•  

    ശര്‍ക്കര അടപ്രഥമൻ എളുപ്പത്തില്‍ തയ്യാറാക്കാം /അര്‍പ്പിത രവി

    ഓണക്കാലത്ത് പലരും എളുപ്പത്തില്‍ ചെയ്യുന്ന പണി പായസം മിക്സ് വാങ്ങി പാലു ചേര്‍ത്ത് തിളപ്പിച്ച് പായസമുണ്ടാക്കുന്നതാണ്. ബോറടിച്ചില്ലേ അത് കഴിച്ചിട്ട്? ദാ ഞാന്‍ ഒരു സൂത്രം കാണിച്ചു തരാം. എളുപ്പത്തില്‍ രുചികരമായ ശര്‍ക്കര അടപ്രഥമന്‍ ഉണ്ടാക്കി കാണിച്ചുതരാം. നമ്മുക്ക് പൊതുവേ കല്യാണ സദ്യകള്‍ക്കല്ലേ ശര്‍ക്കര അടപ്രഥമന്‍ കഴിക്കാന്‍ അവസരം കിട്ടുകയുള്ളു. ഈ ഓണത്തിന് ഈ ശര്‍ക്കര അടപ്രഥമന്‍ വീട്ടില്‍ തയ്യാറാക്കി നോക്കൂ. 


    ആവശ്യമുള്ള സാധനങ്ങള്‍

    1. റെഡിമേയ്ഡ് അട്- 200 ഗ്രാം

    2. ശര്‍ക്കര - 500 ഗ്രാം

    3. തേങ്ങ - 2 എണ്ണം

    4. നെയ്യ് - നാല് സ്പൂണ്‍

    5. കശുവണ്ടിപ്പരിപ്പ്. ഉണക്കമുന്തിരി, തേങ്ങാക്കൊത്ത്


    തയ്യാറാക്കണ്ട വിധം


    1 ലിറ്റർ തിളയ്ക്കുന്ന വെള്ളത്തിലേക്ക് 200 ഗ്രാം റെഡിമേയ്ഡ് അട ഇട്ട് ഒന്ന് ഇളക്കുക. തീ അണച്ചതിനു ശേഷം 30മിനിറ്റ് പാത്രം മൂടിവയ്ക്കുക. 

    500 ഗ്രാം ശര്‍ക്കര ഉരുക്കി തയ്യാറാക്കി വയ്ക്കുക

    2 തേങ്ങ പിഴിഞ്ഞ പാല്‍ മുഴുവനായി എടുത്തു വയ്ക്കുക. 

    30 മിനിറ്റ് കഴിഞ്ഞ്  സ്റ്റൗ ഓണ്‍ ചെയ്ത് ഈ വേവിച്ച അടയിലേക്ക് 500ഗ്രാം ശർക്കര ഉരുക്കിയതും (ഒരു നൂൽ പരുവം) ചേർത്ത് നല്ലപോലെ കുറുകി വരുമ്പോൾ 2 നാളികേരത്തിൻ്റെ പാലൊഴിച്ച് വാങ്ങിവെച്ച് 4 സ്‌പൂൺ നെയ്യില്‍ കശുവണ്ടിപ്പരിപ്പ്. ഉണക്കമുന്തിരി, തേങ്ങാക്കൊത്ത് എന്നിവ വറുത്ത് നെയ്യോടു കൂടി പായസത്തിലൊഴിക്കാം. രുചികരമായ ശര്‍ക്കര അടപ്രഥമന്‍ റെഡിയാണ്.


    അര്‍പ്പിത രവി (ലേഖിക, മോഡല്‍, ബ്യൂട്ടീഷ്യന്‍, തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശിനി. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.)


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *