തിരുമ്പാനെടുത്ത കൈക്കല തുണിക്ക്
ഭയങ്കര ഇഴുക്കം...
കയ്യിൽ നിന്ന് വഴുക്കനെ
അത് വീണ്ടും ഊർന്നിറങ്ങി..
നാശം.. അറക്കുന്നു...
വല്ലാത്ത വഴുവഴുപ്പ്..
കാലങ്ങളായുള്ള...
അടുക്കളയുടെ മുഴുവൻ അഴുക്കുകളും
അതിന്റെ പ്രതലത്തിൽ
ഒട്ടിയൊട്ടി പിടിച്ചങ്ങനെ...
പൊട്ടിയൊലിച്ച സിങ്കും;
പരന്ന വീതനപ്പുറവും;
കഞ്ഞിവെള്ളം വീണ തറയും;
കറിയൊലിച്ച സ്റ്റവും....
ഒരിക്കലും ഒരിക്കലും..
അതിനെ പൂർണമായി ഉണങ്ങാനനുവദിച്ചില്ല...
മതി നിർത്താം..
ഇതിനെ പൂർണമായും വെളുപ്പിക്കേണ്ടതില്ല..
നാളത്തെ അടുക്കള സാമ്രാജ്യത്തിന്റെ
അനന്തരാവകാശിക്ക്..
കാലങ്ങളായുള്ള ഈ വിഴുപ്പ്
അതിന്റെ കടമ സമ്മാനിക്കട്ടെ...
അമൃത. പി


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ