എന്‍റെ ഒരു സുഹൃത്ത് അവന്‍റെ ജീവിതത്തിലെ വളരെ നിര്‍ണായകമായ ഒരു അനുഭവം എന്നോടു പറഞ്ഞു, സിനിമാക്കഥകളെ വെല്ലുന്ന കഥയായിരുന്നു അത്. അതവന്‍റെ ഭാവനയൊന്നുമായിരുന്നില്ല എന്ന് അവന്‍റെ കഥ പറച്ചില്‍ കേട്ടപ്പോഴേ എനിക്കു മനസിലായി. കാരണം അപ്പോഴും അവന്‍റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു, അവന്‍ വികാരാധീനനാകുന്നുണ്ടായിരുന്നു. അവന്‍ പതിനഞ്ചു വര്‍ഷം മുമ്പ് ഒരു മെക്കാനിക്കായിരുന്നു. യുവത്വത്തിന്‍റെ പുതു പ്രസരിപ്പില്‍ ഉന്മേഷവാനായി നടക്കുന്ന കാലം. അവനൊരു പ്രണയമുണ്ടായിരുന്നു. അതി തീവ്രമായി അവന്‍ നെഞ്ചോടു ചേര്‍ത്തു വച്ചു കൊണ്ടു നടന്നിരുന്ന ഒരു പ്രണയം. അവന്‍റെ പ്രണയഭാജനം എറണാകുളത്തെ ഒരു ടെക്സ്റ്റൈല്‍സില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുകയായിരുന്നു. അവളുടെ വീട് ചേര്‍ത്തലയിലായിരുന്നു. (ഞാന്‍ പറഞ്ഞിരിക്കുന്ന സ്ഥലപ്പേരുകള്‍ ഒറിജിനല്‍ അല്ലാട്ടോ) മിക്കവാറും ദിവസങ്ങളില്‍ അവന്‍ അവളെ ചേര്‍ത്തലയിലെ ബസ് സ്റ്റോപ്പില്‍ നിന്നും ബൈക്കില്‍ പിക്ക് ചെയ്ത് എറണാകുളത്തു കൊണ്ടു പോയി വിടും. തിരികെ കൊണ്ടു വരുന്നത് ചേര്‍ത്തലയുമായി പുലബന്ധം പോലുമില്ലാത്ത പാമ്പാടി വഴിയൊക്കെയാണ്. അത്രയും നേരം കൂടി അവളോടൊപ്പം ചിലവഴിക്കാനാണ് അവന്‍ ആഗ്രഹിച്ചത്. ഇതിന്‍റെ പേരില്‍ പലപ്പോഴും സമയം വൈകിയതിന് വര്‍ക്ക് ഷോപ്പ് മുതലാളിയുടെ ചീത്തവിളിയും കേള്‍ക്കാറുണ്ട്.
പക്ഷേ അവന്‍റെ സ്വന്തം പെണ്ണിനുവേണ്ടി അവന്‍ ചീത്തവിളി മുഴുവന്‍ കേള്‍ക്കാന്‍ തയ്യാറായി. കാരണം ആ പ്രണയം അത്രമേല്‍ അവന്‍റെ അസ്ഥിയില്‍ പിടിച്ചിരുന്നു. അവള്‍ക്കുവേണ്ടി വര്‍ക്ക് ഷോപ്പില്‍ നിന്നും കിട്ടുന്ന ശമ്പളമത്രയും ചിലവഴിക്കാനും അവന്‍ തയ്യാറായി. അതിന്‍റെ പേരില്‍ വീട്ടില്‍ നിന്നും അവന്‍ ചീത്ത കേട്ടു. അങ്ങനെയിരിക്കെ ഒരു ദിവസം വൈകുന്നേരം അവളെ അവന്‍ എറണാകുളത്തെ ജോലിസ്ഥലത്തു നിന്ന് പതിവുപോലെ ബൈക്കില്‍ പിക്ക് ചെയ്ത് കൊണ്ടു വരികയായിരുന്നു. അപ്പോള്‍ പതിവില്ലാതെ അവള്‍ പറഞ്ഞു
ചേട്ടാ എന്നെ വൈക്കം സ്റ്റാന്‍ഡില്‍ ഇറക്കിയാല്‍ മതി
"അതെന്താടി അങ്ങനെ?"
"ഒരു കൂട്ടുകാരിയെ കാണാനുണ്ട്. അവളുമായി ഞാന്‍ ബോട്ടില്‍ ചേര്‍ത്തലക്കു പോയ്ക്കോളാം."
അതു സമ്മതിച്ച് അവന്‍ അവളെ വൈക്കം പ്രൈവറ്റ് സ്റ്റാന്‍ഡില്‍ ഇറക്കി വിട്ടു. അവിടെ അവന്‍ ഒരു സുഹൃത്തിനെ കണ്ടു. അവനേയും ബൈക്കില്‍ കയറ്റി ബാറില്‍ പോയി രണ്ടു പെഗ് കഴിച്ചു. തിരികെ സ്റ്റാന്‍ഡു വഴി തന്നെയാണ് വന്നത്. അവന്‍ അവള്‍ നില്‍ക്കുന്നയിടത്തേക്ക് നോക്കി. അവന്‍റെ കണ്ണുകളെ അവന് വിശ്വസിക്കാനായില്ല. കാറില്‍ വന്ന ഒരു യുവാവുമായി അവള്‍ കൊഞ്ചിക്കുഴഞ്ഞ് സംസാരിച്ചുകൊണ്ടു നില്‍ക്കുന്നു. ബൈക്കിന്‍റെ പിന്നില്‍ അവനോടൊപ്പം ഉണ്ടായിരുന്നത് അവന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നു. അവനിതെല്ലാം അറിയാം. അവന്‍ പറഞ്ഞു, തല്‍ക്കാലം നീ അങ്ങോട്ടു പോകണ്ട. നമുക്കു കുറച്ചു മാറി നിന്ന് അവരെ നിരീക്ഷിക്കാം. അവന്‍ അങ്ങനെ തന്നെ ചെയ്തു. അവര്‍ നോക്കി നില്‍ക്കെ യുവാവ് അവളെ കാറില്‍ കയറ്റി കൊണ്ടു പോയി. അവര്‍ കാറിനെ പിന്‍തുടര്‍ന്നു.
യുവാവിന്‍റെ കാര്‍ ഒരു വീടിന്‍റെ ഗേറ്റു കടന്ന് പോര്‍ച്ചില്‍ നിന്നു. അവനും അവളും കാറില്‍ നിന്നിറങ്ങി. അവര്‍ വീടിനകത്തേക്ക് കയറാന്‍ തുടങ്ങുന്നതിന് മുമ്പ് അവനും സുഹൃത്തും ബൈക്കുമായി പിന്നാലെയെത്തി. അവരെ കണ്ട് അവള്‍ നടുങ്ങിപ്പോയി. പക്ഷേ അവളുടെ മുഖത്ത് കൂസലില്ലായ്മ പ്രകടമായി കണ്ടു.
"ഇതാരാടി ഇത്?"
അവന്‍ ചോദിച്ചു
"ഇത് എന്‍റെ ടെക്സറ്റൈല്‍സിലെ മാനേജരാണ്."
"ഇവിടെന്താ പരിപാടി?"
"ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്ന ആളാണ്. ഇദ്ദേഹത്തിന്‍റെ വീടാണ് ഇത്. ചേട്ടനെന്താ ഇവിടെ കാര്യം?"
അവള്‍ പറഞ്ഞതുകേട്ട് ആ യുവാവ് ചേദിച്ചു
"ഇതാരാണ്?"
"നാട്ടിലെ സദാചാരപോലിസാണ്. പക്ഷേ എന്‍റെ അകന്ന ബന്ധത്തിലെ ആങ്ങളയാണ്. ഞാന്‍ നേരത്തേ പറഞ്ഞിട്ടില്ലേ."
അവള്‍ പറഞ്ഞതുകേട്ട് അവന്‍ ഞെട്ടലോടെ സുഹൃത്തിനെ നോക്കി. അവനു കൈകാലുകള്‍ തളരുന്നപോലെ തോന്നി. പ്രതികരിക്കണമെന്നുണ്ട്. പക്ഷേ ശരീരം വഴങ്ങുന്നില്ല. അവളുടെ കരണം നോക്കി ഒരെണ്ണം കൊടുക്കണമെന്നുണ്ട്. കൈകള്‍ പൊങ്ങുന്നില്ല. അവളും ആ യുവാവും കൂടി വീടിനകത്തേക്ക് കയറിപ്പോയി.
സുഹൃത്ത് അവനെ ബൈക്കില്‍ കയറ്റി വീട്ടിലേക്ക് കൊണ്ടു വന്നു.
പിന്നെ ഒരാഴ്ചത്തേക്ക് അവന്‍ വീടിന് പുറത്തിറങ്ങിയില്ല.
രാവും പകലും വീടിനകത്ത് അടച്ചിരുന്നു. ഫോണ്‍ സ്വിച്ചോഫ് ചെയ്തു വച്ചു.
മനസിനേറ്റ മുറിവും നാണക്കേടും അവനെ അത്രയേറെ തളര്‍ത്തിയിരുന്നു.
പക്ഷേ വീട്ടുകാര്‍ക്ക് കാര്യം മനസിലായില്ലായിരുന്നു.
അവന്‍റെ സുഹൃത്തിന് മാത്രമേ ഈ കാര്യം അറിയുകയുള്ളൂ.
സുഹൃത്ത് വീട്ടില്‍ വന്നു.
അവന്‍ സമാധാനിപ്പിച്ചു.
"എടാ പെണ്ണ് എന്നാല്‍ ഇത്രയേ ഉള്ളൂ. നിനക്ക് പെണ്ണ് എന്താണെന്ന് അറിയില്ലാഞ്ഞിട്ടാണ്."
അവന്‍ കുറേ ഉപദേശിച്ചു. അരബോട്ടില്‍ മദ്യവുമായിട്ടായിരുന്നു അവന്‍ വന്നത്. ഇരുവരും അത് കഴിച്ചശേഷം സുഹൃത്ത് യാത്ര പറഞ്ഞു പോയി.
അവന്‍ വീട്ടില്‍ ഒറ്റക്കായി.
വീട്ടുകാര്‍ പഴനിക്കു പോയിരിക്കുകയാണ്.
പക്ഷേ അവന് സങ്കടം താങ്ങാനാകുന്നില്ല. രാത്രി ഉറങ്ങാന്‍ കഴിയുന്നില്ല.
രാത്രി പത്തുമണിയായിട്ടുണ്ട്.
അവന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.
സീലിങ്ങ് ഫാനില്‍ ബെഡ്ഷീറ്റ് കൊണ്ട് ഒരു കുരുക്കുണ്ടാക്കി. മനസും ആത്മാവും ചത്തു കഴിഞ്ഞു. ഇനി ചാവാന്‍ ശരീരം കൂടിയേ ബാക്കിയുള്ളൂ. അതുകൂടി നിര്‍വഹിച്ചേക്കാം എന്നു വിചാരിച്ച് അവന്‍ കഴുത്തില്‍ കുരുക്കു മുറുക്കി. ആ നിര്‍ണായകമായ നിമിഷത്തില്‍ വീടിന്‍റെ മുന്‍വാതിലില്‍ മുട്ടു കേട്ടു
അവന്‍ അമ്പരന്നു
ഈ നേരത്ത് ഏത് മാരണമാണ് വന്നിരിക്കുന്നത്? പഴനിക്കു പോയവര്‍ തിരികെ വന്നോ? വാതിലില്‍ ആരെങ്കിലും മുട്ടിക്കൊണ്ടിരിക്കുന്ന സമയത്ത് എങ്ങനെയാണ് സ്വസ്ഥമായി തൂങ്ങി മരിക്കാന്‍ കഴിയുന്നത്. അവന്‍ ആ വാതിലില്‍ മുട്ടുന്നയാളെ ശപിച്ചുകൊണ്ട് കുരുക്ക് അഴിച്ച് വാതില്‍ തുറന്നു.
അത് സുന്ദരിയായ ഒരു യുവതിയായിരുന്നു. മഞ്ഞ നിറമുള്ള ചുരിദാര്‍ ധരിച്ച്, തലമുടിയില്‍ മുല്ലപ്പൂവ് ചൂടിയ ഒരു സുന്ദരി.
അവന്‍ അമ്പരന്നു. ഈ രാത്രിയില്‍ പത്തുമണി സമയത്ത് ഇങ്ങനൊരു സുന്ദരി എന്തിനാണ് ഇവിടേക്ക് വന്നിരിക്കുന്നത്.
അവള്‍ അവനെ തള്ളിമാറ്റി അകത്തേക്കു കടന്നു
"മാറി നില്‍ക്ക് ആരെങ്കിലും കാണും."
"നീയാരാണ്?"
അവന്‍ അന്ധാളിപ്പോടെ ചോദിച്ചു.
"ഞാന്‍ രതീഷ് പറഞ്ഞിട്ടു വന്നതാണ്."
അവള്‍ പറഞ്ഞു
രതീഷ് എന്നായിരുന്നു അവന്‍റെ ആത്മാര്‍ത്ഥ സുഹൃത്തിന്‍റെ പേര്.
"വാതിലടച്ചിട്ട് വാ ഇങ്ങോട്ട്."
അവള്‍ സ്വാതന്ത്ര്യത്തോടെ അവന്‍റെ കൈ പിടിച്ചു വലിച്ചുകൊണ്ട് ബെഡ്റൂമിലേക്ക് നടന്നു
അവന്‍ ഒരു യന്ത്രപ്പാവയെ പോലെ അവളെ പിന്‍തുടര്‍ന്നു ചെന്നു.
ഫാനിലെ കുരുക്ക് നോക്കി അവള്‍ തമാശ പറഞ്ഞു
"ങും. ഞാന്‍ വന്നില്ലാരുന്നേല്‍ നാളെ കൊതുമ്പും മടലും കുറച്ചു വേണ്ടി വന്നേനെ അല്ലേ. നീ ഇവിടെ എന്‍റടുത്ത് ഇരിക്ക്."
അവള്‍ അവനെ കൈ പിടിച്ച് അടുത്തിരുത്തി.
അവളുടെ കൈകള്‍ക്ക് ചൂടുണ്ടായിരുന്നു. അവള്‍ മുഖത്തോടു മുഖം അടുപ്പിച്ചു.
അവളുടെ ചുടുനിശ്വാസം അവന്‍റെ മുഖത്തടിച്ചു.
പൊടുന്നനെ അവന്‍റെ കവിളത്ത് അവള് ചുംബിച്ചു
ദീര്‍ഘമായ ഒരു ചുടുചുംബനം!
അവള്‍ ചുണ്ടുകള്‍ അടര്‍ത്തിക്കൊണ്ടു ചോദിച്ചു:
"അവള്‍ നിന്നെ ഇങ്ങനെ ചുംബിച്ചിട്ടുണ്ടോ?"
അവന്‍ മറുപടി പറയാനാകാത്ത വിധം ഏതോ മായാലോകത്തായിരുന്നു.
പിന്നീട് അവള്‍ അവനെ പുണര്‍ന്നു. അവന്‍ ഈ ലോകത്തോട് വിടപറയേണ്ടിയിരുന്ന ആ രാത്രിയുടെ വിജനതയില്‍ എവിടെ നിന്നോ കയറി വന്ന ഒരു പെണ്ണ് അവന്‍റെ വിര്‍ജിനിററി കവര്‍ന്നെടുത്തു. പുലര്‍ച്ചെ അവള്‍ പോകാന്‍ നേരം അവനോടു പറഞ്ഞു,
"ആ കുരുക്ക് അഴിച്ചു മാറ്റിയേക്കണം. വേറാരും കാണണ്ട. ഇനി നീ അബദ്ധമൊന്നും കാണിക്കരുത്."
"പേരെന്താണ്..?"
"അത് നീയറിയണ്ട. എന്‍റെ പേയ്മെന്‍റ് അഞ്ഞൂറു രൂപയാണ്. അത് നിങ്ങളുടെ ചങ്ങാതി മുന്‍കൂര്‍ തന്നായിരുന്നു."
അതും പറഞ്ഞിട്ട് അവള്‍ ഡ്രസ് ധരിച്ച് ഇരുട്ടിലേക്കിറങ്ങി നടന്നു.
അവന്‍ ആ രാത്രിയുടെ മാസ്മരികതയില്‍ തരിച്ചിരിക്കുകയായിരുന്നു. ശ്വാസം കഴുത്തില്‍ കുരുങ്ങി മരണവെപ്രാളമടിച്ച് യാത്ര പറയേണ്ടിയിരുന്ന താന്‍ ഈ രാത്രിയില്‍ സ്വര്‍ഗം നേരിട്ട് കണ്ടിരിക്കുന്നു. ഇത്രയും നാള്‍ പാടുപെട്ട് ഒരുത്തിയെ കൊണ്ടു നടന്നിട്ട് അവള്‍ ഒരു ചുംബനം പോലും തന്നിട്ടില്ല. ഇപ്പോള്‍ വെറും അഞ്ഞൂറു രൂപയ്ക്ക് ഒരു സ്ത്രീയുടെ ആത്മാവും മനസും ശരീരവും ലഭിച്ചിരിക്കുന്നു. ഇതിനാണോ താന്‍ ആത്മഹത്യ ചെയ്യാന്‍ പോയത്. രതീഷ് പറഞ്ഞതുപോലെ ഇത്രയേയുള്ളൂ സ്ത്രീ. വെറും അഞ്ഞൂറു രൂപയുടെ ഒരു മാംസപിണ്ഡം. ആ സമയം മുതല്‍ അവന്‍ ഉയിര്‍ത്തെഴുന്നേറ്റു. പക്ഷേ കാമുകിയുടെ വഞ്ചന അവനില്‍ പതിപ്പിച്ച മായാത്ത ഒരു മുദ്രയുണ്ട്. വെറും അഞ്ഞൂറു രൂപയുടെ ഒരു മാംസപിണ്ഡമാണ് സ്ത്രീ എന്ന മുദ്ര. അതവന്‍റെ ജീവിതത്തില്‍ മായാന്‍ പോകുന്നില്ല. അവന്‍റെ കാമുകി ആ മാനേജരേയും കല്യാണം കഴിച്ചില്ല. അവള്‍ മറ്റൊരു മരത്തിലേക്ക് ചാടിപ്പോയി. ഞാന്‍ ആലോചിച്ചത് ആ വേശ്യാസ്ത്രീയെ കുറിച്ചായിരുന്നു. അഞ്ഞൂറ് രൂപയ്ക്ക് ശരീരം വില്‍ക്കുന്ന, അപരിചിതരുമായി ഇണചേരുന്ന, ജീവിതത്തെ പ്രായോഗികമായി മാത്രം സമീപിക്കുന്ന ഒരു മനസിന്‍റെ ഉടമ.
പക്ഷേ അവര്‍ക്ക് ഒരു ദയനീയമായ പശ്ചാത്തലമുണ്ടായിരുന്നു. തെങ്ങുകയറ്റത്തൊഴിലാളിയായ ഭര്‍ത്താവ് തെങ്ങില്‍ നിന്ന് വീണു തളര്‍ന്നു കിടക്കുന്നു. രണ്ടു പെണ്‍മക്കള്‍ ആണ് അവര്‍ക്ക് ഉള്ളത്. ആ സ്ത്രീയുടെ വരുമാനം കൊണ്ടാണ് ആ കുടുംബം കഴിഞ്ഞുപോകുന്നത്. അവരെ കുറിച്ചു ചിന്തിച്ചപ്പോള്‍ എനിക്കു മറ്റൊരുസ്ത്രീയെ ഓര്‍മ വന്നു. ആ സ്ത്രീ തുടക്കത്തില്‍ ഒരു ഇന്‍ട്രോവര്‍ട്ട് ബിഹേവിയറിലായിരുന്നതുകൊണ്ടാണ് ഞാനവരെ ശ്രദ്ധിച്ചത്. എനിക്കു ചുറ്റുമുള്ള ജനക്കൂട്ടത്തിലെ അസാധാരണമായ ക്യാരക്ടറുകളെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഞാനൊരു കഥാകൃത്തായതുകൊണ്ട് എനിക്കു വേറിട്ട കഥാപാത്രങ്ങളെ വേണമായിരുന്നു.
അവള്‍ ആ ഇന്‍ട്രോവര്‍ട്ട് ബിഹേവിയറില്‍ നിന്നുകൊണ്ട് ഒരു കാമുകനെ പൊടുന്നെനെ സമ്പാദിച്ചത് എന്നെ അത്ഭുതപ്പെടുത്തി. അവളും അവനും കാമുകീകാമുകന്മാരായി കൈകോര്‍ത്തുപിടിച്ചു നടന്നു. ഞാന്‍ ആ ക്യാരക്ടറെ ഫോളോ ചെയ്യാന്‍ തുടങ്ങിയെങ്കിലും എനിക്കവളോടുള്ള ബഹുമാനം നഷ്ടമായിരുന്നു. കാരണം അവള്‍ വിവാഹിതയാണ്. അവളുടെ ഭര്‍ത്താവ് വിദേശത്താണ്. ഒരു ചെറിയ കുട്ടിയുമുണ്ട്. അങ്ങനെയൊരുവള്‍ നാട്ടില്‍ ഒരു കാമുകനെ സൃഷ്ടിച്ചത് എന്നിലെ ധാര്‍മികതയെ അലോസരപ്പെടുത്തി. പക്ഷേ അവള്‍ ആ കാമുകനിലും ഒതുങ്ങി നിന്നില്ല. അവള്‍ ഇന്‍ട്രോവര്‍ട്ടില്‍ നിന്നും എക്സ്ട്രോവര്‍ട്ടിലേക്ക് ട്രാന്‍സ്ഫോം ചെയ്യുന്നതാണ് ഞാന്‍ പിന്നീട് കണ്ടത്. അവനില്‍ നിന്നും മറ്റൊരാളിലേക്ക്. അതില്‍ നിന്നും വേറൊരാളിലേക്ക്.. സൗഹൃദസംഭാഷണങ്ങള്‍ ശാരീരികസ്പര്‍ശനങ്ങളിലേക്കും ചുംബനങ്ങളിലേക്കൂം പരിരംഭണങ്ങളിലേക്കും പുരോഗമിച്ചു. ചില ബന്ധങ്ങള്‍ റസ്റ്റോറന്‍റുകളിലും അവിടെ നിന്നും ഓയോ റൂമുകളിലേക്കും എത്തിച്ചേരുന്ന ബന്ധനമായിമാറി.
അവളെ പ്രാപിച്ചവര്‍ അവളുടെ സീല്‍ക്കാര ശബ്ദങ്ങളുടെ പ്രത്യേകതകളെക്കുറിച്ചും രഹസ്യഭാഗങ്ങളിലെ അടയാളങ്ങളെക്കുറിച്ചും സുഹൃത്തുക്കളോട് വിളമ്പി. അതോടെ അവളുടെ പിന്നാലെ നടക്കുന്നവരുടെ എണ്ണം കൂടി. താന്‍ ഒരു ശ്രദ്ധാകേന്ദ്രമാകുന്നതും താരറാണിയെ പോലെയാകുന്നതും അവളെ ഹരം കൊള്ളിച്ചു. പക്ഷേ ഏതു തരത്തിലുള്ള മുദ്രയാണ് അവള്‍ക്കു ചാര്‍ത്തിക്കിട്ടിയിരിക്കുന്നതെന്ന് അവള്‍ക്കു മനസിലായില്ല. ഞാന്‍ അവളുടെ ഒരു പരിചയക്കാരന്‍ പോലുമല്ലാത്തതിനാല്‍ അവളെ തിരുത്താനോ ശാസിക്കാനോ എനിക്കു കഴിഞ്ഞില്ല. പക്ഷേ തിരുത്തുക എന്നതിനും ഇന്നാട്ടില്‍ നിയമപരമായ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഭാര്യ അയല്‍ക്കാരനെ പ്രാപിക്കുന്നത് നിയമപരമായി തെറ്റല്ലെന്ന് ഒരു ജഡ്ജിയേമാന്‍ ഉത്തരവിട്ടിരുന്നത് ഞാനോര്‍ക്കുന്നു. ഇത്തരത്തിലള്ള ജഡ്ജിയേമാന്‍മാരും മാധ്യമ പ്രവര്‍ത്തകരും അവരുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിയമങ്ങളെ ധാര്‍മികതക്കെതിരായി വളച്ചൊടിക്കുന്നത് ഈയടുത്തിടെ വ്യാപകമായി കണ്ടിട്ടുണ്ട്. അതുകൊണ്ട് അവളെനിക്ക് ഒരു കഥാപാത്രം മാത്രമായിരുന്നു. അവള്‍ തിരഞ്ഞെടുക്കുന്ന ആണുകള്‍ക്ക് ഒരു പാറ്റേണ്‍ ഉണ്ടായിരുന്നതാണ് എനിക്ക് ഏറ്റവും കൗതുകകരമായി തോന്നിയത്. നീഗ്രോ ടൈപ്പ് ആണുങ്ങളായിരുന്നു അവളുടെ 'കംഫര്‍ട്ടബിള്‍ സോണ്‍'. ഒരുപക്ഷേ ഭര്‍ത്താവ് വിദേശത്തുള്ള വിരഹണിയായ ഒരു ഭാര്യ പോണ്‍ സിനിമകളെ ആശ്രയിക്കുമ്പോള്‍ അതിലെ 'ബ്ലാക്ക് കോക്കഡ് വള്‍ഗാരിറ്റി'യാകാം അവള്‍ക്ക് ആകര്‍ഷകമായി തോന്നിയിട്ടുണ്ടാവുക. സ്ത്രീകളുടെ രഹസ്യമായ സെക്ഷ്വല്‍ ഫാന്‍റസികള്‍ കൂടെ കിടക്കുന്ന ഭര്‍ത്താവിന് പോലും പിടി കിട്ടുകയില്ല എന്നാണ് മനഃശാസ്ത്രം പറയുന്നത്. മിക്കവാറും എല്ലാ സ്ത്രീകളും അത് മൂടി വയ്ക്കും. എന്നാല്‍ അപൂര്‍വം ചിലരത് എക്സപോസ് ചെയ്യും. അവര്‍ക്ക് അവരുടെ മനസിനെ നിയന്ത്രിക്കാന്‍ പറ്റാത്തതാണ് പ്രശ്നം. എന്‍റെ കഥാപാത്രത്തിന്‍റെ സെക്ഷ്വല്‍ ഫാന്‍റസി എന്താണെന്ന് നാട്ടിലുള്ള ആണുങ്ങള്‍ക്ക് മനഃപാഠമായി. ഞാനവളുടെ പാവം ഭര്‍ത്താവിനെ ഓര്‍ത്തു. നാട്ടിലുള്ള പതിവ്രതയായ ഭാര്യയെ ഓര്‍ത്ത് ആ പാവം ഏതോ ഒരു മണലാര്യത്തില്‍ ഇടുങ്ങിയ റൂമിലെ അടുക്കടുക്കായ കട്ടിലുകളിലൊന്നില്‍ ഉറക്കം വരാതെ മാസ്റ്റര്‍ബേറ്റ് ചെയ്തുകൊണ്ടു കിടക്കുന്നുണ്ടാകും. ലോകത്തിലെ ഏറ്റവും ഭാഗ്യഹീനനായ മനുഷ്യന്‍ ആ ഭര്‍ത്താവായിരിക്കും. സ്വന്തം ഭാര്യ തനിക്ക് അപ്രാപ്യമായിരിക്കുകയും മറ്റുള്ള ആണുങ്ങള്‍ക്ക് അവള്‍ 'അവയ്ലബിളായിരിക്കു'കയും ചെയ്യുന്നത് അറിയേണ്ടി വരികയും ചെയ്യുന്ന അവസ്ഥ.
അയാള്‍ അവരെ ഉപേക്ഷിച്ചുവെന്ന് പിന്നീട് ഞാനറിഞ്ഞു. ആ സ്ത്രീയേയും മഞ്ഞ ചുരിദാര്‍ ധരിച്ച് മുല്ലപ്പൂവ് ചൂടി ദേവതയെ പോലെ വന്ന വേശ്യയേയും ഒരു ത്രാസില്‍ വച്ചു മൂല്യം തൂക്കി നോക്കിയാല്‍ വേശ്യയുടെ തട്ട് താണുതന്നെയിരിക്കും. വേശ്യാവൃത്തിയെ ഞാന്‍ ന്യായീകരിക്കുന്നില്ല, ഞാനത്തരക്കാരെ ഒരിക്കലും സമീപിച്ചിട്ടില്ല. മറ്റു തൊഴിലുകള്‍ തിരഞ്ഞൈടുക്കാമെന്നിരിക്കെ എന്തിനാണ് ഇവര്‍ ഈ തൊഴിലിന്‍റെ പിന്നാലെ പോകുന്നത് എന്നത് ചിന്തിക്കേണ്ട വിഷയമാണ്. മൂന്ന് വ്യത്യസ്തമായ സ്ത്രീകഥാപാത്രങ്ങളേയാണ് ഞാനിവിടെ അവതരിപ്പിച്ചത്. മിക്കവാറും സ്ത്രീപക്ഷത്തുനിന്നാണ് ഞാനെന്‍റെ കഥകള്‍ മിക്കതും പറയാറുള്ളത്. പക്ഷേ ചില സ്ത്രീകള്‍ സ്ത്രീവംശത്തെത്തന്നെ ഹനിച്ചുകളയും. അവരെക്കുറിച്ചു പറയാതിരിക്കുന്നതെങ്ങനെ!
വിനോദ് നാരായണന്‍
(നോവലിസ്റ്റ് തിരക്കഥാകൃത്ത്)











അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ