എന്‍റെ സ്ത്രീകഥാപാത്രങ്ങള്‍ അബലകളല്ല ... യുവനോവലിസ്റ്റ് സുമിപ്രശാന്ത്
"എന്‍റെ സ്ത്രീകഥാപാത്രങ്ങള്‍ അബലകളല്ല,..."
തിരുവനന്തപുരത്തെ കുളത്തൂരിലെ മണവിളയിലുള്ള 'പ്രശാന്തി' എന്ന സ്വന്തം ഗൃഹത്തിലിരുന്നുകൊണ്ട് യുവനോവലിസ്റ്റ് സുമിപ്രശാന്ത് മനസുതുറക്കുകയായിരുന്നു. പ്രതിലിപി എന്ന ഓണ്‍ലൈന്‍ സാഹിത്യവേദിയിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച സുമിപ്രശാന്ത് പുതിയ നോവലായ 'തനിഒരുവള്‍' ഒരു ഹിറ്റ് ആയി മാറിയതിന്‍റെ സന്തോഷത്തിലാണ്.
സ്ത്രീത്വത്തെ അപമാനിക്കുന്ന പുരുഷനെ തിരിച്ചു ബലാത്സംഗം ചെയ്യുന്ന ഒരു തന്‍റേടിയായ സ്ത്രീയെ തന്‍റെ നോവലിലൂടെ അവതരിപ്പിക്കാനുള്ള ആര്‍ജ്ജവം കാണിച്ചിട്ടുണ്ട് സുമിപ്രശാന്ത്."
നൈന ബുക്സാണ് 'തനിഒരുവള്‍' എന്ന നോവല്‍ പ്രസിദ്ധീകരിച്ചത്. വസുന്ധര എന്ന അതിശക്തയായ കഥാപാത്രത്തെ കേരളക്കര ഏറ്റെടുത്തിരിക്കുന്നു. സുമിയുടെ നോവലുകളിലെ സ്ത്രീകഥാപാത്രങ്ങളെല്ലാം ശക്തരാണ്. അവര്‍ അബലകളല്ല. സ്ത്രീത്വത്തെ അപമാനിക്കുന്ന പുരുഷനെ തിരിച്ചു ബലാത്സംഗം ചെയ്യുന്ന ഒരു തന്‍റേടിയായ സ്ത്രീയെ തന്‍റെ നോവലിലൂടെ അവതരിപ്പിക്കാനുള്ള ആര്‍ജ്ജവം കാണിച്ചിട്ടുണ്ട് സുമിപ്രശാന്ത്.
ബെന്യാമിനോടൊപ്പം |
തനി ഒരുവള്‍ (നോവല്‍), പ്രണയമേഘങ്ങളെയണിഞ്ഞ കൊല്‍ക്കത്ത (കഥാസമാഹാരം) എന്നിങ്ങനെ രണ്ടുപുസ്തകങ്ങളാണ് നൈനബുക്സിലൂടെ പ്രസിദ്ധീകരിച്ച സുമിപ്രശാന്തിന്‍റെ രചനകള്‍. 1993 ല്‍ അച്ഛന്‍കോവിലാറിന്‍റെ മടിത്തട്ടായ പത്തനംതിട്ടയിലെ കൈപ്പട്ടൂരില്‍ ജനിച്ചു. നാട്ടില്‍ തന്നെയായിരുന്നു വിദ്യാഭ്യാസം.
2013 ല്‍ അനന്തപുരിയുടെ മരുമകളായി കൂടുമാറി. 2018 മുതല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ എഴുതിത്തുടങ്ങി. ഇപ്പോള്‍ മുപ്പതോളം ചെറുകഥകളും ഇരുപതോളം തുടര്‍ക്കഥകളും എഴുതിയിട്ടുണ്ട്. ആദ്യത്തെ കഥാസമാഹാരം നീര്‍മാതള പൂവിനുള്ളില്‍' 2022 ല്‍ പുറത്തിറങ്ങി. ഭര്‍ത്താവ് പ്രശാന്ത് ഐടി പ്രൊഫഷണല്‍ ആണ്. മക്കള്‍ ഗൗരി, ഗംഗ.
ജോയ്സിയെ ആണ് ഏറ്റവുമിഷ്ടം. അദ്ദേഹത്തിന്‍റെ എഴുത്തു ശൈലി എനിക്കിഷ്ടമാണ്. സാധാരണക്കാരന് പോലും മനസിലാകുന്ന ഭാഷ. അദ്ദേഹം മറ്റ് നാമങ്ങളിൽ എഴുതുന്നുണ്ട് എന്ന് നമുക്കറിയാം. മൂന്നും മൂന്ന് രീതിയും ശൈലിയും പ്ലോട്ടുകളുമാണ്. എന്നെപ്പോലൊരു സാധാരണക്കാരിക്ക് അദ്ദേഹം നൽകുന്ന പ്രചോദനം ചെറുതല്ല.
വളരെ ചെറിയ പ്രായം മുതലേ വായനയോട് പ്രിയമാണ്. വായനയിലൂടെയാണ് ഞാൻ എഴുത്തിലേക്ക് തിരിയുന്നത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യമായി ഒരു ചെറുകഥ പൂർണ്ണമായി എഴുതി പൂർത്തിയാക്കി. അതായിരുന്നു തുടക്കം.
.
2: സ്വന്തം രചന ആദ്യമായി അച്ചടിച്ചുവന്നത് എങ്ങനെയാണ്?
കുടുംബ ക്ഷേത്രമായ കൈപ്പട്ടൂർ അമ്മൻ കോവിലിലെ പ്രതിമാസ മാസികയായ ശംഖനാദത്തിൽ.. ഒരു കവിതയായിരുന്നു അത്.
ഗായകന്‍ ഉണ്ണിമേനോന്‍ 'തനിഒരുവള്‍' പ്രകാശനം ചെയ്യുന്നു. |
3: ഇഷ്ടപ്പെട്ട എഴുത്തുകാര്‍ ആരൊക്കെയാണ്. അവരെ ഇഷ്ടപ്പെടാന്‍ എന്താണ് കാരണം?
ജോയ്സിയെ ആണ് ഏറ്റവുമിഷ്ടം. അദ്ദേഹത്തിന്‍റെ എഴുത്തു ശൈലി എനിക്കിഷ്ടമാണ്. സാധാരണക്കാരന് പോലും മനസിലാകുന്ന ഭാഷ. അദ്ദേഹം മറ്റ് നാമങ്ങളിൽ എഴുതുന്നുണ്ട് എന്ന് നമുക്കറിയാം. മൂന്നും മൂന്ന് രീതിയും ശൈലിയും പ്ലോട്ടുകളുമാണ്. എന്നെപ്പോലൊരു സാധാരണക്കാരിക്ക് അദ്ദേഹം നൽകുന്ന പ്രചോദനം ചെറുതല്ല.
കേരളത്തിൽ ഇന്ന് സ്ത്രീകൾ ശാരീരികമായി ഒരുപാട് വേട്ടയാടപ്പെടുന്നു..അതിനിന്നുവരെ ഒരന്ത്യം കുറിക്കാൻ മാറി വരുന്ന സർക്കാരിനോ നിയമങ്ങൾക്കോ കഴിയുന്നില്ല.
4: രാഷട്രീയവും സാമൂഹികവുമായ ചിന്തകള്‍ എഴുത്തില്‍ കൊണ്ടുവരാന്‍ ഇഷ്ടപ്പെടുന്നുണ്ടോ. അഥവാ തങ്ങളുടെ അത്തരം ചിന്തകള്‍ പൊതുജനങ്ങള്‍ക്ക് ഇഷ്ടമാകില്ല എന്നുകരുതി മാറ്റിവയ്ക്കാറുണ്ടോ?
രാഷ്ട്രീയത്തിൽ അധികം കൈവെക്കാറില്ല.. സാമൂഹികമായ കാര്യങ്ങൾ ചിന്തിക്കാറുണ്ട്, എഴുതാറുണ്ട്. ഉദാഹരണം പറഞ്ഞാൽ , കേരളത്തിൽ ഇന്ന് സ്ത്രീകൾ ശാരീരികമായി ഒരുപാട് വേട്ടയാടപ്പെടുന്നു..അതിനിന്നുവരെ ഒരന്ത്യം കുറിക്കാൻ മാറി വരുന്ന സർക്കാരിനോ നിയമങ്ങൾക്കോ കഴിയുന്നില്ല. എന്തുകൊണ്ട് സ്ത്രീകൾ മറ്റൊരു രീതിയിൽ ചിന്തിച്ചൂടാ.. ഒരു പെണ്ണ് അനുഭവിക്കുന്ന വേദന പുരുഷന്‍ അറിഞ്ഞാൽ എങ്ങനെയുണ്ടാവും.. ഒരു ആണിനെ നേരിടാൻ, റേപ്പ് ചെയ്യാൻ ഒരു പെണ്ണ് മുതിർന്നാൽ എന്താവും എന്ന് ചിന്തിച്ചിട്ടുണ്ട്.. അതെന്‍റെയൊരു നോവലിൽ കൊണ്ടുവന്നിട്ടുമുണ്ട്.. തൂലിക പടവാളാക്കുക എന്ന രീതിയല്ല എങ്കിലും ചില കാര്യങ്ങളിൽ മാറ്റം വന്നിരുന്നെങ്കിൽ എന്ന് ചിന്തിക്കാറുണ്ട്..
പിന്നെ പൊതുവെ ഉപദേശം, മോട്ടിവേഷൻ ഒന്നും ആരുമിപ്പോൾ അത്ര ഇഷ്ടപ്പെടാറില്ല. ഓവറായി അതൊന്നും ഞാൻ കഥകളിൽ ചേർക്കാറുമില്ല.
5 : സ്വാധീനിച്ചിട്ടുള്ള വിദേശസാഹിത്യകാരന്മാര്‍
മലയാളം മാത്രമാണ് ഞാൻ വായിക്കാൻ ഇഷ്ടപ്പെടുന്നത്. ചില തർജമകളും വായിച്ചിട്ടുണ്ട്.
6 : പഠിക്കുന്നകാലത്ത് സ്കൂളില്‍ നിന്നോ കോളജില്‍ നിന്നോ പ്രോത്സാഹനം ലഭിച്ചിട്ടുണ്ടോ?
ഞാനെഴുതുന്ന കാര്യം എന്‍റെ വീട്ടുകാർ പോലുമറിയുന്നത് വൈകിയാണ്.. വിവാഹത്തിന് ശേഷമാണ് എഴുത്തിനെ സീരിയസായി കണ്ടു തുടങ്ങിയത്.
7 : വീട്ടില്‍ നിന്നുള്ള പ്രോത്സാഹനം എങ്ങനെ?
വളരെ വലുതാണ്. എന്‍റെ ഭർത്താവ്, എന്‍റെ കുടുംബം എനിക്ക് നൽകുന്ന സപ്പോർട്ടാണ് എന്‍റെ വിജയം.
8 : കുടുംബത്തെ പരിചയപ്പെടുത്താമോ?
ഭർത്താവ് പ്രശാന്ത്. രണ്ട് പെണ്മക്കൾ ഗൗരി, ഗംഗ. ഭർത്താവിന്‍റെ മാതാപിതാക്കൾ മരിച്ചു പോയതാണ്. ഒരു സഹോദരിയുണ്ട്.. അവർ കുടുംബമായി മുംബൈയിൽ സെറ്റിൽടാണ്.. എന്‍റെ അപ്പ ശശി കുമാർ, അമ്മ സുശീല, സഹോദരൻ സുമേഷ്.
9 : നൈനബുക്സുമായുള്ള സഹകരണം എഴുത്തില്‍ ഗുണം ചെയ്തോ?
നൈന ബുക്സിലൂടെ രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു.
10 : പുതിയ രചനകളെപ്പറ്റി പറയൂ.
മൂന്ന് നോവലുകൾ പൂർത്തിയായി. മറ്റൊന്ന് എഴുതി തുടങ്ങിയിട്ടുണ്ട്. വൈകാതെ അവയെല്ലാം പ്രസിദ്ധീകരിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.
സുമിയുടെ വിലാസം: സുമിപ്രശാന്ത്, പ്രശാന്തി, മണ്‍വിള, കുളത്തൂര്‍. പി.ഒ, 695583, തിരുവനന്തപുരം.
നൈന ബുക്സ് പ്രസിദ്ധീകരിച്ച സുമി പ്രശാന്തിന്‍റെ പുസ്തകങ്ങള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ