•  


    പപ്പായ കഴിക്കുമ്പോള്‍ സൂക്ഷിക്കുക


     പപ്പായ കഴിക്കുമ്പോള്‍ സൂക്ഷിക്കുക

    സൗന്ദര്യ വർധക  വസ്തുവായും, രോഗമുക്തി നേടാനുള്ള ഔഷധമായും പ്രാചീന കാലം മുതൽ ഉപയോഗിച്ചു വരുന്ന ഒരു ഫലമാണ് പപ്പായ. കേവലം ഫലമെന്നതിലുപരി ചെടിയുടെ വിവിധ ഭാഗങ്ങളും അമൂല്യമായി  കരുതേണ്ട വയാണ് .ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും ,മലബന്ധ സംബന്ധമായ പ്രശ്നങ്ങൾക്കും ,തീപ്പൊള്ളലേറ്റതിന്റെ വ്രണങ്ങൾ ശമിക്കുന്നതിനും പപ്പായ അത്യുതമമാണ്. എന്നാൽ ! നമ്മുടെ വീട്ടുവളപ്പില്‍ നിന്ന് പപ്പായ അപ്രത്യക്ഷമായത് കുറച്ചുകാലങ്ങൾക്ക് മുൻമ്പാണെങ്കിലും,ഒഴിവാക്കിയതിന്റെ പതിന്മടങ്ങ് രാജകീയമായാണ് പപ്പായയുടെ രണ്ടാം വരവും. എന്നാല്‍ പപ്പായയ്ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ട്. ഇത് അധികമാര്‍ക്കുമറിയില്ല എന്നതാണ് വാസ്തവം. പപ്പായ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം.

    പപ്പായ എങ്ങനെ അപകടകാരിയായി മാറുന്നു.

    നമ്മുടെ വീട്ടു വളപ്പുകളിൽ സർവ സാധാരണമായി കാണുന്ന ഒരു പഴ വർഗം ആണ് പപ്പായ.പച്ചയായും പഴുത്തിട്ടും പപ്പായ മനുഷ്യർ കഴിച്ചു വരുന്ന.പച്ച പപ്പായ ഉപ്പേരിയും കറിയും ഉണ്ടാക്കി ഭക്ഷിക്കുന്നു.പഴുത്ത മധുരമുള്ള പപ്പായ അല്ലാതെയും കഴിക്കുന്നു .വളരെ അധികം ആരോഗ്യ ഗുണങ്ങൾ ഉള്ള പപ്പായക്കും പാർശ്വ ഫലങ്ങൾ ഉണ്ട്.


    ചില അവസ്ഥകളിൽ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യാറുണ്ട് .ഔഷധ ഗുണങ്ങൾ ഏറെ ഉള്ള പപ്പായ വിഷത്തിന്റെ ഫലം നൽകുന്ന അവസരങ്ങളുമുണ്ട് .രക്ത സമ്മർദത്തിന് മരുന്ന് കഴിക്കുന്നവർ ഒരു കാരണ വശാലും പപ്പായ അതിനൊപ്പം കഴിക്കരുത് .കാരണം രക്ത സമ്മർദം ക്രമാതീതമായി കുറച്ചു ആരോഗ്യത്തിനെ സാരമായി ബാധിക്കും ഇത്

    മരണം വരെ സംഭവിക്കാവുന്ന ഒരു അവസ്ഥ ആണിത് .അത് പോലെ പുരുഷന്മാരുടെ പ്രത്യുത്പാദന ശേഷി കുറയ്ക്കുന്ന ഒരു പഴം ആണ് പപ്പായ .ബീജത്തിന്റെ അളവിനെയും ചലനത്തെയും ഇത് സാരമായി ബാധിക്കുന്നു .

    Advt.

    പപ്പായയിൽ അടങ്ങിയിരിക്കുന്ന ലാറ്റക്സ് പലരിലും അലർജി ഉണ്ടാക്കുന്നു .ഗർഭാവസ്ഥയിൽ പപ്പായ കഴിക്കുന്നത് മൂലം അബോർഷൻ സംഭവിക്കാൻ ഇഡാ ഉണ്ട് .അതിനാൽ ഗർഭിണികൾ ആരംഭത്തിൽ പപ്പായ കഴിക്കുന്ന ശീലം മാറ്റണം .പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ ജനതിക വൈകല്യങ്ങൾ ഉണ്ടാക്കുന്നു എന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.

    അധികമായി പപ്പായ കഴിക്കുന്നത് അന്ന നാളത്തിനു തടസ്സം ഉണ്ടാകുന്നതിനാൽ പപ്പായ കഴിക്കുന്നതിൽ അല്പം ശ്രദ്ധിക്കേണ്ടതുണ്ട് .അധികമായാൽ അമൃതം വിഷം എന്ന് പറയും പോലെ ഒരു നിയന്ത്രണം ഏർപ്പെടുത്തി വേണം പപ്പായ കഴിക്കുവാൻ .

    മണവും മധുരവും വെണ്ണപോലെ സ്ഥിരതയും ഒത്തിണങ്ങിയ പപ്പായയെ മാലാഖമാരുടെ ഫലം എന്ന് ക്രിസ്റ്റഫര്‍ കൊളംബസ് വിളിച്ചതില്‍ അത്ഭുതപ്പെടാനില്ല. അധികം സംരക്ഷണം നല്‍കിയില്ലെങ്കിലും അധികമായി ഫലം നല്‍കുന്ന ഒരു വിളയാണ് പപ്പായ.പ്രത്യേക സീസണായല്ലാതെ വര്‍ഷം മുഴുവന്‍ പപ്പായ ഫലം നല്‍കും.


    വിറ്റാമിന്‍ സിയാണ് പപ്പായയില്‍ മുഖ്യമായി അടങ്ങിയിരിക്കുന്നത്. ഒപ്പം വിറ്റാമിന്‍ എ, ഇ, കെ, ബി എന്നിവയും അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബര്‍, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, കോപ്പര്‍, എന്നീ ധാതുക്കളും ധാരാളം മിനറല്‍സും ഈ ഫലത്തിൽ അടങ്ങിയിട്ടുണ്ട്. നല്ല മണവും സ്വാദും നല്‍കുന്നതിനോടൊപ്പം പഴുത്ത് പാകമായ പപ്പായ ചര്‍മ സൗന്ദര്യത്തിനും ഉപയോഗിക്കുന്നു.പോഷക സമൃദ്ധമായ പപ്പായ രക്തചംക്രമണ വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും വന്‍കുടലിലെ കാന്‍സറിനെ തടയുകയും ചെയ്യുന്നു. പപ്പായയിലടങ്ങിയിരിക്കുന്ന അസെറ്റോജെനിന്‍ എന്ന ഘടകമാണ് ഡെങ്കിപ്പനി, ക്യാന്‍സര്‍ ,മലേറിയ എന്നീ രോഗങ്ങളെ  പ്രതിരോധിക്കുന്നു.

    ആര്‍ട്ടീരിയോസ്‌ക്‌ളീറോസിസ്‌, പ്രമേഹം, ഹൃദ്രോഗം, കൊളസ്‌ട്രോള്‍ എന്നിവയെ നിയന്ത്രിക്കാന്‍ പപ്പായ എന്ന ഫലത്തിന് കഴിയും.


    കപ്പളങ്ങ, കര്‍മൂസ, ഓമക്കാ എന്നീ പലപേരുകളിലും അറിയപ്പെടുന്ന പപ്പായ പോഷക മൂല്യങ്ങളുടെയും സ്വാദിന്റെയും കാര്യത്തില്‍ ഒട്ടും പിറകിലല്ല. ഇതിലടങ്ങിയിട്ടുള്ള ജീവകം റിബോഫ്‌ളാവിന്‍, അസ്‌കോര്‍ബിക്ക് ആസിഡ് എന്നിവയുടെ കാര്യത്തില്‍ മാമ്പഴത്തിനെയും വാഴപ്പഴത്തിനെയും  പിന്തള്ളും. ജീവകങ്ങള്‍, ധാധുലവണങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് പപ്പായ.പഴുത്ത പപ്പായയുടെ ഉപയോഗം കരളിന്‍റെയും പ്ലീഹയുടെയും വീക്കത്തെ ശമിപ്പിക്കുന്നു. ജീവാണു നാശകഗുണവും ഈ ഫലത്തിനുണ്ട് .  ആവിയില്‍ വെച്ച് നന്നായി വേവിച്ചെടുക്കുന്ന ഇല  ഇലക്കറിയായിട്ട് ഉപയോഗിക്കുന്നത് മഞ്ഞപ്പിത്തരോഗികള്‍ക്കും മൂത്രാശയരോഗികള്‍ക്കും വളരെനല്ലതാണ്. കൃമിശല്യം , വയറു വേദന, പനി എന്നീ അവസ്ഥകളിലും ഉപയോഗിക്കാവുന്നതാണ്.


    കൃഷിരീതി

    ഒരേക്കറിൽ ഏകദേശം 1000 മുതൽ 1200 വരെ ചെടികൾ നടാവുന്നതാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആണ് തൈകൾ മുളപ്പിക്കാൻ പറ്റിയ സമയം. ചെറിയ പോളിത്തീൻ ബാഗുകളിൽ വിത്ത് പാകാവുന്നതാണ്. മണലും, കാലിവളവും വൃത്തിയാക്കിയ മണ്ണും ചേർത്തിളക്കി നിറച്ച് തയ്യാറാക്കിയ ബാഗുകളിൽ പപ്പായവിത്ത് അഞ്ചു സെന്റിമീറ്റർ താഴ്ചയിൽ കുഴിച്ചു വയ്ക്കുക. തൈകൾ ആവശ്യാനുസരണം നനച്ചു കൊടുക്കണം.

    രണ്ടു മാസം പ്രായമായ തൈകൾ മാറ്റി നടാവുന്നതാണ്. മെയ്‌ ജൂൺ മാസങ്ങളിൽ മാറ്റി നടുന്നതാണ് ഉത്തമം. രണ്ടു മീറ്റർ അകലത്തിൽ അര മീറ്റർ സമചതുരത്തിൽ തയ്യാറാക്കിയ കുഴികളിൽ മേൽമണ്ണും ജൈവവളവും കൂട്ടിയിളക്കിയ നടീൽ മിശ്രിതത്തിൽ വേരുകൾ പൊട്ടാതെ മാറ്റിനടണം.


    ജൈവവളം ചേർക്കുക. ചാണകമോ കമ്പോസ്റ്റോ പത്തുകിലോഗ്രം ഒന്നരമാസത്തെ ഇടവേളയിൽ നൽകണം. കുറച്ചു കുമ്മായം ഇതിന്റെ കൂടെ ചേർക്കുന്നത് അമ്ലഗുണം കുറക്കാൻ സഹായിക്കും. രാസവളമായി 100 ഗ്രാം വീതം യൂറിയയും പൊട്ടാഷും 200 ഗ്രാം എല്ലുപൊടിയും ചേർത്തുകൊടുക്കുന്നത് ഉത്പാദനം കൂട്ടും. ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാതെ നോക്കേണ്ടതും കളകൾ മറ്റെണ്ടതും അത്യാവശ്യമാണ്. ചെടികൾ പൂവിട്ടു തുടങ്ങുമ്പോൾ ആൺചെടികൾ ഉണ്ടെങ്കിൽ പറിച്ചുമാറ്റേണ്ടതാണ്.


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *