•  

    രുധിരകാളി/ നോവല്‍ പരമ്പര/ വിനോദ് നാരായണന്‍


    "മറവന്മാരുടെ കപ്പലില് തുടര്ച്ചയായി ആറു മണിക്കൂര് നയമ്പു വലിച്ച് തളര്ന്നിരുന്നു റാവുത്തരും സംഘവും. പക്ഷേ അവിടെ ജോലി ചെയ്ത ഏതാനും മണിക്കൂറുകള്ക്കുള്ളില് റാവുത്തര്ക്ക് ഒരു കാര്യം മനസിലായി. കൂടെ നയമ്പു വലിക്കുന്ന മറവന്മാര് അടിമകളാണ്. അതായത് മറ്റേതോ തലവന്റെ കീഴില് നിന്നും ബലമായോ അല്ലാതേയോ വന്നുചേര്ന്ന അടിമകള്. അവര്ക്ക് ഇവിടെ ഒരു സ്ഥലവുമില്ല. വെറും അടിമകള് മാത്രം. അവരെ ഭരിക്കുന്ന മറവന്മാരുടെ ചാട്ടവാറടികളില് അവര് വളരെ അസംതൃപ്തരാണ്.


    അപ്പോഴേക്കും ഭക്ഷണത്തിനുള്ള മണി മുഴങ്ങി.

    രണ്ടു പേര് ഒരു വലിയ കുട്ടളത്തിലെ കാതുകളില് തടി കോര്ത്തിട്ട് അത് തോളില് വച്ചുകൊണ്ട് അവര്ക്കിടയിലൂടെ നടന്നുപോയി. ആവി പറക്കുന്ന റാഗിക്കുറുക്കായിരുന്നു അതില്. റാവുത്തര് തന്റെ കാല്പാദത്തിനു സമീപം കിടന്നിരുന്ന പന്നിയെലിയെ തന്ത്രപൂര്വം എടുത്ത് വസ്ത്രത്തിനുള്ളില് ഒളിപ്പിച്ചു. വിശപ്പടക്കാനും വിശ്രമിക്കാനും വേണ്ടി ആര്ത്തിപൂണ്ടു നില്ക്കുകയായിരുന്ന അടിമകളുടെ സംഘം വരി നില്ക്കാന് തിക്കും തിരക്കും കൂട്ടി. അവിടേയും തിരക്കു നിയന്ത്രിക്കാന് മറവന്മാരുടെ ചാട്ടവാറുകള് അന്തരീഷത്തില് പുളഞ്ഞു. അതിവേഗം മുന്നില് കടന്ന റാവുത്തര് മായാജാലക്കാരനായി മാറി. തന്റെ ആളുകള് ഭക്ഷണം വാങ്ങി എന്നു മനസിലാക്കിയിട്ട് അദ്ദേഹം തന്റെ പാത്രത്തിലും ഭക്ഷണം വാങ്ങി. എന്നിട്ട് സൂത്രത്തില് ആ പന്നിയെലിയെ റാഗിക്കുറുക്കിലേക്കിട്ടു.

    നിമിഷങ്ങള്ക്കകം റാവുത്തര് പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു.
    ആ പന്നിയെലിയെ ആര്ക്കോ കിട്ടി.
    അവന് ഒച്ചവെച്ചു.
    "ഇതാ നോക്ക്.. ഈ കുറുക്കില് ചത്ത എലി. ഇതെങ്ങനെ കഴിക്കും..?"
    കുറുക്കു വിളമ്പിയവര് പരസ്പരം നോക്കി. അവര്ക്കു ഛര്ദ്ദിക്കാന് വന്നു.
    കാവല് നിന്ന അനുചരന്റെ ചാട്ടവാര് പരാതിക്കാരന്റെ മുതുകില് വീണു.
    അവന് ക്ഷോഭം അടക്കിപ്പിടിച്ച് കുറുക്കുപാത്രത്തില് നോക്കി നിന്നു.
    റാവുത്തര് കുറുക്കു കഴി്ച്ചുകൊണ്ട് അവനടുത്തേക്ക് ചെന്നു. അദ്ദേഹം ശബ്ദം താഴ്ത്തി പറഞ്ഞു.
    "ഞങ്ങള് അടിമകളാണെന്നു കരുതാം. അതുകൊണ്ട് ഞങ്ങള്ക്കിതു കഴിച്ചേ പറ്റൂ. പക്ഷേ നിങ്ങളോ.. നിങ്ങള് ഈ സേനയിലെ അംഗങ്ങളല്ലേ. നിങ്ങള്ക്കിതു കഴിക്കേണ്ട ഗതികേടുണ്ടോ. മുകളിലുള്ളവര്ക്ക് കോഴിക്കറിയും മദ്യവും ഇഷ്ടംപോലെ വിളമ്പുന്നത് ഞങ്ങള് കണ്ടു. മാത്രമല്ല അവര്ക്കു പെണ്ണുങ്ങളേയും കിട്ടുന്നുണ്ട്.."
    കുറുക്കു കഴിക്കാതെ സ്തബ്ധരായി നിന്ന ഏതാനും മറവന്മാര് ഇതു കേള്ക്കുന്നുണ്ടായിരുന്നു. അവര്ക്കു രക്തം തിളച്ചു.
    "എന്താടാ ഇവിടെ?"
    കാവല്ക്കാരന് ചാട്ടവാര് ചുഴറ്റി അവിടേക്കു വന്നു.


    എലിയെ കിട്ടിയവന് അവനെ തുറിച്ചു നോക്കി.
    "എന്താടാ നോക്കി പേടിപ്പിക്കുന്നോ?"
    കാവല്ക്കാരന് ചാട്ടവാറുയര്ത്തിയതും എലിയെ കിട്ടിയവന് ചൂടന് കുറുക്കുപാത്രം അവന്റെ തലയില് കമിഴ്ത്തിയതും ഒരുമിച്ചായിരുന്നു. കാവല്ക്കാരന്റെ മൂക്കിലും വായിലും ചൂടന് കുറുക്കു കയറി വെപ്രാളപ്പെട്ടു. ഉടനെ തന്നെ ബാക്കിയുളളവര് അവരുടെ അരിശം കുറുക്ക് വിളമ്പിയവരുടെ മേല് തീര്ത്തു. റാവുത്തര് നിലത്തുവീണു കിടന്ന കാവല്ക്കാരന്റെ അരയിലെ വാള് വലിച്ചൂരിയെടുത്തു. അയാളുടെ അരപ്പട്ടയിലെ കഠാര തൊട്ടടുത്തു നിന്നിരുന്ന ചിലമ്പരശനും കൊടുത്തു. റാവുത്തര് കോണിപ്പടിയുടെ ചുവട്ടിലേക്കോടി. ബഹളം കേട്ട് ഇറങ്ങിവന്ന ഒരു കാവല്ക്കാരന്റെ കഴുത്തില്ത്തന്നെ അദ്ദേഹത്തിന്റെ വാള് പതിഞ്ഞു. അവന് ഒരു ശബ്ദം പോലും ഉണ്ടാക്കാതെ താഴെ വീണു. അതുകണ്ട് അടിമ സംഘം ഒരു നിമിഷം സത്ബ്ധരായി. അവര് പരസ്പരം നോക്കി. റാവുത്തര് വെട്ടേറ്റുവീണ കാവല്ക്കാരന്റെ വാള് ഊരിയെടുത്ത് മുന്നില് നിന്നിരുന്ന അടിമ സംഘത്തിലെ ഒരംഗത്തിനു നേരേ നീട്ടി. അവനത് അവിശ്വസനീയതയോടെ വാങ്ങി. അതോടെ ആവേശത്തിലായി അടിമ സംഘം.


    കോണിപ്പടിയിറങ്ങി താഴേക്കു വന്ന ഓരോ മറവനേയും അവര് കൊന്നു വീഴ്ത്തി ആയുധങ്ങള് കരസ്ഥമാക്കി. അവരാരും തിരികെ ചെല്ലാത്തതുകൊണ്ട് ഉരുവില് അടിമക്കലാപം പൊട്ടിപ്പുറപ്പെട്ടത് മറവസംഘം അറിഞ്ഞില്ല. സുമേരന് ഇതിനോടകം തന്നെ ഉരുവിലെ താഴെ നയമ്പറക്കു ചുറ്റുമുള്ള മറ്റ് അറകള് പരതി. അതൊരായുധപ്പുര തന്നെയായിരുന്നു. തടിപ്പെട്ടികളില് മൂര്ച്ചയേറിയ മിനുങ്ങുന്ന വാളുകളുണ്ട്. കൈത്തോക്കുകളും വെടിമരുന്നിന്റെ വലിയ ശേഖരവുമുണ്ട്. അവന് വിവരം റാവുത്തറെ അറിയിച്ചു.
    "സുമേരാ.. തോക്കുകളുടെ കാര്യം നമ്മള് മാത്രം അറിഞ്ഞാല് മതി. അതു നമ്മുടെ ആളുകള്ക്കിടയില് മാത്രം കൊടുക്കുക. വാളുകള് എല്ലാ അടിമകള്ക്കും വിതരണം ചെയ്യൂ."
    സുമേരനും ശിലമ്പരശനും ചേര്ന്ന് അടിമസംഘത്തിന് ആയുധങ്ങള് വിതരണം ചെയ്തു. അങ്ങനെ രാവുത്തരുടെ കീഴില് നൂറോളം പേര് വരുന്ന ഒരു സായുധസൈന്യം തയ്യാറായി.

     "രുധിരകാളി"

    വിനോദ് നാരായണന് എഴുതിയ നോവല് പരമ്പര അഞ്ച് പുസ്തകങ്ങളിലായി ആമസോണ് കിന്ഡില് എഡിഷനില് ലഭിക്കുന്നു. പ്രിന്റഡ് എഡിഷന് ഉടന് റിലീസ് ചെയ്യുന്നു.
    1000 ല് പരം പേജുകള്.
    പ്രസാധകര് നൈന ബുക്സ്

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *