•  

    ഷോര്‍ട്ട്കട്ട് /കവിത /അശ്വതി. കെ.പി, നീലേശ്വരം


     

    പുകച്ചു തീർക്കുന്നതിൻ വെപ്രാളത്തിൽ 

    പിറകു വശത്തെ ചിത്രം ഞാൻ നോക്കിയില്ല,

     ബ്രാൻഡ് നെയിമിനേക്കാൾ ചെറുതാക്കി 

    എഴുതിയതിനാൽ മദ്യപാനം 

    ആരോഗ്യത്തിനു ഹാനീകരമെ

    ന്നെഴുതിയതും ശ്രദ്ധിച്ചില്ല ഞാൻ,

    മദ്യ ലഹരിയെന്നെ കീഴ്പ്പെടുത്തിയപ്പോഴെൻ 

    കാമത്തിനു പാത്രമായ് തീർന്നത് 

    അമ്മയാണോ മകളാണോ എന്നത് ഞാൻ 

    തിരിച്ചറിഞ്ഞീല അച്ഛന് നേരെ കൊലക്കത്തി 

    വീശിയപ്പോഴും, പാതി മെയ്യായി മാറിയവളെ 

    മരുപ്പറമ്പിലേക്കയ ച്ചപ്പോഴും പിന്നിൽ നിന്ന് 

    കരുത്തേകിയതല്ലാതെ അരുതെന്നു 

    ചൊല്ലിയില്ല മദ്യം ... മദ്യ ലഹരിയിൽ 

    മതിമറന്നാടിയപ്പോൾ ഓർത്തീല ഞാൻ 

    മരണത്തിൻ പടി കയറുകയാണെന്ന 

    യാഥാർഥ്യത്തെ, തെരുവിലുറങ്ങിയിരു 

    ന്നൊരാ ബാല്യത്തിന് നേരെ തെരുവ് 

    നായയേക്കാൾ ക്രൂരനായി പാഞ്ഞ-

    ടുത്തപ്പോഴും നിശ തൻ നിഗൂഢതയിൽ 

    ഒറ്റപ്പെട്ടു പോയവൾക്കു മുന്നിൽ 

    ആർത്തിയോടെ അണഞ്ഞപ്പോഴും  

    മദ്യമെനിക്ക് താങ്ങായി തണലായി നിന്നു,

     ഇന്നീ കിടക്കയിൽ ഒരിറ്റു ദാഹ ജലത്തിന് 

    വേണ്ടി കിടന്നു നില വിളിക്കുമ്പോൾ എനിക്ക് 

    മുന്നിലിരുന്ന് പല്ലിളിച്ചു കാട്ടുകയാണ് ഞാൻ 

    കുടിച്ചു തീർത്തൊരാ വിഷക്കുപ്പികൾ ...


    അശ്വതി. കെ. പി 

    നീലേശ്വരം കാസര്‍ഗോഡ്



    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *