•  


    തണൽമരം (കവിത ) സംഘം അബ്ബാസ്

      


    കവിത 

    തണൽമരം

    സംഘം അബ്ബാസ്


    മറന്നു വെച്ചിട്ടുണ്ടു ഞാനാ കൽപ്പടവിൽ,

    ഒരായിരം ഓർമ്മത്തുണ്ടുകൾ.  


    തോളോട് തോൾ ചേർന്നിരുന്നതും ,പിന്നെ

    പുളിമരത്തണലിൽ കളിച്ചതും.      

      

    ഒന്നിച്ചിരുന്നു നാം കഥകൾ പറഞ്ഞതും,

    ഒരുബെഞ്ചിലൊന്നായ് ചേർന്നിരുന്നതും .  


    മഴനനഞ്ഞു പോയിട്ടുണ്ട് ഞാനൊത്തിരി,

    വന്നേരി നാടിന്റെ ഹൃദയത്തിലേക്ക്.

    ഇന്നുമെന്നെ മാടി വിളിക്കുന്ന

    ആളൊഴിഞ്ഞ വരാന്തയുണ്ടവിടെ,

    തെളിനീരു നൽകുന്ന കിണറും, പിന്നെ

    തെളിമയുള്ളദ്ധ്യാപക മനസ്സുമുണ്ട്.  


    പുലരിയിൽ കേൾക്കുന്ന പ്രാർത്ഥനാ ഗാനത്തിൽ,

    തെളിയുമെൻ മനസ്സിൽ പുതിയ പ്രതീക്ഷകൾ.

    നിർത്താതെയടിക്കുന്ന ബെല്ലിലും,

    ചെറു സംഗീതമുണ്ടായിരുന്നെന്ന്

    ഞാനിന്നറിഞ്ഞു..  


    പുളിമരമിന്നും തണലേ കിടുന്നു,

    പുതുതലമുറകൾക്കായ് ചില്ലകൾ താഴ്ത്തിടുന്നു.


    ഒടുവിലെ യാത്രയിൽ ചെറു ആലിംഗനമായ്

    ഒരിക്കലും മറക്കരുതെന്നോതിയില്ലേ..

    ജീവിതയാത്രയിലെവിടെങ്കിലും കണ്ടിടുമ്പോൾ

    പറയാം നമുക്കാ വിദ്യാലയത്തിൻ ഓർമ്മൾ .

    യാത്ര ചൊല്ലാതെ പടിയിറങ്ങിയ ആ തിരുമുറ്റത്ത്

    നമ്മെ കാത്തുനിൽപ്പുണ്ടാകും തണലേകാൻ

    സ്നേഹത്തിൻ പുളിമരം.


    സംഘം അബ്ബാസ്

    ഒരു പ്രവാസി മലയാളിയായ അബ്ബാസിന്‍റെ സ്വദേശം മലപ്പുറം ജില്ലയിലെ എരമംഗലമാണ്. 2013 ൽ നവകം പബ്ലിക്കേഷൻ പുറത്തിറക്കിയ "നിലാവിനോട്'  എന്ന കവിതാ സമാഹാരം അക്ഷര സ്നേഹികളുടെ ശ്രദ്ധ പിടിച്ചുപറ്റി.

    സംഘം അബ്ബാസ്

    അച്ചാട്ടയിൽ ഹൗസ്, എരമംഗലം.പി.ഒ, മലപ്പുറം. ജില്ല

    പിൻ കോഡ് .679587 mobile .9633576063 (whatsup)

    സംഘം അബ്ബാസിന്‍റെ 37 പ്രണയകവിതകളുടെ സമാഹാരം 'മഴയോടാണെന്‍റെ പ്രണയം' (ഇബുക്ക്) ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. പുസ്തകം ആമസോണ്‍ കിന്‍ഡിലിലും ലഭിക്കും. ആമസോണ്‍ ലിങ്കിന് ഇവിടെ ക്ലിക്ക് ചെയ്യുക

    Advt.


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *