ചിത്രമണ്ഡലയ്ക്ക് തുടക്കമായി
ആര്‍ട്ടിസ്റ്റും കാര്‍ട്ടൂണിസ്റ്റുമായ അനില്‍ നാരായണനും സിനി അനിലും (നിമ്മി) ചേര്‍ന്ന് നയിക്കുന്ന ചിത്രമണ്ഡല ഫൈന്‍ ആര്ട്സിന് ഈ കഴിഞ്ഞ ഒക്ടോബര്‍ 2 വിജയദശമി ദിനത്തില്‍ തുടക്കം കുറിച്ചു.
![]() |
ശ്രീ വിശ്വംഭരന്‍ മാഷിന്‍റെ ഉദ്ഘാടന പ്രസംഗം |
ചെമ്പ് വിജയോദയം യുപി സ്കൂള്‍ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസിനെ സാക്ഷിയാക്കി ഭദ്ര ദീപം കൊളുത്തി സ്ഥാപനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത് ആര്ട്ടിസ്റ്റ് ശ്രീ പി.കെ. വിശ്വംഭരന്‍ ആയിരുന്നു. കുമ്പളങ്ങി സ്വദേശിയായ ശ്രീ പി.കെ. വിശ്വംഭരന്‍ സര്‍ മുതിര്‍ന്ന ചിത്രകാരനും ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട ഗുരുനാഥനുമാണ്.
![]() |
ശ്രീ വിശ്വംഭരന്‍ മാഷിന് പൊന്നാട അണിയിക്കുന്നു. |
അദ്ദേഹത്തിന് ആദരം അര്‍പ്പിച്ചു കൊണ്ട് ചടങ്ങില്‍ വച്ച് ശ്രീ അനില്‍ നാരായണന്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ചു. മികച്ച ഒരു ഗായിക കൂടിയായ സിനി അനിലാണ് ഈശ്വര പ്രാര്‍ത്ഥനാ ഗാനം ആലപിച്ചത്.
![]() |
സിനിയുടെ പ്രാര്‍ത്ഥനാ ഗീതം |
ചടങ്ങില്‍ ചിത്രമണ്ഡലയുടെ ലോഗോ പ്രകാശനം നോവലിസ്റ്റും തിരക്കഥാകൃത്തുമായ വിനോദ് നാരായണന്‍ നിര്‍വഹിച്ചു.
![]() |
ലോഗോ പ്രകാശനം വിനോദ് നാരായണന്‍ നിര്‍വഹിക്കുന്നു. |
ചെമ്പ് വിജയോദയം യുപി സ്കൂളിന്‍റെ മാനേജര്‍ ശ്രീ പ്രദീപ്, സ്റ്റാഫ് സെക്രട്ടറി സുരേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് കുട്ടികള്‍ ഗുരു ദക്ഷിണ അര്‍പ്പിച്ച് വിദ്യാരംഭം കുറിച്ചു. കുട്ടികള്‍ക്കു വേണ്ടിയുള്ള ചിത്രകലാ വര്‍ക്ക് ഷോപ്പും നടന്നു. ഒപ്പം തന്നെ അനില്‍ നാരായണന്‍റെ പെയിന്‍റിംഗുകളുടെ എക്സിബിഷനും നൈന ബുക്സിന്‍റെ പുസ്തകോത്സവവും നടന്നു.
![]() |
വിനോദ് നാരായണന്‍ സംസാരിക്കുന്നു. |
ചിത്രമണ്ഡല ഫൈന്‍ ആര്ട്സിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അനില്‍ നാരായണന്‍റെ പെയിന്‍റിംഗുകളുടെ എക്സിബിഷന്‍ നടന്നു. ഓയില്‍, അക്രിലിക്, വാട്ടര്‍ കളര്‍ മീഡിയങ്ങളിലായി അദ്ദേഹം ചെയ്ത നാല്‍പതു ചിത്രങ്ങളുടെ പ്രദര്‍ശനമാണ് നടന്നത്.
![]() |
അനില്‍ നാരായണന്‍ |
ചിത്രകല പ്രധാന വിഷയമായെടുത്ത് പഠനം നടത്തിയ അനില്‍ നാരായണന്‍ നിരവധി അഡ്വര്‍ടൈസിങ്ങ് സ്ഥാപനങ്ങളില്‍ ഇല്ലസ്ട്രേറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രകലയുടെ സമഗ്രമേഖലക ളിലും അദ്ദേഹം പ്രാവീണ്യം നേടി. ഓയില്‍, അക്രിലിക്, വാട്ടര്‍ കളര്‍, പെന്‍, പെന്‍ സില്‍, ചാര്‍ക്കോള്‍, തുടങ്ങിയ മീഡിയങ്ങളിലും ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രമുഖ ആര്‍ട് ഗ്യാലറികളിലൂടെയും അദ്ദേഹത്തിന്‍റെ നിരവധി ചിത്രങ്ങള്‍ വിറ്റുപോയിട്ടുണ്ട്. ഏകദേശം 2500 ല്‍പരം പെയിന്‍റിംഗുകള്‍ ഇതിനോടകം അദ്ദേഹം വരച്ചു കഴിഞ്ഞു. കൂടാതെ പ്രമുഖ പബ്ലിഷേഴ്സിനു വേണ്ടി പുസ്തകങ്ങള്‍ക്കുളള ഇലസ്ട്രേഷനുകളും കവര്‍ ഡിസൈനുകളും ചെയ്തു കൊണ്ടിരിക്കുന്നു. ഒരു മികച്ച കാര്‍ട്ടൂണിസ്റ്റായ ഇദ്ദേഹം നിരവധി ചിത്രകഥകളും ചെയ്തിട്ടുണ്ട്.
![]() |
സിനി അനില്‍ |
അനില്‍ നാരായണന്‍റെ ഭാര്യ സിനി ചിത്രകാരിയും ഗായികയുമാണ്. തമ്മനം നളന്ദ പബ്ലിക് സ്കൂള്‍, കാട്ടിക്കുന്ന് ലേക്ക് മൗണ്ട് പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളില്‍ ഡ്രോയിംഗ് ടീച്ചറായിരുന്നു സിനി.
എല്ലാ സണ്‍ഡേയും രാവിലെ 10 മുതല്‍ 12 മണി വരെയുള്ള മോണിംഗ് ബാച്ചും ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 4,30 വരെയുള്ള ഈവനിംഗ് ബാച്ചുമാണ് ഇപ്പോള്‍ സജ്ജീകരിച്ചിരിക്കുന്നത്. സിലബസ് അനുസരിച്ചാണ് ഡ്രോയിംഗ് പഠനം ക്രമീകരിച്ചിരിക്കുന്നത്. അനില്‍ നാരായണനും വിനോദ് നാരായണനും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ ഡ്രോയിംഗ് പഠിക്കാന്‍ ഒരു ഫോര്‍മുല എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സിലബസ് ക്രമീകരിച്ചിരിക്കുന്നത്. നിരവധി കോപ്പികള്‍ വിറ്റഴിഞ്ഞ ഒരു പുസ്തകമാണ് ഡ്രോയിംഗ് പഠിക്കാന്‍ ഒരു ഫോര്‍മുല. ഈ പുസ്തകം ആമസോണിലും നൈന ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലും ലഭിക്കും.
വൈകാതെ ലോകമെമ്പാടുമുള്ള കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ട് വിവിധ ഡ്രോയിംഗ് വിഷയങ്ങളില്‍ ഓണ്‍ലൈന്‍സൂം ക്ലാസുകളും ചിത്രമണ്ഡല ആരംഭിക്കുന്നുണ്ട്.
ചിത്രമണ്ഡലയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നൈന ബുക്സിന്‍റെ പുസ്തകോത്സവവും നടന്നു. വിവിധ എഴുത്തുകാരുടെ നൂറില്‍പരം ടൈറ്റിലുകള്‍ പ്രദര്‍ശനത്തിനും വില്‍പ്പനക്കും ഉണ്ടായിരുന്നു.
ക്രൈം ത്രില്ലര്‍, ഹോറര്‍ ത്രില്ലര്‍, ബാലസാഹിത്യം, മോട്ടിവേഷന്‍ വിഷയങ്ങളിലുള്ള പുസ്തകങ്ങളായിരുന്നു പുസ്തകോത്സവത്തിന് ഉണ്ടായിരുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ