•  


    ഗൂഗിള്‍ പേ നിര്‍ത്തുന്നു, പകരം ഗൂഗിള്‍ വാലറ്റ് /Google wallet ...


     ഗൂഗിള്‍ പേ നിര്‍ത്തുന്നു, പകരം ഗൂഗിള്‍ വാലറ്റ്..

    ഗൂഗിൾ പേ ആപ്പ് അമേരിക്കയിൽ പ്രവർത്തനം അവസാനിപ്പിക്കുന്നു എന്നും ഇനി ഗൂഗിൾ പേ വാലറ്റ് ആപ്പ് ആയിരിക്കും വ്യാപകമാക്കുക എന്നുമുള്ള വാർത്ത വന്നതോടെ വാലറ്റ് എന്താണെന്ന് മിക്കവർക്കും സംശയവും തോന്നിയിട്ടുണ്ടാകും. ഗൂഗിൾ പേ വാലറ്റ് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൂടുതൽ ജനപ്രിയമാണ്. ഇ-കൊമേഴ്‌സ് കമ്പനികളിലും റീട്ടെയ്ൽ സ്റ്റോർ ശൃംഖലകളിലും എല്ലാം ഡിജിറ്റൽ വാലറ്റുകൾ ഇപ്പോൾ വ്യാപകമായി ഉപയോഗിക്കാറുണ്ട്. 


    മൊബൈൽ പേയ്‌മെൻ്റുകൾ സ്വീകരിക്കുന്ന ബിസിനസുകാർക്കും ഉപയോക്താക്കൾക്കും ഒക്കെ ഒരുപോലെ പ്രിയങ്കരമാണ് വാലറ്റുകൾ. പേടിഎം പോലുള്ള വാലറ്റുകൾക്ക് സമാനമായി തന്നെയാണ് പ്രവർത്തനം.

    ഗൂഗിൾ പേ വാലറ്റിൻെറ പ്രത്യേകതകൾ എന്തൊക്കെ?

    ഗൂഗിൾ പേ വാലറ്റ് വിദേശ രാജ്യങ്ങളിൽ ഗണ്യമായ വളർച്ച നേടാൻ കാരണം ഉപയോഗിക്കാൻ എളുപ്പമാണെന്നതാണ്.

    ലോയൽറ്റി കാർഡുകൾ വാലറ്റുമായി ബന്ധിപ്പിക്കാൻ ആകും എന്നതിനാൽ തന്നെ കൂടുതൽ ജനകീയവുമാണ്.

    ഗൂഗിൾ പേ ഉപയോഗിച്ച് നേടാനാകുന്ന പോലെ തന്നെ കൂടുതൽ റിവാർഡുകൾ ഗൂഗിൾ പേ വാലറ്റിലൂടെയും നേടാനാകും.

    ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾക്കും ഗൂഗിൾ പേ വാലറ്റ് മികച്ച ഓപ്ഷനാണ്. ക്യൂആർ കോഡ് സ്കാൻ ചെയ്തും ഇടപാടുകൾ നടത്താം.ഡെബിറ്റ് കാർഡ് ട്രാൻസ്ഫറുകൾക്ക് ഗൂഗിൾ പേ വാലറ്റ് ഫീസ് ഈടാക്കും. ആപ്പിൾ പേയാക്കാൾ ജനകീയമാണ്.


    ഗൂഗിൾ വാലറ്റ് കൂടുതൽ സുരക്ഷിതമാണ്. ഡിജിറ്റൽ രേഖകളും, ടിക്കറ്റുകളും, ഡിജിറ്റൽ കീയും പോലും ഈ വാലറ്റിൽ സൂക്ഷിക്കാനാകും. ഓൺലൈൻ ഇടപാടുകൾക്കും ആപ്പ് ഉപയോഗിച്ചുള്ള ഇടപാടുകൾക്കും ഒക്കെ സഹായകരമാണ്. പണം ഇടപാടുകൾക്ക് കൂടുതൽ സഹായകരമാണ്.


    പേയ്‌മെൻ്റ് കാർഡുകൾ ഗൂഗിൾ വാലറ്റിൽ ഉൾപ്പെടുത്തിയാൽ ഗൂഗിൾ പേ സ്വീകരിക്കുന്ന എവിടെയും പണമടയ്ക്കാം. പണം ഇടപാടിൻെറ വിശദാംശങ്ങൾ സുരക്ഷിതമായിരിക്കും. ചില ബാങ്കുകൾ ഗൂഗിൾ പേ സ്വീകരിക്കുന്നില്ല. ബാങ്ക് അക്കൗണ്ടിലേക്ക് ഇത് ലിങ്ക് ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കുക. കോൺടാക്റ്റ്‌ലെസ് ഇടപാടുകൾ താൽപ്പര്യമുള്ള ഒരാളാണെഹ്കിൽ ഗൂഗിൾ വാലറ്റ് ഉപയോഗിക്കാം.

    ഇതുകൂടി വായിക്കൂ, ഹാജി മസ്താന്‍റെ കഥ!

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *