•  

    മൗനം / കഥ / ഫൗസിയ യൂസഫ്


    ഇതിനു മുൻപ് പലതവണ ഞാൻ അവൾക്കായി ഈ ഇരുമ്പ് ബെഞ്ചിൽ കാത്തിരുന്നിട്ടുണ്ടെങ്കിലും ഈ തവണ അതിനൊരു പ്രത്യേകതയുണ്ട്.. ഇനിയും പല തവണ ഞാൻ അവൾക്കായി കാത്തിരിക്കുമെങ്കിലും ഈ ഒരു തവണ മാത്രമേ അവൾ എനിക്കായി ഇവിടേക്ക് വരുകയൊള്ളു.... വലിയ ആൽമരത്തിന്‍റെ തണലിൽ സ്ഥാപിച്ചിരിക്കുന്ന ഈ ഇരുമ്പ് ബെഞ്ചും അതിന്റെ തൊട്ടടുത്തുള്ള  ഈ ആമ്പൽ കുളവും ഞങ്ങളുടെ പ്രണയ സ്മരണ കൾക്ക് സാക്ഷിയാണ്.... ഇവിടെ ഇങ്ങനെ ഇരിക്കുമ്പോൾ എനിക്ക് പലതും ഓർമയിൽ തെളിയുന്നുണ്ട്..... 


    ഓഫീസിൽ എന്‍റെ ജൂനിയർ ആയിട്ട് അവൾ ജോയിൻ ചെയ്ത ദിവസം... അൽപ്പം പതർച്ചയോടെ ആദ്യത്തെ സംഭാഷണം.. അന്നേ അവൾ എനിക്ക് പ്രിയപ്പെട്ടവൾ ആയി മാറിയിരുന്നെങ്കിൽ പോലും ഞാൻ എന്റെ കുറവുകളെ മാനിച്ച് അത് പുറത്തുകാട്ടിയില്ല... കുറവുകളെക്കാൾ കഴിവുകളെ വിശ്വസിക്കുന്ന എന്‍റെ GM നെ പോലെയാവണം അവൾ എന്ന് ചിന്തിക്കാൻ കഴിയില്ലല്ലോ... പക്ഷെ എന്നെ അത്ഭുതപെടുത്തിയത് മറ്റൊന്നാണ് അവൾ എന്നിലേക്കെത്താൻ കാരണങ്ങൾ സ്വയം തേടിക്കൊണ്ടിരിക്കുകയായിരുന്നു... 

    നിന്‍റെ കാർകൂന്തൽ എന്നത്തേതിലും മനോഹരമായിരിക്കുന്നു എന്ന് ഞാൻ അവളോട് എന്‍റെ ഭാഷയിൽ പറഞ്ഞു...  

    പ്രണയത്തിന്‍റെ  ഭാഷ മൗനമാണെന്ന് ആരോ പറഞ്ഞതായി ഞാൻ ഓർക്കുന്നു. എന്നാൽ ഒരു ഊമയായ എനിക്ക് അത് അംഗീകരിക്കാൻ കഴിയില്ല..  കാരണം വാചാലമാവുന്ന പ്രണയത്തിന്‍റെ മറ്റൊരു തലം എനിക്ക് അന്യമാണ്.എപ്പോഴാണ് അവൾക്കെന്നോട് അനുരാഗം തോന്നിയതെന്ന് എനിക്കറിയില്ല... എന്നാൽ വർഷങ്ങൾക്കിപ്പുറം അതൊരു സഹതാപം  മാത്രമായിരുന്നെന്ന് ഞാൻ മനസിലാക്കുന്നു..ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയ ഓരോ നിമിഷത്തിലും ഞാൻ അവളെ എന്നിൽ മനോഹരമാക്കാൻ വളരെയേറെ ശ്രദ്ധിച്ചിരുന്നു.. എന്‍റെ ശ്രമങ്ങളെ തീർത്തും വൈകാരികമാക്കികൊണ്ട് എന്റെ നാവുകൾ എന്‍റെ വാക്കുകളിലെ ശബ്ദങ്ങളെ നിശബ്ദം മൂടി വച്ചു... 


    ഒരിക്കൽ കണ്ണാടിയുടെ മുൻപിൽ മുടിയിൽ വിരലോടിച്ചു കൊണ്ട് നിന്ന അവളെ ഞാൻ പ്രണയ ഭാവനയുടെ കരവലയത്തിലാക്കി.... നിന്‍റെ കാർകൂന്തൽ എന്നത്തേതിലും മനോഹരമായിരിക്കുന്നു എന്ന് ഞാൻ അവളോട് എന്‍റെ ഭാഷയിൽ പറഞ്ഞു...  ആ നിമിഷത്തിന്‍റെ മനോഹാരിത അങ്ങയുടെ ആംഗ്യ ഭാഷ നശിപ്പിച്ചു എന്നവൾ പരിഭവിച്ചു.. പിന്നീട് പരിഭവങ്ങളുടെ പേമാരി പയ്തിറങ്ങാൻ തുടങ്ങി ഒടുവിൽ ഇവിടെ വരെ... 


    ഓഫീസിൽ പുതുതായി വന്ന സംസാര പ്രിയനായ ചെറുപ്പ കാരനൊപ്പം അവൾ കാറിൽ വന്നിറങ്ങിയപ്പോൾ പുഴയിലെ മീനുകളിലൊന്ന് എന്നെ നോക്കി പുഞ്ചിരിച്ചു.. അവരുടെ ഭാഷ എനിക്ക് മനസിലാകും കാരണം എന്‍റെ നോട്ടത്തിൽ ഞാനും അവരെ പോലെ തന്നെയാണ്... അവൾ എന്റെ അടുത്തേക്ക് നടന്നടുത്തു... അവൾ എന്നത്തേതിലും സുന്ദരിയായി കാണപ്പെട്ടു. ചിലപ്പോൾ മനോഹരമായി പ്രണയിക്കപ്പെടുന്നതിന്‍റെ സൗന്ദര്യം ആകാം... എന്തായാലും ഞാൻ മൗനമായി തന്നെ തുടർന്നു.... എന്തായാലും ഇനി ഒരിക്കലും പരസ്പരം പഴയത് പോലെ ആകില്ല എന്ന ഉടമ്പടിയിൽ ഞങ്ങൾ പിരിഞ്ഞു..ഏതോ ഒരു ജന്മത്തിലെ അപരിചിതത്വത്തിന്റെ ശേഷിപ്പോടെ.... അവൾ മടങ്ങിപ്പോയി ഏറെ നേരം കഴിഞ്ഞിട്ടും എന്നിലെ കാമുകൻ അവിടെ തന്നെയിരുന്നു... അപ്പോഴും എന്‍റെ ചുണ്ടുകൾ മന്ത്രിച്ചു കൊണ്ടിരുന്നു. പ്രണയത്തിന്‍റെ ഭാഷ മൗനമാണ്.....

    ഫൗസിയ യൂസഫ്. 

    (ഗ്രന്ഥകാരിയാണ്. കൊല്ലം ജില്ലയിലെ പത്തനാപുരത്ത് 1996 ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബിരുദവും തുടർന്ന് ഫിനാൻസിൽ ബിരുദാനന്തര ബിരുദവും കരസ്തമാക്കി.. ആദ്യ പുസ്തകം 'ഭ്രാന്തം'. നൈന ബുക്സ് പ്രസിദ്ധീകരിക്കുന്ന ഫൗസിയ യൂസഫിന്‍റെ 'പെണ്‍ ഉടല്‍' എന്ന നോവല്‍ ഉടനെ റിലീസ് ചെയ്യും. )


    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച വിനോദ് നാരായണന്‍റെ തുടര്‍ നോവല്‍ 'താജ് മഹല്‍' ക്ലൈമാക്സ് എപിസോഡുകള്‍ അടക്കം പൂര്‍ണരൂപത്തില്‍ ഇപ്പോള്‍ ഗ്ലോബലി ആമസോണ്‍ കിന്‍ഡില്‍ എഡിഷനിലും ഗൂഗിള്‍ പ്ലേ ബുക്സില്‍ 60 രാജ്യങ്ങളില്‍ ഇബുക്ക് ആയും ലഭിക്കുന്നു. 

    ആമസോണ്‍ കിന്‍ഡില്‍ എഡിഷന് ഇവിടെ ക്ലിക്ക് ചെയ്യൂ

    ഗൂഗിള്‍ പ്ലേ ബുക്സ് എഡിഷന് ഇവിടെ ക്ലിക്ക് ചെയ്യൂ

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *