•  


    രുചികരം ഈ പച്ചമാങ്ങാ സംഭാരം


    രുചികരം ഈ പച്ചമാങ്ങാ സംഭാരം 

    ചൂടുകാലമാണ്. അകവും പുറവും പൊള്ളിയ്ക്കുന്ന ചൂട്. ശരീരം വല്ലാതെ തളര്‍ന്ന് പോകുന്ന അവസരവുമാണ്. ചൂടുകാലത്ത് നാം കൂടുതല്‍ ആശ്രയിക്കുന്നത് പാനീയങ്ങളെയായിരിയ്ക്കും. ഇവയാണ് ഒരു പരിധി വരെയെങ്കിലും നമുക്ക് കൂട്ടാവുക. മാത്രമല്ല, ശരീരത്തിലെ ജലാംശം കുറഞ്ഞാല്‍ ഉണ്ടാകുന്ന രോഗങ്ങളും അസ്വസ്ഥതകളും ചെറുതല്ല. 


    ചൂട് കൂടുമ്പോള്‍ ഒപ്പം വയറിന് അസ്വസ്ഥതകളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ദഹന പ്രശ്‌നങ്ങളുമുണ്ടാകും. വിശപ്പ് കുറയും. ഇനി വിശപ്പുണ്ടെങ്കില്‍ കൂടുതല്‍ കഴിച്ചാല്‍ വയറിന് അസ്വസ്ഥതയും ദഹനക്കേടുമുണ്ടാകും. ഇതിനെല്ലാം പരിഹാരമായി നമുക്ക് ആശ്രയിക്കാവുന്ന ചില പ്രത്യേക നാടന്‍ പാനീയങ്ങളുണ്ട്. കളര്‍ ചേര്‍ത്ത പാനീയങ്ങള്‍ കഴിച്ച് ആരോഗ്യം കളയാതെയും വയര്‍ കേടാക്കാതെയും ഇതുപോലെ തയ്യാറാക്കാവുന്ന ഒരു പാനീയത്തെ കുറിച്ചറിയാം. പച്ചമാങ്ങാസംഭാരമാണ് ഇത്.


    മാങ്ങാക്കാലം കൂടിയാണ് ഇത്. പഴുത്ത മാങ്ങയും പച്ചമാങ്ങയുമെല്ലാം സമൃദ്ധമാണ്. അധികം പുളിയില്ലാത്ത പച്ചമാങ്ങാ ഉപയോഗിച്ചാണ് പച്ചമാങ്ങാ സംഭാരം തയ്യാറാക്കുന്നത്. ഇതിനൊപ്പം ഇതില്‍ ഇഞ്ചി, പച്ചമുളക്, കറിവേപ്പില, നാരകത്തിന്റെ ഇല, പുതിനയില, ഉപ്പ്, പഞ്ചസാര എന്നിവയെല്ലാം വേണം. ഒപ്പം ഐസും.പച്ചമാങ്ങാക്ക് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. പഴുത്ത മാങ്ങയേക്കാള്‍ വൈറ്റമിന്‍ സി പോലുള്ള ഘടകങ്ങള്‍ കൂടുതല്‍ അടങ്ങിയതാണ് പച്ചമാങ്ങ. കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. വാസ്തവത്തില്‍ പല രോഗങ്ങളേയും, ജീവിതശൈലീ രോഗങ്ങളുള്‍പ്പെടെയുള്ളവയെ തടയാന്‍ ഇതേറെ നല്ലതാണ്. നല്ല ദഹനത്തിനും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇതേറെ മികച്ചതാണ്. നല്ല ശോധനയ്ക്ക് ഏറെ ഗുണകരമാണിത്. 


    ഇതിലെ വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ എന്നിവ ഹോര്‍മോണ്‍ സന്തുലിതാസ്ഥയ്ക്ക് ഏറെ സഹായിക്കുന്നു.ഇതില്‍ ചേര്‍ക്കുന്ന ഇഞ്ചിയും ഇലകളുമെല്ലാം തന്നെ ആരോഗ്യത്തിന് നല്ലതാണ്. ഇതില്‍ കറിവേപ്പില അല്ലെങ്കില്‍ നാരകത്തിന്റെ ഇല മതിയാകും. രണ്ടില്‍ ഒന്നെടുത്താല്‍ മതി. പച്ചമാങ്ങ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. ഇഞ്ചി, പച്ചമാങ്ങ, പച്ചമുളക്, ഇലകളില്‍ ഏതെങ്കിലും ഒരെണ്ണം എന്നിവ ചതച്ചെടുക്കാം.


     നല്ലതുപോലെ ചതഞ്ഞാല്‍ മതിയാകും. അരയ്ക്കരുത്. ഇതെല്ലാം കൂടി ഒരു ജാറിലിട്ട് ഇതിലേയ്ക്ക് വെള്ളമൊഴിയ്ക്കുക. അല്‍പം പുതിയയില കൂടി ഇതില്‍ ഇട്ടു വയ്ക്കാം. ഇത് അടച്ച് വച്ച് അല്‍പം കഴിയുമ്പോള്‍ ഊറ്റിയെടുത്ത് കുടിയ്ക്കാം. ഇതില്‍ പാകത്തിന് ഉപ്പും ലേശം പഞ്ചസാരയും ചേര്‍ക്കാം. ഇത് രുചി വര്‍ദ്ധിപ്പിയ്ക്കും.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *