•  


    "മമ്മാ ഡക്ക് "എന്ന ഭീമന്‍ റബർ താറാവിന്‍റെ കഥ

     "മമ്മാ ഡക്ക് "എന്ന ഭീമന്‍ റബർ താറാവിന്‍റെ കഥ 

     രണ്ട് ലക്ഷം താറാവുകൾ ഒരുമിച്ചു നിന്നാൽ എത്ര വലുപ്പമുണ്ടാകും? അത്ര വലുപ്പമുള്ള ഒരു താറാവ് മുന്നിൽ വന്നു നിന്നാലോ? തമാശയല്ല, അങ്ങനെയും താറാവുണ്ട്. പക്ഷേ, ജീവനില്ലെന്നു മാത്രം. ലോകത്തിലെ ഏറ്റവും വലിയ റബ്ബർ താറാവെന്ന ഗിന്നസ് റെക്കോർഡ് ‘മമ്മ ഡക്ക്’ എന്ന ഈ ചങ്ങാതിയുടെ പേരിലാണ്. 11 ടൺ ആണ് ഈ ഊതിവീർപ്പിക്കാവുന്ന റബ്ബർ ഡക്കിന്റെ ഭാരം.61 അടി ഉയരവുമുണ്ട്. 


    അതായത് ഒരു കപ്പലിനോളം ഉയരം. ഉൽസവപ്പറമ്പിലും, കാർണിവലുകൾക്കിടയിലുമൊക്കെ കാണുന്ന കുഞ്ഞൻ ബലൂൺ താറാവുകളുടെ വല്യേട്ടനായിട്ടു വരും ഇവനെന്നു ചുരുക്കം.ഡച്ച് ആർടിസ്റ്റായ ഫ്ലൊറെന്റിൻ ഹോഫ്മേനാണ് ഭീമൻ താറാവിന്റെ സൃഷ്ടിക്കു പിന്നിൽ. 2007ലാണ് അദ്ദേഹം ഈ മഞ്ഞക്കുട്ടനെ നിർമിച്ചത്. പിന്നീടങ്ങോട്ട് ഒട്ടേറെ രാജ്യങ്ങളിലാണ് മമ്മ ഡക്ക് പ്രദർശനത്തിനെത്തിയത്.


    വന്നിടത്തെല്ലാം ആയിരക്കണക്കിനു പേരാണ് താറാവുഭീമനൊപ്പം സെൽഫിയെടുക്കാനും മറ്റുമായി തിരക്കുകൂട്ടിയതും. 


    ഓരോ സ്ഥലത്തെത്തുമ്പോഴും പിന്നീട് ദിവസങ്ങളോളം അവിടെ ഫെയ്സ്ബുക്കിലെയും മറ്റും താരം ഈ മമ്മ ഡക്കായിരിക്കും.തന്‍റെ ലക്ഷ്യവും ഇതുതന്നെയായിരുന്നുവെന്ന് പറയുന്നു. അതായത് ലോകമെമ്പാടുമുള്ള ജനങ്ങളെ ഒന്നിപ്പിക്കുക. ഒപ്പം ജനങ്ങൾക്ക് രണ്ട് സന്ദേശങ്ങളും പകരുക

    പ്രകൃതിവിഭവങ്ങളെല്ലാം സംരക്ഷിക്കുക, ജലം മലിനമാകാതെ സൂക്ഷിക്കുക.

    ഇതുകൂടി വായിക്കൂ: മുട്ടയിടുന്ന അത്ഭുത മല

    നിർമിച്ച് ആറു വർഷത്തിനു ശേഷം 2013ലാണ് ആദ്യമായി മമ്മ ഡക്കിന്റെ ‘കാറ്റ്’ പോയത്. പിന്നെയും രണ്ടു തവണ കൂടി അത് സംഭവിച്ചു–ന്യൂജഴ്സിയും, ഫിലാഡൽഫിയയിലും. 


    അതെല്ലാം പരിഹരിച്ച് പിന്നീട് ന്യൂയോർക്കിലും നീന്തിയെത്തിയിരുന്നു ചുവപ്പൻ ചുണ്ടുള്ള ഈ കൂറ്റന്‍ താറാവമ്മ. അവിടെ ലോങ് ഐലന്‍റിൽ ന‍ടന്ന ഒരു പ്രാദേശിക മേളയിലെ അതിഥിതാരമായിരുന്നു കക്ഷി. മേളയ്ക്കെത്തിയവരുടെ എണ്ണത്തെപ്പറ്റി പിന്നെ പറയേണ്ടല്ലോ...കുറേ ദിവസത്തേക്ക് ന്യൂയോർക്കിൽ ഫെയ്സ്ബുക്കും, ട്വിറ്ററുമെല്ലാം നിറയെ മമ്മ ഡക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവത്രേ!

    ഇതുകൂടി വായിക്കൂ: കോപ്പി ലുവാക് - ലോകത്തിലെ വില കൂടിയ കാപ്പി

    മനു നേതാജിപുരം

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *