•  


    മുട്ടയിടുന്ന അത്ഭുത മല

     

    മുട്ടയിടുന്ന അത്ഭുത മല

    ചൈനീസ് പ്രവിശ്യയായ ഗുയിഷോയിലെ  മല ഒരു അത്ഭുതമാണ്. ലക്ഷക്കണക്കിന് സഞ്ചാരികൾ എത്തുന്ന ഈ പർവ്വതത്തിന്റെ പ്രത്യേകത ഇത് മുട്ടയിടുന്നു എന്നതാണ്. ഗുയിഷോയിൽ സ്ഥിതിചെയ്യുന്ന മൗണ്ട് ഗാൻഡെംഗ് പർവ്വതം  മുപ്പതുവർഷം കൂടുമ്പോൾ കല്ലുമുട്ടയിടുന്നു എന്നതാണ്. ശാസ്ത്രലോകത്തിന് ഈ വിചിത്രമായ കാര്യം കൗതുകമായി തോന്നാം. പക്ഷെ, കാലങ്ങളായി നടന്നുപോകുന്ന ഒരു പ്രതിഭാസമാണിത്.


    അഞ്ഞൂറ് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പേ രൂപം കൊണ്ടതെന്ന് കരുതപ്പെടുന്ന ഈ പർവ്വതത്തിന്‍റെ 65 അടി ഉയരവും 20 അടി വീതിയുമുള്ള ഒരു വശത്ത് ഓരോ മുപ്പതുവർഷം കൂടുമ്പോളും മുട്ടയുടെ ആകൃതിയിൽ കല്ലുകൾ പുറത്തേക്ക് വരും. രസകരമായ കാര്യമെന്തെന്നാൽ, യഥാർത്ഥത്തിൽ മിനുസത്തോടെ ഒരു മുട്ടയുടെ ആകൃതിയിലാണ് ഈ കല്ലുകൾ പുറത്തേക്ക് എത്തുന്നത് എന്നതാണ്.
    എന്നാൽ പുറത്തേക്ക് തള്ളിവരുന്ന ഈ കല്ലുകൾ കാലങ്ങളോളം പാറക്കെട്ടുകളിൽ തന്നെ തുടരും. പിന്നീട് ഒരിക്കൽ മുട്ടയുടെ പൂർണമായ ആകൃതിയിൽ താഴേക്ക് പതിക്കും. ഈ കാഴ്ച കാണാനും ചിത്രങ്ങൾ പകർത്താനും പഠനങ്ങൾ നടത്താനും ഒട്ടേറെ ആളുകളാണ് ഇവിടേക്ക് എത്താറുള്ളത്.


    പർവ്വതത്തിന്റെ ഈ ഭാഗത്തിന്റെ ഘടന മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്നും മണ്ണൊലിപ്പിന് കൂടുതൽ സാധ്യതയുള്ള കൽക്കറിയസ് പാറയാണ് ഇവിടെയുള്ളതെന്നുമാണ് പഠനങ്ങൾ പറയുന്നത്. എന്നിരുന്നാലും, പാറകൾ എങ്ങനെയാണ് മിനുസമാർന്ന വൃത്താകൃതിയിൽ പ്രത്യക്ഷപ്പെടുന്നത് എന്നതിൽ ആർക്കും വ്യക്തതയില്ല. 2009 മുതൽ ഇവിടം വിനോദസഞ്ചാരികളുടെ പറുദീസയാണ്.


    ഇങ്ങനെ പുറത്തേക്ക് വരുന്ന കല്ലുമുട്ടകളിൽ 70 എണ്ണം മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. മറ്റുള്ളവ വിൽക്കുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്‌തിരിക്കാം. ഈ പ്രദേശത്ത് നടത്തിയ ഭൂമിശാസ്ത്രപരീക്ഷണങ്ങളിൽ ഇത് കേംബ്രിയൻ കാലഘട്ടത്തിൽ – ഏകദേശം 500 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് രൂപംകൊണ്ടതാണെന്ന് തെളിഞ്ഞു.


    അതേസമയം, പർവ്വതത്തിന് സമീപത്ത് താമസിക്കുന്ന ഗുളു എന്ന ഗ്രാമവാസികൾ ഇത് ദിവ്യശക്തി എന്നാണ് വിശ്വസിക്കുന്നത്. മാത്രമല്ല, വർഷത്തിൽ ഒരിക്കൽ അവർ ഈ പർവ്വതം സന്ദർശിക്കുകയും അവിടെ നിന്നുള്ള കല്ലുകൾ വീട്ടിൽ സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *