•  


    കമ്പ്യൂട്ടര്‍ കീബോര്‍ഡ് എന്തുകൊണ്ടാണിങ്ങനെ?

    കമ്പ്യൂട്ടര്‍ കീബോര്‍ഡ് എന്തുകൊണ്ടാണിങ്ങനെ? 


    നിങ്ങള്‍ക്കു പലപ്പോഴും തോന്നിയിട്ടില്ലേ, കമ്പ്യൂട്ടറിലേയും ലാപ്ടോപ്പിലേയും മൊബൈലിലേയും കീബോര്‍ഡുകള്‍ ഏത് ക്ണാപ്പനാണ് ഇങ്ങനെ അക്ഷരങ്ങള്‍ വാരിവിതറിയപോലെ ഉണ്ടാക്കിവച്ചതെന്ന്. എന്തുകൊണ്ടാണ് കീബോർഡിലെ കീകൾ ആൽഫബെറ്റിക്കൽ ഓഡറിൽ അല്ലാത്തത് ? പണ്ടുണ്ടായിരുന്ന ടൈപ്പ്‌റൈറ്റർ ഡിസൈൻ തന്നെയാണ് ഇന്നത്തെ കീബോർഡിലും ഉപയോഗിക്കുന്നത്. കാരണം അറിയാമല്ലോ. അറിയാത്തവര്‍ക്കുവേണ്ടി പറയാം. 

    കമ്പ്യൂട്ടർ ആദ്യം ഉപയോഗിച്ചിരുന്നതു അധികവും ഓഫീസ് കാര്യങ്ങൾക്കാണ്‌. അതായത് ഓഫീസ് രേഖകൾ കമ്പ്യൂട്ടറിൽ സൂക്ഷിക്കുവാനും, പ്രിന്‍റ് എടുക്കുവാനും ഒക്കെ. അതുകൊണ്ട് അന്ന് ടൈപ്പ് കഴിഞ്ഞവർക്ക് DTP ഓപ്പറേറ്റർ എന്നൊരു കമ്പ്യൂട്ടർ തസ്തികതന്നെ ഉണ്ടായിരുന്നു. ഇന്നിപ്പോൾ ആരും ടൈപ്പ്‌റൈറ്റർ പോയി പഠിച്ചു അല്ല കമ്പ്യൂട്ടർ ചെയ്യുന്നത്. പണ്ട് ഓഫീസ് ജോലിക്ക് കയറണമെങ്കിൽ ടൈപ്പ് പഠിക്കുന്നത് അത്യാവശ്യം ആയിരുന്നു. അങ്ങനെ കമ്പ്യൂട്ടർ വന്നപ്പോൾ അന്നത്തെ ടൈപ്പ്‌റൈറ്റർ കീബോർഡ് നിരതന്നെ പിൻതുടരേണ്ടി വന്നു.

    ഇനി എന്തുകൊണ്ടാണ് ടൈപ്പ് റൈറ്ററിലെ കീബോർഡ് ഇങ്ങനൊരു രീതിയിൽ വന്നത് എന്ന് നോക്കാം. ആദ്യം ടൈപ്‌റൈറ്ററിലെ കീ കൾ ABCD മുതൽ 13 അക്ഷരങ്ങൾ ആദ്യ നിരയിലും, NOPQ മുതൽ 13 അക്ഷരങ്ങൾ അടുത്ത നിരയിലും ആയി 2 വരി ആയിരുന്നു ഉണ്ടായിരുന്നത്. പക്ഷേ അതിലെ കുഴപ്പം എന്താണെന്നുവച്ചാൽ.. ഇംഗ്ലീഷ് വാക്കുകളിൽ അധികം ഉപയോഗിക്കുന്ന TH , ST പോലുള്ള അടുത്തടുത്തായി ടൈപ്പ് ചയ്യേണ്ട അക്ഷരങ്ങൾ വരുബോൾ T പ്രസ്സ് ചെയ്തു ഉടനെ തൊട്ടു താഴെയുള്ള H പ്രസ് ചെയ്യുമ്പോൾ ടൈപ്പ്‌റൈറ്ററിലെ കീകൾ കൂട്ടി ഇടിച്ചു ജാം ആവും. അതുപോലെ S കഴിഞ്ഞു ഉടനെ T പ്രസ്സ് ചെയ്യുമ്പോഴും. 


    കീബോർഡിലെ അടുത്തടുത്തുള്ള കീകൾ തുടരെ പ്രസ്സ് ചെയ്യുമ്പോൾ ടൈപ്പ്‌റൈറ്ററിൽ എപ്പോഴും ഈ പ്രോബ്ലം ഉണ്ടാവും. അതിനാൽ അടുത്തടുത്തായി ടൈപ്പ് ചെയ്യേണ്ടി വരുന്ന കീകൾ തമ്മിൽ പരമാവധി അകലം പാലിക്കുവാൻ ആണ് കീബോർഡിനു ഇന്നത്തെ രീതിയിലുള്ള QWERT നിര വന്നത്. കൂടാതെ അധികം ആവശ്യമില്ലാത്ത Z, X പോലുള്ള കീകൾ വിരൽ എത്താൻ ബുദ്ധിമുട്ടുള്ള ഇടത്തേക്ക് മാറ്റുകയും, കൂടുതൽ ഉപയോഗമുള്ളവ വിരലിനു എളുപ്പം എത്താൻ പാകമുള്ളിടത്തു വയ്ക്കുകയും ചെയ്തു.

    മീര സന്തോഷ്, പോത്തന്‍കുടി

    ഇതുകൂടി വായിക്കൂ: ചൂടന്‍ചായ കുടിയ്ക്കുന്നതിനുമുമ്പ് ഒന്നു ചിന്തിക്കൂ..

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *