•  


    യുക്രൈനിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‍റെ രഹസ്യം

    യുക്രൈനിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‍റെ രഹസ്യം

    റഷ്യ യുക്രൈനെ ആക്രമിച്ചപ്പോള്‍ നെഞ്ചില്‍ തീയുമായി വീടുകളില്‍ കാത്തിരിക്കുകയാണ് കേരളത്തിലെ കുറേ രക്ഷിതാക്കള്‍. യുക്രെയിനില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ചെയ്യുന്നവരില്‍ ഇന്ത്യക്കാരുടെ പങ്ക് ഒട്ടും കുറവല്ല എന്നത് തന്നെയാണ് ഇതിന് കാരണം. യുക്രെയിനിലെ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച്‌ 18,095 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അവിടെ മെഡിക്കല്‍ വിദ്യാഭ്യാസം ചെയ്യുന്നുണ്ട്. അതില്‍ നല്ലൊരു പങ്ക് മലയാലികളും ഉണ്ട്.  2020ല്‍ യുക്രെയിനില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ചെയ്യുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ 24 ശതമാനവും ഇന്ത്യക്കാരായിരുന്നു. എന്താകാം മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ഇന്ത്യക്കാര്‍ യുക്രെയിന്‍ തിരഞ്ഞെടുക്കാന്‍ കാരണം എന്ന് പരിശോധിക്കാം.

    ഇന്ത്യയെ അപേക്ഷിച്ച്‌ യുക്രെയിനില്‍ മെഡിക്കല്‍ വിദ്യാഭ്യാസം വളരെ ചെലവ് കുറഞ്ഞ ഒന്നാണ്. ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം താരതമ്യേന ചെലവ് കുറവാണെങ്കിലും സ്വകാര്യ മേഖലയില്‍ ഇത് ഒരു കോടിക്ക് മുകളില്‍ വരെ പോകാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ യുക്രെയിനിലെ മുന്തിയ സര്‍വകലാശാലയില്‍ പോലും ഇന്ത്യയെ അപേക്ഷിച്ച്‌ ചുരുങ്ങിയത് 17 ലക്ഷം മുതല്‍ 20 ലക്ഷം വരെയെങ്കിലും മെഡിക്കല്‍ ഫീസ് കുറവാണ്. ഇവിടത്തെക്കാളും സൗകര്യങ്ങളും അധികമുണ്ട് എന്നത് മറ്റൊരു വസ്തുതയാണ്. പോരാത്തതിന് പഠനത്തിനായി ഉപയോഗിക്കുന്ന ഭാഷ ഇംഗ്ളീഷ് ആണെന്നതും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമാണ്.

    എന്‍ട്രന്‍സ് പരീക്ഷ എഴുതേണ്ട ആവശ്യമില്ലെന്നതാണ് യുക്രെയിനിലെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തിനുള്ള മറ്റൊരു സവിശേഷത. നാട്ടിലെ കോളേജുകളില്‍ ഡിഗ്രി കോഴ്സുകള്‍ക്ക് ചേരുന്നത് പോലെ മാര്‍ക്ക് അനുസരിച്ച്‌ മെഡിക്കല്‍ കോഴ്സിനും ചേരാന്‍ സാധിക്കും. എന്നാല്‍ യുക്രെയിനില്‍ പഠിച്ച്‌ മെഡിക്കല്‍ ബിരുദം എടുത്തു എന്നത് കൊണ്ട് മാത്രം ഇന്ത്യയില്‍ വന്ന് പ്രാക്ടീസ് ആരംഭിക്കാന്‍ സാധിക്കില്ല. വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ചെയ്തവര്‍ ഇന്ത്യയില്‍ എത്തിയാല്‍ നാഷണല്‍ ബോര്‍ഡ് ഒഫ് എക്സാമിനേഷന്‍സ് ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്സാം പാസാകേണ്ടതുണ്ട്. ഈ പരീക്ഷ പാസായാല്‍ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്നതിന് ഇവര്‍ക്ക് ലൈസന്‍സ് ലഭിക്കും.

    പ്രതിവര്‍ഷം 4000ഓളം പരീക്ഷാര്‍ത്ഥികളാണ് ഈ പരീക്ഷ എഴുതുന്നതിന് ഹാജരാകുന്നത്. എന്നാല്‍ ഇവരില്‍ വെറും 700 പേരൊക്കെയാണ് പരമാവധി പരീക്ഷ ജയിച്ച്‌ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസന്‍സ് കരസ്ഥമാക്കുന്നത്.


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *