•  


    ആടുജീവിതത്തിനുവേണ്ടി ബ്ലെസി ഉഴിഞ്ഞുവച്ചത് 18 വര്‍ഷങ്ങള്‍.


     ആടുജീവിതത്തിനുവേണ്ടി ബ്ലെസി ഉഴിഞ്ഞുവച്ചത് 18 വര്‍ഷങ്ങള്‍.

    നജീബ് എന്ന ഒരു ചെറുപ്പക്കാരന്‍റെ ജീവിതകഥയെ ആസ്പദമാക്കിയാണ് ബെന്യാമിന്‍ ആടുജീവിതം എന്ന നോവലെഴുതിയത്. ഈ നോവലുമായി അദ്ദേഹം ചില വന്‍കിട പ്രസാധകരെ സമീപിച്ചെങ്കിലും അവരാരും കനിഞ്ഞില്ല. ഒടുവില്‍ ഒരു ചെറുകിട പ്രസാധകന്‍ ആടുജീവിതം പ്രസിദ്ധീകരിച്ചു. അതോടെ ബെന്യാമിന്‍റെ തലേവര മാറി. ആടുജീവിതത്തെ ആസ്പദമാക്കിയുള്ള ബ്ലെസിയുടെ സിനിമാപദ്ധതിയും സങ്കീര്‍ണമായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി സിനിമ പുറത്തിറങ്ങുമ്പോള്‍ ഒത്തിരി കഷ്ടപ്പാടുകളുടെ കഥ ബ്ലെസിക്കും പറയാനുണ്ട്. 

    ഒരു സംവിധായകൻ ഒറ്റ സിനിമക്ക് വേണ്ടി പത്തുപതിനെട്ടു വര്ഷം മാറ്റി വയ്ക്കുക എന്ന് പറയുന്നത് ചില്ലറകാര്യമല്ലെന്ന് നടൻ പൃഥ്വി രാജ്. ആടുജീവിതം പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സംവിധായകൻ എന്ന നിലയിൽ എനിക്ക് ബ്ലെസിയോട് പറഞ്ഞറിയിക്കാൻ ആകാത്ത അസൂയയാണ്. ഒരു സംവിധായകൻ എന്ന നിലയിൽ തന്നെക്കൊണ്ട് അത് സാധിക്കില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഇത്തരമൊരു വിഷൻ പുൾ ഓഫ് ചെയ്യുക എന്നത് എളുപ്പമായിരുന്നില്ല. 2008-2009 കാലഘട്ടത്തിൽ ബ്ലെസി ഈ സിനിമ ഏറ്റെടുക്കുമ്പോൾ അന്ന് മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായിരുന്നു. അന്ന് മമ്മൂട്ടി, മോഹൻലാൽ മുതൽ ഏത് നടീനടൻമാരോടും ബ്ലസിയുടെ സിനിമ ചെയ്യണമെന്ന് പറഞ്ഞാൽ മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച് അദ്ദേഹത്തിന്റെ സിനിമയ്ക്കായി സമയം കണ്ടെത്തും . അവിടെ നിന്നാണ് അദ്ദേഹം പതിനെട്ട് വർഷം ഒരു സിനിമയ്ക്കായി മാറ്റി വെച്ചത്. ഇതിനപ്പുറം അർപ്പണ ബോധം ഒരു സംവിധായകന് തന്റെ സിനിമയോട് കാണിക്കാൻ കഴിയുമെന്ന് തനിക്ക് തോന്നുന്നില്ല.


    ഞാൻ അദ്ദേഹത്തെ കളിയാക്കി പറയും കുടുംബത്തിൽ കാശുണ്ട് അതുകൊണ്ട് ഇത്രയും വര്ഷം കാത്തിരിക്കാം എന്നൊക്കെ. പക്ഷേ അതല്ലല്ലോ ഫിലിം മേക്കറിനെ സംബന്ധിച്ചിടത്തോളം സിനിമകൾ ചെയ്യുക കഥകൾ പറയാൻ സാധിക്കുക എന്നൊക്കെയാണ് ത്വര. അദ്ദേഹം ഈ സിനിമക്ക് വേണ്ടി ഒരു കോംപ്രമൈസും ചെയ്യാൻ തയ്യാറായില്ല. അദ്ദേഹം ഒരിക്കൽ പോലും എളുപ്പവഴിയിൽ ഇത് തീർക്കാം എന്ന് വിചാരിച്ചില്ല. അത് ഒരിക്കലും എന്നെക്കൊണ്ട് ചെയ്യാൻ സാധിക്കില്ല. ആടുജീവിതം എന്ന സിനിമ ഒരു ബെഞ്ച്മാർക്കായി സംവിധായകർക്കും നടീനടന്മാർക്കുമിടയിൽ ഉണ്ടാകും. ഇതിനു അപ്പുറത്തേക്ക് ഒരു ഫിലിം മേക്കറിന് ഒരു സിനിമക്ക് വേണ്ടി ഡെഡിക്കേറ്റഡ് ആയിരിക്കാൻ ആകും എന്ന് തോന്നുന്നില്ല.


    പാന്റമിക് വന്നപ്പോൾ ഏറെ പ്രാർത്ഥിക്കുകയും ആഗ്രഹിക്കും ചെയ്തു ഇതൊന്നു തീരണേ എന്ന്. ഒരു ഷോട്ട് എടുത്ത ദിവസം ഉണ്ട്. ട്രെയ്‌ലർ കണ്ടപ്പോൾ ആളുകൾ പറഞ്ഞ ഒരു ഷോട്ട് ഉണ്ട്. ഒട്ടകത്തിന്റെ കണ്ണിൽ സീൻ വരുന്നത് സംഭവം. ഞാൻ ഈ മൃഗങ്ങളോട് യാത്ര പറയുന്ന സീൻ ഉണ്ട്. കുറെ നാളായപ്പോൾ ഈ ഒട്ടകങ്ങൾക്ക് ഒക്കെ നമ്മളെ പരിചയം ആയല്ലോ.ഈ ഒട്ടകങ്ങളുടെ കൂട്ടത്തിൽ നമുക്ക് ഇഷ്ടപെട്ട ഒരു സുന്ദരൻ ആളുണ്ട്. അവനോട് ഞാൻ ഭക്ഷണം ഇട്ടുകൊടുത്തിട്ട് പോകുകയാണ് എന്ന് പറയുന്ന ഒരു സീൻ ഉണ്ട്. കഴിച്ചുകൊണ്ടിരുന്ന ഒട്ടകം എണീറ്റ് നിന്നു. അതുപോലും ഷോട്ട് ആക്കി. എത്രയോ ദിവസങ്ങൾ ഒട്ടകത്തിന്റെ ഷോട്ടിനു വേണ്ടി മാറ്റി വച്ചു. അങ്ങനെ അത്രയും ഡെഡിക്കേറ്റഡ് ആയിരുന്നു. 


    ഇതൊരു ജീവിതാനുഭവമായി ഞാൻ കാണുന്നു. നജീബെന്ന മനുഷ്യൻ ജീവിച്ച ജീവിതവുമായി യാതൊരു രീതിയിലും താരതമ്യം ചെയ്യാൻ കഴിയില്ല. എങ്കിലും ഞങ്ങളുടേതായ രീതിയിൽ ഇതൊരു നീണ്ട യാത്ര തന്നെയായിരുന്നു. അത്തരമൊരു യാത്രകളൊന്നും എല്ലാ സിനിമകൾക്കും കിട്ടരുതേ എന്നാണ് പ്രാർത്ഥിക്കുന്നത്. ഞങ്ങൾക്കുണ്ടായ അനുഭവങ്ങളിൽ എല്ലാക്കാലവും നന്ദിയോടെ ഓർമിക്കും. ഒരുപാട് കാലങ്ങളിൽ ഇത് എന്തുകൊണ്ടെന്നും, എന്തിന് ഇങ്ങനെയൊന്നും ചിന്തിച്ചിട്ടുണ്ടെങ്കിലും ഇന്ന് അതൊക്കെ വളരെ നന്ദിയോടെയാണ് ഓർക്കുന്നത്-  പൃഥ്വിരാജ് പറഞ്ഞു.



    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *