•  


    ചെറുപയര്‍ നിസാരക്കാരനല്ല, ആരോഗ്യത്തിന്‍റെ കലവറ


     

    ചെറുപയര്‍ നിസാരക്കാരനല്ല, ആരോഗ്യത്തിന്‍റെ കലവറ

    ആരോഗ്യത്തിന് വേറെ എവിടേയും പോകേണ്ട. നമ്മുടെ അടുക്കളയില്‍ തന്നെ എത്തിയാല്‍ മതിയാകും. കാരണം ആരോഗ്യവും അനാരോഗ്യവും പ്രധാനമായും ഭക്ഷണത്തിന്റെ അടിസ്ഥാനമാണെന്നു വേണം, പറയാന്‍. ഭക്ഷണം മാത്രമല്ല, വ്യായാമവും ആരോഗ്യപരമായ ശീലങ്ങളുമെല്ലാം ഇതില്‍ പെടുന്നു. ആരോഗ്യത്തിനു സഹായിക്കുന്ന ഭക്ഷണങ്ങള്‍ ധാരാളമുണ്ട്. ഇതുപോലെ അനാരോഗ്യത്തിന് കാരണമായ ഭക്ഷണ ശീലങ്ങളുമുണ്ട്. ചില പ്രത്യേക ഭക്ഷണങ്ങള്‍ പ്രത്യേക രീതിയില്‍ കഴിച്ചാല്‍ ആരോഗ്യ ഗുണങ്ങള്‍ ഇരട്ടിയ്ക്കും. ആരോഗ്യത്തിന് മാത്രമല്ല, പല ഭക്ഷണങ്ങളും അസുഖങ്ങള്‍ തടയാനും സഹായിക്കുന്നവ തന്നെയാണ്. അസുഖങ്ങള്‍ വരുത്തുവാനും ഒഴിവാക്കാനും വര്‍ദ്ധിപ്പിയ്ക്കാനും കുറയ്ക്കാനുമെല്ലാം സഹായിക്കുന്ന ഭക്ഷണങ്ങള്‍ പലതാണ്. 


    ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ഒന്നാണ് പയര്‍ വര്‍ഗങ്ങള്‍. പ്രത്യേകിച്ചും ഉണക്കിയ പയര്‍ വര്‍ഗങ്ങള്‍. ഉണക്കപ്പയര്‍, ചെറുപയര്‍, മുതിര എന്നിങ്ങനെ ഒരു പിടി വസ്തുക്കള്‍ ആരോഗ്യത്തിന് സഹായിക്കുന്നവയാണ്. ഇത്തരം പയര്‍ വര്‍ഗങ്ങളില്‍ തന്നെ ആരോഗ്യ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒന്നാണ് ചെറുപയര്‍. ചെറുപയര്‍ പല രീതിയിലും കഴിയ്ക്കാം. ഇത് പച്ചയ്ക്കും വേവിച്ചും മുളപ്പിച്ചുമെല്ലാം കഴിയ്ക്കാം. പ്രോട്ടീന്റെ നല്ലൊരു കലവറയാണ് ചെറുപയര്‍. പ്രത്യേകിച്ചും മുളപ്പിച്ച ചെറുപയര്‍. പ്രോട്ടീനു പുറമെ മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കോപ്പര്‍, സിങ്ക്, വൈറ്റമിന്‍ ബി തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ കുറവും. 


    ദിവസവും ഒരു പിടി ചെറുപയര്‍ മുളപ്പിച്ചത് ഭക്ഷണത്തില്‍ ശീലമാക്കി നോക്കൂ. ഇത് വേവിച്ചോ അല്ലാതെയോ ആകാം. വേവിയ്ക്കാതെ കഴിച്ചാല്‍ ഗുണം ഇരട്ടിയ്ക്കും. ഇതുപോലെ മുളപ്പിച്ചു കഴിച്ചാലും. ചെറുപയര്‍ ശീലമാക്കിയാല്‍ ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് അറിയൂ. പ്രോട്ടീന്‍ മുളപ്പിച്ചതും അല്ലാതെയുമായ ചെറുപയര്‍ പ്രോട്ടീന്റെ പ്രധാനപ്പെട്ട ഒരു കലവറയാണ്. വെജിറ്റേറിയന്‍ ഭക്ഷണപ്രിയര്‍ക്കു പ്രത്യേകിച്ചും. പ്രോട്ടീന്‍ കോശങ്ങളുടേയും മസിലുകളുടേയും വളര്‍ച്ചയ്ക്ക് ഏറെ പ്രധാനപ്പെട്ടതുമാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭ്യമാക്കാന്‍ ഇതു മതിയാകും. രോഗപ്രതിരോധ ശേഷി ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന നല്ലൊന്നാന്തരം ഭക്ഷണമാണ് ചെറുപയര്‍.


     പ്രതിരോധശേഷിയും ഊര്‍ജവും ശക്തിയുമല്ലാം ഒരുപോലെ ശരീരത്തിന് പ്രദാനം നല്‍കാന്‍ കഴിയുന്ന ഒരു ഭക്ഷണമാണ്. പ്രതിരോധ ശേഷി വന്നാല്‍ തന്നെ പല രോഗങ്ങളും അകന്നു നില്‍ക്കും. വയറിന്റെ ആരോഗ്യത്തിന് വയറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് ചെറുപയര്‍. ഇത് മുളപ്പിച്ചു കഴിച്ചാല്‍ ഗ്യാസ് പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. പയര്‍ വര്‍ഗങ്ങള്‍ പൊതുവേ ഗ്യാസ് കാരണമാകുമെങ്കിലും ഇതു മുളപ്പിച്ചാല്‍ ഈ പ്രശ്‌നം ഇല്ലാതെയാകും. മലബന്ധം ധാരാളം നാരുകള്‍ അടങ്ങിയ ചെറുപയര്‍ കുടലിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. കുടലിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കാന്‍ ഇത് സഹായിക്കും. ഇതുവഴി മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താനും സഹായിക്കും. ദിവസവും ചെറുപയര്‍ മുളപ്പിച്ചു കഴിയ്ക്കുന്നത് നല്ല ശോധനയ്ക്കു സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട വഴിയാണ്. 


    ശരീരത്തിലെ ടോക്‌സിനുകള്‍ മുളപ്പിച്ച ചെറുപയര്‍ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ശരീരത്തിലെ ടോക്‌സിനുകളാണ് ക്യാന്‍സര്‍ അടക്കമുളള പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താന്‍ ആരോഗ്യകരമായ ഈ ഭക്ഷണത്തിനു സാധിയ്ക്കും. ആയുര്‍വേദ പ്രകാരം ആയുര്‍വേദ പ്രകാരം കഥ, പിത്ത, വായു ദോഷങ്ങളാണ് അസുഖ കാരണമാകുന്നത്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ചെറുപയര്‍ മുളപ്പിച്ചു കഴിയ്ക്കുന്നത്. ആയുര്‍വേദ പ്രകാരം ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള നല്ലൊരു ഭക്ഷണമാണിത്. കാല്‍സ്യം ധാരാളം കാല്‍സ്യം അടങ്ങിയ ഒരു ഭക്ഷണം കൂടിയാണിത്. ഇതു കൊണ്ടു തന്നെ എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറ്റവും ഉത്തമവും. കുട്ടികള്‍ക്കു നല്‍കാന്‍ സാധിയ്ക്കുന്ന മികച്ചൊരു ഭക്ഷണമാണിത്. ശരീരത്തിന് പോഷകക്കുറവ് ശരീരത്തിന് പോഷകക്കുറവ് അനുഭവപ്പെടാതെ തന്നെ തടി കുറയ്ക്കാന്‍ പറ്റിയ ഉത്തമമായ ഒരു വഴിയാണിത്. ഇതിലെ നാരുകള്‍ ദഹനപ്രക്രിയ സുഗമമാക്കി നടക്കാനും അപചയ പ്രക്രിയ ശക്തിപ്പെടുത്താനും സഹായിക്കുന്നു. ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ കുറവുമാണ്. ഇത്തരം ഗുണങ്ങളെല്ലാം തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. 


    ആര്‍ത്തവ സമയത്ത് സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് മുളപ്പിച്ച ചെറുപയര്‍. ആര്‍ത്തവ സമയത്ത് ഇത് ശീലമാക്കി നോക്കൂ. ഇതിലെ വൈറ്റമിന്‍ ബി , വൈറ്റമിന്‍ ബി 6 എന്നിവ ഇതിനുള്ള പരിഹാരമാണ്. പ്രമേഹത്തിന് പ്രമേഹത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉത്തമ പരിഹാരമാണ് ചെറുപയര്‍ മുളപ്പിച്ചത്. ഇത് ഒരു മാസം ശീലമാക്കിയാല്‍ മതി പ്രമേഹമെല്ലാം പമ്പ കടക്കും. പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ ഏറെ നല്ലതാണിത്. ധൈര്യമായി പ്രമേഹ രോഗികള്‍ക്കു കഴിയ്ക്കാവുന്ന ഒന്ന്. കൊളസ്‌ട്രോള്‍ കൊളസ്‌ട്രോള്‍ നിയന്ത്രിച്ചു നിര്‍ത്താനുള്ള നല്ലൊരു വഴിയാണ് ചെരുപയര്‍. ഇത് ശരീരത്തിന്റെ അപചയപ്രക്രിയയും ദഹനപ്രക്രിയയും വര്‍ദ്ധിപ്പിച്ച് കൊഴുപ്പടിഞ്ഞു കൂടുന്നത് തടയും. ഇതുവഴി കൊളസ്‌ട്രോള്‍ കുറയ്ക്കും. 


    ചെറുപയര്‍ സലാഡ് ഒരു പ്രത്യേക രീതിയില്‍ മുളപ്പിച്ച ചെറുപയര്‍ സലാഡ് ഉണ്ടാക്കാന്‍ സാധിയ്ക്കും. മുളപ്പിച്ച ചെറുപയറില്‍ ചെറുതായി തക്കാളി, സവാള എന്നിവ അരിഞ്ഞിടുക. വേണമെങ്കില്‍ ചെറുപയര്‍ വേവിയ്ക്കുകയും ചെയ്യാം. ഇതില്‍ കുരുമുളകുപൊടി, ലേശം ഉപ്പ്, ചെറുനാരങ്ങാനീര്, മല്ലിയില എന്നിവ ചേര്‍ത്തിളക്കി കഴിയ്ക്കാം. ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണിത്.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *