•  

    നിങ്ങള്‍ ബദാം കഴിക്കുമ്പോള്‍ തൊലി കളയുമോ?/ആരോഗ്യം/ Dr. ആര്യാമേനോന്‍


     ആരോഗ്യ സംരക്ഷണം എന്നത് എപ്പോഴും വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. പലപ്പോഴും ആരോഗ്യത്തെ സംരക്ഷണത്തിലെ വില്ലനാകുന്നത് അമിതവണ്ണമാണ്. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യം എന്ന് നോക്കാം. അതില്‍ കഴിക്കുന്ന ഭക്ഷണം തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അമിതവണ്ണത്തെ ഇല്ലാതാക്കുന്ന കാര്യത്തില്‍ നിസ്സാരമെന്ന് കരുതുന്ന പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്നത് പലരും ബദാം കഴിക്കുന്നത് വഴിയാണ്. എന്നാല്‍ ബദാം കഴിക്കുമ്പോള്‍ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചിലതുണ്ട്.


    അതില്‍ തന്നെ കുതിര്‍ത്ത് തൊലി കളഞ്ഞ് വേണോ കഴിക്കാന്‍, അതോ കുതിര്‍ക്കാതെ അപ്പാടെ കഴിക്കുകയാണോ ചെയ്യേണ്ടത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ധാരാളം പ്രോട്ടീന്‍, വിറ്റാമിന്‍ ഇ, മഗ്നീഷ്യം എന്നിവ ബദാമില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തൊലിയോടെ ബദാം കഴിക്കുന്നത് എന്തുകൊണ്ടും മികച്ചതാണ്. ശരീരഭാരം കുറയ്ക്കാന്‍ ഇത് എങ്ങനെ സഹായിക്കുന്നുവെന്നും നോക്കാം.



    തൊലിയോടെ കഴിക്കുന്നത് 

    ബദാം തൊലിയോടെ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കഴിക്കുന്നത് പലപ്പോഴും നല്ലതല്ലെന്ന് പലരും ചിന്തിക്കുന്നു. എന്നാല്‍ അത് യഥാര്‍ത്ഥത്തില്‍ ഒരു തെറ്റിദ്ധാരണയാണ് നിങ്ങളില്‍ ഉണ്ടാക്കുന്നത്. പലപ്പോഴും ബദാം തൊലിയോടെ കഴിക്കുന്നതാണ് എന്തുകൊണ്ടും ഉത്തമമായിട്ടുള്ളത്. കാരണം ഇതില്‍ ധാരാളം പ്രത്യേകിച്ച് അതിന്റെ തൊലിയില്‍, പോളിഫിനോളുകള്‍ ഉള്‍പ്പെടെയുള്ള ആന്റിഓക്സിഡന്റുകള്‍ ഉണ്ട്. ഇതെല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതിന് സഹായിക്കുന്നു. 


    പോഷകാഹാര വിദഗ്ധര്‍ പറയുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ബദാം എന്നതാണ്. ഇതില്‍ പലപ്പോഴും 70% ആന്റിഓക്സിഡന്റുകളും അതിന്റെ പുറംതൊലിയിലാണ് അടങ്ങിയിരിക്കുന്നത്. അത് മാത്രമല്ല ഈ പോഷകങ്ങള്‍ ശരീരത്തിലെ വീക്കം കുറയ്ക്കാനും കോശങ്ങളെ നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. തൊലി കളയുമ്പോള്‍ പ്രധാനപ്പെട്ട ഈ പോഷകങ്ങള്‍ ശരീരത്തിന് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.



    ബദാമില്‍ അടങ്ങിയിട്ടുള്ളവ ഇതാണ് 

    ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ബദാമില്‍ പ്രോട്ടീന്‍, നാരുകള്‍, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ എന്നിവയെല്ലാം തന്നെ ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം കഴിക്കുന്നത് വഴി നിങ്ങളുടെ ഊര്‍ജ്ജനില വര്‍ദ്ധിപ്പിക്കുന്നു, അത് മാത്രമല്ല ഇത് വഴി ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. പക്ഷേ അതിനായി നിങ്ങള്‍ എപ്രകാരമാണ് ബദാം കഴിക്കേണ്ടത് എന്ന് നോക്കാം. അതിലുപരി നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളും തിരിച്ചറിയണം. ബദാം തൊലിയോടെ കഴിക്കുന്നത് വഴി അത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു.


    ബദാം കഴിക്കുമ്പോള്‍? 

    ബദാം കഴിക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ ബദാം വറുത്തതോ അല്ലെങ്കില്‍ പച്ചക്കോ അതുമല്ലെങ്കില്‍ വെള്ളത്തില്‍ കുതിര്‍ത്തതോ കഴിക്കാവുന്നതാണ്. അത് മാത്രമല്ല ഇത് മധുരപലഹാരങ്ങള്‍, ബിരിയാണി, സ്മൂത്തികള്‍, ഷെയ്ക്കുകള്‍ തുടങ്ങിയ വിഭവങ്ങളിലും ഇത് ചേര്‍ക്കാവുന്നതാണ്. ബദാം എപ്പോഴും കുതിര്‍ത്ത് കഴിക്കുമ്പോള്‍ അത് ദഹനം മെച്ചപ്പെടുത്തുകയും പോഷകങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ തൊലിയോടെ ബദാം കഴിക്കുമ്പോള്‍ അതില്‍ ധാരാളം നാരുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വയറ് നിറഞ്ഞതായി കാണുന്നതിന് സഹായിക്കും. കൂടാതെ പലപ്പോഴും ദഹനാരോഗ്യത്തെ സഹായിക്കുന്നതിനാല്‍ ഇത് സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്. 


    തൊലിയോടെ കഴിക്കുമ്പോള്‍ അതിന്റെ പോഷകഗുണങ്ങള്‍ ഇരട്ടിയാവുന്നു. അതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍, നാരുകള്‍, വിറ്റാമിന്‍ ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും കൂടുതല്‍ നേരം വയറു നിറഞ്ഞതായി തോന്നിക്കുന്നതിനും സഹായിക്കും. എന്നാല്‍ തൊലി കളഞ്ഞ ബദാം ആണെങ്കില്‍ അത് പല്ലിന്റെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. പോഷക ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് തൊലി അടങ്ങിയ ബദാം തന്നെയാണ് ഏറ്റവും മികച്ചത്. ശരീരഭാരം കുറയ്ക്കുന്ന കാര്യത്തില്‍ തൊലി അടങ്ങിയ ബദാം തന്നെയാണ് സഹായകമായിട്ടുള്ളത്. ഇതിലെ നാരുകള്‍ വിശപ്പിനെ കുറയ്ക്കുന്നതിന് സാഹായിക്കും. ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു.


    Dr. ആര്യാമേനോന്‍


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *