ക്ണാപ്പന്
ക്ണാപ്പ്, ക്ണാപ്പന്‍ എന്നീ വാക്കുകള് ജീവിതത്തില് ഒരിക്കല് എങ്കിലും കേട്ടിട്ടില്ലാത്ത ഒരു മലയാളിയും ഉണ്ടാകില്ല..എന്താണീ ക്ണാപ്പ്? ആരാണീ ക്ണാപ്പന്??
നീ എന്തൊരു ക്ണാപ്പാടെ? അവന് എന്ത് ക്ണാപ്പന് ആണ്? ഇതൊക്കെ നമ്മള് കുറെ കേട്ടിരിയ്ക്കും, ഇല്ലേ? ഒരു കാര്യം ചെയ്യാന് കഴിവില്ലാത്തവന് - പ്രയോജനമില്ലാത്തവന് എന്ന അര്ത്ഥത്തില് ആണ് ക്ണാപ്പന് എന്ന വാക്ക് ഉപയോഗിക്കുന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് അന്നത്തെ മദ്രാസ് ദേശത്തിന് കീഴിലെ മലബാർ ജില്ലയുടെ അസിസ്റ്റന്റ് കലക്ടറും ജില്ലാ മജിസ്ട്രേറ്റും ആയി നിയോഗിക്കപ്പെട്ട ഒരു ബ്രിട്ടീഷ് സിവില് സര്വീസ് ഉദ്യോഗസ്ഥന് ആയിരുന്നു 'സര് ആര്തര് റോളണ്ട് ക്ണാപ്പ്' (Sir Arthur Rowland Knapp). മലബാറിലെ ആദ്യ പോസ്ടിങ്ങില് തന്നെ ഇദ്ദേഹം വന് പരാജയം ആയി.പിന്നീട് ഇന്ത്യയിൽ പലയിടങ്ങളിലും പല ഉയര്ന്ന സ്ഥാനങ്ങളും വഹിച്ചുവെങ്കിലും എല്ലാം വന് പരാജയങ്ങള് ആയിരുന്നു.
ഇന്ത്യയിലെ അന്നത്തെ ചില പ്രത്യേക സാഹചര്യങ്ങള് കാരണം അദ്ദേഹത്തിന് ഏല്പ്പിക്കപ്പെട്ട പല ഉത്തരവാദിത്തങ്ങളും കടമകളും കൃത്യമായി നിര്വഹിക്കുന്നതില് വന് വീഴ്ചകള് ഉണ്ടായി.അദ്ദേഹം ഇംഗ്ലണ്ടിലെയ്ക്ക് തിരിച്ചു വിളിയ്ക്കപ്പെട്ടു.കടമകള് ചെയ്തു തീര്ക്കാന് കഴിയാതെ, കഴിവ് കെട്ടവന് എന്ന ദുഷ്പേരും വാങ്ങി അപമാന ഭാരവും പേറി ഇദ്ദേഹം തിരിച്ചു പോയി.
അതിനു ശേഷം മലബാറിലെ ജനങ്ങള് കഴിവികേടിനെ സൂചിപ്പിയ്ക്കുന്ന കാര്യങ്ങള് പറയുമ്പോള് "നീ ആ ക്ണാപ്പ് സായിപ്പിനെ പോലെ ആകല്ലേ.." "നീ ആ ക്ണാപ്പനേ പോലെ ആണല്ലോ", "ശ്ശെ.. ആ ക്ണാപ്പ്" എന്നൊക്കെ പറഞ്ഞു തുടങ്ങി. പിന്നീട് കേരളം മുഴുവന് ഈ ക്ണാപ്പ് വ്യാപിച്ചു.അതൊരു പ്രയോഗം ആയി.കഴിവുകെട്ടവന് എന്നതിന്റെ പര്യായം ആയി പ്രചുരപ്രചാരം നേടി.
അക്ബര്‍ ബദറുദ്ദീന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ