍ദ്ദേശപ്രകാരം മുറിച്ച് മാറ്റപ്പെട്ടിരുന്നു. തിയേറ്ററില്‍ വെച്ച് ടോട്ടോക്ക് മഹത്തായ സിനിമകള്‍ ചെറുപ്പത്തിലേ കാണാന്‍ സാധിച്ചു. ഒരുദിവസം തിയേറ്ററിലുണ്ടായ തീപ്പിടുത്തത്തില്‍ ടോട്ടോ ആല്‍ഫ്രഡോയെ രക്ഷിച്ചെങ്കിലും അയാളുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടുപോയി. തുടര്‍ന്ന് പ്രൊജെക്റ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത് ടോട്ടോയായിരുന്നു.



    ഹൈസ്ക്കുള്‍ വിദ്യാര്‍ത്ഥിയായ സാല്‍വറ്റോര്‍ ഒരു ചെറു ക്യാമറ ഉപയോഗിച്ച് ചെറുസിനിമകള്‍ സംവിധാനം ചെയ്തു. ആയിടക്ക് എലേന എന്ന പെണ്‍കുട്ടിയുമായി അവന്‍ പ്രണയത്തിലായെങ്കിലും ആ കുടുംബം നാട് വിട്ടുപോയി. നിരാശനായ സാല്‍വറ്റോര്‍ നിര്‍ബന്ധിത സൈനിക സേവനത്തിന് പോയി. തിരിച്ച് നാട്ടിലെത്തിയപ്പോള്‍ ആ നാട് തീരെ ചെറുതാണെന്നും അത് അവന്റെ വളര്‍ച്ചക്ക് തടസമാണെന്നും, അതിനാല്‍ നാട് വിട്ട് പോകാനും ആല്‍ഫ്രഡോ സാല്‍വറ്റോറിനെ ഉപദേശിച്ചു. നാടിനെ കുറിച്ചും പഴയ കാലത്തെ കുറിച്ചും ഓര്‍ക്കരുതെന്നും ആല്‍ഫ്രഡൊ യാത്രയാകുമ്പോള്‍ സാല്‍വറ്റോറിനെ ഉപദേശിച്ചു. ആല്‍ഫ്രഡോയുടെ മരണവാര്‍ത്ത അറിഞ്ഞ സാല്‍വറ്റോര്‍ നാട്ടിലെത്തി അയാളുടെ പഴയ പട്ടണം ഒരു പാട് മാറി പോയിരുന്നു പഴയ സിനിമാ തിയേറ്ററില്‍ സിനിമ പ്രദര്‍ശനം നിര്‍ത്തിവെച്ച് പൊളിക്കാനിട്ടിരിക്കുകയായിരുന്നു. എങ്കിലും പഴയ ആളുകളെ തിരിച്ചറിയാന്‍ അയാള്‍ക്ക് സാധിച്ചു.



    തുടര്‍ന്ന് ആല്‍ഫ്രഡോയുടെ വീട്ടിലെത്തിയപ്പോള്‍ അയാളുടെ വിധവ അയാള്‍ സാല്‍വറ്റോറിനെ കുറിച്ച് അഭിമാനത്തോടെ ഓര്‍ത്തിരുന്നു എന്നും സാല്‍വറ്റോറിന് നല്‍കാന്‍ ഒരു ഫിലിം റീല്‍ ഏല്പിച്ചിട്ടുണ്ടെന്നും അറിയിച്ചു. സാല്‍വറ്റോര്‍ അയാള്‍ കുട്ടിയായിരുന്നപ്പോള്‍ പ്രൊജെക്ടറില്‍ എത്തുന്നതിനുവേണ്ടി കയറിനിന്നിരുന്ന സ്റ്റൂളും ഒരു ഫിലിം റോളും കണ്ടു. അതില്‍ പുരോഹിതന്‍ നിരോധിച്ചിരുന്ന പഴയ ചുംബനരംഗങ്ങളാണ് ഉണ്ടായിരുന്നത്.



    174 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം നിര്‍മിച്ചത്  ഫ്രാങ്കോ ക്രിസ്റ്റാല്‍ഡിയും (Franco Cristaldi) ജിയോവന്ന റോമാഗ്നോലിയുമാണ് (Giovanna Romagnoli). ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍   ബ്ലാസ്കോ ഗ്വിറാത്തോ (Blasco Giurato). ചിത്രസംയോജനം മാരിയോ മോറ (Mario Morra) 

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *