•  


    ഇപ്പോഴത്തെ കുട്ടികള്‍ ഞാവല്‍പ്പഴം കണ്ടിട്ടുണ്ടോ?


    ഇപ്പോഴത്തെ കുട്ടികള്‍ ഞാവല്‍പ്പഴം കണ്ടിട്ടുണ്ടോ?

    ഒരു  കാലത്ത് നമ്മുടെ തൊടികളിലേയും കാവുകളിലെയും അമ്പലപ്പറമ്പുകളിലെയും നിറസാന്നിദ്ധ്യമായിരുന്ന ഞാവൽപ്പഴം ഇന്ന് അന്യം നിന്നു പോകുന്ന പഴങ്ങളിലൊന്നായി മാറിയിരിക്കുന്നു, ഞാവൽപഴത്തിന്‍റെ രുചിയും മണവും പുതുതലമുറയ്ക്ക് അപരിചിതമാണ്. "ജാമൂൻ' എന്ന ഹിന്ദിയിൽ അറിയപ്പെടുന്നതും പേരിൽ വടക്കേ ഇന്ത്യയിൽ സാർവ്വത്രികമായി കാണുന്നതുമായ ഞാവൽപ്പഴം പോഷകങ്ങളാൽ സമൃദ്ധമാണ്. 

    ഇതുകൂടി വായിക്കൂ: സൗന്ദര്യ സംരക്ഷണത്തിന് പേരയില

    ജന്മദേശമായ ഭാരതത്തിലുടനീളവും  തായ്ലാൻഡ്, ഫിലിപ്പെൻസ്,ഭാവിക, കാലിഫോർണിയ, ഫ്ളോറിഡ തുടങ്ങിയ രാജ്യങ്ങളിലും നന്നായി വളരുന്നു. ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ വിപുലമായി കൃഷിചെയ്യുന്നില്ലെങ്കിലും സാമൂഹ്യ വനവൽക്കരണത്തിന്‍റെ ഭാഗമായി പാർക്കുകൾ, പാതയോരങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ തുടങ്ങിയവയോട് ചേർന്നും തണൽവൃക്ഷമായി ഇപ്പോള്‍ ഇവ വളർത്താന്‍ ആരംഭിച്ചിട്ടുണ്ട്. 


    പറമ്പുകള്‍ മുഴുവന്‍ കോണ്‍ക്രീറ്റ് വനങ്ങളായതോടെ ഞാവല്‍പ്പഴവും കീരിപ്പഴവും തൊണ്ടിപ്പഴവുമൊക്കെ കാണാതായി.   ഇതരസംസ്ഥാനങ്ങളിൽനിന്നും നഗര പ്രദേശങ്ങളിലെത്തുന്ന ഞാവൽപഴം കിലോയ്ക്ക് 250 മുതൽ 300 രൂപ നിരക്കിൽ വേഗത്തിൽ വിറ്റുപോകുന്നുണ്ട്.

    ഇതുകൂടി വായിക്കൂ:  ഹൃദയസ്തംഭനം വന്നാല്‍ നിങ്ങളെന്തു ചെയ്യും.

     ഭാരതത്തിലെ പല സംസ്ഥാനങ്ങളിലും ലഭിക്കുന്നത് ജനിതക വൈവിദ്ധ്യത്താല്‍ നിറം കൊടുക്കപ്പെട്ട നരേന്ദ്ര ജാമൂൻ-6, Vൽ 6, -8, EJ-4 എന്നിവ വലിയ മധുരമുള്ള പഴങ്ങൾ നൽകുന്ന ഇനങ്ങളാണ്. പതിവെക്കൽ, ഒട്ടിക്കൽ, മുകുളനം തുടങ്ങിയ പ്രജനനമാർഗങ്ങൾ ഫലവത്താണെങ്കിലും വിത്തിട്ട് മുളപ്പിച്ച തൈകൾ നട്ടാണ് സാധാരണയായി വളർത്തുന്നത്. കാര്യമായ കീടരോഗബാധകളോ, പരിചരണമോ വളപ്രയോഗമോ കൂടാതെ ഇവ വളർന്ന് യഥേഷ്ടം പഴങ്ങൾ നൽകുന്നു.



    ഉപയോഗങ്ങൾ

    ഞാവൽ മരത്തിന്‍റെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദവും ഔഷധ മൂല്യമുള്ളതുമാണ്. ഇലകൾക്ക് ബാക്ടീരിയൽ പ്രതിരോധശേഷിയുണ്ട്. പഴങ്ങള്‍, പല്ലുകളുടെയും മോണയുടെയും ബലത്തിനും ഉദരസംബന്ധമായ അസുഖങ്ങൾക്കും ഉപയോഗിക്കാറുണ്ട്. 

    ഇതുകൂടി വായിക്കൂ: പപ്പായ കഴിക്കുമ്പോള്‍ സൂക്ഷിക്കുക

    ഞാവൽപ്പഴവും ഞാവലിന്‍റെ തടിയും പ്രമേഹരോഗത്തിന് ഉത്തമമാണ്. ഞാവൽപ്പഴസിറപ്പ് അഥവാ പഴച്ചാറ് രക്തസമ്മർദ്ദം,വിളർച്ച, അതിസാരം, മൂത്രതടസ്സം എന്നിവ മാറാൻ വളരെ നല്ലതാണ്. ഞാവൽപ്പഴങ്ങളിൽ ധാതുക്കൾ, ജീവകങ്ങൾ എന്നിവ അങ്ങിയിരിക്കുന്നു. ഉൽപ്പന്നങ്ങൾക്ക് വരെ വിപണന സാധ്യതയാന്നുള്ളത്. 



    വിളവെടുപ്പും മൂല്യ വർദ്ധന രീതികളും 

    മാർച്ച് ഏപ്രില്‍  മാസങ്ങളിൽ ഞാവല്‍ പൂവിടുകയും  ജൂണിൽ  പഴങ്ങൾ ലഭിക്കുകയും ചെയ്യുന്നു. പഴങ്ങൾ ഇതിൽത്തന്നെ നിന്ന് പഴുത്തതിനു ശേഷമാണ് എടുക്കുന്നത്.  ഒരു മരത്തിൽനിന്നും 10- 100 കിലോഗ്രാം ഞാവല്‍ ഉണ്ടാകും, വിളവടുപ്പിനുശേഷം വയലറ്റു കലർന്ന കറുപ്പുനിറവും മധുരവും ഉണ്ടാകും. സാധാരണ താപനിലയിൽ പഴങ്ങളുടെ ആയുസ്സ് ഒന്നോ രണ്ടോ ദിവസം മാത്രമേ ഉണ്ടാകൂ. എന്നാൽ ഈ സമയം ഞാവല്‍ നന്നായി കഴുകി വ്യത്തിയാക്കി തരംതിരിച്ച് പോളിത്തീൻ കവറുകളിൽ സീൽചെയ്ത് 10'c ഊഷ്മാവില്‍ മൂന്നാഴ്ച വരെ കേടുകൂടാതെ സൂക്ഷിക്കാം. 


    ഞാവൽപ്പഴം സംസ്കരിച്ച് സൂക്ഷിക്കാം.

    റെഡി-ടു-സെർവ് (RTS)

    നേർപ്പിക്കാതെ നേരിട്ട് ഉപയോഗിക്കുവാൻ പറ്റുന്ന ശീതളപാനീയമാണ് റെഡി-ടു-സർവ്. ഭക്ഷ്യസുരക്ഷാനിയമപ്രകാരം (FSSAI) ഇതിൽ കുറഞ്ഞത് 10 ശതമാനം പഴച്ചാറും 10 ശതമാനം ഖരവസ്തുക്കളും 0.3 ശതമാനം പുളിപ്പും അടങ്ങിയിട്ടുണ്ടാവണം. ഒരു ലിറ്റർ പഴച്ചാറിൽ നിന്നും RTS തയ്യാറാക്കാനായി 1 കി.ഗ്രാം പഞ്ചസാര, 15 ഗ്രാം സിട്രിക് ആസിഡ്, 8 ലിറ്റർ വെള്ളം, 1.4 ഗ്രാം സോഡിയം ബെൻസോയേറ്റ് എന്നിവ ആവശ്യമാണ്. ആവശ്യമായ അളവിലുള്ള പഞ്ചസാരയും സിട്രിക് ആസിഡും വെള്ളത്തിൽ ലയിപ്പിച്ച് തിളപ്പിച്ച് തണുത്തശേഷം അരിച്ചെടുക്കുക. ഇതിലേക്ക് ഞാവൽപ്പഴച്ചാർ ചേർത്തിളക്കുക. രാസസംരക്ഷകവസ്തവായ സോഡിയം ബെൻസോയേറ്റ് (1, 4 ഗ്രാം) അൽപ്പം  ലയിപ്പിച്ച് RTS ൽ ചേർത്ത് നന്നായി യോജിപ്പിച്ചശേഷം അണുവിമുക്തമാക്കിയ കുപ്പികളിൽ നിറച്ച് സീൽ ചെയ്ത് സൂക്ഷിക്കാം.

    ഇതുകൂടി വായിക്കൂ: പഴങ്കഞ്ഞി കുടിച്ചാല്‍ സംഭവിക്കുന്നത്...

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *