ശര്‍ക്കര പുട്ടും പാനിയും
ശര്‍ക്കരപ്പുട്ട് കഴിച്ചിട്ടുണ്ടോ. മധുരമുള്ള രുചികരമായ ശര്‍ക്കരപ്പുട്ട് കേരളത്തില്‍ പണ്ട് പല അടുക്കളകളിലും ഉണ്ടാക്കിയിരുന്നു. ഇന്ന് അത് ഉണ്ടാക്കാന്‍ അറിയാവുന്നവര്‍ വളരെ കുറവാണ്. രുചികരമായ ശര്‍ക്കരപ്പുട്ടും പാനിയും എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ശ്രീ ഓമനാ നാരായണന്‍ വിവരിക്കുന്നു. ഗോതമ്പുപൊടിയാണ് ശര്ക്കരപ്പുട്ട് ഉണ്ടാക്കാന്‍ നല്ലത്.
ആവശ്യമുള്ള സാധനങ്ങള്‍
ചേരുവകള്‍
ഗോതമ്പുപൊടി : 2 കപ്പ്
ശര്‍ക്കര പൊടിച്ചത്: 2 കപ്പ്
തേങ്ങ ചിരകിയത് : 1/4 കപ്പ്
നെയ്യ് : 2 ടീസ്പൂണ്‍
ഏലക്കാപ്പൊടി, അണ്ടിപരിപ്പ്
തയ്യാറാക്കുന്നവിധം:
ആദ്യം ഗോതമ്പുപൊടി പുട്ടിന് കുഴയ്ക്കുന്നതു പോലെ കുഴയ്ക്കുക. അത് പൂട്ടുകുറ്റി യില്‍ ആക്കി ആവിയില്‍ ഏകദേശം 8 മിനിറ്റോളം വേവിക്കുക. ചൂടാറിയതിന് ശേഷം അത് പൊടിച്ച് വയ്ക്കുക. പിന്നെ ഒരു പാന്‍ എടുത്ത് ശര്‍ക്കര ഉരുക്കി നൂല്‍പാകമാകുമ്പോള്‍ അതില്‍ ചിരകിയ തേങ്ങയും കൂടെ ഉണ്ടാക്കി വെച്ചപൂട്ടില്‍ ചേര്‍ത്ത് നന്നായി ഇളക്കി നെയ്യും ഒഴിച്ച് ഏലയ്ക്കാപൊടിയും തൂകി ഉതിര്‍ പാകമാകുന്നത് വരെ ഇളക്കുക. കുറഞ്ഞ തീയില്‍ വേണം പാകം ചെയ്യാന്‍. അണ്ടിപരിപ്പു വറുത്തു ചേര്‍ക്കുക.
പാനി ഉണ്ടാക്കുന്ന വിധം
ശര്‍ക്കര അരക്കപ്പ്
ഏലക്കായ ആവശ്യത്തിന്
ജീരകം ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് ശര്‍ക്കര വെള്ളം ചേര്‍ത്ത് തിളപ്പിച്ച് പാനിയാക്കുക. ഏലക്കായും ജീരകവും പൊടിച്ചു ചേര്‍ക്കുക.
ഇനി ശര്‍ക്കരപുട്ട് വിളമ്പിയിട്ട് അതിന്‍റെ മുകളില്‍ രണ്ട് ഞാലിപ്പൂവന്‍ പഴം അരിഞ്ഞിടുക. എന്നിട്ട് പാനി ഒഴിച്ചു കഴിച്ചുനോക്കൂ.
കപ്പബിരിയാണി
കേരളത്തിലെ ജനപ്രിയ നോണ്‍വിഭവമായ കപ്പബിരിയാണി തയ്യാറാക്കുന്ന
രീതിയാണ് ഇത്തവണ ശ്രീ ഓമന ശിവരഞ്ജിനി പരിചയപ്പെടുത്തുന്നത്.
ആവശ്യമുള്ള സാധനങ്ങള്
കപ്പ - ഒരു വലുത്.
ബീഫ് - അര കിലോ
ഉള്ളി - ഒരെണ്ണം അരിഞ്ഞത്
തക്കാളി - ഒരെണ്ണം മുറിച്ചത്.
പച്ചമുളക് -
3
മുളകുപൊടി -
1 ടീസ്പൂണ്
കുരുമുളകുപൊടി
- 1 ടീസ്പൂണ്
ഗരം മസാല - 1 ടീസ്പൂണ്
മല്ലിപ്പൊടി
- 2 ടീസ്പൂണ്
മഞ്ഞള്പ്പൊടി - 1 നുള്ള്
കടുക് - 1 ടീസ്പൂണ്
ഉണക്കമുളക്
- 3
കറിവേപ്പില
- 1 തണ്ട്
മല്ലിയില - ഗാര്ണിഷിങ്ങിന്
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ
- 1 ടേബിള്സ്പൂണ്
തയ്യാറാക്കുന്ന
വിധം
കപ്പയ്ക്ക് ഉള്ളത്
1. കപ്പ നുറുക്കി കഴുകിയെടുക്കുക.
2 ഒരു കലത്തില് വെള്ളം വച്ച് കപ്പയിട്ട് ഉപ്പും ഒരു നുള്ള് മഞ്ഞള്പ്പൊടിയും ചേര്ത്ത് നന്നായി വേവിക്കുക.
ഗ്രേവിക്കുള്ളത്
1. ഒരു ചെറിയ പ്രഷര്കുക്കര് അടുപ്പത്ത് വച്ച് അതില് അല്പം എണ്ണയൊഴിച്ച് ചൂടാക്കുക. കടുകിട്ട് പൊട്ടിയാല് ഉണക്കമുളകും കറിവേപ്പിലയും ചേര്ത്തിട്ട് വഴറ്റുക.
2. അതിലേക്ക് ഉള്ളി ചേര്ത്ത് ബ്രൗണ് നിറമാകുന്നതുവരെ വഴറ്റുക.
3. ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ചേര്ക്കുക. തുടര്ന്ന് പച്ചമുളക്, തക്കാളി ഇവ ഇടുക.
4. ഇതിലേക്ക് കഷണങ്ങളാക്കിയ ബീഫ്, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, മഞ്ഞള്പ്പൊടി, കുരുമുളകുപൊടി, ഉപ്പ് ഇവ ചേര്ക്കുക.
5. ഒരു മിനിറ്റ് നേരം ഇവ വഴറ്റുക.
6. തുടര്ന്ന് വെള്ളം ചേര്ത്ത് പ്രഷര്കുക്കര് അടച്ച് 2 വിസില് കേള്ക്കുന്നതുവരെ വേവിക്കുക.
ബിരിയാണി തയ്യാറാക്കുന്ന വിധം
1. ഗ്രേവ് വെന്താല് പ്രഷര് കുക്കര് തുറക്കുക.
2. വേവിച്ചുവച്ച കപ്പ ഗ്രേവിയിലേക്ക് ചേര്ക്കുക.
3. അടച്ചുവച്ച് 5 മിനിറ്റ് വേവിക്കക.
4. വേവ് പാകമായാല് കുക്കറിന്റെ മൂടി തുറന്ന് അരിഞ്ഞ മല്ലിയില തൂവുക. കപ്പബിരിയാണി റെഡി.
![]() |
കപ്പബിരിയാണി |
ഒരു സാധാരണവീട്ടമ്മയായ ഓമനാ ശിവരഞ്ജിനി എഴുതുന്ന കേരള തമിഴ്നാട് തനതായ നാടന് വിഭവങ്ങളുടെ റെസിപ്പികളാണ് ഈ പുസ്തകത്തില്. തനത് കേരള രുചിയില് വിരിയുന്ന ഹൈദരാബാദി ദം ബിരിയാണി മുതല് ചക്കക്കുരു ചെമ്മീന് കറി വരെ ഈ പുസ്തകത്തിലുണ്ട്. അരിപ്പത്തിരി,
മലബാര് ചിക്കന് കറി, ബീഫ് വിഭവങ്ങള്, തമിഴ്നാടിന്റെ റവ കേസരി, കുഴിപ്പനിയാരം, കാഞ്ചീപുരം ഇഡലി തുടങ്ങിയ വ്യത്യസ്തവും രുചികരവുമായ വിഭവങ്ങള് ഇനി വീട്ടില് പരീക്ഷിക്കാം.50 കളര്പേജുകളുള്ള ഇ ബുക്ക് വില വെറും 30 രൂപ മാത്രം. പുസ്തകം പരിചയപ്പെടാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തൃപ്പൂണിത്തുറയുടെ സ്പെഷ്യല്‍ മത്തങ്ങാ മുളകുഷ്യം
രാജനഗരമായ തൃപ്പൂണിത്തുറയുടെ സ്വന്തം വിഭവമാണ് മുളകുഷ്യം എന്ന കറി. അന്തരിച്ച നടനും പാചകവിദഗ്ദനുമായ എംഎസ് തൃപ്പൂണിത്തുറയുടെ ഇഷ്ടവിഭവമായിരുന്നു മുളകുഷ്യം. തൃപ്പൂണിത്തുറ സദ്യക്ക് പണ്ടേ പേരുകേട്ട നാടാണ്. ഇലയിലെ നാടന്‍ സദ്യയില്‍ തൃപ്പൂണിത്തുറയുടെ സദ്യയെ വെല്ലാന്‍ മറ്റൊരു നാടും പോര. 1962 ല്‍ തൃപ്പൂണിത്തുറയില്‍ ജനിച്ചുവളര്‍ന്ന് ആ നാടിന്‍റെ രുചിയെ തൊട്ടറിഞ്ഞ ഓമനാനാരായണന്‍ ഇത്തവണ ഈ പംക്തിയിലൂടെ പരിചയപ്പെടുത്തുന്നത് തൃപ്പൂണിത്തുറക്കാരുടെ സ്പെഷ്യല്‍ മത്തങ്ങാ മുളകുഷ്യമാണ്.
മത്തങ്ങാ മുളകുഷ്യം
ചേരുവകള്‍
തുവരപ്പരിപ്പ് - 50 ഗ്രാം
മത്തങ്ങ - 250 ഗ്രാം
പച്ചമുളക് - 1
മുളകുപൊടി - അര ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ ടീ സ്പൂണ്‍
വാളന്‍പുളി - ഒരു നെല്ലിക്കാവലുപ്പത്തില്‍
വെളിച്ചെണ്ണ അല്ലെങ്കില്‍ നെയ്യ് - ഒരു ടീസ്പൂണ്‍
വറ്റല്‍മുളക് - 2 എണ്ണം
കറിവെപ്പില - ആവശ്യത്തിന്
കടുക് - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
പാചകം ചെയ്യുന്നവിധം
അടുപ്പില്‍ പാത്രം വച്ച് പാകത്തിന് വെള്ളം തിളപ്പിക്കുക. അതില്‍ പരിപ്പിടുക. അതിലേക്ക് മഞ്ഞള്‍പ്പൊടി - കാല്‍ ടീ സ്പൂണ്‍, വെളിച്ചെണ്ണ അല്ലെങ്കില്‍ നെയ്യ് - ഒരു ടീസ്പൂണ്‍, പച്ചമുളക് - 1 കൂടെ രണ്ട് ഇതള്‍ കറിവേപ്പിലയും കൂടി ഇട്ട് മൂടി വച്ച് വേവിക്കുക. പരിപ്പ് വെന്ത് പാകമായാല്‍ മത്തങ്ങ ചേര്‍ക്കാം. (പച്ചമത്തങ്ങാ തൊണ്ട് കളയാതെ ചേര്‍ക്കാം. പഴുത്ത മത്തങ്ങയാണെങ്കില്‍ മീതേയുള്ള തൊണ്ട് ചുരണ്ടിക്കളഞ്ഞിട്ട് ചേര്‍ക്കാം. മത്തങ്ങ ഒരിഞ്ച് വലുപ്പമുള്ള നീളന്‍ കഷണങ്ങളാക്കുന്നതാണ് നല്ലത്.)
മത്തങ്ങ വെന്ത പരിപ്പിലേക്ക് ചേര്‍ത്തതിന് ശേഷം വാളന്‍പുളി - ഒരു നെല്ലിക്കാവലുപ്പത്തില്‍ എടുത്തത് പിഴിഞ്ഞ് ഒഴിക്കുക. അതിന് ശേഷം മുളകുപൊടി - അര ടീ സ്പൂണ്‍, ഒരു നുള്ള് മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക. പാകത്തിന് ഉപ്പും ചേര്‍ക്കുക. അടച്ചുവച്ച് വേവിക്കുക. മത്തങ്ങാ വെന്തു കഴിഞ്ഞാല്‍ അത് വാങ്ങിവച്ച് മറ്റൊരു പാത്രം അടുപ്പില്‍ വച്ച് താളിക്കാനുള്ളത് ചേര്‍ക്കുക. അതിനായി പാത്രത്തില്‍ നെയ്യ് അല്ലെങ്കില്‍ വെളിച്ചെണ്ണ ഒഴിച്ച് മൂത്താല്‍ കടുക് ഇടുക, തുടര്‍ന്ന് മുളക്, കറിവേപ്പില ഇവ ചേര്‍ത്ത് താളിച്ച് വാങ്ങിവച്ചിരിക്കുന്ന കറിയിലേക്ക് ഒഴിക്കുക. മുളകുഷ്യം റെഡിയായി.
തൃപ്പൂണിത്തുറക്കാരുടെ സ്പെഷ്യലായ ഈ മുളകുഷ്യം ചോറിനൊടൊപ്പം മാത്രമല്ല ഇഡ്ഡലിക്കൊപ്പവും ദോശക്കൊപ്പവും ബെസ്റ്റാണ്. വേനലായതിനാല്‍ ശരീരത്തിന് തണുപ്പ് പകരാന്‍ അധികം മസാല ചേരാത്ത ഈ കറിക്ക് കഴിയും.
ഓമനാശിവരഞ്ജിനി
(എഴുത്തുകാരനായ വിനോദ് നാരായണന്‍റെ മാതാവാണ്. തൃപ്പൂണിത്തുറക്കാരിയാണ്. ഇപ്പോള്‍ വൈക്കത്തിനടുത്ത് ചെമ്പില്‍ താമസിക്കുന്നു.)
വാഴക്കൂമ്പ് - ചെറുപയര്‍ തോരന്‍
തോരന്‍ വയ്ക്കാന്‍ ഉപയോഗിക്കുന്ന വാഴക്കൂമ്പ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. നേന്ത്രന്‍ അല്ലെങ്കില്‍ പാളയംതോടന്‍ കുടപ്പന്‍ ആണ് ഭക്ഷണത്തിനുപയോഗിക്കുന്നത്. മറ്റ് കുടപ്പനുകള്‍ കയ്പ് ഉണ്ടാക്കും.
ആവശ്യം വേണ്ട സാധനങ്ങള്‍
ചെറുപയര്‍ 100 ഗ്രാം
കുടപ്പന്‍ 1
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
വറ്റല്‍ മുളക് 6 എണ്ണം
ചുവന്നുള്ളി 10 എണ്ണം
കറിവേപ്പില രണ്ട് തണ്ട്
തേങ്ങ അര മുറി ചിരകി ഞെരടിയത്
ചെറുപയര്‍ വെള്ളത്തില്‍ കുതിര്‍ത്തി എടുക്കണം. പൊടിയായി അരിഞ്ഞെടുത്ത വാഴക്കുടപ്പനിലേക്ക് അത്യാവശ്യം ഉപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് തിരുമ്മി വയ്ക്കുക. കുക്കറില്‍ ചെറുപയറും അരിഞ്ഞ വാഴക്കുടപ്പനും ഇട്ട് അല്‍പം വെള്ളം ചേര്‍ത്ത് മൂന്നു വിസില്‍ കേള്ക്കുന്നതുവരെ വേവിക്കുക. ചീനച്ചട്ടി അടുപ്പില്‍ വച്ച് രണ്ട് സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകു പൊട്ടിച്ച ശേഷം ഉള്ളിയും മുളകും ചതച്ചതും കറിവേപ്പിലയും ചേര്‍ക്കണം. അതൊന്നു മൂത്താല്‍ തിരുമ്മിയ തേങ്ങ ചേര്‍ക്കാം. അതിന് ശേഷം വേവിച്ചു വച്ചിരിക്കുന്ന ചെറുപയര്‍ കുടപ്പന്‍ ചേര്‍ത്ത് രണ്ട് മൂന്ന് മിനിറ്റ് ചെറുതീയില്‍ വേവിച്ച് സ്റ്റൗ ഓഫ് ചെയ്യാം. ഈ നാടന്‍ തോരന്‍ ഉച്ചയൂണിന് തീര്‍ച്ചയായും സവിശേഷമായിരിക്കും.
രഞ്ജിനി ശിവ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ