•  

    എന്‍റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു,. കാരണം, സഞ്ചാര്‍ സാഥി/ News /Vinod Narayanan


     സഞ്ചാര് സാഥി എന്ന ആപ്പ് എല്ലാ ഫോണുകളിലും നിര്മാതാക്കള് നിര്ബന്ധമായും ചേര്ത്തിരിക്കണം എന്ന കേന്ദ്ര സര്ക്കാരിന്റെ പുതിയ ഉത്തരവ് കേട്ട് ചിരിയാണ് വന്നത്. കാരണം ഈ ആപ്പു കാരണം എന്റെ ഫോണ് ഹാക്ക് ചെയ്യപ്പെട്ടു. അതുകാരണം ഞാന് സൈബര് സെല്ലിലും വൈക്കം പോലീസ് സ്റ്റേഷനിലും പരാതി കൊടുത്തിരിക്കുകയാണ്. അതിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു. രണ്ടാഴ്ചയായി എന്റെ ഫേസ്ബുക്കിലും ഇന്സ്റ്റ്ഗ്രാമിലും അസാധാരണമായ ചില നീക്കങ്ങള് നടക്കുന്നത് ശ്രദ്ധയില് പെട്ടു.


    പല രാജ്യങ്ങളില് നിന്നുള്ള അപരിചതരായവരുടെ നോട്ടിഫിക്കേഷനുകള് ധാരാളമായി വരുന്നു. ഞാന് ഫോളോ ചെയ്യുന്നവരില് നിന്നാണ് ഇത് വരുന്നത് എന്ന് മെസേജില് നിന്നും മനസിലായി. ഫോളോ ലിസ്റ്റ് നോക്കിയപ്പോള് ഞെട്ടിപ്പോയി. ഞാന് ഫോളോ ചെയ്യാത്ത നൂറുകണക്കിന് ആളുകള് ദിനം പ്രതി ഓട്ടോമാറ്റിക്കായി ഫോളോവിങ്ങ് ലിസ്റ്റില് വരുന്നു. അതായത് ഞാനവരെ ഫോളോ ചെയ്യുന്നു എന്നര്ത്ഥം. എന്നാല് ഞാന് യാഥാര്ത്ഥത്തില് അങ്ങനെ ഒരു കമാന്ഡ് കൊടുത്തിട്ടുമില്ല. ഇത് ഓട്ടോമാറ്റിക്കായി സംഭവിക്കുകയാണ്.

    ഓട്ടോമാറ്റിക് ഫോളോവിങ്ങ്

    ആദ്യം ഞാന് കരുതിയത് മെറ്റയുടെ എന്തെങ്കിലും സൂത്രപ്പണി ആയിരിക്കുമെന്നാണ്. വിദഗ്ദോപദേശം തേടിയപ്പോള് മനസിലായി, ഫേസ്ബുക്ക് - ഇന്സ്റ്റാഗ്രാം അക്കൗണ്ടുകള് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന്. അപിരിചതിമായ ഏതെങ്കിലും ഏതെങ്കിലും ഡിവൈസുകളില് നിന്നോ ലൊക്കേഷനുകളില് നിന്നോ സൈന് ഇന് ചെയ്തിട്ടുണ്ടെങ്കില് ആ വിവരം ഫേസ്ബുക്ക് സെറ്റിംഗ്സില് അറിയാന് കഴിയും. അങ്ങനെ ചെക്ക് ചെയ്തപ്പോള് മലപ്പുറം തിരൂരില് നിന്നു അപരിചിതമായ ഒരു ഡിവൈസില് സൈന് ഇന് നടന്നിട്ടുണ്ട്. അത് സൈന് ഔട്ട് ചെയ്ത് ഡിലിറ്റ് ചെയ്തു. പാസ്വേര്ഡും മാറ്റി. മണിക്കൂറുകള്ക്കുള്ളില് ഒരുത്തന് മലപ്പുറം തിരൂരില് നിന്നും വിളിച്ചു. ജാസിര് എന്നൊരു പേരും പറഞ്ഞു. ലൊക്കേന് എവിടെയാണെന്ന് ചോദിച്ചു. പുസ്തകം വാങ്ങാനാണ് എന്നു പറഞ്ഞതുകൊണ്ട് ഞാന് ലൊക്കേഷന് പറഞ്ഞു കൊടുത്തു. പിറ്റേന്ന് രണ്ട് പ്രൈവറ്റ് നമ്പറുകളില് നിന്ന് - രാജേഷിന് 44000 രൂപ കിട്ടി. എങ്ങനെ എന്നറിയാന് ഈ ലിങ്കില് ക്ലിക്ക് ചെയ്യു എന്നു പറഞ്ഞ് ഒരു ലിങ്കും ഒപ്പമുണ്ട്.

    അപകടകാരിയായ ലിങ്കുള്ള സന്ദേശം

    ഇതു കണ്ടപ്പഴേ എനിക്ക് മനസിലായി സംഗതി തരികിടയാണെന്ന്. ഇക്കാര്യം പരാതിപ്പെടാന് തന്നെ തീരുമാനിച്ചു. അങ്ങനെ സര്ക്കാര് എപ്പോഴും നമ്മളെ സുരക്ഷിതരാകാന് ഓര്മിപ്പിക്കുന്ന സഞ്ചാര് സാഥി ആപ്പ് ഡൗണ്ലോഡ് ചെയ്തു. ഈ രണ്ടു നമ്പറുകളിലായി വന്ന മെസേജ് ഉള്ളടക്കത്തെ കുറിച്ച് പരാതിപ്പെടണം. ആ ഫോണ് നമ്പറും സ്ക്രീന് ഷോട്ടും മാത്രം പോര. അതിലെ ഉള്ളടക്കമായ ലിങ്ക് കൂടി കോപി പേസ്റ്റ് ചെയ്ത് വയ്ക്കണം. എന്നാലേ പരാതി പൂര്ണമാകൂ. അത് സബ്മിറ്റ് ചെയ്യാന് പറ്റൂ. ഞാനങ്ങെ ചെയ്തു. ലിങ്ക് കോപി ചെയ്യാന് വേണ്ടി ആ അപകടകാരിയായ മെസേജ് തുറന്നു. സഞ്ചാര് സാഥിക്ക് പരാതിയൊക്കെ കൊടുത്തു. പരാതിയില് നടപടിയൊന്നും ഉണ്ടാവില്ല എന്നൊരു ഡിസ്ക്ലെയിമര് കൊടുത്തിട്ടുണ്ട ആപ്പില്. പിന്നെ എന്തു തേങ്ങക്കാണ് പരാതി കൊടുക്കുന്നത്.


    പക്ഷേ എനിക്കു പണി കിട്ടി. ഞാന് തുറന്ന മെസേജില് ഒളിച്ചിരുന്ന സ്പൈ ആപ്പ് എന്റെ ഫോണില് കയറിക്കൂടിയിരുന്നു. അതെനിക്കു മനസിലായത് പിറ്റേന്നാണ്. ഞാന് ഓണ്ലൈനില് ഇരിക്കെ ഫോണില് രണ്ട് ഒടിപികള് വന്നു. അത് ഞാന് നോക്കി നില്്ക്കെ സെക്കന്റുകള്ക്കകം അപ്രത്യക്ഷമായി. ഞാന് മെസേജ് ലിസ്റ്റ് പരതിയെങ്കിലും അത്തരം ഒരു മെസേജും അതില് കണ്ടില്ല. ഹാക്കര് എന്റെ ഫോണ് നിയന്ത്രവിധേയമാക്കി മെസേജ് ഡിലിറ്റ് ചെയ്തു എന്ന് മനസിലായി. ഞാന് ഫോണ് ഓഫ് ലൈനാക്കി. അപ്പോള് ഒരു ഒടിപിയും കൂടി വന്നു. ഫോണ് ഓഫ് ലൈനായതിനാല് ഹാക്കര്ക്ക് ഒന്നും ചെയ്യാന് കഴിഞ്ഞില്ല.

    ഫോണ്‍ ഹാക്ക് ചെയ്ത് പ്രതി നേടിയ ഓടിപി

    ആ മെസേജ് ഞാന് വായിച്ചു. അത് റെയില് വണ് എന്ന് ആപ്പി്ല് എന്റെ ഫോണ് നമ്പര് ഉപയോഗിച്ച് പ്രതിയായ ഹാക്കര് ഒരു അക്കൗണ്ട് സൃഷ്ടിച്ചതിന്റെ ഓടിപി ആണ്. ഫോണ് ഹാക്ക ചെയ്യപ്പെട്ടു എന്നു മനസിലായതോടെ ഞാന് കോട്ടയം സൈബര് സെല്ലുമായി ബന്ധപ്പെട്ടു. അവിടെ നിന്നും അവര് വിദഗ്ദ നിര്ദേശം തന്നു. ഫോണ് ഫാക്ടറി റീസെറ്റ് ചെയ്യുക. അതിനുശേഷം പാസ്വേര്ഡുകള് എല്ലാം മാറ്റുക. ഞാന് അങ്ങനെ ചെയ്തു. പക്ഷേ പിറ്റേ ദിവസം എന്റെ ഫോണിലേക്ക് ഒരു എസ്എംഎസ് വന്നു. രാജീവ് എന്നയാളും മറ്റൊരാളും 28 ാം തീയതി നിസാമുദ്ീന് എക്സ്പ്രസില് യാത്ര ചെയ്യുന്നു. സീറ്റ് നമ്പറും മറ്റും ഉണ്ട്. അതായത് എന്റെ ഫോണ് നമ്പര് ഉപയോഗിച്ചാണ് ഇവര് ഈ ട്രെയിന് യാത്ര നടത്തുന്നത്. ഇവര് എന്തെങ്കിലും കുറ്റകൃത്യം ചെയ്ത് അപ്രത്യക്ഷരാവുകയോ ചാവേര് ആവുകയോ ചെയ്താല് അവര് ടീക്കറ്റ് ബുക്ക് ചെയ്ത ഫോണ് നമ്പറിന്റെ ഉടമ എന്ന നിലയില് ഞാന് സമാധാനം പറയേണ്ടി വരും.

    പ്രതികള്‍ ടിക്കറ്റ് ബുക്ക് ചെയ്ത സന്ദേശം

    ഞാന് ഉടനെ ഈ വിവരം സൈബര് സെല്ലിനെ അറിയിച്ചു. അവര് പറഞ്ഞു വൈക്കം സ്റ്റേഷനില് പരാതി കൊടുത്ത് രസീത് വാങ്ങി സൂക്ഷിക്കാന്, മാത്രമല്ല റെയില്വേയില് ഈ വിവരം വിളിച്ചു പറഞ്ഞ് ആ യാത്ര ക്യാന്സലാക്കാനും പറഞ്ഞു. അതനുസരിച്ച് ഞാന് വൈക്കം പോലീസ് സ്റേറഷനില് പരാതി നല്കി. അവര് നന്നായി സഹകരിച്ചു. രസീതും തന്നു. അന്വേഷണത്തിനായി ഒരു ടീമിനെ ചുമതലപ്പെടുത്തുകയും ചെയ്തു. പക്ഷേ റെയില്വേയില് പരാതിപ്പെട്ടപ്പോള് അത് നമ്പര് മാറിപ്പോയതാകാം എന്ന അലസമായ മറുപടിയാണ് ലഭിച്ചത്. നമ്പര് മാറിപ്പോയതാണെങ്കില് എന്റെ ഫോണിലെ ഓടിപി അവര്ക്ക് എങ്ങനെ കിട്ടി എന്ന ചോദ്യത്തിന് റെയില്വേക്ക് ഉത്തരമില്ല. ഇത്തരം സുരക്ഷാ പ്രശ്നങ്ങളില് വിവരം ധരിപ്പിക്കാന് തക്കവിധം ഒരു സംവിധാനം റെയില്വേക്ക് ഇല്ല എന്ത് ഭീകരമായ പോരായ്മയാണ്. ഞാന് നോഡല് ഓഫീസര്്ക്ക് ഈ വിവരങ്ങള് പറഞ്ഞുകൊണ്ട് ഒരു ഈമെയില് അയച്ചിട്ടുണ്ട്.


    എന്തായാലും ഡിവൈഎസ്പി ഓഫീസുമായി ബന്ധപ്പെട്ടപ്പോള് പേടിക്കാനൊന്നുമില്ല, ആ പരാതി രസീത് സൂക്ഷിക്കുക, കേസ് അന്വേഷണത്തിലാണ് എന്നും പറഞ്ഞു. അതുകൊണ്ട ഞാന് സമാധാനിച്ചിരിക്കുന്നു. പറഞ്ഞുവന്നത് സഞ്ചാര് സാഥി ആപ്പ് ഡിസൈന് ചെയ്തതില് വലിയ പോരായ്മകളുണ്ട് എന്നു ചൂണ്ടിക്കാണിക്കാനാണ്. ലിങ്ക് കോപി ചെയ്യുക എന്ന കോളം അപകടകാരിയാണ്. ഇതിനുശേഷം എനിക്ക് പിന്നേയും ആ രണ്ടു നമ്പറുകളില് നിന്നും ഇതേ മെസേജ് വന്നു. ഹാക്കര് കിണഞ്ഞു ശ്രമിക്കുകയാണ്. സഞ്ചാര് സാഥിയില് പരാതിപ്പെട്ടതുകൊണ്ട് ഒരു പ്രയോജനവും ഇല്ല എന്നു മനസിലായി. ആ രണ്ടു നമ്പറുകളും തുറക്കാതെ ഡിലിറ്റ് ചെയ്തു കളഞ്ഞു. നമ്പറുകള് ബ്ലോക്കും ചെയ്തു. എന്തായാലും പോലീസിലാണ് പ്രതീക്ഷ. ഒരു ഫോണ് ഹാക്ക് ചെയ്ത് അതിന്റെ ഓടിപി കരസ്ഥമാക്കി സാഹസികമായി ട്രെയിന് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവര് നല്ല കാര്യത്തിനല്ല പോകുന്നത് എന്നത് ഉറപ്പാണ്. അത് പോലീസ് കണ്ടെത്തട്ടെ.

    വിനോദ് നാരായണന്‍

    (നോവലിസ്റ്റ് തിരക്കഥാകൃത്ത്)

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *