•  


    കോപ്പി ലുവാക് - ലോകത്തിലെ വില കൂടിയ കാപ്പി

    കോപ്പി ലുവാക് - ലോകത്തിലെ വില കൂടിയ കാപ്പി
    ഒരു കപ്പ് കാപ്പിക്ക് 7000 - 37000 രൂപ.  വില കേട്ടിട്ട് ഞെട്ടിയോ.  ഒരു കോഫിയ്ക്ക് ഇത്രയും വിലയോ..? ഒരു കോഫി കുടിക്കാൻ നിങ്ങൾ എത്ര രൂപ മുടക്കും..? സിവറ്റ്_കോഫി (കോപ്പി ലുവാക്) ആണ് കുടിക്കുന്നത് എങ്കിൽ പോക്കറ്റ് കാലിയാകും.. ലോകത്തിലെ ഏറ്റവും വില കൂടിയ കോഫി ആണിത്. ഒരു കപ്പ് കോഫിയ്ക്ക് ഏഴായിരം മുതൽ 37000 വരെ ഇൻഡ്യൻ രൂപ വില വരും.!! ഇതിന് ഇത്രയും വില വരാൻ കാരണം തേടുന്നവർ ഈ കോഫിയുടെ നിർമാണ പ്രക്രിയ കൂടി അറിയണം.

    കാപ്പിക്കുരു ഭക്ഷിക്കുന്ന സിവെറ്റ്
    പ്രത്യേകം തെരഞ്ഞെടുക്കുന്ന കാപ്പിക്കുരു ഏഷ്യൻ സിവറ്റ് എന്ന പൂച്ച വർഗത്തിൽ പെട്ട ജീവിയ്ക്ക് ഭക്ഷണമായി നൽകും. ദഹനപ്രക്രിയയ്ക്കു ശേഷം കാപ്പിക്കുരു അടങ്ങിയ ഈ ജീവിയുടെ വിസർജ്യം പ്രോസസ് ചെയ്താണ് ഈ കാപ്പിപ്പൊടി നിർമിക്കുക. ഇൻഡോനേഷ്യയിൽ ഏറെ പ്രിയമുള്ള ഈ കാപ്പി ഇൻഡ്യ ഉൾപ്പെടെ മറ്റു രാജ്യങ്ങളിലും ഇപ്പോൾ ലഭ്യമാണ്.
    കാപ്പിക്കുരു വിസര്‍ജിക്കുന്ന സിവെറ്റ്

    കോഫി പ്രേമികളുടെ ഇഷ്ട ഡ്രിങ്കാണ് കോപ്പി ലുവാക്. ഈ വിശിഷ്ട കോഫി കേരളത്തിലും കിട്ടും.കോപ്പി ലുവാക്കിന് വേണ്ടി കൊച്ചിയിലെ പനമ്പിള്ളി നഗറിൽ ഒരു കോഫി ഷോപ്പുണ്ട്. കൊച്ചിയിലെത്തുന്ന ലോകമെമ്പാടുമുള്ള സിവറ്റ് കോഫി ആരാധകര്‍ക്ക് കഫേ കോപ്പി ലൂവാക്കിൽ എത്താം. ലോകത്തിലെ ഏറ്റവും വിലയേറിയ കോഫിയായ കോപ്പി ലുവാക്ക് അല്ലെങ്കിൽ സിവറ്റ് കോഫി ലഭ്യമായ കേരളത്തിലെ അപൂർവ്വം കോഫി ഷോപ്പുകളിൽ ഒന്നു കൂടെയാണിത്.

    ലോകത്തിലെ ഏറ്റവും വില കൂടിയ കോഫി ആയതിനു പിന്നിൽ ഒരു രഹസ്യമുണ്ട്. ഇന്തോനേഷ്യയാണ് കോപ്പി ലൂവാക്കിൻറെ ഉത്ഭവ സ്ഥലം. വെരുക് വ‍ര്‍ഗത്തിൽപ്പെട്ട സിവെറ്റിൻറെ ഇഷ്ട ഭക്ഷണമാണ് കാപ്പിക്കുരുക്കൾ.

    സിവെറ്റ് കാപ്പിക്കുരു കഴിയ്ക്കുമ്പോൾ മാംസളമായ കാപ്പിക്കുരുവിൻറെ പുറമെയുള്ള ഭാഗം മാത്രം ദഹിയ്ക്കുകയും കാപ്പിക്കുരു വിസ‍ര്‍ജ്യത്തിലൂടെ പുറം തള്ളുകയും ചെയ്യും. എന്നാൽ ഈ കാപ്പിക്കുരു സിവെറ്റിൻറെ ദഹനവ്യവസ്ഥയുടെ ഭാഗമാകുമ്പോൾ ഇതിന് ഒരു പ്രത്യേക ഫ്ലേവര്‍ കൈവരുന്നു. ഈ ഫ്ലേവറുള്ള കാപ്പിക്കുരുവാണ് പ്രത്യേക ഫിൽറ്റര്‍ പ്രോസസുകളിലൂടെ വേര്‍തിരിച്ച് കോപ്പി ലൂവാക്ക് ആക്കി പരിവ‍ർത്തിയ്ക്കുന്നത്.

    വാല്‍ക്കഷണം - കാട്ടം ഉണക്കി ബ്രാന്ഡ് ചെയ്ത് കൊടുത്താലും വന്‍ വില കൊടുത്ത് വാങ്ങാന്‍ ഇവിടെ ആളുണ്ട്. ഇതിനെയാണ് ബിസിനസ് പ്രമോഷന്‍ എന്നു പറയുന്നത്. കാട്ടവും കഴിവില്ലാത്ത മനുഷ്യരും ബിസിനസ് പ്രമോഷനിലൂടെ വാഴ്തപ്പെടുന്നത് ദുരന്തമാണെങ്കിലും സിവറ്റ് കോഫിയെ വിമര്‍ശിക്കാന്‍ കട്ടന്‍ചായ തയ്യാറല്ല കേട്ടോ.

    Also read ഊദിന്‍റെ വിശുദ്ധ ഗന്ധം തേടുമ്പോള്‍..

    1 അഭിപ്രായം:

    1. പണം കൊണ്ട് കുറച്ച് ആൾക്കാർക്ക് എന്തും ചെയ്യാം പണമില്ലാത്ത സാധാരണക്കാർഗൂഗിളിലും യൂ ട്യൂബിലും ഒക്കെ കണ്ടു വായിച്ചു മനസ്സിലാക്കി മനസ്സിൽ സൂക്ഷിക്കുവാൻ മാത്രം ഉള്ള ചില കാര്യങ്ങളുണ്ട് അതാണ് അതിലൊന്നാണ് കോഫി ലുവാക്ക്

      മറുപടിഇല്ലാതാക്കൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *