•  

    വിജ്ഞാനവാഹിനി/ കവിത /സരള.ഡി.ഇറവങ്കര

     


    പുസ്തകവിജ്ഞാനവാഹിനിയിൽ

    വിസ്താരമോടേ നമുക്കു നീന്താം.

    ആ പുണ്യസാഗരേ മുങ്ങിപ്പൊങ്ങി

    വിജ്ഞാനനൗകയിൽ യാത്രചെയ്യാം.


    നാരായമാം തുഴ കൈയിലേന്തി

    നേരുള്ള സാഹിതീതീരം തേടാം.

    കാവ്യമോ  ലേഖനമോ കഥയോ,

    ദിവ്യമായ് തൂലികത്തുമ്പിലെത്തും.


    ഗ്രന്ഥമാം മിത്രത്തെയാശ്രയിക്കാം

    ശങ്കവേണ്ടൊട്ടും , ചതിക്കുകില്ലാ.

    വീഥിതെളിച്ചീടും ഭീതിവേണ്ടാ 

    യാഥാർത്ഥ്യം കാട്ടീടും വിശ്വസിക്കാം.


    ചീഞ്ഞതാമുള്ളുള്ള ഗ്രന്ഥമൊന്നും,

    പാഞ്ഞു ചെന്നു നാമെടുത്തീടൊല്ല.

    സുന്ദരചട്ടക്കിതാബുകണ്ടാൽ

    സന്ദേശം നന്നെന്നു  തോന്നിടല്ലേ.


    പുസ്തകം,സൗഹൃദമെന്നുമെന്നും

    സ്വസ്ഥമാക്കുന്നവ സ്വീകരിക്കാം.

    ഭക്തിതുളുമ്പും കാവ്യങ്ങളുണ്ടാം

    യുക്തിസമ്പൂർണ്ണമാഖ്യായികയും.


    ജഞാനം നിറയ്ക്കും സുഭാഷിതങ്ങൾ,

    ജീവിതവീക്ഷണം മെച്ചമാക്കും.

    മാനസകായീക ദാഹമോർത്താൽ,

    പാനീയം തന്നല്ലോ പുസ്കങ്ങൾ.


    ഉറ്റസുഹൃത്തുക്കൾ പുസ്തകങ്ങൾ

    ഏറ്റമാപത്തിലനുചരന്മാർ.

    ഉത്തമഗ്രന്ഥങ്ങൾ കൈയിൽ വന്നാൽ,

    ഉത്തരം മാനസപ്പീഡകൾക്കായ്


    സരള.ഡി.ഇറവങ്കര

    (ഔദ്യോഗിക നാമം ജയലക്ഷ്മി. മാവേലിക്കര സ്വദേശി. കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപികയായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി നാലു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു.)



    2 അഭിപ്രായങ്ങൾ:

    1. വായനാദിനത്തോടനുബന്ധിച്ച് രചിച്ച ഈ കവിത വളരെ ഏറെ നന്നായിരിക്കുന്നു. വായനയുടെ പ്രാധാന്യം മുൻനിർത്തി രചിച്ച ഈ കവിതക്ക് പ്രാസവും താളവും കൂടി ആയപ്പോൾ മനോഹരം! അഭിനന്ദനങ്ങൾ !! 🌹

      മറുപടിഇല്ലാതാക്കൂ
    2. Many poets do write poems with purpose which are much useful for an ardent reader of long standing. Such poems will be scitillate the
      reader's minds when it rigorously follows the rules of poetics. I'm happy to say that Sarala devi's this poem is very thrilling too. May her pen flow out smoothly more convincing devotional advices too. Best wishes madam!

      മറുപടിഇല്ലാതാക്കൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *