•  

    നിങ്ങളുടെ സ്ത്രീ ഇങ്ങനെയാണോ?/ വിനോദ് നാരായണന്‍


     ഏഷ്യാനെറ്റിന്‍റെ കോമഡി സ്റ്റാര്‍സിലൂടെ ശ്രദ്ധേയയായ ആങ്കര്‍ മീര അനില്‍ ബിസിനസുകാരനായ വിഷ്ണുവിനെയാണ് വിവാഹം ചെയ്തത്. ഇവര്‍ രണ്ടുപേരുടേയും ഒരു ഇന്‍റര്‍വ്യൂ സീന്‍ ഇപ്പോള്‍ വൈറലാണ്. ആദ്യരാത്രിയില്‍ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് രസകരമായ, എന്നാല്‍ പ്രസക്തമായ ഒരു പ്രതിജ്ഞ എടുത്ത കാര്യമാണ് പറയുന്നത്. പ്രതിജ്ഞ എന്താണെന്നോ, രണ്ടുപേരും എക്സ്ട്രാ മാരിറ്റല്‍ റിലേഷന്‍ഷിപ്പുകള്‍ക്ക് അതായത് അവിഹിതത്തിന് (ആ വാക്കു തന്നെയാണ് അവര്‍ ഉപയോഗിച്ചത്) ഒരു കാരണവശാലും പോകില്ല എന്ന്.  വേറെ എന്തുവേണേല്‍ ചെയ്തോ പക്ഷേ അവിഹിതത്തിന് മാത്രം പോകരുത് എന്ന് രണ്ടാളും പരസ്പരം ആദ്യരാത്രിയില്‍ പ്രതിജ്ഞയെടുത്തത് എനിക്ക് വളരെ ആകര്‍ഷകമായി തോന്നി. കാരണം 98 ശതമാനം കുടുംബങ്ങളും കലങ്ങുന്നതിന്‍റെ പ്രധാന കാരണം എക്സ്ട്രാ മാരിറ്റല്‍ റിലേഷന്‍ഷിപ്പുകള്‍ തന്നെയാണ്. 


    ഫേസ്ബുക്കില്‍ വന്ന് ചില സ്ത്രീകള്‍, ഏതോ പാവം സ്ത്രീയുടെ കെട്ട്യോനെ വലയിലാക്കി വച്ചിരിക്കുന്ന ‘മരയോന്തുകള്‍’ ഇത്തരം അഫയറുകളുടെ സൈക്കോളജിക്കല്‍ വശങ്ങളെ കുറിച്ച് ഘോരമായി പ്രസംഗിക്കുന്നത് കാണാറുണ്ട്. പ്രസംഗത്തിന്‍റെ തുടക്കം എന്തായാലും ഇങ്ങനെയാവും, എക്സ്ട്രാ മാരിറ്റല്‍ അഫയറിനെ കുറിച്ചാണ് പറയാന്‍ പോകുന്നത്, ഇങ്ങനെ ഒരു കാര്യം അനുഭവിക്കാത്തവര്‍ക്ക് കിട്ടാത്ത മുന്തിരി പുളിക്കും എന്നേ പറയാനുള്ളൂ എന്ന ആമുഖത്തോടെയാണ് തുടക്കം. ഇനി പറയുന്നത് എന്താണെന്നറിയണ്ടേ, ഇവളുടെ കാമുകനായ അയാള്‍ അയാളുടെ ഭാര്യയെ കൂടുതലായി സ്നേഹിക്കാന്‍ തുടങ്ങുന്നത് ഇവളുമായി ബന്ധം തുടങ്ങിയതിനുശേഷമാണത്രേ. കാമുകനോട് സൈക്കോത്തരം പുറത്തെടുക്കുമ്പോള്‍ അത് സഹിക്കാന്‍ കഴിയാതെ അയാള്‍ സ്വന്തം ഭാര്യയെ സ്നേഹിക്കുന്നു. അങ്ങനെ കാമുകി അയാളുടെ ഭാര്യയെ സഹായിക്കുവാണത്രേ.  എന്തൊരു കണ്ടുപിടിത്തമാണല്ലേ. സത്യത്തില്‍ ഇവള്‍ കുറേക്കൂടി കടുപ്പം തോന്നിയ ഒരു മരക്കൊമ്പ് കിട്ടിയപ്പോള്‍ അങ്ങോട്ടു ചാഞ്ഞു, ഇയാളെ നൈസായിട്ട് തേച്ചു, ഇയാള്‍ വേദന മാറ്റാനായിട്ട് ഭാര്യയെ സ്നേഹിച്ചുതുടങ്ങി. വാസ്തവം അതാണ്. ഇത്തരം സ്ത്രീകള്‍ക്ക് ഒരു വലിയ കുഴപ്പമുണ്ട്. ഇവര്‍ക്ക് ഏത് ആണുങ്ങളുടെ കൂടെയും അഴിഞ്ഞാടാം. എന്നാല്‍ ഇവളുടെ കാമുകന്മാര്‍ മറ്റൊരു പെണ്ണിനോട്, അവരുടെ സ്വന്തം ഭാര്യയോട് പോലും അടുത്തിടപഴകുന്നത് ഇവളുമാര്‍ക്ക് സഹിക്കില്ല. ചിലപ്പോള്‍ തേച്ചു മാറ്റിനിര്‍ത്തിയിരിക്കുന്ന ഏതെങ്കിലും ‘ഉണ്ണാക്കനെ’ പറ്റിയായിരിക്കും ഇങ്ങനെ പറയുന്നത്. ഇത്തരത്തില്‍ വല്ലവളുമാരുടേയും പിറകേ പോകുന്ന പാവാടകളെ പറഞ്ഞാല്‍ മതിയല്ലോ. 


    ഈ കാലഘട്ടത്തില്‍ സ്ത്രീകളുടെ ഭാഗത്തു നിന്നാണ് പ്രശ്നങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നത് എന്നു പറഞ്ഞാല്‍ സ്ത്രീവിരുദ്ധനായി ചിത്രീകരിക്കപ്പെട്ടേക്കാം. പക്ഷേ വാസ്തവം അതാണ്. കൂട്ടുകുടുംബങ്ങളെ പിന്‍തള്ളിക്കൊണ്ട് അണുകുടുംബങ്ങള്‍ വ്യാപകമായതോടെ കാരണവന്മാര്‍ എന്ന വംശം ഇല്ലാതായി. അതിന് കാരണം പുത്രഭാര്യമാരാണ് എന്ന് അറിയാമല്ലോ. അണുകുടുംബങ്ങള്‍ ഭരിക്കുന്നത് സ്ത്രീകളാണ്. ബൈബിളിലെ ആദമിന്‍റേയും ഹവ്വയുടേയും കഥയിലെ പ്രതീകാത്മകത യഥാര്‍ത്ഥത്തില്‍ എന്താണെന്നറിയാമോ, സ്ത്രീയെ ഭരിക്കുന്നത് വികാരവും പുരുഷനെ ഭരിക്കുന്നത് വിവേകവുമാണ്. ഇതിലെ വാസ്തവം ഞാന്‍ ശാസ്ത്രീയമായി പറയട്ടെ, സ്ത്രീകളില്‍ ശാരീരികമായ ലക്ഷണങ്ങള്‍ക്കൊപ്പം തന്നെ കടുത്ത വൈകാരികാവസ്ഥകള്‍ക്കും മാനസിക ബുദ്ധിമുട്ടുകള്‍ക്കും കാരണമാകുന്ന പ്രധാനപ്പെട്ട ചില സിന്‍ഡ്രോമുകളും ഹോര്‍മോണ്‍ വ്യതിയാനങ്ങളും സംഭവിക്കുന്നുണ്ട്. മെന്‍സ്ട്രല്‍ പ്രോബ്ലങ്ങളും തൈറോയ്ഡ് പ്രശ്നങ്ങളുമാണ് അതില്‍ പ്രധാനം. 



    കുറച്ചു കാര്യങ്ങള്‍ വിശദമായി പറയാം.

    1. പ്രീമെൻസ്ട്രൽ ഡിസ്‌ഫോറിക് ഡിസോർഡർ (PMDD):

    ആർത്തവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ സ്ത്രീകളിൽ കാണപ്പെടുന്ന അതികഠിനമായ വൈകാരിക അസ്വസ്ഥതയാണിത്. സാധാരണ PMS-നേക്കാൾ വളരെ തീവ്രമായിരിക്കും ഇത്. കടുത്ത വിഷാദം, പെട്ടെന്നുള്ള ദേഷ്യം, അകാരണമായ സങ്കടം, ഉത്കണ്ഠ, ആത്മവിശ്വാസമില്ലായ്മ, അമിതമായ ദേഷ്യം എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. ആർത്തവം ആരംഭിക്കുന്നതോടെ ഈ ലക്ഷണങ്ങൾ കുറയുകയും ചെയ്യും.

    2. പോളിസിസ്റ്റിക് ഒവറി സിൻഡ്രോം (PCOS):

    സ്ത്രീകളിൽ ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാക്കുന്ന ഒരു പ്രധാന അവസ്ഥയാണിത്. ശാരീരിക മാറ്റങ്ങൾക്കൊപ്പം തന്നെ ഹോർമോൺ വ്യതിയാനങ്ങൾ മൂലം കടുത്ത ഉത്കണ്ഠ (Anxiety), വിഷാദരോഗം (Depression), മാനസിക സമ്മർദ്ദം, മൂഡ് മാറ്റങ്ങൾ എന്നിവ PCOS ഉള്ളവരിൽ സാധാരണയായി കണ്ടുവരുന്നു.

    3. പോസ്റ്റ്‌പാർട്ടം ഡിപ്രെഷൻ (Postpartum Depression - PPD):

    പ്രസവത്തിനു ശേഷമുള്ള ഹോർമോൺ വ്യതിയാനങ്ങൾ കാരണം ചില സ്ത്രീകളിൽ ഉണ്ടാകുന്ന ഗുരുതരമായ മാനസികാവസ്ഥയാണിത്. സങ്കടം, അമിത ഉത്കണ്ഠ, കുട്ടിയോട് താൽപ്പര്യമില്ലായ്മ തോന്നുക, കടുത്ത നിരാശ എന്നിവ ഇതിൽ പെടുന്നു. പലപ്പോഴും പ്രസവാനന്തര ബ്ലൂസ് (Postpartum Blues) മാറി സാധാരണ നിലയിലാകാൻ വൈകുമ്പോഴാണ് ഇത് ഡിപ്രഷനായി മാറുന്നത്.

    4. പെരിമെനോപോസൽ മൂഡ് സ്വിങ്സ് (Perimenopausal Mood Changes):

    ആർത്തവവിരാമത്തിന് (Menopause) തൊട്ടുമുമ്പുള്ള വർഷങ്ങളിൽ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ (ഈസ്ട്രജന്റെ അളവിലുണ്ടാകുന്ന കുറവ്) മൂലം മാനസികാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റങ്ങൾ ഉണ്ടാകാം. അകാരണമായ ദേഷ്യം, അക്ഷമ, ഉറക്കമില്ലായ്മ, പെട്ടെന്ന് വിയർക്കൽ (Hot flashes) എന്നിവയോടൊപ്പം കടുത്ത വൈകാരിക ബുദ്ധിമുട്ടുകളും ഇതിന്റെ ഭാഗമായി ഉണ്ടാകാറുണ്ട്.

    5. പ്രീമെൻസ്ട്രൽ സിൻഡ്രോം (PMS):

    ആർത്തവത്തിന് 1-2 ആഴ്ച മുമ്പ് ശാരീരിക വേദനകൾക്കൊപ്പം മൂഡ് പെട്ടെന്ന് മാറുന്നത് (Mood swings), പെട്ടെന്ന് കരച്ചിൽ വരിക, അസ്വസ്ഥത തോന്നുക എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകാറുണ്ട്.



    അതുപോലെ തൈറോയ്ഡ് രോഗങ്ങള്‍ മൂലവും വൈകാരികമായ അട്ടിമറികള്‍ സംഭവിക്കാറുണ്ട് 

    1. ഹൈപ്പോതൈറോയിഡിസം (Hypothyroidism - തൈറോയ്ഡ് ഹോർമോൺ കുറയുമ്പോൾ)

    ശരീരത്തിൽ തൈറോയ്ഡ് ഹോർമോണിന്റെ അളവ് കുറയുമ്പോൾ ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തന വേഗത കുറയുന്നു. ഇത് മാനസികമായി താഴെ പറയുന്ന പ്രശ്നങ്ങൾക്ക് കാരണമാകാം:

    A. കടുത്ത വിഷാദം (Depression): അകാരണമായ സങ്കടം, സന്തോഷമില്ലായ്മ, എന്തിലും താൽപ്പര്യക്കുറവ് എന്നിവ ഉണ്ടാകാം.

    B. ഓർമ്മക്കുറവും ഏകാഗ്രതയില്ലായ്മയും: കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക.

    C. അടിമപ്പെടുത്തിയ പോലുള്ള ക്ഷീണം (Fatigue): കടുത്ത ശാരീരിക ക്ഷീണത്തോടൊപ്പം മാനസികമായ തളർച്ചയും ഉണ്ടാകാം.

    D. പെട്ടെന്ന് ദേഷ്യം വരികയോ അസ്വസ്ഥത തോന്നുകയോ ചെയ്യുക.



    2. ഹൈപ്പർതൈറോയിഡിസം (Hyperactivity / Hyperthyroidism - തൈറോയ്ഡ് ഹോർമോൺ കൂടുതലാകുമ്പോൾ)

    തൈറോയ്ഡ് ഹോർമോൺ ഉത്പാദനം കൂടിവരുമ്പോൾ ശരീരം കൂടുതൽ ഊർജ്ജസ്വലമാകുമെങ്കിലും അത് മാനസിക നിലയെ അമിതമായി ബാധിക്കാം:

    A. അതീവ ഉത്കണ്ഠയും പരിഭ്രാന്തിയും (Anxiety & Panic): എപ്പോഴും ഒരുതരം ഭയമോ നെഞ്ചിടിപ്പോ ഉത്കണ്ഠയോ അനുഭവപ്പെടുക.

    B. പെട്ടെന്നുള്ള ദേഷ്യവും അസ്വസ്ഥതയും (Irritability): ചെറിയ കാര്യങ്ങൾക്ക് പോലും അമിതമായി ദേഷ്യപ്പെടുകയോ പിരിമുറുക്കം അനുഭവപ്പെടുകയോ ചെയ്യുക.

    C. ഉറക്കമില്ലായ്മ (Insomnia): രാത്രി കൃത്യമായി ഉറങ്ങാൻ കഴിയാതെ വരിക, ഇത് മാനസിക സംഘർഷം കൂട്ടും.


    ഇത്തരം കടുത്ത അവസ്ഥകളുടെ അടിമയാണ് ഞാന്‍ നേരത്തേ സൂചിപ്പിച്ച ആ മരയോന്ത്. ഇതില്‍ ഏതെങ്കിലും ഒരവസ്ഥയുള്ള സ്ത്രീയുടെ വീട്ടിലെ പുരുഷന്‍ യുദ്ധമുഖത്തെ ചാവേറായിരിക്കും. ഈ അവസ്ഥയില്‍ ഒരു സ്ത്രീ നില കൊള്ളുമ്പോള്‍ അവള്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കും. അവിവാഹിതരായ പെണ്‍കുട്ടികള്‍ പ്ലേ ബോയികളുടെ കെണിയില്‍ പെട്ടെന്നു ചെന്നു ചാടും. ഇതുങ്ങളെ ഒരുമിച്ച് ദുരൂഹസാഹചര്യത്തില്‍ കണ്ടാലും ഒരു കാരണവരും ചോദ്യം ചെയ്യില്ല. ചെയ്താല്‍ ചിലപ്പോള്‍ കാരണവര്‍ തല്ലുമേടിച്ചെന്നിരിക്കും. പിന്നെ അബോര്‍ഷനോ ടോയ്ലറ്റ് പ്രസവമോ നടക്കും. വിവാഹിതയായ സ്ത്രീയാണേല്‍ അവള്‍ ആദ്യം കൊമ്പുകോര്‍ക്കുക ഭര്‍ത്താവിനോടാവും. അരുതാത്ത വാക്കുകള്‍ വിളിച്ചുപറയും. പ്രവര്‍ത്തിക്കും. ചിലപ്പോള്‍ കെയര്‍ ചെയ്യുന്നു എന്നു തോന്നിപ്പിക്കുന്ന പുരുഷബെസ്റ്റിയുടെ കൂട്ടും അവള്‍ക്കുണ്ടാവും, അവന് അയാളേക്കാള്‍ വലിയ വലിയ 'സാധനങ്ങള്‍' ഉണ്ടെന്ന് അയാളോട് ഓപണായി വിളിച്ചു പറയുകയും ചെയ്യും. അതോടെ തന്‍റെ ഭാര്യക്ക് ഇത്തരം സിന്‍ഡ്രോമുകള്‍ ഉണ്ടെന്നറിയാമെങ്കിലും തന്‍റെ അഭിമാനത്തില്‍ മുറിവേല്‍പ്പിച്ചവളോട് ക്ഷമിക്കാന്‍ ഒരു ഭര്‍ത്താവും തയ്യാറാവില്ല. എന്നാല്‍ പല സ്ത്രീകളും താന്‍ ആ പിരീഡില്‍ പറഞ്ഞതോ ചെയ്തതോ ആയ തെറ്റുകള്‍ തിരുത്താന്‍ തയ്യാറാവില്ല. ഒരു സോറിയില്‍ തീരാവുന്നതേയുള്ളൂ. അവള്‍ അത് ചെയ്യില്ല. ഡിവോഴ്സുകള്‍ പെരുകുന്നതിന്‍റേയും ദുഷിച്ച ഒരു സമൂഹം സൃഷ്ടിക്കപ്പെടുന്നതിന്‍റേയും കാരണങ്ങള്‍ ഇതൊക്കെയാണ്.  


    അതുകൊണ്ട് മീരയുടേയും വിഷ്ണുവിന്‍റേയും പ്രതിജ്ഞ ഈ കാലഘട്ടത്തില്‍ അനിവാര്യമാണ്. ഞാനെപ്പോഴെങ്കിലും കല്യാണം കഴിക്കുവാണേല്‍ അവളോടും ഇത്തരത്തില്‍ ഒരു പ്രതിജ്ഞ എഴുതി മേടിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. പിന്നെ അവളുടെ ഭൂതകാലം ചികയാന്‍ നിന്നാല്‍ ഉറപ്പായിട്ടും വണ്ടി മൂന്നാറിലെത്തില്ല. എന്‍റെ ഭൂതം ക്ലീനാണെന്നു കരുതി അവളുടെ ഭൂതവും ക്ലീനാവണമെന്ന് വാശിപിടിക്കാന്‍ പോയാല്‍ വണ്ടി മൂന്നാറിലെന്നല്ല, തിരുവാങ്കുളത്തുപോലും എത്തില്ല. അതുകൊണ്ട് കല്യാണം കഴിഞ്ഞ് വല്ലവന്‍റേം പിറകേ പോകില്ലെന്നു പറഞ്ഞ് ഒരു ഉഗ്രന്‍ പ്രതിജ്ഞ മുദ്രപത്രത്തില്‍ ഉറപ്പായിട്ടും എഴുതിമേടിക്കണം എന്നാണ് എന്‍റെ ഒരിത്. അപ്പോള്‍ വരുന്ന ചോദ്യം സിന്‍ഡ്രോമുകള്‍ മുദ്രപ്പത്രത്തിലും പ്രതിജ്ഞയിലും നില്‍ക്കുമോ എന്നല്ലേ, കല്യാണം എന്നു പറയുന്നത് ഒരു പ്രതിജ്ഞയാണ്. പരസ്പരം വിശ്വാസത്തോടെ സ്നേഹിക്കുകയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്തു കൊള്ളാം എന്ന പ്രതിജ്ഞ. ആ ഒരു ഉറപ്പ് കിട്ടിയിട്ടും വികാരത്തിന് മേല്‍ വിവേകത്തിന് അധികാരം സ്ഥാപിക്കാന്‍ കഴിയുന്നില്ലേല്‍ അത് നട്ടെല്ലിന്‍റെ പ്രശ്നം തന്നെയാണ്. വിവാഹമല്ലാത്ത ഒരു പ്രേമബന്ധത്തില്‍ അത് നടക്കില്ല. വെറും പ്രേമത്തിലെ കമ്മിറ്റ്മെന്‍റുകള്‍ ഇരുവരും തമ്മിലുള്ള രഹസ്യധാരണയാണ്. ചിലരുടെ കാര്യത്തിലൊഴികെ ബാക്കിയെല്ലാം തകര്‍ക്കപ്പെട്ടിട്ടുണ്ട്.  അതുകൊണ്ട് ചോയ്സുകള്‍ നിരവധിയുണ്ടായിട്ടും ഞാനിതുവരെ പ്രേമിക്കാന്‍ ശ്രമിച്ചിട്ടില്ല, കല്യാണം കഴിക്കാന്‍ പറ്റും എന്ന ഉറപ്പുള്ളവളെ മാത്രമേ ഞാന്‍ പ്രേമിക്കൂ. പക്ഷേ പ്രേമിച്ചുമാത്രമേ ഞാന്‍ കെട്ടൂ, അറേഞ്ച്ഡ് മാര്യേജിന് ഞാന്‍ തയ്യാറല്ല. ഇന്നത്തെ കാലത്ത് അറേഞ്ചഡ് മാര്യജ് ഹൈ റിസ്കാണ്. അടക്കയാണെന്ന് കരുതി നമ്മള്‍ പോക്കറ്റിലിട്ടു കൊണ്ടുനടക്കുന്നത് സേഫ്റ്റി പിന്‍ ഊരിയ ഗ്രനേഡായിരിക്കും. അതുകൊണ്ട് അടുത്തറിഞ്ഞവളെ കെട്ടുന്നതാണ് നല്ലത്. അവളുടെ നല്ലതും ചീത്തയുമൊക്കെ അറിഞ്ഞ് ഒരു സോള്‍ കണക്ഷന്‍ ഫീല്‍ ചെയ്യുന്നുണ്ടേല്‍ അങ്ങ് കെട്ടിയേക്കും. വിവാഹത്തില്‍ ഈ പ്രതിജ്ഞ ബ്രേക്ക് ചെയ്യണമെങ്കില്‍ കുറച്ചു പേപ്പര്‍വര്‍ക്കുകള്‍ വേണ്ടിവരും. മറ്റേതില്‍ ഫോണ്‍ നമ്പറോ വാട്സാപ്പോ ബ്ലോക്ക് ചെയ്താല്‍ മതി, ഒരു സെക്കന്‍റ് കൊണ്ട് പ്രതിജ്ഞ ബ്രേക്ക് ചെയ്യാം. 


    (ഒരു കാര്യം കൂടി, കള്ളവെടിയല്ലാതെ ചില എക്സ്ട്രാ മാരിറ്റല്‍ റിലേഷന്‍ഷിപ്പുകള്‍ ഉണ്ട്. വിധിവശാല്‍ വന്നു ചേരുന്ന, നമ്മുടെ യുക്തിക്ക് അപ്പുറത്തുള്ള ചില ബന്ധങ്ങള്‍. സെക്സിന് പ്രാധാന്യമില്ലാത്ത സോള്‍ കണക്ഷനുകള്‍! ചിലപ്പോള്‍ ട്വിന്‍ഫ്ളെയിമോ സോള്‍മേറ്റോ ആവാം. കൂടെയുള്ള വിവാഹപങ്കാളി കാര്‍മിക് കണക്ഷനും ആയിരിക്കും. ആ പങ്കാളി ക്രൂരതയുടെ മൂര്‍ത്തിയുമായിരിക്കും. ഒരാള്‍ നമുക്ക് അത്രമേല്‍ പ്രാണനാണെങ്കിലും നേരില്‍ കാണുമ്പോള്‍ അയാളോട് വെറുപ്പ് അഭിനയിക്കേണ്ടി വരുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയും നിസഹായാവസ്ഥയും)

    വിനോദ് നാരായണന്‍ 

    (നോവലിസ്റ്റ് തിരക്കഥാകൃത്ത്)

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *