•  


    ഖലിസ്ഥാന്‍ ഭീകരര്‍ക്ക് കാനഡ താവളമാകുമ്പോള്‍


     ഖലിസ്ഥാന്‍ ഭീകരര്‍ക്ക് കാനഡ താവളമാകുമ്പോള്‍

    ഖലിസ്ഥാന്‍ ഭീകരനേതാവും കനേഡിയന്‍ പൗരനുമായ ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിന് പിന്നാലെ വഷളായ ഇന്ത്യ-കാനഡ ബന്ധം സൃഷ്ടിക്കാന്‍ പോകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍. നിജ്ജറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്നാണ് കാനഡ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുണ്ടെന്നും ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ അവകാശപ്പെടുന്നു.

    ഹര്‍ദീപ് സിംഗ് നിജ്ജാര്‍

    എന്നാല്‍ അസംബന്ധം എന്നാണ് കനേഡിയന്‍ സര്‍ക്കാരിന്‍റെ ആരോപണങ്ങളോട് ഇന്ത്യയുടെ പ്രതികരണം. നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട ഒരു തെളിവും കാനഡ കൈമാറിയിട്ടില്ല എന്ന് ഇന്ത്യ പറയുന്നു. എന്നാല്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കാനഡ. ഇതോടെ ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളുടെ സാന്നിധ്യം വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.

    കാനഡയിലെ ഖലിസ്ഥാന്‍ ഭീകരവാദികള്‍

    തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ 'കനേഡിയന്‍ നയതന്ത്ര ഇടപെടല്‍' ആരോപിച്ച ഇന്ത്യ രാജ്യത്ത് ജോലി ചെയ്യുന്ന കനേഡിയന്‍ നയതന്ത്രജ്ഞരുടെ എണ്ണം കുറച്ചിരിക്കുകയാണ്. അതിനിടെ കാനഡയിലെ വിസ സേവനങ്ങള്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കാനഡയില്‍ താമസിക്കുന്ന പൗരന്മാരോടും അവിടേക്ക് യാത്ര ചെയ്യുന്നവരോടും അതീവ ജാഗ്രത പാലിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വിഷയത്തില്‍ ഇന്ത്യയുമായും കാനഡയുമായും ബന്ധപ്പെട്ടു വരികയാണെന്നും ഇരു രാജ്യങ്ങളും തങ്ങള്‍ക്ക് പ്രധാനമാണെന്നും യു എസ് അറിയിച്ചു. അന്വേഷണത്തിനും കുറ്റവാളികളെ കണ്ടെത്താനും നടത്തുന്ന ശ്രമങ്ങളെ യുഎസ് പിന്തുണച്ചു. എന്നാല്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് മാത്രമായി പ്രത്യേക പരിഗണനയില്ല എന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. കാനഡയുമായി വിവിധ മേഖലകളില്‍ ബന്ധമുള്ള രാജ്യമാണ് ഇന്ത്യ.

    ഖലിസ്ഥാന്‍ ഭീകരവാദികള്‍ ആവശ്യപ്പെടുന്ന രാജ്യം

    അതിനാല്‍ തന്നെ പുതിയ സംഭവ വികാസത്തിന്റെ അനുരണനങ്ങള്‍ കുടിയേറ്റം, വ്യാപാരം, വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നിവയെ പ്രതികൂലമായി ബാധിച്ചേക്കും എന്നാണ് സൂചന. പാശ്ചാത്യരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിന്റെ ചരിത്രത്തിലാദ്യമായാണ് നിലവിലേത് പോലുള്ള സാഹചര്യം അഭിമുഖീകരിക്കുന്നത്. കാനഡയില്‍ ദേശീയ ജനസംഖ്യയുടെ ശതമാനത്തില്‍ ഇന്ത്യയെക്കാള്‍ കൂടുതല്‍ സിഖുകാരുണ്ട്.


    2000 ഏപ്രില്‍ മുതല്‍ 2023 ജൂണ്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ മൊത്തം വിദേശ നിക്ഷേപം 645386.0884 മില്യണ്‍ ഡോളറാണ്. അതില്‍ 0.5644 ശതമാനം (3642.5243 ദശലക്ഷം ഡോളര്‍) കാനഡയില്‍ നിന്നാണ്. ഇന്ത്യന്‍ പ്രവാസികളില്‍ 5.26 ശതമാനം കാനഡയിലാണ് ഉള്ളത്. 32100340 ഇന്ത്യക്കാരാണ് വിദേശരാജ്യങ്ങളില്‍ ഉള്ളത്. ഇതില്‍ 178410 പ്രവാസി ഇന്ത്യക്കാരും 1510645 ഇന്ത്യന്‍ വംശജരും ഉള്‍പ്പെടെ 1689055 പേര്‍ കാനഡയിലാണ്. 2022 ലെ കണക്ക് പ്രകാരം വിദേശത്തുള്ള 13,24,954 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 13.83% (1,83,310) കാനഡയിലാണ് എന്നാണ് കണക്ക്. ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ വഷളാകുകയും കാനഡയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ ഇന്ത്യ തടയുകയും ചെയ്താല്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് ലഭിക്കുന്ന വലിയൊരു വരുമാനം നഷ്ടമാകും. അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും കനേഡിയന്‍ സമ്പദ്വ്യവസ്ഥയിലേക്ക് 30 ബില്യണ്‍ ഡോളര്‍ കൊണ്ടുവരുന്നുണ്ട്. വിദ്യാഭ്യാസ രംഗത്ത് വരുന്ന ഏതൊരു മാറ്റവും മറ്റ് മേഖലകളേയും ബാധിക്കും. സ്വകാര്യ കോളേജുകള്‍ കനേഡിയന്‍മാരില്‍ നിന്ന് ഈടാക്കുന്നതിനേക്കാള്‍ മൂന്നോ അഞ്ചോ മടങ്ങ് കൂടുതലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഫീസ്. കാനഡയിലെ മുഴുവന്‍ സ്വകാര്യ കോളേജ് ഇക്കോസിസ്റ്റത്തിനും പണം നല്‍കുന്നത് ഇന്ത്യക്കാരാണ്. ഇത് നിയന്ത്രിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് തകരും.


    ഇന്ത്യയുടെ നാലാമത്തെ വലിയ വിനോദസഞ്ചാര സ്രോതസാണ് കാനഡ. 2021-ല്‍ ഇന്ത്യയിലേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ 5.3% (80,437) കാനഡയില്‍ നിന്നായിരുന്നു. ഇവരില്‍ 45.9% സ്ത്രീകളും 54.1% പുരുഷന്മാരുമാണ്. കനേഡിയന്‍ വിനോദസഞ്ചാരികളില്‍ 72.6% ഇന്ത്യന്‍ പ്രവാസികളായിരുന്നു. 2.5% വിനോദം, അവധിക്കാലം, വിനോദം എന്നിവയ്ക്കായി വന്നവരാണ്. 1.1% ബിസിനസ്, പ്രൊഫഷണല്‍ കാരണങ്ങള്‍ കൊണ്ടും 0.3% മെഡിക്കല്‍ കാരണങ്ങള്‍ കൊണ്ടുമാണ് ഇന്ത്യയിലേക്കെത്തിയത്. അതേസമയം നിലവിലെ പ്രശ്‌നങ്ങള്‍ വ്യാപാര മേഖലയില്‍ ഇന്ത്യയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കില്ല എന്നാണ് വിലയിരുത്തല്‍. കാനഡയുമായുള്ള ഉഭയകക്ഷി വ്യാപാരം ഇന്ത്യയുടെ മൊത്തം വ്യാപാരത്തിന്റെ 0.70% മാത്രമാണ്. കാനഡയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 8161.02 മില്യണ്‍ ഡോളറായിരുന്നു. ഇത് ഇന്ത്യയുടെ മൊത്തം വ്യാപാരമായ 1,165,000.88 ദശലക്ഷം ഡോളറിന്റെ 0.70% മാത്രമാണ്. ഇന്ത്യയ്ക്ക് വ്യാപാര മിച്ചമുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് കാനഡ. ഇന്ത്യയുടെ 35-ാമത്തെ വലിയ വ്യാപാര പങ്കാളി രാജ്യമാണ് കാനഡ. നേപ്പാള്‍ (8855.61 മില്യണ്‍ ഡോളര്‍), തായ്വാന്‍ (10901.77 മില്യണ്‍ ഡോളര്‍) തുടങ്ങിയ ചെറിയ രാജ്യങ്ങളുമായാണ് ഇന്ത്യയ്ക്ക് വലിയ ഉഭയകക്ഷി വ്യാപാരമുള്ളത്.


    മരുന്നുകള്‍, ചെമ്മീന്‍, സ്മാര്‍ട്ട്‌ഫോണുകള്‍, വജ്രം പതിച്ച സ്വര്‍ണ്ണാഭരണങ്ങള്‍, ബസ്മതി അരി, എണ്ണ/ഗ്യാസ് പൈപ്പ്‌ലൈനുകള്‍ക്കുള്ള പൈപ്പുകള്‍, കോട്ടണ്‍ ടീ-ഷര്‍ട്ടുകള്‍ തുടങ്ങിയവയാണ് കാനഡയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി. കല്‍ക്കരി, പൊട്ടാസ്യം ക്ലോറൈഡ്, പയര്‍, ന്യൂസ് പ്രിന്റ്, വുഡ് പള്‍പ്പ്, ചെമ്പ് അയിരുകള്‍ എന്നിവയാണ് ഇന്ത്യയിലേക്കുള്ള കനേഡിയന്‍ ഇറക്കുമതി.

    ഇതുകൂടി വായിക്കുക ചെമ്പു ദേശത്തിന്‍റെ ചരിത്രവും 1550 ലെ വടുതല യുദ്ധവും

    വാല്‍ക്കഷണം - ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ഏറെ ഗുണകരമാവുമായിരുന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നയിച്ചത് പഞ്ചാബികളായിരുന്നു. ആ സമരത്തിന് പണം ഒഴുകിയെത്തിയത് കൂടുതലും കാനഡയില്‍ നിന്നായിരുന്നു. ഖലിസ്ഥാന്‍ ഭീകരവാദത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച സുവര്‍ണക്ഷേത്രം നടപടിക്കു പ്രതികാരമായി സിഖ് ഭീകരര്‍ ഇന്ദിരാഗാന്ധിയെ വധിച്ചു. അതിനുശേഷം ഇപ്പോള്‍ കാനഡ കേന്ദ്രീകരിച്ച്ശക്തിയാര്‍ജിക്കുകയാണ് സിഖ് ഭീകരര്‍. അവര്‍ക്ക് എല്ലാ സൗകര്യങ്ങളും കാനഡ ഒരുക്കിക്കൊടുക്കുന്നുണ്ട്. 

    ഇതുകൂടി വായിക്കുക യുക്രൈനിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‍റെ രഹസ്യം

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *