•  


    സുമി പ്രശാന്തിന്‍റെ നോവല്‍ ഗായകന്‍ ഉണ്ണി മേനോന്‍ പ്രകാശനം ചെയ്തു

     


    സുമി പ്രശാന്തിന്‍റെ നോവല്‍ ഗായകന്‍ ഉണ്ണി മേനോന്‍ പ്രകാശനം ചെയ്തു. നൈന ബുക്സ് പ്രസിദ്ധീകരിച്ച തനി ഒരുവള്‍ എന്ന സുമിയുടെ നോവലാണ് പ്രകാശനം ചെയ്യപ്പെട്ടത്.  എറണാകുളം കടവന്ത്രയിൽ ഉണ്ണി മേനോന്‍റെ വീട്ടിൽ വെച്ചായിരുന്നു പ്രകാശനചടങ്ങ്. അദ്ദേഹം  പ്രമുഖ ഗായകൻ ഗണേഷ് സുന്ദരത്തിന് നൽകിയാണ് പുസ്തകപ്രകാശനം നിര്‍വഹിച്ചത്. സാഹിത്യ ലോകത്തെ നിറ സന്നിധ്യമായ കവിയും ഗാനരചയിതാവുമായ ബൽറാം ഏറ്റിക്കരയും ചടങ്ങില്‍ പങ്കെടുത്തു. 

    കനലുകള്‍ എരിയുന്ന ജീവിതപാതയിലൂടെ അനസ്യൂതം യാത്ര തുടരുന്ന വസുന്ധരയുടെ കഥയാണ്  തനി ഒരുവള്‍. അയഥാര്‍ത്ഥമായ സദാചാര നിയമങ്ങള്‍ ബാദ്ധ്യതയാക്കിയ ഒരു വികല സമൂഹത്തോടും ക്രൂരമായ വിധിയോടും പടവെട്ടി ജീവിതം നയിക്കേണ്ടി വരുന്ന ഒറ്റപ്പെട്ട സ്ത്രീകളുടെ സമൂഹത്തിന്‍റെ പ്രതിനിധിയാണ് വസുന്ധര എന്ന യുവതി. അവളുടെ അനുഭവങ്ങളുടെ തീക്ഷ്ണത ഒട്ടും ചോര്‍ന്നുപോകാതെ ശക്തമായി ആവഷ്ക്കരിച്ചിട്ടുണ്ട് സുമി പ്രശാന്ത് ഈ നോവലില്‍.  

    'Thani Oruval' available now on Nyna Books Online Store Click here

    Book also available on Amazon


    2018 മുതല്‍ ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് കഥകളുടെയും നോവലുകളുടെയും രചനകളിലൂടെ നിറസാന്നിധ്യമായി മാറിയ സുമി എണ്‍പത് ലക്ഷത്തോളം വരുന്ന വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരിയാണ്. സുമി മുപ്പതോളം ചെറുകഥകളും ഇരുപതോളം തുടര്‍ക്കഥകളും എഴുതിയിട്ടുണ്ട്. ആദ്യത്തെ കഥാസമാഹാരം നീര്‍മാതള പൂവിനുള്ളില്‍' 2022 ല്‍ പുറത്തിറങ്ങി.



    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *