•  

    പ്രണയത്തിന്‍റെ ഭാവഭേദങ്ങള്‍ /വിനോദ് നാരായണന്‍


    രുധിരകാളി' എന്ന ബൃഹദ് നോവലില്‍ സമാന്തരമായി സംഭവിക്കുന്ന നാല് പ്രണയകഥകള്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഈ നാലു പ്രണയ കഥകളും നാലു വ്യത്യസ്തങ്ങളായ പാറ്റേണില്‍  പറയാന്‍ ശ്രമിച്ചിട്ടുണ്ട്  ആഴത്തിലുള്ള പ്രണയ പഠനത്തിലാണ് ഓരോ പ്രണയവും ഓരോരുത്തരുടെ വിരലടയാളം പോലെ എത്രമാത്രം വ്യത്യസ്തമായിരിക്കുന്നു എന്നു മനസിലാവുന്നത്. സിനിമകളേയോ മറ്റു കഥകളേയോ അല്ല ഈ പ്രണയ പഠനത്തിനായി ഞാന്‍ ആശ്രയിച്ചത്, എനിക്കു ചുറ്റുമുള്ളവരെത്തന്നെയാണ്. പത്തിരുപതുവര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷവും സ്വന്തം ഭര്‍ത്താവിന്‍റെ മുഖത്തേക്കു നോക്കുന്ന ഭാര്യയുടെ കണ്ണുകളില്‍ ഇപ്പോഴും പ്രേമത്തിന്‍റെ പൂത്തിരി കത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതുപോലെ മറ്റൊരു ജോഡിയില്‍ ഭര്‍ത്താവിന്‍റെ പിന്നാലെ പോകുന്ന ഭാര്യയുടെ കുനിഞ്ഞ മുഖത്ത് ഇങ്ങനൊരു കാലമാടനെയാണല്ലോ എനിക്കു കിട്ടിയത് എന്നൊരു ശാപവചനവും പ്രതിഫലിച്ചുകിടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. 


    പരസ്പരം സ്നേഹിക്കാനറിയാന്‍ പാടില്ലാഞ്ഞിട്ടോ അതോ സ്നേഹിക്കാന്‍ മറന്നുപോയതോ ആയ ഭാര്യഭര്‍ത്താക്കന്മാരേയും ഞാന്‍ കണ്ടിട്ടുണ്ട്. അറേഞ്ച്ഡ് മാര്യേജില്‍ മിക്കവാറും ഈ ടൈപ്പ് ദമ്പതികളേയാവും കാണാന്‍ കിട്ടുക. വീട്ടുകാര്‍ കൂട്ടിക്കെട്ടിയ ഒരു ബന്ധം. ഒരു കടമ പോലെ മക്കളെ പ്രസവിച്ച് ആര്‍ക്കോ വോണ്ടി ജീവിച്ചുതീര്‍ക്കുന്ന ബന്ധങ്ങളും നമുക്കിടയില്‍ ഒത്തിരിയുണ്ട്. ഇതൊന്നുമല്ലാട്ടോ പ്രേമത്തിന്‍റെ പാറ്റേണ്‍. രണ്ടു ഇന്‍ട്രോവെര്‍ട്ടുകള്‍ തമ്മില്‍ പ്രേമിച്ചാല്‍ എങ്ങനെയിരിക്കും. ഒരു ഇന്‍ട്രോവര്‍ട്ടും എക്സ്ട്രാവര്‍ട്ടും തമ്മില്‍ പ്രേമിച്ചാല്‍ എങ്ങനെയിരിക്കും. ചിലരുടെ പ്രണയം നിശബ്ദമായിരിക്കും. ചിലര്‍ ഒച്ചപ്പാടുണ്ടാക്കി പ്രേമിക്കും. ചിലര്‍ക്ക് തന്‍റെ കമിതാവ് ആരാണെന്ന് നാട്ടുകാരെ അറിയിച്ചുകൊണ്ട് ഉറക്കെ പ്രേമിക്കണം. ഇതിനിടയില്‍ പൂത്തു തളിര്‍ക്കുന്ന എക്സ്ട്രാ മാരിറ്റല്‍ റിലേഷന്‍ഷിപ്പുകളും ഉണ്ട്.  അതില്‍ മിക്കവാറും ശരീരദാഹം തീര്‍ക്കാനുള്ള കുറുക്കുവഴികളാണുതാനും. 

    2019 ല്‍ പ്രസിദ്ധീകരിച്ച വിനോദ് നാരായണന്‍റെ നോവലാണ് മുംബൈ റസ്റ്റോറന്‍റ്. അതിന്‍റെ മലയാളം മൂന്നാം പതിപ്പ് ഇപ്പോള്‍ വിപണിയില്‍ ഉണ്ട്.  ഈ പുസ്തകത്തിന്‍റെ ഇംഗ്ലീഷ് പതിപ്പും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. പുസ്തകം ആമസോണിലും ഫ്ളിപ്പ്കാര്‍ട്ടിലും കിട്ടും. കൂടാതെ ഇംഗ്ലീഷ് എഡിഷന്‍ ആമസോണ്‍ ഇന്‍റര്‍നാഷണല് പേപ്പര്‍ബാക്ക് എഡിഷനും വേള്‍ഡ് വൈഡ് ലഭിക്കുന്നുണ്ട്. 

    പക്ഷേ യഥാര്‍ത്ഥ പ്രണയം സോളുകള്‍ തമ്മിലാവുമ്പോഴാണ്. അതാണ് സോള്‍മേറ്റുകള്‍ തമ്മിലുള്ള ബന്ധം. അത് ജന്മാന്തരങ്ങളും കടന്ന് ദൈവത്തിന്‍റെ കരങ്ങളിലൂടെ സഞ്ചരിക്കുന്ന ഒന്നായതുകൊണ്ട് അതിന് വാല്യു വളരെ കൂടുതലാണ്. ഈ പ്രണയത്തില്‍ അവന്‍റേയും അവളേയും മനസില്‍ അവര്‍ പരസ്പരം ഇങ്ങനെ നിറഞ്ഞു നില്‍ക്കും. എത്രകാലം പരസ്പരം കണ്ടില്ലെങ്കിലും എത്ര ദൂരത്താണെങ്കിലും സോളുകള്‍ കണക്ടു ചെയ്തു  നില്‍ക്കുന്നതുകൊണ്ട് അവര്‍ സ്വയമറിയാതെ ഇങ്ങനെ പ്രണയിച്ചു നില്‍ക്കും. ഇവിടെയാണ് പ്രേമത്തിന് കണ്ണുമില്ല, മൂക്കുമില്ല കാതുമില്ല എന്നു പറയുന്നത്. ഏജ് ഡിഫറന്‍സോ ജാതിയോ മതമോ എക്സ്ട്രാ മാരിറ്റല്‍ റിലേഷന്‍ഷിപ്പോ ഒന്നും ഇവര്‍ക്കു ബാധകമേയല്ല. കാരണം ഇവര്‍ സോള്‍മേറ്റുകളാണ് എന്നതു തന്നെ, ഇവരില്‍ ചിലര്‍ ട്വിന്‍ഫ്ളെയിമുകളും ആയിരിക്കും. (ഒരു സോള്‍ രണ്ടു ബോഡിയില്‍ നില്‍ക്കുന്ന അവസ്ഥയാണ് ട്വിന്‍ഫ്ളെയിം. ഒന്ന് ഫെമിനിന്‍ എനര്‍ജിയും ഒന്ന് മാസ്കുലിന്‍ എനര്‍ജിയും. ഇവര്‍ തമ്മില്‍ പ്രായവ്യത്യാസം ഉണ്ടാകും. സമൂഹം എങ്ങനെ നോക്കിക്കണ്ടാലും ഇവര്‍ക്കത് ബാധകമായിരിക്കില്ല.) 


    അറേഞ്ചഡ് മാര്യേജിലും സോള്‍മേറ്റുകളെ കാണാം. ഒരേ ഷേയ്പുള്ള ഭാര്യാഭര്‍ത്താക്കന്മാരെ ഞാന്‍ കണ്ടിട്ടുണ്ട്. ഇവര്‍ വല്ല ട്വിന്‍ഫ്ളെയിം ആണോ എന്നറിയാന്‍ ഞാന്‍ ഇവരോട് സംസാരിച്ചിട്ടുണ്ട്. അറേഞ്ച്ഡ് മാര്യേജ് ആണെന്നായിരുന്നു മറുപടി. പക്ഷേ ഇവര്‍ തമ്മില്‍ ഭയങ്കര പൊരുത്തമായിരിക്കും. എന്നാല്‍ മിക്കവാറും വിവാഹബന്ധങ്ങളില്‍ കാര്‍മിക് സോള്‍മേറ്റുകളാണ് പ്രത്യക്ഷപ്പെടാറ്. ഇതില്‍ ദമ്പതികളില്‍ ഒരാള്‍ തീര്‍ച്ചയായും ടോക്സിക് ആയിരിക്കും. ഒരാള്‍ മറ്റേയാളെ ഒന്നുകില്‍ സ്നേഹിക്കാതെ കൊല്ലും അല്ലെങ്കില്‍ പൊസസീവ് അടിച്ച് സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തും. രണ്ടായാലും സ്വൈര്യം കൊടുക്കില്ല. ഈ വിഷയത്തെ പറ്റി പറയാനാണെങ്കില്‍ ഒത്തിരിയുണ്ട്. അത്രയേറേ പഠനം ഞാന്‍ ഇതിനു വേണ്ടി നടത്തിയിട്ടുണ്ട്. 



    വാല്‍ക്കഷണം - വണ്‍വേ പ്രണയത്തില്‍ സംഭവിക്കുന്നത് എന്താണെന്നറിയാമോ. ലിമറല്‍ ഒബ്ജക്ട് എന്ന പ്രതിഭാസമാണ്. ഒരാളോട് തോന്നുന്ന ഇഷ്ടം മനസില്‍ വല്ലാതെ വളര്‍ന്ന് പന്തലിക്കുന്നു. അയാളില്‍ ഒരു കുറവും കാണില്ല. അയാള്‍ അല്ലെങ്കില്‍ അവള്‍ ഏറ്റവും ഉത്തമമാണ് എന്നു കരുതിക്കൊണ്ട് സ്വന്തം മനസില്‍ ഒരു പ്രതിബിംബം ഉണ്ടാക്കും. എന്നിട്ടതിനെയാവും ആരാധിക്കുന്നതും പ്രേമിക്കുന്നതും. യഥാര്‍ത്ഥ ആളുടെ സ്വഭാവമോ രൂപമോ ആയി യാതൊരു ബന്ധവും അതിനുണ്ടാവില്ല. എന്നാല്‍ അയാളാകാട്ടെ ഈ പ്രേമം അറിഞ്ഞിട്ടുപോലും ഉണ്ടാകില്ല. ഇതിന്‍റെ പരിസമാപ്തി രണ്ടു രീതിയിലാണ്. ഒന്ന് അയാള്‍ക്ക് വേറെ ഏതെങ്കിലും ബന്ധമുണ്ടെന്ന് മനസിലാകുമ്പോഴോ സത്യം മനസിലാകുമ്പോഴോ ഈ കക്ഷി തകര്‍ന്നു തരിപ്പണമായിപ്പോകും. രണ്ട്, അയാള്‍ ഈ കക്ഷിയെ അക്സപറ്റ് ചെയ്തു എന്നിരിക്കട്ടെ. അപ്പോഴാണ് തന്‍റെ മനസില്‍ കെട്ടപ്പടുത്തിരിക്കുന്ന വിഗ്രഹമല്ല ഇങ്ങേരുടെ യഥാര്‍ത്ഥമുഖം എന്ന് കക്ഷിക്കു മനസിലാകുന്നത്. അതോടെ ഈ കക്ഷി തന്‍റെ 'ആരാധനാമൂര്‍ത്തി'യില്‍ നിന്നും ഓടിയൊളിക്കാനുള്ള തത്രപ്പാട് തുടങ്ങും. 

    വിനോദ് നാരായണന്‍ (നോവലിസ്റ്റ് തിരക്കഥാകൃത്ത്)

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *