ലൈംഗിക പ്രശ്നങ്ങള്‍ക്ക് അടിപൊളി ഒറ്റമൂലികള്‍
സെക്‌സ് വെറും ശാരീരിക സുഖം മാത്രമാണെന്ന ധാരണ തെറ്റാണ്. ഇത് ആരോഗ്യപരമായ, മാനസികമായ ആരോഗ്യം നല്‍കുന്നുണ്ട്. എന്നാല്‍ ആരോഗ്യകരമായ രീതിയിലുള്ള സെക്‌സാണെങ്കില്‍ മാത്രം. അല്ലാത്തത് അനാരോഗ്യം മനസിനും ശരീരത്തിനും നല്‍കുകയും ചെയ്യും. ആരോഗ്യത്തിനു പകരം അനാരോഗ്യമാകും, ഫലം.സെക്‌സ് പ്രശ്‌നങ്ങള്‍ എന്നു പറയുമ്ബോള്‍ ഇത് സെക്‌സുമായി മാത്രം ബന്ധപ്പെട്ടതല്ല, സ്ത്രീയുടേയും പുരുഷന്റേയും ആരോഗ്യ പ്രശ്‌നങ്ങളും വരും. ഇത് പുരുഷനും സ്ത്രീയ്ക്കും മിക്കവാറും വ്യത്യസ്തങ്ങളാകും. ലൈംഗിക താല്‍പര്യക്കുറവ്, ഊര്‍ജക്കുറവ് എന്നിവ മാത്രമാണ് പുരുഷനും സ്ത്രീയ്ക്കും പൊതുവായ സെക്‌സ് പ്രശ്‌നങ്ങളായി വരുന്നത്. ബാക്കിയുള്ള മിക്കവാറും പ്രശ്‌നങ്ങല്‍ തുലോം വ്യത്യസ്തങ്ങളാണ്.പുരുഷനെ ബാധിയ്ക്കുന്ന സെക്‌സ് പ്രശ്‌നങ്ങളില്‍ ഉദ്ധാരണ, ശീഘ്ര സ്ഖലന പ്രശ്‌നങ്ങള്‍, സ്വപ്‌നസ്ഖലനം, താല്‍പര്യക്കുറവ്, ഊര്‍ജക്കുറവ് തുടങ്ങിയ പല പ്രശ്‌നങ്ങളും പെടുന്നു. സ്ത്രീകള്‍ക്ക് മാസമുറ സംബന്ധമായ പ്രശ്‌നങ്ങള്‍, വേദന, യോനീ വരള്‍ച്ച തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ട്.പൊതുവേ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ശാസ്ത്ര ശാഖയായ ആയുര്‍വേദം ഇത്തരം പല പ്രശ്‌നങ്ങള്‍ക്കും മരുന്നുകള്‍ നിര്‍ദേശിയ്ക്കുന്നുണ്ട്. ഇതില്‍ ചില നാട്ടറിവുകളെക്കുറിച്ചറിയൂ, പലതും നമുക്കു തന്നെ പരീക്ഷിയ്ക്കാം. അതല്ലാത്തവ ആയുര്‍ വേദ കടകളില്‍ വാങ്ങാന്‍ ലഭിയ്ക്കുകയും ചെയ്യും. കൃത്യമായി ചെയ്താല്‍ ദോഷം വരുത്താതെ ഗുണം വരുത്താന്‍ ഏറെ ഉത്തമമാണിത്.
നെല്ലിക്ക
പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കും ശീഘ്രസ്ഖലന പ്രശ്‌നങ്ങള്‍ക്കും നെല്ലിക്ക നല്ലൊരു മരുന്നായി ആയുര്‍വേദം പറയുന്നു. നെല്ലിക്ക, കടുക്ക, താന്നിക്ക തുടങ്ങിയ ആയുര്‍വേദ മരുന്നുകള്‍ ചേര്‍ത്തുണ്ടാകുന്ന മിശ്രിതം ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്. 3 ഭാഗം നെല്ലിക്ക, 2 ഭാഗം താന്നിക്ക, 1 ഭാഗം കടുക്ക എന്നിവ പൊടിയ്ക്കുക. ഇതില്‍ നിന്നും 5 ഗ്രാം വീതം ചൂടുവെള്ളത്തിലോ തേനിലോ കലര്‍ത്തി രാത്രി ഭക്ഷണ ശേഷം കഴിയ്ക്കുക. ഇത് തുടര്‍ച്ചയായി 45 ദിവസം ചെയ്താല്‍ ഗുണമുണ്ടാകും.
ഉഴുന്നും നെയ്യും
ഉഴുന്നും നെയ്യും കലര്‍ത്തി കഴിയ്ക്കുന്നത് പുരുഷന്മാര്‍ക്ക് ലൈംഗിക ഊര്‍ജം നല്‍കും. ഉഴുന്നു പൊടിച്ച് 5 ഗ്രാം വീതം നെയ്യില്‍ കലര്‍ത്തി രണ്ടു നേരവും പാലില്‍ കലക്കി ചേര്‍ത്തു കുടിയ്ക്കാം.
എള്ളും ആയുര്‍വേദ മരുന്നായ ഞെരിഞ്ഞിലും
ബീജക്കുറവ് പല പുരുഷന്മാരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. എള്ളും ആയുര്‍വേദ മരുന്നായ ഞെരിഞ്ഞിലും തുല്യ അളവില്‍ എടുത്തു പൊടിയ്ക്കുക. 200 മില്ലീ ലിറ്റര്‍ ആട്ടിന്‍ പാലും ഇത്ര തന്നെ വെള്ളവും ചേര്‍ത്ത് ഇതില്‍ നിന്നും 10 ഗ്രാം പൊടിയിട്ടു തിളപ്പിയ്ക്കുക. ചെറുചൂടില്‍ തിളച്ച് ആകെ പാനീയം പകുതിയായി കുറയണം. ഇതില്‍ 10 മില്ലി ലിറ്റര്‍ തേന്‍ ചേര്‍ത്തിളക്കി കുടിയ്ക്കുന്നത് ബീജാരോഗ്യത്തിന് ഏറെ നല്ലതാണ്.
കുറുന്തോട്ടി
കുറുന്തോട്ടി മുഴുവനുമായും ഇടിച്ചു പിഴിഞ്ഞ് ഇതിന്റെ നീര് 2 ഔണ്‍സ് വീതം ദിവസവും കുടിയ്ക്കുന്നത് സ്വപ്‌നസ്ഖലനം തടയും. ഇത് ഒരാഴ്ച രണ്ടു നേരം വീതം കുടിയ്ക്കുക. ഗുണമുണ്ടാകും. തൃഫലചൂര്‍ണം ചൂടുവെള്ളത്തില്‍ കലക്കി രാത്രി കിടക്കാന്‍ നേരത്തു കുടിയ്ക്കുന്നതും സ്വപ്‌നസ്ഖലനത്തിന് ഏറെ നല്ലതാണ്.
ഉണക്ക മുന്തിരി
ഉണക്ക മുന്തിരി പാലില്‍ ഇട്ടു തിളപ്പിച്ചു കുടിയ്ക്കുന്നത് പുരുഷന്റെ ലൈംഗിക ഊര്‍ജവും ഉദ്ധാരണവും മെച്ചപ്പെടുത്തുന്ന ഒന്നാണ്. ഉണക്ക മുന്തിരി ആട്ടില്‍ പാലിലെങ്കില്‍ ഗുണം കൂടുതലാകും. ഈന്തപ്പഴവും ഇതേ രീതിയില്‍ തിളപ്പിയ്ക്കാത്ത ആട്ടിന്‍ പാലില്‍ ഇട്ടു വച്ച് പിറ്റേന്നു രാവിലെ ചേര്‍ത്തരച്ചു വെറുംവയറ്റില്‍ കഴിയ്ക്കാം. ഗുണം നല്‍കുന്ന ഒന്നാണിത്.
പഞ്ചസാര, നെയ്യ്
പല പുരുഷന്മാര്‍ക്കും സെക്‌സിനോടുളള താല്‍പര്യക്കുറവ് പ്രശ്‌നമായി മാറാറുണ്ട്. ഇതിന് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന ഒന്നാണ് പഞ്ചസാര, നെയ്യ് എന്നിവ കലര്‍ത്തി കഴിയ്ക്കുന്നത്. സ്ത്രീകള്‍ക്കും ഇത് ഏറെ നല്ലതാണ്.
ഉലുവ
ഉലുവ പാലില്‍ ഇട്ടു തിളപ്പിയ്ക്കുക. ഇതില്‍ കല്‍ക്കണ്ടവും ചേര്‍ത്തു കഴിയ്ക്കുന്നതും പുരുഷന്മാരിലെ ഉദ്ധാരണ, സ്ഖലന പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന ഒരു വഴിയാണ്.
തൊട്ടാവാടി വേരടക്കം എല്ലാ ഭാഗങ്ങളും പശുവില്‍ പാല്‍ ചേര്‍ത്തരച്ച് തൊട്ടാവാടി വേരടക്കം എല്ലാ ഭാഗങ്ങളും പശുവില്‍ പാല്‍ ചേര്‍ത്തരച്ച് ഉള്ളം കാലില്‍ പുരട്ടുക. സെക്‌സിലേര്‍പ്പെടുന്നതിന് 10 മിനിറ്റു മുന്‍പു വേണം, ഇതു ചെയ്യാന്‍. ഇത് പുരുഷന്മാര്‍ക്ക് ശീഘ്ര സ്ഖലനത്തില്‍ നിന്നും മോചനം നല്‍കുന്ന ഒന്നാണ്.
രാമച്ചം, ചന്ദനം എന്നിവ തുല്യ അളവില്‍ എടുത്ത് തേനില്‍ കലര്‍ത്തി സ്ത്രീകളെ ബാധിയ്ക്കുന്ന ലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ലൈംഗിക മരവിപ്പ്. ഇതിന് രാമച്ചം, ചന്ദനം എന്നിവ തുല്യ അളവില്‍ എടുത്ത് തേനില്‍ കലര്‍ത്തി ആഹാര ശേഷം രണ്ടു നേരം കഴിയ്ക്കുന്നതു നല്ലതാണ്. ഇത് തുടര്‍ച്ചയായി ഒരു മാസം ചെയ്യാം.
നെല്ലിക്ക ഉണക്കിപ്പൊടിച്ച്
ആര്‍ത്തവ പ്രശ്‌നങ്ങളും വെള്ളപോക്കുമെല്ലാം സ്ത്രീകളിലെ ലൈംഗിക താല്‍പര്യം കെടുത്തുന്നവയാണ്. നെല്ലിക്ക ഉണക്കിപ്പൊടിച്ച് ഇതില്‍ തേന്‍ കലര്‍ത്തി കഴിയ്ക്കുന്നത് സ്ത്രീകളിലെ വെള്ളപോക്കിന് നല്ലൊരു പരിഹാരമാണ്. ഇതുപോലെ രാവിലെയും വൈകീട്ടും ക്യാരറ്റ് ജ്യൂസില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നതും ഗുണം ചെയ്യുന്ന ഒന്നാണ്.
മുരിങ്ങയുടെ ഇല ഇടിച്ചു പിഴിഞ്ഞ് രിങ്ങയുടെ ഇല ഇടിച്ചു പിഴിഞ്ഞ് ഈ നീര് ഒരൗണ്‍സ് വീതം രാവിലെ കഴിയ്ക്കുന്നത് സ്ത്രീകളിലെ ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു മരുന്നാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ