ഇന്നലകളെ നാളേക്ക് പകർന്നു നൽകുന്നതാണ് ചരിത്രാന്വേഷണം. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവചരിത്ര പഠനത്തെ ആസ്പദമാക്കി വിനീത പാല്യത്ത് എഴുതി നൈന ബുക്സ് പ്രസിദ്ധീകരിച്ച The Legend : Arattupuzha velayudha Panickar എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം ബഹു. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവ്വഹിച്ചു.. കരപ്പുറം പൈതൃക പഠന സമിതി അംഗം ജോയ് സി ചമ്പക്കാരൻ ആദ്യ പുസ്തകം ഏറ്റുവാങ്ങി.
കേരളത്തിലെ സാമൂഹിക അസമത്വത്തിനെതിരെ ശബ്ദിച്ച ആദ്യത്തെ ശ്രദ്ധേയനായ വ്യക്തിയാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. അദ്ദേഹത്തിന്‍റെ പോരാട്ടം നിരവധി ഐതിഹാസിക പോരാട്ടങ്ങളിലേക്ക് കേരളത്തെ നയിച്ചു. യുവസാഹിത്യകാരിയായ വിനീത പാല്യത്ത് ആണ് ഇംഗ്ലീഷിലുള്ള ഈ പുസ്തകത്തിന്‍റെ രചനനിര്‍വഹിച്ചത്. വര്‍ഷങ്ങളുടെ ഗവേഷണവും അധ്വാനവും ഈ പുസ്തകരചനക്കുവേണ്ടി വിനീത ചെയ്തിട്ടുണ്ട്. പുസ്തകം നൈന ബുക്സ് ഓണ്‍സൈന്‍ സ്റ്റോറിലും ആമസോണിലും ഗൂഗിള്‍ ബുക്സിലും ലഭ്യമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ