•  

    താജ് മഹല്‍/ Romantic Thriller നോവെല്ല /Episode 3 /വിനോദ് നാരായണന്‍


     

    "പെരുവെള്ളങ്ങൾക്കും പ്രണയത്തെ അണയ്ക്കുവാൻ കഴിയുകയില്ല; നദികൾക്കും അതിനെ മുക്കിക്കളയാൻ കഴിയുകയില്ല."
    - ഉത്തമഗീതം 8:7

    ആഗ്രാ ചാട്ട് ആന്‍റ് റസ്റ്റോറന്‍റില്‍ നിന്നും ഹരിയും ഷഹനാസും ഫുഡ് കഴിച്ച് ഇറങ്ങുമ്പോള്‍ സമയം രാത്രി ഒന്നര പിന്നിട്ടിരുന്നു.

    “ഫുഡ് അടിപൊളിയായിരുന്നൂട്ടോ ഹരി..”

    ഷഹനാസ് റസ്റ്റോറന്‍റുകാരെ പ്രശംസിക്കാന്‍ മറന്നില്ല.

    ദൂരെ, ഫോര്‍ട്ട് ഗേറ്റിനും ചാര്‍ബാഗ് ഗാര്‍ഡനും അപ്പുറത്ത് വെണ്ണക്കല്‍ ശില്പമായ ആ പ്രണയസ്മാരകം പൗര്‍ണമി നിലാവില്‍ കുളിച്ചു നില്‍ക്കുന്നത് ഹരി ഷഹനാസിനെ കാണിച്ചു കൊടുത്തു. അതിനും അപ്പുറത്ത് യമുനാ നദി അനവധി നിഗൂഢതകളെ ഉള്ളിലൊളിപ്പിച്ചുകൊണ്ട് നിശബ്ദമായി ഒഴുകുന്നുണ്ടായിരുന്നു.

    “ഹൗ ബ്യൂട്ടിഫുള്‍..!”

    അതു പറയുമ്പോള്‍ ഷഹനാസ് ഹരിയുടെ കൈത്തണ്ടയില്‍ ബലമായി ചുറ്റിപ്പിടിച്ചു, ഒരു സുരക്ഷിത സ്ഥാനം തേടും പോലെ.

    അവന്‍ അവളെ നോക്കി. 

    അവര്‍ ഇരുവരും ഹോട്ടലിലേക്ക് നടന്നു.

    മുംതാസ് റെസിഡന്‍സിയിലായിരുന്നു റൂം ബുക്ക് ചെയ്തിരുന്നത്. 

    വൈകിട്ട് വിമാനമിറങ്ങി നേരേ ആഗ്രാസിറ്റിയില്‍ വന്ന് ഹോട്ടലില്‍ ജസ്റ്റ് ഒന്നു ഫ്രാഷായി താജ്മഹലിന്‍റെ പൗര്‍ണമിരാത്രിയിലേക്ക് തിരക്കു പിടിച്ച് ഓടിക്കയറുകയായിരുന്നു അവര്‍ ഇരുവരും.

    “ഷാനു ..!”

    ഹരി വിളിച്ചു

    “ഉം?”

    “നീ ആ തട്ടം തലയില്‍ നിന്നും മാറ്റി ഷാള്‍ പോലെ തോളിലിട്ടേക്ക്. നമ്മള്‍ ഇവിടെ വന്നപ്പോള്‍ ചെയ്തപോലെ.”

    “ഉം. ഘര്‍ വാപസിയാണോ?”

    “തല്‍ക്കാലത്തേക്ക് അങ്ങനെ കരുതിയാ മതി. ഇവിടെ ഹോട്ടലില്‍ എന്‍റെ ഐഡന്‍റിറ്റി പ്രൂഫാണ് കൊടുത്തിരിക്കുന്നത്. അതിലെ വിലാസം ഹരി, മുല്ലശേരി കോവിലകം, ചെര്‍പ്പുളശേരി എന്നാണ്. അതാണ് ഞാന്‍ ഹോട്ടല്‍ രജിസ്റ്റരില്‍ കൊടുത്തിരിക്കുന്നത്. അതില്‍ കൂടെയുള്ളത് വൈഫാണെന്നാണ് എഴുതിയിരിക്കുന്നത്. പേര് ഭാനു പ്രിയ. അതുകൊണ്ട് നിന്നെ ഞാന്‍ ഭാനു എന്ന് വിളിക്കും.” 

    “ഭാനു.. ഭാനുപ്രിയ... അടിപൊളിപേര്.. നീ എന്നെ തമ്പുരാട്ടിയാക്കിയല്ലേ.. മിക്കവാറും നീ ഉറങ്ങിക്കിടക്കുമ്പോ നിന്‍റെ തുമ്പ് ഞാന്‍ ചെത്തും. എന്നിട്ട് ഞാനിതൊരു ലൗജിഹാദാക്കി മാറ്റും..” 

    ഷഹനാസ് തലയില്‍ നിന്നും തട്ടം മാറ്റിക്കൊണ്ട് പറഞ്ഞു.

    “ഞാനും ശ്രമിക്കാം.. പക്ഷേ നമ്മുടെ മക്കളോ?”


    “പോടി കോപ്പേ.. നമ്മുടെ സമൂഹത്തില്‍ ജീവിക്കാന്‍ ഒരു മതത്തിന്‍റെ ചട്ടക്കൂട് വേണമെന്ന് എനിക്കു തോന്നിയിട്ടില്ല.” 

    “അപ്പോള്‍ നീ നിരീശ്വരവാദിയാ?”

    “ഏയ്.. ഞാന്‍ ഒരു പരമാത്മാവില്‍ വിശ്വസിക്കുന്നു. അത് നീ വിശ്വസിക്കുന്ന അതേ പരമാത്മാവ് തന്നെയാണ്. എല്ലാ മതങ്ങളും സൃഷ്ടിച്ചവര്‍ ആ പരമാത്മാവിനെ തന്നെയാണ് ഉദ്ദേശിച്ചത്. കൃഷ്ണനും ക്രിസ്തുവും നബിയും ബുദ്ധനുമെല്ലാം എനിക്ക് സിപിരിച്വല്‍ ഗൈഡുകളാണ്.. പുണ്യാളന്മാരും ഔലിയാക്കന്മാരും സിദ്ധന്മാരുമെല്ലാം ഏയ്ഞ്ചലുകളാണ്. യഥാര്‍ത്ഥത്തില്‍  സധാരണക്കാരന് സിംപിളായി പരമാത്മാവിനെ അറിയാനുള്ള സൂത്രം മാത്രമാണ് മതം. ആ സൂത്രം നമ്മള്‍ അറിഞ്ഞാല്‍ പിന്നെ നമ്മള്‍ എല്ലാ മതങ്ങള്‍ക്കും അതീതതരാവും. ഞാന് ഇപ്പോള്‍ അങ്ങനാണ്..” 

    “ഞാനും ശ്രമിക്കാം.. പക്ഷേ നമ്മുടെ മക്കളോ?”

    ഷഹനാസ് അതു പറഞ്ഞപ്പോള്‍ ഹരി പൊടുന്നനെ തിരിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കി. അവള്‍ നിഗൂഢമായ ചിരിയോടെ തലതാഴ്തി. അവളുടെ കവിളുകള്‍ ചുവന്നിരിക്കുന്നത് നിലാവില്‍ അവന്‍ കണ്ടു.

    “ഞാന്‍ പറഞ്ഞ കണ്‍സെപ്റ്റ് മക്കളെ പറഞ്ഞു മനസിലാക്കിയാല്‍ മതി. അവരെല്ലാ മതങ്ങളുടേയും മക്കളായിക്കോളും..”  

    “എന്നാലും നിനക്കീ ഹോട്ടലുകാരെ പറഞ്ഞു മനസിലാക്കാന്‍ ബുദ്ധിമുട്ടാണല്ലേ!”



    “എടീ കഴുതേ നമ്മള്‍ ഹിന്ദുവും മുസ്ലിമും ആണെന്നറിഞ്ഞാല്‍ അവന്മാര് ചിലപ്പോള്‍ മാര്യേജ് സര്‍ട്ടിഫിക്കറ്റ് ചോദിക്കും. നമ്മള് കല്യാണം കഴിച്ചിട്ടില്ലല്ലോ. അതെങ്ങനാ ഇന്നലെ വൈകുന്നേരമല്ലേ രണ്ടു ഫ്ളൈറ്റ് ടിക്കറ്റും കൊണ്ടുവന്ന് മാസങ്ങളായുള്ള നമ്മുടെ ബ്രേക്കപ്പ് നീ ബ്രേക്ക് ചെയ്യുന്നത്.” 

    “ലിവിംഗ് ടുഗദറാണെന്നു പറഞ്ഞാല്‍ മതി.”

    “ങും. അപ്പോള്‍ അവന്മാര്‍ക്ക് മനസിലാവും ഇതെന്തോ ചുറ്റിക്കളിയാണെന്ന്. അവരില്‍ അലമ്പന്മാരുണ്ടേല്‍ എന്നെ കെട്ടിയിട്ടേച്ച് നിന്നെ റേപ്പ് ചെയ്യും.”

    “ങാഹാ. .അപ്പോള്‍ നിന്‍റെ കൈയെന്നാ മാങ്ങ പറിക്കാന്‍ പോയേക്കുവാണോ ഹരി..! നിനക്കവരെ ഇടിച്ചു തോല്‍പ്പിക്കാന്‍ പറ്റില്ലേ.. വേണേല്‍ ഞാനും കൂടാം.”

    “ഓഹ്. .ശരി മാഡം.. എന്നാല്‍ പിന്നെ ഒരു കൈ നോക്കിയേക്കാം.”

    ഹരി ഷഹനാസിന്‍രെ കൈയും പിടിച്ച് ഹോട്ടലിന്‍റെ പടവുകള്‍ ഓടിക്കയറി.

    ഹോട്ടലിന്‍റെ ലോബിയില്‍ ആരേയും കണ്ടില്ല

    “ഭാഗ്യം കൈ മെനക്കെടുത്തേണ്ടി വന്നില്ല,”

    ഹരി പറഞ്ഞു

    “ഉവ്വ..”

    ഷഹനാസ് ചിരിച്ചു.


    അവര്‍ നേരേ ലിഫ്റ്റില്‍ കയറി റൂമിലെത്തി.

    കട്ടില്‍ നോക്കിയിട്ട് ഷഹനാസ് ഹരിയെ അര്‍ഥവത്തായി ഒന്നു നോക്കി

    “ഹരി ഇവിടെ ഒരു കിംഗ് സൈസ് ബെഡ് മാത്രമേ ഉള്ളൂ.. വേറേ ബെഡില്ല.” 

    “നമ്മള്‍ രണ്ടു സിംഗിള്‍ റൂം എടുക്കേണ്ടതായിരുന്നുവല്ലേ..!”

    ഹരി ഔപചാരികമായി ചോദിച്ചു



    ഷഹനാസ് കുറുമ്പോടെ അവന്‍റെ തോളില്‍ തല്ലി

    “ങും. ഭാര്യയും ഭര്‍ത്താവും രണ്ടു റൂമില്‍.. അടിപൊളി.. ഞാനതല്ല ഉദ്ദേശിച്ചത്. രണ്ടു ബെഡ്ഡാണേല്‍ നന്നായിരുന്നേനേന്ന്..” 

    അതുകേട്ട് ഹരി എല്ലാം മനസിലായ മട്ടില്‍ കൈ കൂപ്പി

    “ഷാനു നീ ഉദ്ദേശിച്ചത് എന്താണെന്ന്  എനിക്കു മനസിലായി. ഞാനതിനൊന്നും വരത്തില്ല. ഇവിടെ ഈ ചെയറില്‍ കെടന്നോളാം..” 

    അവന്‍ ഏസി ഓണ്‍ ചെയ്ത് ചെയറില്‍ ചാരി കിടന്നു. കാല്‍ എടുത്ത് ടീപ്പോയില്‍ നീട്ടി വച്ചു.

    “ങും..”

    ഷഹനാസ് അവനെ നോക്കി മൂളിക്കൊണ്ട് ഷവര്‍ റൂമിലേക്കു പോയി.

    ഹരി ഒന്നു മയങ്ങി വന്നപ്പോഴേക്കും ഷഹനാസ് വന്നു തട്ടിവിളിച്ചു

    “ഏയ് ഹരി.. എഴുന്നേല്‍ക്ക് ഫ്രഷാക്..”

    ഹരി ഉറക്കച്ചടവോടെ അവളെ നോക്കി. അവള്‍ ഫ്രഷായി നില്‍ക്കുവായിരുന്നു

    പിങ്കില്‍ വൈറ്റ് പൂക്കളുള്ള ലൈക്ര ക്ലോത്തിന്‍റെ ഷര്‍ട്ടും പാന്‍റുമായിരുന്നു അവള്‍ ധരിച്ചിരുന്നത്. 

    “ഇത് നൈറ്റ് ഡ്രസല്ലേ?”

    ഹരി അമ്പരപ്പോടെ ചോദിച്ചു

    “ആ .. കിടക്കണ്ടേ..?”

    “എന്നാല്‍ ബെഡില്‍ വന്നു കിടന്നോ.. ഇവിടെ ഇങ്ങനെ കിടക്കണ്ട.”


    “അതു ശരി .ഉറങ്ങാന്‍ വേണ്ടീട്ടാണോ ഉറങ്ങിക്കൊണ്ടിരുന്ന എന്നെ വിളിച്ചെഴുന്നേല്‍പിച്ചത്. ഞാന്‍ വിചാരിച്ചു നീ പോകാന്‍ റെഡിയായി നില്‍ക്കുവാന്ന്.”

    “ഫ്രഷാകണ്ടേ.”

    അവള്‍ ചോദിച്ചതു കേട്ട് ഹരി വാച്ചില്‍ നോക്കി

    സമയം പുലര്‍ച്ചെ മൂന്നു മണി.

    “നിനക്ക് പ്രാന്താണോ ഷാനു.. സമയം മൂന്നു മണിയായി. രാവിലെ ആറു മണിക്ക് എഴുന്നേല്‍ക്കണം. അലാറം വച്ചേക്ക്.. “

    “എന്നാല്‍ ബെഡില്‍ വന്നു കിടന്നോ.. ഇവിടെ ഇങ്ങനെ കിടക്കണ്ട.”

    ഷഹനാസ് പറഞ്ഞു.

    ഹരി അവളെ ചിരിയോടെ അടിമുടി നോക്കി.

    “നിന്‍റെ ചാരിത്രം പോകില്ലേ..?”

    “ങാഹാ.. നീ എന്‍റെ ചാരിത്രത്തെ തൊടണ്ട. .അതവിടെ ഭദ്രമായി ഇരുന്നോട്ടെ.. നീ അവിടെ വന്നു കിടക്ക്..”

    ഷഹനാസ് അതു പറഞ്ഞുകൊണ്ട് ബെഡിലേക്ക് നടന്നു

    ഹരി അവളുടെ നിതംബ ചലനങ്ങളെ നോക്കിക്കൊണ്ടു പറഞ്ഞു:

    “ഷാനു!”

    “ഉം?”

    “നീ ഇന്‍ഷേയ്പ് യൂസ് ചെയ്യാറുണ്ടല്ലേ?”

    “കണ്ടു പിടിച്ചല്ലേ കള്ളന്‍.. കുറച്ചു വയറു ചാടിയിട്ടുണ്ട്.. അത് പ്രശ്നാവോ തമ്പുരാന്..?” 

    ഷഹനാസ് ബെഡ്ഡിലിരുന്നു. 

    ഹരി അവള്‍ക്കടുത്ത് വന്നിരുന്നു

    അവന്‍ അവളുടെ കൈത്തലം കൈയിലെടുത്തുകൊണ്ട് പറഞ്ഞു

    “അതിന് ഞാന്‍ നിന്‍റെ വയറിനെയല്ലല്ലോ പ്രേമിച്ചത്!” 

    അതുകേട്ട് ഷഹനാസ് ആശ്ചര്യത്തോടെ അവനെ നോക്കി

    “എന്താ പറഞ്ഞേ.. ആ വാക്ക് ഒന്നു കൂടി പറഞ്ഞേ... പ്രേമിക്കുവാന്നോ..!!” 

    ഹരി അബദ്ധം പറഞ്ഞതായി മനസിലാക്കി തല താഴ്തി



    ഷഹനാസ് ചിരിയോടെ അവന്‍റെ ചെവിക്കു പിടിച്ചു

    “അപ്പോള്‍ നിനക്കെന്നോട് പ്രേമാണല്ലേ.. ഇത് നിന്‍റെ വായീന്ന് എനിക്ക് കേള്‍ക്കണായിരുന്നു..” 

    “എന്നെ പൊന്നോ ഞാനറിയാണ്ട് പറഞ്ഞതാണേ.”

    ഹരി കൈ കൂപ്പി

    “അപ്പോ പ്രേമം ഇല്ലേ?”

    “നീയൊന്നു പോയേ ഷാനു..” 

    ഹരിയുടെ മുഖം തുടുത്തുപോയി.

    ഷഹനാസ് അവന്‍റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു

    ഹരി പൊടുന്നനെ വിഷയം മാറ്റാനായി പറഞ്ഞു

    “ഷാനു, നീ ഡ്രസ് സെലക്ട് ചെയ്യുന്നതില്‍ വളരെ മോശമാണ് കേട്ടോ.” 

    “അതങ്ങനെയല്ല ഹരി.. ഞാന്‍ വലിയ പ്രതീക്ഷയോടെ ഇമാജിന്‍ ചെയ്ത് ഡ്രസ് ചെയ്യും. പക്ഷേ അതിന്‍റെ ഔട്ട് പുട്ട് ശോകമായിരിക്കും.” 

    “അത് ഞാന്‍ കണ്ടാരുന്നു. കമ്പനിയുടെ കഴിഞ്ഞ ഓണം സെലിബ്രേഷനില്‍ നീ വിചാരിച്ചത് സാരിയുടുക്കുമ്പോള്‍ അയ്യങ്കാര്‍ സ്റ്റൈലില്‍ സാരിത്തലപ്പ് വലതു വശത്തുകൂടിയിട്ട് സെറ്റ് സാരിയിലും പച്ച ബ്ലൗസിലും ഷൈന്‍ ചെയ്യാമന്നല്ലേ. പക്ഷേ സംഭവിച്ചതെന്താണ്. ലൂസായ ഒരു പച്ച ബ്ലൗസും അഴിഞ്ഞുപോകാന്‍ തുടങ്ങിയ സാരിയും താങ്ങി പിടിച്ച് നീ തേരാപാരാ നടക്കുന്നത് കണ്ടപ്പോള്‍ എനിക്കങ്ങോട്ട്.. “

    ഹരി പറഞ്ഞു പൂര്‍ത്തിയാക്കുന്നതിന് മുമ്പേ ഷഹനാസ് ഇടക്കു കയറി.

    “അയ്യേ അതെന്നെ നീ ഓര്‍മിപ്പിക്കല്ലേ പ്ലീസ്... നീ ഇതൊക്കെ നോട്ടു ചെയ്താരുന്നല്ലേ പട്ടീ.....” 

    അവള്‍ അവന്‍റെ ചുമലില്‍ ഇടിച്ചു.

    “കള്ളത്തിരുമാലി... നീ പെണ്ണുങ്ങള് തുണി മാറണ നോക്കി നടക്കുവാണല്ലേ..”


    എന്നിട്ട് അവന്‍റെ വിരലുകള്‍ പിടിച്ചെടുത്ത് ഞൊട്ട ഒടിച്ചുകൊണ്ട് അവള്‍ പറഞ്ഞു

    “ഇനി നിനക്കെന്നെ ഹെല്‍പ് ചെയ്യാന്‍ പറ്റുവല്ലോ..” 

    “ഉം.. ഞാന്‍ പറയട്ടെ ഷാനു..!”

    “ഉം.”

    “നിനക്ക് ഷര്‍ട്ടും ജീന്‍സും നന്നായിരിക്കും. കറുപ്പും ചുവപ്പും അല്ലെങ്കില്‍ ബ്ലാക്ക് ആന്‍റ് വൈറ്റ് ചെക്ക് ഷര്‍ട്ടും ജീന്‍സും പൊളിയായിരിക്കും നിനക്ക്.. പക്ഷേ നീ എന്തായിരിക്കും ചെയ്യാന്‍ പോകുന്നതെന്ന് എനിക്കറിയാം..”

    “എന്താണ്?”

    “ഞാന്‍ പറഞ്ഞ കളറുകളില്‍ ഒരു ലൂസായ ഹാഫ് സ്ലീവ് ഷര്‍ട്ട് വാങ്ങും. എന്നിട്ടതങ്ങോട്ടിടും. അതിന്‍റെ ഫോട്ടോ എടുത്ത് എനിക്ക വാട്സാപ്പ് ചെയ്തിട്ട് ചീത്ത വിളിക്കും.. ഇതാണോ നീ എനിക്കു ചേരുമെന്ന് പറഞ്ഞത് എന്ന് പറഞ്ഞ്…” 

    “അത് മിക്കവാറും അങ്ങനെ തന്നെയെ നടത്തൂ

    “നീ ടൈറ്റ് ഫുള്‍സ്ലീവ് ഷര്‍ട്ട് വാങ്ങണം. ആന്‍റ് വിയര്‍ വിത്ത് അന്‍ ഇന്‍ഷേയ്പ്.. “

    “നീ വാങ്ങിത്തരണം.. എന്നിട്ട് ഇടീപ്പിച്ചും തരേണ്ടി വരും..”

    “അപ്പോ അടുത്ത കോസ്റ്റ്യൂം പറയുന്നത് സൂക്ഷിച്ചു വേണമല്ലോ..”  

    “എന്തായാലും നീ വാങ്ങി തരേണ്ടി വരും.. പറയ്.. നീ പറയുന്നത് കേള്‍ക്കാന്‍ എനിക്കിഷ്ടമാണ്.”

    “ഉം.. പിന്നെ... നിനക്ക് ഗോവന്‍ ഫ്രോക്ക് നന്നായി ചേരും.”

    “ങാ.. അതു പറഞ്ഞപ്പഴാ ഓര്‍ത്തത്.. നിന്‍രെ ഗോവന്‍ ട്രാവലോഗ് ഞാന്‍ വായിച്ചാരുന്നു. അതേല്‍ നീ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.  തടിച്ച ഇത്തിരി വയറൊക്കെ ഉള്ള ലേഡീസിന് ഗോവന്‍ ഫ്രോക്ക് അടിപൊളിയായിരിക്കുമെന്ന്.., പക്ഷേ ഞാനൊരെണ്ണം വാങ്ങി ഇട്ടു നോക്കി ഫോട്ടോയെടുത്തു.”

    “ബാക്കി ഞാന്‍ പറയാം.. ഒരുലൈറ്റ് ബ്ലൂ കളര്‍ ഫ്രോക്ക് അല്ലേ.. ശരിക്കും ഏതോ വൃദ്ധസദനത്തില്‍ ഒരു അമ്മാമ്മ നാണംകുണുങ്ങി നില്‍ക്കുന്ന പോലെ ഉണ്ടായിരുന്നു. ഒരു പൂച്ചട്ടിയുടെ മറയില്‍ കണങ്കാല്‍ ഒളിപ്പിച്ച ഫോട്ടോയല്ലേ.

    “അത് നീ എങ്ങനെ അറിഞ്ഞു?”

    “അതൊക്കെ അറിഞ്ഞു.”

    “കള്ളത്തിരുമാലി... നീ പെണ്ണുങ്ങള് തുണി മാറണ നോക്കി നടക്കുവാണല്ലേ..”

    ഷഹനാസ് അവന്‍റെ തുടയില്‍ ഇടിച്ചു.



    ഹരി തെല്ലുനേരം നിശബ്ദനായിട്ട് ഗൗരവത്തില്‍ പറഞ്ഞു:

    “അങ്ങനെ നോക്കാന്‍ എനിക്ക് വേറേ ആളുകളൊന്നുമില്ല.

    അവന്‍റെ വാക്കിലെ മുന ഹൃദയത്തില്‍ കൊണ്ടപോലെ ഷഹനാസിന്‍റെ മുഖം മങ്ങി.

    പക്ഷേ അവള്‍ വേഗം തന്നെ പ്രസരിപ്പ് വീണ്ടെടുത്ത് മുഖം കുനിച്ച അവന്‍റെ കവിളില്‍ ചുംബിച്ചു

    “ഞാന്‍ വെറുതെ തമാശ പറഞ്ഞാതണട്ടോ.”

    അതുകേട്ട് ഹരി കൈയുയര്‍ത്തി അവളുടെ കവിളില്‍ തട്ടി.

    ഷഹനാസ് വീണ്ടും ഉത്സാഹഭരിതയായി.

    അവള്‍ പറഞ്ഞു:

    “ആ പിക്ചറിന്‍റെ പിന്നില്‍ ഒരു സ്റ്റോറിയുണ്ട്. നിന്‍റെ ഗോവന്‍ ട്രാവലോഗിന്‍റെ കവര്‍ ചിത്രത്തില്‍ നീ ഒരു ഗോവന്‍ ഷര്‍ട്ട് ഇട്ടിട്ടുണ്ടല്ലോ.. ബ്ലൂ ആന്‍ഡ് വൈറ്റ് ഫ്ളോറല്‍ ഡിസൈന്‍ ഉള്ളത്. അങ്ങനെ ഒരു ഫ്രോക്ക് എടുക്കാനാണ് ഞാന്‍ പോയത്. പക്ഷേ കിട്ടിയില്ല. എന്നിട്ട് ലൈറ്റ് ബ്ലൂ പ്ലേയ്ന്‍ കളര്‍ വച്ച് അഡ്ജസ്റ്റ് ചെയ്തു.”

    ഷഹനാസ് നിരാശയോടെ പറഞ്ഞു.

    ഹരി അവളുടെ മുഖത്തേക്ക് നോക്കി.

    അവന്‍ പതിയെ ചോദിച്ചു:

    “നീ എന്നെ ചേയ്സ് ചെയ്യുന്നുണ്ടായിരുന്നല്ലേ?”

    “നീയും എന്നെ ചെയ്യുന്നുണ്ടായിരുന്നല്ലോ.. !”

    ഷഹനാസ് അവന്‍റെ മുഖത്തേക്ക് നോക്കി.

    അവളുടെ കവിളത്തെ റോസ് നിറമുള്ള മുഖക്കുരുപ്പാടുകള്‍ പ്രണയദീപ്തമായി കൂടുതല്‍ തുടുക്കുന്നത് ഹരി കണ്ടു.

    അവന്‍ ദീര്‍ഘനിശ്വാസത്തോടെ ഒരു നിമിഷം കണ്ണുകള്‍ അടച്ചു. ആ സമയം ഫോണില്‍ അലാറം അടിച്ചു.

    പെട്ടെന്നവന്‍ കണ്ണ തുറന്നിട്ട് വാച്ചു നോക്കി പറഞ്ഞു:

    “ദൈവമേ സമയം മൂന്നര.. ഞാന്‍ ക്രിയായോഗ ചെയ്യാന്‍ എഴുന്നേല്‍ക്കുന്ന സമയം.” 

    ഹരി എഴുന്നേറ്റ് ചെന്ന് മൊബൈലിലെ അലാറം ഓഫ് ചെയ്തു.

    ഷഹനാസ് ബെഡില്‍ കയറി കിടന്നുകൊണ്ട് ചോദിച്ചു:

    “ക്രിയായോഗ ചെയ്യാന്‍ പോകുവാണോ..?” 

    “അല്ല.. ഇവിടെ അതു പറ്റത്തില്ല.”

    ഹരി ബെഡ്ഡില്‍ വന്നു കിടന്നു.

    “ഈ മൂന്നരക്കുള്ള നിന്‍റെ എഴുന്നേല്‍ക്കല്‍ ഇനി പറ്റില്ലാട്ടോ.. ബെസ്റ്റ് ടൈമാണത്... നിന്‍റെ ടൈംടേബിള്‍ മാറ്റിക്കോ..” 

    ഷഹനാസ് ഹരിക്കു വാണിംഗ് കൊടുത്തു.

    “നോക്കട്ടെ..”

    ഹരി അവളുടെ അടുത്തു കിടന്നു.



    അവളുടെ ഗന്ധം അവന്‍രെ നാസാരന്ധ്രങ്ങളില്‍ പടര്‍ന്നു കയറി.

    അവള്‍ക്കു മുലപ്പാലിന്‍റെ മണമായിരുന്നു, ബേബി പൗഡറിന്‍റേയും..

    “ഷാനു.?” 

    ഹരി വിളിച്ചു.

    “ഉം”

    “ഞാന്‍ നിന്നെ ഇഷ്ടപ്പെടാനുള്ള കാരണമെന്താന്നറിയോ?”

    “ഉം.. എന്താ?”

    ഷഹനാസ് ആകാംക്ഷയോടെ അവനു നേരേ തിരിഞ്ഞു കിടന്നു.

    “നിനക്ക് എന്‍റെ അമ്മച്ചിയോട് വളരെയധികം സാമ്യതകളുണ്ട്.”

    “അയ്യോ.. നീ എന്നെ ഒരു അമ്മച്ചിയാക്കിയോ.. എനിക്കൊരു തള്ള ലുക്കാണോടാ..?”

    “അതങ്ങനല്ലെടി കോപ്പേ.. ആണ്‍പിള്ളേര്‍ക്ക് അവരുടെ അമ്മയോട് സാദൃശ്യമുള്ള പെണ്ണിനോടായിരിക്കും ഇഷ്ടം തോന്നുക.. കാരണം ആണ്‍കുട്ടി ആരാധിക്കുന്ന ആദ്യത്തെ സ്ത്രീ അവന്‍റെ അമ്മയാണ്. ആ ഇഷ്ടമാണ് മോളേ ഇങ്ങനെ വര്‍ക്ക് ചെയ്യുന്നത്. ഇതൊരു മനഃശാസ്ത്രമാണ്. വലുതായപ്പോള്‍ എനിക്കെന്‍റെ അമ്മച്ചി ഒരു കുട്ടിയെ പോലെ ആയിരുന്നു. ഓമനത്തമുള്ള ഒരു കുട്ടി. അതുപോലെയാണ് ഇപ്പോള്‍ നീയും.. ഓമനത്തമുള്ള ഒരു കുഞ്ഞാണ് നീ എനിക്കിപ്പോള്‍. എന്‍റെ അമ്മയുടെ മണമാണ് നിനക്ക്..” 

    അതു പറഞ്ഞിട്ട് ഹരി അവളെ നോക്കി.

    “നമുക്കൊരു സെല്‍ഫി എടുക്കാം.”


    അവള്‍ ഹരിയെ സാകൂതം നോക്കി കിടക്കുകയാണ്.

    അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

    ഹരി അമ്പരപ്പോടെ ചോദിച്ചു:

    “എന്തു പറ്റി ഷാനു…?

    ഷഹനാസ് കണ്ണു തുടച്ചിട്ട് പെട്ടെന്ന് തലയിണയുടെ അടിയില്‍ നിന്നും മൊബൈല്‍ എടുത്തുകൊണ്ടു പറഞ്ഞു:

    “നമുക്കൊരു സെല്‍ഫി എടുക്കാം.”

    ഷഹനാസ് അവനടുത്തേക്ക് ചേര്‍ന്നു കിടന്നുകൊണ്ട് കുറേ സെല്‍ഫികള്‍ ക്ലിക്ക് ചെയ്തു.

    ഷഹനാസും ഹരിയും ബെഡില്‍ ഒരുമിച്ചു കിടക്കുന്ന സെല്‍ഫികള്‍.


    0000000  0000000  000000


    വൈക്കത്തെ എന്‍റെ ഓഫീസില്‍ കുക്കു ടീവിയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍ രവിയും വെബ്സീരീസ് ഡയറക്ടര്‍ അനിലും ചര്‍ച്ച കഴിഞ്ഞ് അല്‍പം മുമ്പ് ഇറങ്ങി പോയതേ ഉള്ളൂ. മാരിയമ്മന്‍ തെരുവ് എന്ന എന്‍രെ നോവല്‍ വെബ്സീരീസ് ആയി ഷൂട്ട് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അവര്‍ പോയതിന്‍റെ തൊട്ടു പിന്നാലെയാണ് ഡോക്ടര്‍ ലിറ്റി മറിയം വന്നത്. ലിറ്റി ഫേസ്ബുക്കിലും യൂട്യൂബിലും പ്രശസ്തയായ ഒരു സൈക്യാട്രിസ്റ്റായിരുന്നു. അവരുടെ ഒരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ വേണ്ടിയായിരുന്നു എന്നെ മീറ്റ് ചെയ്യാന്‍ വന്നത്. ആ സമയത്തു തന്നെയായിരുന്നു പ്രശസ്ത എഴുത്തുകാരന്‍ ഹരി മുല്ലശേരിയും വന്നത്. അവന് ഒരു കെട്ട് സങ്കടങ്ങള്‍ പറയാനുണ്ടായിരുന്നു എന്നോട്..


    (തുടരും) 


    വിനോദ് നാരായണന്‍

    (നോവലിസ്റ്റ് തിരക്കഥാകൃത്ത്)


    ഇതുകൂടി വായിക്കൂ - താജ് മഹല്‍ റൊമാന്‍റിക് ത്രില്ലര്‍ നോവെല്ല എപിസോഡ് 1  Touch here


    ഇതുകൂടി വായിക്കൂ - താജ് മഹല്‍ റൊമാന്‍റിക് ത്രില്ലര്‍ നോവെല്ല എപിസോഡ് 2 Touch here



    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *